scorecardresearch
Latest News

Kerala Job News 25 April 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Job News 25 April 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Job News 25 April 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Job News 25 April 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

സ്റ്റാഫ് നഴ്‌സ്

കേരളസര്‍വകലാശാല ഹെല്‍ത്ത് സെന്ററിലേക്ക് കരാറടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: ബി.എസ്‌സി. നഴ്‌സിംഗും 5 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 മെയ് 7 വൈകിട്ട് 5 മണി വരെ. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് (www. recruit.keralauniversity.ac.in, www. keralauniversity.ac.in/jobs) സന്ദര്‍ശിക്കുക.

ലബോറട്ടറി അസിസ്റ്റന്റ് താത്കാലിക ഒഴിവ്

മലപ്പുറം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിൽ ലബോറട്ടറി അസിസ്റ്റന്റ് തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സിയോ തത്തുല്യ യോഗ്യതയോ വേണം. ഏതെങ്കിലും അംഗീകൃത കെമിക്കൽ/ഫിസിക്കൽ ലബോറട്ടറിയിലെ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം (കേരള ഇൻഡസ്ട്രീസ് ആൻഡ് സബോർഡിനേറ്റ് സർവീസ് സ്‌പെഷ്യൽ റൂൾസ് പ്രകാരമുള്ള യോഗ്യത). 01/01/2018 നു 18 നും 41 നും മദ്ധ്യേയായിരിക്കണം പ്രായം. നിയമാനുസൃത വയസിളവ് ലഭിക്കും. 18,000 – 41,500 രൂപയാണ് വേതനം.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 28 നകം നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

ഒഡെപെക് മുഖേന സുഡാനിൽ തൊഴിലവസരം

കേരള സർക്കാർ സ്ഥാപനമായ ഒ.ഡി.ഇ.പി.സി ലിമിറ്റഡ് മുഖേന ആഫ്രിക്കയിലെ സുഡാനിലേക്ക് ഫിനാൻഷ്യൽ കൺട്രോളർ, ചീഫ് ടെക്‌നോളജി ഓഫീസർ, ഹ്യൂമൻ റിസോഴ്‌സ് ലീഡ്, അഗ്രികൾചർ പ്രൊഫസർ, എഫ്.ആർ.പി/ജി.ആർ.പി പ്ലാന്റ് മാനേജർ/ മോൾഡ് മേക്കർ, പ്ലാന്റ് മാനേജർ (കോൺ & വീറ്റ് മില്ലിംഗ് യൂണിറ്റ്) തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തസ്തികകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www. odepc.kerala.gov.in ൽ ലഭിക്കും. ഓരോ തസ്തികയിലും ആവശ്യമായ യോഗ്യതയും 10-15 വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർ വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം jobs @odepc.in ലേക്ക് മെയ് 5ന് മുമ്പ് അപേക്ഷിക്കണം. ഫോൺ: 0471-2329441/42/43/45.

അദ്ധ്യാപക ഒഴിവ്

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള കട്ടേല മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് എല്ലാ വിഷയങ്ങളിലേയും അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌കൂളുകളില്‍ താമസിച്ചു പഠിപ്പിക്കാന്‍ താത്പര്യമുള്ള, പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 25 നും 42 നും മധ്യേയാണ് പ്രായപരിധി. മുന്‍ പരിചയം അഭികാമ്യം. അപേക്ഷകള്‍ ഏപ്രില്‍ 30 വൈകിട്ട് അഞ്ചിന് മുന്‍പ് ലഭിക്കുന്ന വിധം അയക്കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. വിലാസം-പ്രോജക്ട് ഓഫീസര്‍, ഐ.ടി.ഡി.പി നെടുമങ്ങാട്, സത്രം ജങ്ഷന്‍ – 695541.

അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ഹോസ്റ്റല്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ്ങും കരിയര്‍ ഗൈഡന്‍സും നല്‍കാനായി സ്റ്റുഡന്റ് കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. എം.എ സൈക്കോളജി, എം.എസ്.ഡബ്ല്യു, എം.എസ്.സി സൈക്കോളജി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൗണ്‍സിലിങ്ങില്‍ ഡിപ്ലോമയുള്ളവര്‍ക്കും സ്റ്റുഡന്റ് കൗണ്‍സിലിംഗ് രംഗത്ത് പരിചയമുള്ളവര്‍ക്കും മുന്‍ഗണന. പ്രായം 25 നും 45 നും മധ്യേ. കരാര്‍ അടിസ്ഥാനത്തില്‍ 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെയാണ് നിയമനം. പ്രതിമാസം 18,000 രൂപ ഓണറേറിയവും 2000 രൂപ യാത്ര ആനുകൂല്യവും ലഭിക്കും. പുരുഷന്‍മാരുടെ ഒരൊഴിവും സ്ത്രീകളുടെ രണ്ട് ഒഴിവുമുണ്ട്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് വെയിറ്റേജ് മാര്‍ക്ക് ഉണ്ടായിരിക്കുമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 30 വൈകിട്ട് അഞ്ച് മണി. വിലാസം- പ്രോജക്ട് ഓഫീസര്‍, ഐ. ടി. ഡി. പി നെടുമങ്ങാട്, സത്രം ജംഗ്ഷന്‍- 695 541.

ഫർമസിസ്റ്റ് ഗ്രേഡ് രണ്ട് ഒഴിവ്

ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ പട്ടികവർഗ്ഗത്തിന് സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് വഴി നികത്തുന്ന ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് ഒഴിവിൽ അപേക്ഷിക്കാം. ഡിഫാം, കേരള സംസ്ഥാന ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. 2021 ജനുവരി ഒന്നിന് 18 നും 41 നു മിടയിലാവണം പ്രായം. 22000-48000 രൂപ ശമ്പളം ലഭിക്കും. അസൽ സർട്ടിഫിക്കളുമായി മേയ് 10 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം.

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ

കേരള ഡെന്റൽ കൗൺസിലിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിലെ ഒരു ഒഴിവിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ബി.ടെക്/ എം.സി.എ/ എം.എസ്‌സി (കമ്പ്യൂട്ടർ സയൻസ്) എന്നിവയിലേതെങ്കിലും യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മെയ് 16. വിശദവിവരങ്ങൾക്ക്: www. keraladentalcouncil.org.in, 0471-2478759.

ഗിഫ്റ്റഡ് ചിൽഡ്രൻ കോ-ഓർഡിനേറ്റർ

പ്രതിഭാശാലികളായ കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഗിഫ്റ്റഡ് ചിൽഡ്രൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് എല്ലാ വിദ്യാഭ്യാസ ജില്ലകളിലും കോ-ഓർഡിനേറ്റർമാരെ തിരഞ്ഞെടുക്കുന്നു. പ്രൊബേഷൻ പൂർത്തീകരിച്ച സർക്കാർ ഹൈസ്‌കൂൾ അധ്യാപകരെയാണ് പരിഗണിക്കുന്നത്. മെയ് ആദ്യവാരം റവന്യൂ ജില്ലാ തലത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പ് സംബന്ധിച്ച വിശദ വിവരങ്ങൾ അതത് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കും.

