Kerala Jobs 24 November 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.
ഒമാനില്‍ അധ്യാപക നിയമനം
ഒഡെപെക് മുഖേന ഒമാനിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് അധ്യാപകരെ നിയമിക്കുന്നു. 4-5 വര്‍ഷം പ്രവൃത്തിപരിചയമുള്ള പെി ജി ടി ഇംഗ്ലിഷ് അധ്യാപകരെയും 2-3 വര്‍ഷം പ്രവൃത്തി പരിചയമുള്ള പി ജി ടി (ഐ സി ടി) അധ്യാപകരെയുമാണു നിയമിക്കുന്നത്. സി ബി എസ് ഇ/ഐ സി എസ് ഇ സ്കൂളില്‍ പ്രവൃത്തി പരിചയമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ വിശദമായ ബയോഡേറ്റ glp@odepc.in ലേക്ക് നവംബര്‍ 30നകം അയയ്ക്കണം. വിശദവിവരങ്ങള്‍ക്ക്: http://www.odepc.kerala.gov.in.
പ്രൊഫസര്‍ ഡെപ്യൂട്ടേഷന് നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ എക്കണോമിക്സ് പഠനവകുപ്പില്‍ പ്രൊഫസര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2018-ലെ യു.ജി.സി. നിയമാവലി പ്രകാരം യോഗ്യരായ ഗവണ്മെന്റ്, എയ്ഡഡ് കോളേജുകളിലെയും സര്‍വകലാശാലകളിലെയും പ്രൊഫസര്‍മാര്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
ഡെപ്യൂട്ടേഷന് നിയമനം
കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളില്‍ വിവിധ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ക്ക്: http://www.kelsa.nic.in.
എല്‍ ഡി ക്ലാര്‍ക്ക് ഡെപ്യൂട്ടേഷന്
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍ എല്‍.ഡി. ക്ലാര്‍ക്ക് (ശമ്പള സ്കെയില്‍ 26,500-60,700) തസ്തികയില്‍ ഡെപ്യൂട്ടേഷനില്‍ സേവനം ചെയ്യാന്‍ താല്‍പ്പര്യമുള്ള കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമാന തസ്തികയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള സ്ഥിരം ജീവനക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവരായിരിക്കണം.
അപേക്ഷ, ബയോഡാറ്റാ, കേരള സര്‍വീസ് റൂള്‍ ചട്ടം-1, റൂള്‍ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, വകുപ്പ് മേധാവിയുടെ എന്‍.ഒ.സി എന്നിവ സഹിതം വകുപ്പ് മേധാവികള്‍ മുഖേന ഡിസംബര്‍ 15 നകം ഡയറക്ടര്‍, ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റര്‍, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം-695 011 (ഫേണ്‍ നമ്പര്‍: 0471-2553540) എന്ന വിലാസത്തില്‍ ലഭ്യമാക്കണം.
അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം
- എറണാകുളം കാഞ്ഞൂര്‍ ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കാഞ്ഞൂര്‍ പഞ്ചായത്തില്‍ സ്ഥിര താമസക്കാരും 2022 ജനുവരി ഒന്നിന് 18 ന് വയസ് പൂര്‍ത്തിയായവരും 46 വയസ് കവിയാന്‍ പാടില്ലാത്തതുമായ വനിതകളായിരിക്കണം. അപേക്ഷകള്‍ ഡിസംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചു വരെ അങ്കമാലി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃക കാഞ്ഞൂര്‍ പഞ്ചായത്ത്, അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് എന്നിവിടങ്ങളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2459255. വര്‍ക്കറുടെ യോഗ്യത പത്താം ക്ലാസ് ജയിച്ചിരിക്കണം. ഹെല്‍പ്പര്‍ യോഗ്യത പത്താം ക്ലാസ് പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരുമായിരിക്കണം.
- എറണാകുളം കാലടി ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളില്‍ ഹെല്‍പ്പര്‍ തസ്തികകളിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കാലടി പഞ്ചായത്തില്‍ സ്ഥിര താമസക്കാരും 2022 ജനുവരി ഒന്നിന് 18 ന് വയസ് പൂര്‍ത്തിയായവരും 46 വയസ് കവിയാന്‍ പാടില്ലാത്തതുമായ വനിതകളായിരിക്കണം. അപേക്ഷകള്‍ ഡിസംബര്‍ ആറിന് വൈകിട്ട് അഞ്ചു വരെ അങ്കമാലി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃക കാലടി പഞ്ചായത്ത്, അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് എന്നിവിടങ്ങളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2459255. വര്‍ക്കറുടെ യോഗ്യത പത്താം ക്ലാസ് ജയിച്ചിരിക്കണം. ഹെല്‍പ്പര്‍ യോഗ്യത പത്താം ക്ലാസ് പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരുമായിരിക്കണം.
- എറണാകളും തുറവൂര്‍ ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളില്‍ ഹെല്‍പ്പര്‍ തസ്തികകളിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ തുറവൂര്‍ പഞ്ചായത്തില്‍ സ്ഥിര താമസക്കാരും 2022 ജനുവരി ഒന്നിന് 18 ന് വയസ് പൂര്‍ത്തിയായവരും 46 വയസ് കവിയാന്‍ പാടില്ലാത്തതുമായ വനിതകളായിരിക്കണം. അപേക്ഷകള്‍ ഡിസംബര്‍ ഒമ്പതിന് വൈകിട്ട് അഞ്ചു വരെ അങ്കമാലി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃക തുറവൂര്‍ പഞ്ചായത്ത്, അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് എന്നിവിടങ്ങളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2459255. വര്‍ക്കറുടെ യോഗ്യത പത്താം ക്ലാസ് ജയിച്ചിരിക്കണം. ഹെല്‍പ്പര്‍ യോഗ്യത പത്താം ക്ലാസ് പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരുമായിരിക്കണം.
- എറണാകുളം അങ്കമാലി ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളില്‍ ഹെല്‍പ്പര്‍ തസ്തികകളിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ തുറവൂര്‍ പഞ്ചായത്തില്‍ സ്ഥിര താമസക്കാരും 2022 ജനുവരി ഒന്നിന് 18 ന് വയസ് പൂര്‍ത്തിയായവരും 46 വയസ് കവിയാന്‍ പാടില്ലാത്തതുമായ വനിതകളായിരിക്കണം. അപേക്ഷകള്‍ ഡിസംബര്‍ ഒമ്പതിന് വൈകിട്ട് അഞ്ചു വരെ അങ്കമാലി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃക തുറവൂര്‍ പഞ്ചായത്ത്, അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് എന്നിവിടങ്ങളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2459255. വര്‍ക്കറുടെ യോഗ്യത പത്താം ക്ലാസ് ജയിച്ചിരിക്കണം. ഹെല്‍പ്പര്‍ യോഗ്യത പത്താം ക്ലാസ് പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരുമായിരിക്കണം.