Kerala Jobs 25 April 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ.
കേരള വന ഗവേഷണ സ്ഥാപനത്തിൽ താത്കാലിക ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം വരെ കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘റീജിയണൽ കം ഫെസിലിറ്റേഷൻ സെന്റർ ഫോർ സസ്റ്റയിനബിൾ ഡെവലപ്മെന്റ് ഓഫ് മെഡിസിനൽ പ്ലാന്റ്സി’ൽ (സതേൺ റീജ്യൻ) ഡെപ്യൂട്ടി ഡയറക്ടറുടെ ഒരു താത്കാലിക ഒഴിവുണ്ട്. മെയ് രണ്ടിന് രാവിലെ 10ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് സന്ദർശിക്കണം.
പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്റർ പ്രിൻസിപ്പാൾ തസ്തികയിൽ നിയമനം
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ എറണാകുളം ജില്ലയിൽ ആലുവ പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്റർ പ്രിൻസിപ്പാൾ തസ്തികയിലേക്ക് പ്രതിമാസം 20000 രൂപ ഹോണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേക്കാണ് നിയമനം. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രിൻസിപ്പാൾ/ സെലക്ഷൻ ഗ്രേഡ് ലെക്ചറർ/ സീനിയർ ഗ്രേഡ് ലെക്ചറർ തസ്തികകളിൽ വിരമിച്ചവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സ്വയം തയ്യാറാക്കിയ അപേക്ഷയും സഹിതം ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം – നന്ദാവനം റോഡ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം – 695033 എന്ന വിലാസത്തിൽ അയയ്ക്കണം. അവസാന തീയതി ഏപ്രിൽ 27 വൈകിട്ട് അഞ്ച് മണി. കൂടുതൽ വിവരങ്ങൾക്ക് 0471-2737246 എന്ന നമ്പറിൽ ബന്ധപ്പെടാം.
കോച്ചുകളെ നിയമിക്കുന്നു
കായികയുവജനകാര്യാലയത്തിന് കീഴിലെ തിരുവനന്തപുരം ജി വി രാജാ സ്‌പോർട്‌സ് സ്കൂൾ, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, കുന്നംകുളം (തൃശ്ശൂർ) സ്‌പോർട്‌സ് ഡിവിഷൻ എന്നിവിടങ്ങളിലേക്ക് അത്‌ലറ്റിക്‌സ്, ബാസ്‌കറ്റ്‌ബോൾ, വോളിബോൾ, ബോക്‌സിംഗ് ഇനങ്ങളിലേക്ക് ഹെഡ്‌കോച്ച്/ കോച്ച്/ അസിസ്റ്റന്റ് കോച്ച്/ ട്രയിനർ/ മെന്റർ കം ട്രെയിനർ/ സ്‌ട്രെങ്ങ്ത് ആൻഡ് കണ്ടീഷനിംഗ് ട്രെയിനർ തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നു.
യോഗ്യത മാനദണ്ഡം: Diploma in Sports Training from NS NIS/SAI etc, Certificate in Sports TRaining, B Ped, M Ped/ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയും ബന്ധപ്പെട്ട കായികയിനത്തിൽ മതിയായ പ്രവൃത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും dsya.keala.gov.in സന്ദർശിക്കുക. പൂരിപ്പിച്ച അപേക്ഷാ ഫോം ഡയറക്ടറേറ്റ് ഓഫ് സ്‌പോർട്‌സ് ആൻഡ് യൂത്ത് അഫയേഴ്‌സ്, ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം – 695033 എന്ന വിലാസത്തിലോ dsyagok@gmail.com എന്ന ഇ-മെയിലോ അയക്കാം. മെയ് ആറിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് അപേക്ഷ ലഭിക്കണം. വിവരങ്ങൾക്ക്: 0471-2326644.
പ്രോജക്ട് അസിസ്റ്റന്റ് ഒഴിവുകൾ
കേരള വനഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ‘മെയിന്റനൻസ് ആൻഡ് അപ്‌സ്‌കേലിംഗ് ഓഫ് വിട്രോ പ്ലാന്റ്‌ലറ്റ് പ്രൊഡക്ഷൻ ഫെസിലിറ്റി അറ്റ് കുഴൂരി’ൽ രണ്ട് പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവുണ്ട്. മെയ് എട്ടിന് രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വെച്ച് ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾ കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ (www.kfri.res.in).