scorecardresearch

Latest News

Kerala Jobs 26 February 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 26 February 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

jobs, career, ie malayalam

വിമുക്തി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ (കരാർ നിയമനം)ഒരു ഒഴിവ്

യോഗ്യത സോഷ്യൽ വർക്ക്, സൈക്കോളജി, വിമൻ സ്റ്റഡീസ്, ജൻഡർ സ്റ്റഡീസ് എന്നിവയിൽ ഒന്നിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള അംഗീകൃത ബിരുദാന്തര ബിരുദം. അഭികാമ്യം ലഹരി വിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട് സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലോ മിഷനുകളിലോ പ്രോജക്ടുകളിലോ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം. പ്രായപരിധി 23-60 വയസ് ശമ്പളം 50,000 രൂപ (കൺസോളിഡേറ്റ് പേ) അപേക്ഷകർ ബയോഡാറ്റ മൊബൈൽ ഫോൺ നമ്പർ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം മാര്‍ച്ച് 11ന് വൈകീട്ട് അഞ്ചിന് മുമ്പായി എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. അഭിമുഖത്തിന് നിശ്ചയിച്ച തീയതി അപേക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അറിയിക്കും. വിലാസം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ,എക്സൈസ് ഡിവിഷൻ ഓഫീസ്, എക്സൈസ് സോണൽ കോംപ്ളെക്സ്, കച്ചേരിപ്പടി, എറണാകുളം-682 018

വാക്-ഇന്‍-ഇന്‍റർവ്യൂ മാറ്റിവച്ചു

ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഫീൽഡ് ക്ലിനിക്കുകളിലേക്ക് സ്റ്റാഫ് നഴ്സിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് മാർച്ച് രണ്ടിന് രാവിലെ ഒമ്പതിന് ജില്ലാ മെഡിക്കൽ ഓഫീസിൽ നടത്താനിരുന്ന വാക്-ഇന്‍-ഇന്‍റർവ്യൂ സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചതായി ജില്ലാ മെഡിക്കൽ ഓഫീസ‌ർ അറിയിച്ചു.

യോഗ ഇന്‍സ്ട്രക്ടര്‍ നിയമനം

ഭാരതീയ ചികിത്സാ വകുപ്പിനു കീഴില്‍ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറികളിലേക്ക് പാര്‍ട്ട് ടൈം യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ യോഗയില്‍ നേടിയ ഒരു വര്‍ഷത്തില്‍ കുറയാത്ത അംഗീകൃത സര്‍ട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കില്‍ ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നും യോഗയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പി.ജി ഡിപ്ലോമ. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് നേടിയ ബി.എ.എം.എസ്/ബി.എന്‍.വൈ.എസ്/എം.എസ്.സി യോഗ, എം.ഫില്‍ യോഗ യോഗ്യതകള്‍ ഉള്ളവരെ അധികയോഗ്യതയാക്കി പരിഗണിക്കും. പ്രതിമാസം 8000 രൂപ വേതനം ലഭിക്കും. 40 വയസിനു താഴെ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് നാലിന് രാവിലെ 10.30 ന് സുല്‍ത്താന്‍ പേട്ടയിലെ ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ രേഖകളുമായി എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

എസ്.ടി പ്രൊമോട്ടര്‍ നിയമനം

പാലക്കാട് പട്ടികവര്‍ഗ്ഗ വികസന ഓഫീസ് പ്രവര്‍ത്തന പരിധിയിലുള്ള അട്ടപ്പാടി ബ്ലോക്ക് ഒഴികെയുള്ള പ്രദേശങ്ങളില്‍ എസ്.ടി പ്രമോട്ടര്‍ നിയമനത്തിന് പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് ആണ് യോഗ്യത. പി.വി.റ്റി.ജി/ അടിയ / പണിയ / മലമണ്ടാര വിഭാഗങ്ങള്‍ക്ക് എട്ടാം ക്ലാസാണ് യോഗ്യത. പ്രായപരിധി 20നും 35നും മധ്യേ. ഹെല്‍ത്ത് പ്രമോട്ടര്‍ നിയമനത്തിന് നേഴ്സിംഗ്, പാരാമെഡിക്കല്‍ കോഴ്സുകള്‍ പഠിച്ചവര്‍ക്കും, ആയുര്‍വേദം, പാരമ്പര്യവൈദ്യം എന്നിവയില്‍ പ്രാവീണ്യം നേടിയവര്‍ക്കും മുന്‍ഗണന ലഭിക്കും. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകള്‍ ഓണ്‍ലൈനായി www. cmdkerala.net, www. stdd.kerala.gov.in എന്നീ വെബ്സൈറ്റ് മുഖേന നല്‍കാം. അപേക്ഷ നല്‍കുമ്പോള്‍ അപേക്ഷകരുടെ താമസ പരിധിയില്‍പ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് തെരഞ്ഞെടുക്കണം. അതാത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫെബ്രുവരി 28ന് വൈകിട്ട് അഞ്ച് വരെ അപേക്ഷകള്‍ സമര്‍പ്പിക്കാമെന്ന് പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2505383, 99496070366, 99496070367, 99496070399

അസിസ്റ്റന്റ് എഞ്ചിനീയര്‍ നിയമനം

അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസിലേക്ക് അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 21നും 45 നും ഇടയില്‍ പ്രായമുള്ള ബി.എസ്.സി /ബി.ടെക് ഡിഗ്രി ഇന്‍ എന്‍ജിനീയറിംഗ്(സിവില്‍)/ബി.ഇ ഡിഗ്രി (സിവില്‍) യോഗ്യതയുള്ള അട്ടപ്പാടി താലൂക്കില്‍ ഉള്‍പ്പെട്ട പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് മൂന്നിന് രാവിലെ 11:30ന് അട്ടപ്പാടി അഗളി മിനി സിവില്‍ സ്റ്റേഷന്‍ രണ്ടാം നിലയിലുള്ള അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസില്‍ യോഗ്യത, പ്രായം, ജാതി, പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന രേഖകള്‍ സഹിതം എത്തണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04924-254382

ട്രസ്റ്റി നിയമനം

ഒറ്റപ്പാലം താലൂക്കിലെ ഷൊര്‍ണ്ണൂര്‍ മുണ്ടക്കോട്ടുകുറുശ്ശി തൃക്കാരമണ്ണ ക്ഷേത്രത്തില്‍ ട്രസ്റ്റി നിയമനം നടത്തുന്നു. താല്‍പര്യമുള്ള ഹിന്ദുമത വിശ്വാസികള്‍ മാര്‍ച്ച് ഒമ്പതിന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും ഒറ്റപ്പാലം ഡിവിഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസിലും ദേവസ്വം ബോര്‍ഡ് വെബ്സൈറ്റിലും www. malabardevaswom.kerala.gov.in ലഭിക്കും. ഫോണ്‍: 0491- 2505777

Read More: Kerala Jobs 25 February 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 25 february 2022