ലബോറട്ടറി അസിസ്റ്റന്റ് താത്കാലിക ഒഴിവ്

മലപ്പുറം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിൽ ലബോറട്ടറി അസിസ്റ്റന്റ് തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സിയോ തത്തുല്യ യോഗ്യതയോ വേണം. ഏതെങ്കിലും അംഗീകൃത കെമിക്കൽ/ഫിസിക്കൽ ലബോറട്ടറിയിലെ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം (കേരള ഇൻഡസ്ട്രീസ് ആൻഡ് സബോർഡിനേറ്റ് സർവീസ് സ്‌പെഷ്യൽ റൂൾസ് പ്രകാരമുള്ള യോഗ്യത). 01/01/2018 നു 18 നും 41 നും മദ്ധ്യേയായിരിക്കണം പ്രായം. നിയമാനുസൃത വയസിളവ് ലഭിക്കും. 18,000 – 41,500 രൂപയാണ് വേതനം.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 28 നകം നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

ഡെപ്യൂട്ടേഷൻ നിയമനം

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒഴിവുള്ള ഫിഷറീസ് ഓഫീസർ തസ്തികകളിൽ സംസ്ഥാന സർക്കാർ/അർദ്ധ സർക്കാർ സർവീസിലുള്ള എൽ.ഡി/യു.ഡി ക്ലർക്ക്, സമാന തസ്തികകളിലുള്ളവരിൽ നിന്ന് വകുപ്പ് മേധാവി മുഖേന ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0487 2383053, 0487 2383088.

ഇന്‍ഷുറന്‍സ് ഏജന്റ് നിയമനം

ജില്ലാ പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപണനത്തിനായി ഏജന്റ് നിയമനം നടത്തുന്നു. 18 നും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ പത്താം ക്ലാസ് യോഗ്യതയും, ജില്ലാ പോസ്റ്റല്‍ ഡിവിഷന്‍ പരിധിയില്‍ സ്ഥിരതാമസക്കാരുമായിരിക്കണം. താത്പര്യമുള്ളവര്‍ മെയ് അഞ്ചിനകം ബയോഡാറ്റ (മൊബൈല്‍ നമ്പര്‍ സഹിതം), വയസ്സ്, യോഗ്യത, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് സഹിതം ദ സൂപ്രണ്ട് ഓഫ് പോസ്റ്റോഫീസ്, പോസ്റ്റല്‍ ഡിവിഷന്‍, പാലക്കാട്, 678001 വിലാസത്തില്‍ നല്‍കണം. നിലവില്‍ മറ്റേതെങ്കിലും ലൈഫ് ഇന്‍ഷുറന്‍സില്‍ പ്രവര്‍ത്തിക്കുന്നവരെ ഈ ഒഴിവിലേക്ക് പരിഗണിക്കില്ല. തെരഞ്ഞെടുക്കപ്പെടുന്നവര്‍ 5000 രൂപയുടെ എന്‍.എസ്.സി, കെ.വി.പി സെക്യൂരിറ്റി ഡെപ്പോസിറ്റ് കെട്ടി വെക്കണം. ഫോണ്‍: 9495888824

ഡ്രൈവര്‍മാര്‍ക്കായി നാറ്റ്പാകിന്റെ പരിശീലനം

സ്ഫോടക വസ്തുക്കള്‍, എല്‍പിജി തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങള്‍, രാസപദാര്‍ത്ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനും ഇവയുടെ സുരക്ഷിത ഗതാഗതത്തിന് ലൈസന്‍സ് ലഭിക്കുന്നതിനും നാറ്റ്പാക്കിന്റെ നേതൃത്വത്തില്‍ ഡ്രൈവര്‍മാര്‍ക്കായി തിരുവനന്തപുരം ആക്കുളത്ത് ത്രിദിന പരിശീലനം സംഘടിപ്പിക്കുന്നു. ഏപ്രില്‍ 27, 28, 29 തിയതികളില്‍ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലനകേന്ദ്രത്തില്‍ പരിപാടി നടക്കുമെന്ന് ട്രാഫിക് എന്‍ഞ്ചിനീയറിംഗ് ആന്‍ഡ് സേഫ്റ്റി ഡിവിഷന്‍ മേധാവി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2779200, 9074882080 ഈ നമ്പരുകളില്‍ ബന്ധപ്പെടുക.

Read More: Kerala Jobs 05 March 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 25 april 2022

Best of Express