scorecardresearch

Kerala Jobs 25 August 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 25 August 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 25 August 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 25 August 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

കോച്ചുമാർക്ക് വാക് ഇൻ- ഇന്റർവ്യൂ

ശ്രീ അയ്യൻകാളി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിലെ 2022-23 അദ്ധ്യയന വർഷത്തെ യോഗ്യരായ (സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ച) കോച്ചുമാരെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി വാക് ഇൻ- ഇന്റർവ്യൂ നടത്തുന്നു. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി സെപ്റ്റംബർ അഞ്ചിന് തിരുവനന്തപുരം വെള്ളയമ്പലത്തുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിൽ രാവിലെ 11ന് ഹാജരാകേണ്ടതാണ്. ജിംനാസ്റ്റിക്‌സ് (വനിത-1), അത്‌ലറ്റിക്‌സ് (വനിത/ പുരുഷൻ-3), ജൂഡോ (വനിത-1/ പുരുഷൻ-1), ഫുഡ്‌ബോൾ (വനിത-1), റസിലിംങ് (പുരുഷൻ-1) എന്നിങ്ങനെയാണ് ഒഴിവുകൾ.

ടീം ലീഡർ ഒഴിവ്

സംസ്ഥാന വനിതാവികസന കോർപ്പറേഷന്റെ കീഴിലുള്ള റീച്ച് ഫിനിഷിംഗ് സ്‌കൂളിലേക്ക് ടീം ലീഡറുടെ ഒഴിവുകളിലേക്ക് താൽക്കാലിക കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു. അവസാന തീയതി സെപ്റ്റംബർ 12ന് വൈകുന്നേരം അഞ്ച് മണി. വിശദവിവരങ്ങൾക്ക്: www. kswdc.org.

ഗസ്റ്റ് അധ്യാപക ഒഴിവ്

തത്തമംഗലം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ. വിഭാഗത്തില്‍ വൊക്കേഷണല്‍ ടീച്ചര്‍ ബി.സി.എഫിന്റെ താത്ക്കാലിക ഒഴിവുണ്ട്. എം.കോമില്‍ 50 ശതമാനം മാര്‍ക്കാണ് യോഗ്യത. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 29 ന് രാവിലെ 10.30 ന് അഭിമുഖത്തിന് എത്തണം. ഫോണ്‍: 9495888549.

സ്റ്റാഫ് നഴ്‌സ് ഒഴിവ്

സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ കൊല്ലം വൃദ്ധമന്ദിരത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിങ് പ്രൊമോഷന്‍ ട്രസ്റ്റ് നടപ്പിലാക്കുന്ന സെക്കന്റ് ഇന്നിംഗ്‌സ് ഹോം പദ്ധതിയില്‍ സ്റ്റാഫ് നഴ്‌സ് ഒഴിവുണ്ട്. അംഗീകൃത നഴ്‌സിങ് ബിരുദം/ ജി.എന്‍.എം. ആണ് യോഗ്യത. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 31 നകം hr.kerala @hlfppt.org ല്‍ ബയോഡാറ്റ അയക്കണം. ഫോണ്‍: 0471-2340585.

മോക്ക് ഇന്റര്‍വ്യൂ ഓഗസ്റ്റ് 29 ന്

പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വി.ജി. യൂണിറ്റിന്റെ എക്സ്റ്റന്‍ഷന്‍ സെന്ററായ ചിറ്റൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധമായുള്ള കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ മേഖലകളിലെ ജോലി സംബന്ധമായ അഭിമുഖങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കായി മോക്ക് ഇന്റര്‍വ്യൂ സംഘടിപ്പിക്കുന്നു. പ്ലസ് ടു മുതല്‍ ഉന്നത വിദ്യഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുളളവര്‍ ഓഗസ്റ്റ് 29 ന് രാവിലെ 10 ന് സി.ഡി.സിയില്‍ നേരിട്ടെത്തണം. മുന്‍പ് രജിസ്റ്റര്‍ ചെയ്തവര്‍ സ്ലിപ്പ് കൈയില്‍ കരുതണം. ഫോണ്‍: 04923223297.

എന്യുമറേറ്റര്‍ നിയമനം

ജില്ലയില്‍ ഫിഷറീസ് വകുപ്പില്‍ ഉള്‍നാടന്‍ മത്സ്യ ഉത്പാദനത്തിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി എന്യുമറേറ്ററെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രതിമാസം 25,000 രൂപ വേതനം ലഭിക്കും. മറ്റു യാതൊരു ആനുകൂല്യങ്ങള്‍ക്കും അര്‍ഹത ഉണ്ടായിരിക്കില്ല. അപേക്ഷകര്‍ക്ക് ഫിഷറീസില്‍ പ്രൊഫഷണല്‍ ഡിഗ്രി അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഫിഷ് ടാക്സോണമി, ഫിഷറീ സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങള്‍ ഉള്‍പ്പെടുന്ന ബിരുദാനന്തര ബിരുദം യോഗ്യത ഉണ്ടായിരിക്കണം. പ്രായപരിധി 18 നും 35 നും മധ്യേ. താത്പര്യമുള്ളവര്‍ക്ക് വയസ്, വിദ്യാഭ്യാസയോഗ്യത, മാര്‍ക്ക് ലിസ്റ്റ്, പ്രായോഗിക പരിജ്ഞാനം, മേല്‍വിലാസം എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ബയോഡാറ്റ സഹിതം സെപ്റ്റംബര്‍ ഒന്നിന് വൈകിട്ട് അഞ്ചിനകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, മലമ്പുഴ പി.ഒ., പാലക്കാട്- 678651 എന്ന വിലാസത്തില്‍ അപേക്ഷിക്കാം. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി നേരിട്ട് ബന്ധപ്പെടാമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

കാര്യവട്ടം സർക്കാർ കോളജിൽ കെമിസ്ട്രി വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. കൊല്ലം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയിട്ടുള്ള ഗസ്റ്റ് അദ്ധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ ഒന്നിന് രാവിലെ 11ന് പ്രിൻസിപ്പൽ മുൻപാകെ ഇന്റർവ്യൂവിനു ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾക്ക്: 0471-2417112.

താത്കാലിക ഒഴിവ്

സർക്കാർ സ്ഥാപനത്തിൽ വെറ്ററിനറി സർജൻ ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്സ് തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. പ്രായം 01/01/2021 ന് 41 വയസ് കവിയരുത്. വെറ്ററിനറി സയൻസിൽ (ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്സ്) ബിരുദാനന്തര ബിരുദം ആണ് യോഗ്യത. ശമ്പളം 39,500. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രായം വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി 29 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2330756.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 25 august 2022

Best of Express