Kerala Jobs 24 September 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.
താത്ക്കാലിക ഒഴിവ്
നെടുങ്കണ്ടം സർക്കാർ പോളിടെക്നിക് കോളേജിൽ കമ്പ്വൂട്ടർ എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് എൻജിനിയറിംഗ് വിഭാഗങ്ങളിൽ ഡെമോൺസ്ട്രേറ്ററിന്റെയും കമ്പ്വൂട്ടർ എൻജിനിയറിംഗ് വിഭാഗത്തിൽ ട്രേഡ്സ്മാൻ തസ്തിയിലും നിലവിലുള്ള ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 28ന് എഴുത്തു പരീക്ഷയും അഭിമുഖവും നടത്തും.
ഡെമോൺസ്ട്രേറ്റർ തസ്തികയ്ക്ക് ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ് എൻജിനിയറിംഗ് ഡിപ്ലോമയും, ട്രേഡ്സ്മാൻ തസ്തികയിൽ ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ്, ഐടിഐ, എൻ.ടി.സി, കെ.ജി.സി.ഇ, വി.എച്ച്.എസ്.ഇ, ടി.എച്ച്.എസ്.എൽ.സി (യോഗ്യതയുള്ളവരുടെ അഭാവത്തിൽ എൻജിനിയറിംഗ് ഡിപ്ലോമക്കാരെയും പരിഗണിക്കും). യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടഫിക്കറ്റുകളും ബയോഡേറ്റയും സഹിതം രാവിലെ 10ന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: gptcnedumkandam.ac.in, 04868 234082.
ഐ.ടി.ഐ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഇന്റര്‍വ്യൂ
കട്ടപ്പന ഗവണ്മെന്റ് ഐ.ടി.ഐയില്‍ വിവിധ ട്രേഡുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 26 ന് ഇന്റര്‍വൃു നടത്തും.
ട്രേഡ്, ഒഴിവ്, യോഗ്യത എന്നീ ക്രമത്തില്‍
1. കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ &പ്രോഗ്രാമ്മിംഗ് അസിസ്റ്റന്റ്, 01, എസ്. എസ്. എല്‍ . സി., കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ & പ്രോഗ്രാമ്മിംഗ് അസിസ്റ്റന്റ് ട്രേഡില്‍ എന്‍.റ്റി.സി./എന്‍.എ.സി. -യും, 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ഐറ്റി-യില്‍ ഡിപ്ലോമയും, 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബാച്ചിലര്‍ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ ഐറ്റി-യും, 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.ഐ.ഇ.എല്‍.ഐ.റ്റി. എ ലെവല്‍ /യുജിസി അംഗീകാരമുളള യൂണിവേഴ്സിറ്റിയില്‍ നിന്നുളള പിജിഡിസിഎ-യും, 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഗ്രാജുവേറ്റ് ഇന്‍ എഞ്ചിനീയറിംഗ് /ടെക്നോളജി ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ഐറ്റി-യും, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ ഐറ്റി-യും, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.ഐ.ഇ.എല്‍.ഐ.റ്റി. ബി ലെവലും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും.
2 . ടൂറിസ്റ്റ് ഗൈഡ്, 02, ടൂറിസ്റ്റ് ഗൈഡ് ട്രേഡില്‍ എന്‍. റ്റി. സി. / എന്‍. എ. സി. യും, 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ടൂര്‍&ട്രാവല്‍ മാനേജ്മെന്റില്‍ 2 വര്‍ഷ ഡിപ്ലോമ, അല്ലെങ്കില്‍ ടൂര്‍ & ട്രാവല്‍ മാനേജ്മെന്റില്‍ വൊക്കേഷണല്‍ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇന്ത്യ ചരിത്രത്തിലുളള ഗ്രാജുവേഷനും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ടൂറിസത്തില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും.
3. പ്ലംബര്‍, 01, പ്ലംബര്‍ ട്രേഡില്‍ എന്‍.റ്റി.സി. / എന്‍.എ.സി.-യും, 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സിവില്‍/ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ 3 വര്‍ഷത്തെ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സിവില്‍/ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും.
4. സര്‍വ്വേയര്‍, 01, സര്‍വ്വേയര്‍ ട്രേഡല് എന്‍.റ്റി.സി. / എന്‍.എ.സി.-യും, 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സിവില്‍ /സര്‍വ്വേ എഞ്ചിനീയറിംഗില്‍ 3 വര്‍ഷത്തെ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സിവില്‍ / സര്‍വ്വേ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും.
5, മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍, 01, മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ എന്‍.റ്റി.സി. / എന്‍.എ.സി.-യും, 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ 3 വര്‍ഷത്തെ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഓട്ടോ മൊബൈല്‍/മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും.
ബന്ധപ്പെട്ട ട്രേഡുകളില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 26 ന് രാവിലെ 11 മണിക്ക് ന് കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളുമായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868 272216.
ആയുര്‍വേദ ഫാര്‍മസിസ്റ്റ് ഒഴിവ്
ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ ജില്ലയിലെ വിവധ സ്ഥാപനങ്ങളില്‍ ഒഴിവുള്ള ആയുര്‍വേദ ഫാര്‍മസിസ്റ്റ് തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച സെപ്റ്റംബര്‍ 30 ന് രാവിലെ 11ന് സുല്‍ത്താന്‍പേട്ടയിലെ ജില്ലാ ഓഫീസില്‍ നടക്കും. എസ്.എസ്.എല്‍.സിയും കേരള സര്‍ക്കാര്‍ അംഗീകരിച്ച ആയുര്‍വേദ ഫാര്‍മസി ട്രെയിനിങ്ങും (ആയുര്‍വേദ മെഡിക്കല്‍ വകുപ്പ് ഡയറക്ടറേറ്റ് നടത്തുന്ന ഒരു വര്‍ഷത്തെ കോഴ്സ്) ആണ് യോഗ്യത. പ്രായപരിധി 18-36. കൂടിക്കാഴ്ചയ്ക്ക് ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം നേരിട്ടെത്തണം. ഫോണ്‍: 0491-2544296.
ഗസ്റ്റ് അധ്യാപക നിയമനം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് ചാത്തന്നൂര്‍, മണ്ണാര്‍ക്കാട്, സെന്ററുകളില്‍ ഇംഗ്ലീഷ് ആന്‍ഡ് വര്‍ക്ക് സ്കില്‍ വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ 29 ന് രാവിലെ 10ന് ഷൊര്‍ണൂര്‍ ടെക്നിക്കല്‍ ഹൈസ്കൂളില്‍ നടക്കും. ഇംഗ്ലീഷില്‍ എം.എ. ബി.എഡ്, സെറ്റ് യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0466 2932197.
താത്കാലിക നിയമനം
എറണാകുളം ജനറല്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത: പ്രീഡിഗ്രി/പ്ലസ് ടു, ടൈപ്പ് റൈറ്റിംഗ് (ഇംഗ്ലീഷും മലയാളവും), കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിംഗ് (ഇംഗ്ലീഷ്, മലയാളം), എക്സല്‍, ടാലി അല്ലെങ്കില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റർ കോഴ്സ് (ഏതെങ്കിലും സ്റ്റേറ്റ്/സെന്‍ട്രല്‍ സ്ഥാപനത്തില്‍ നിന്നുളള ഇംഗ്ലീഷും മലയാളവും) എക്സല്‍ ആന്റ് ടാലി. ഉയര്‍ന്ന പ്രായപരിധി: 40 വയസ് , പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ ഫോൺ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത /പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ എന്നിവ സ്കാന്‍ ചെയ്ത് ghekmhr@gmail.com എന്ന ഇ-മെയിലേക്ക് സെപ്തംബര്‍ 30-ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം. സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫോൺ മുഖാന്തരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകൾ എന്നിവയും അവയുടെ പകര്‍പ്പും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി സ്പീഡ് ടെസ്റ്റിനും അഭിമുഖത്തിനും ഹാജരാകണം.
താത്കാലിക നിയമനം
എറണാകുളം ജനറല്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍ സ്റ്റാറ്റിസ്റ്റീഷ്യന് കം ഡി.എന്‍.ബി കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത എം.എസ്.സി ബയോസ്റ്റാറ്റിസ്റ്റിക്സും പ്രവൃത്തി പരിചയവും. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ ഫോൺ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത /പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ സ്കാന്‍ ചെയ്ത് ghekmhr@gmail.com എന്ന ഇ-മെയിലേക്ക് സെപ്തംബര്‍ 30-ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം. സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫോൺ മുഖാന്തരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകൾ എന്നിവയും അവയുടെ പകര്‍പ്പും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖത്തിന് ഹാജരാകണം.
ഇന്റർവ്യൂ 28 ന്
എറണാകുളം ജില്ലയിൽ എൻ.സി.സി/ സൈനിക ക്ഷേമ വകുപ്പുകളിലേക്കുള്ള ഡ്രൈവർ ജി.ആർ II (എച്ച് ഡി വി) (എക്സ് സർവീസ്മെൻ മാത്രം) 5-ാമത് എൻ.സി.എ – എസ്.സി (കാറ്റഗറി നമ്പർ. 245/2021 ) എന്ന തസ്തികയ്ക്ക് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്കുള്ള ഇന്റർവ്യൂ കേരള പബ്ലിക് സർവീസ് കമ്മിഷന്റെ എറണാകുളം മേഖലാ ഓഫീസിൽ സെപ്റ്റംബർ 28 ന് രാവിലെ 9.30 ന് നടക്കും. ഇന്റർവ്യൂവിന് അഡ്മിറ്റ് ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാണ്. വ്യക്തിഗത അറിയിപ്പ് നൽകില്ല. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂവിന് പങ്കെടുക്കാൻ പാടുള്ളൂ. വിശദ വിവരങ്ങൾക്ക് ഫോൺ : 0484 – 29 88857.
ട്രേഡ്സ്മെൻ താത്കാലിക ഒഴിവ്
തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ ഇൻസ്ട്രുമെന്റേഷൻ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ട്രെഡ്സ്മാന്റെ താത്കാലിക ഒഴിവുണ്ട്. ഇൻസട്രുമെന്റേഷന് എൻജിനിയറിങ്ങിൽ ഡിപ്ലോമ, ഐ.ടി.ഐ അഥവാ തത്തുല്യ യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ മൂന്നിന് രാവിലെ 10ന് സർക്കാർ വനിതാ പോളിടെക്നിക് കോളജ് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.