scorecardresearch
Latest News

Kerala Jobs 24 May 2023: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 24 May 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ

jobs, job news, ie malayalam
Kerala Jobs 27 May 2023

Kerala Jobs 24 May 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ.

ഏവിയേഷൻ മേഖലയിലെ തൊഴിൽ സാധ്യതകൾ അറിയാം

രാജ്യത്തെ മുൻനിര എയർപോർട്ട് ഓപ്പറേറ്റർ ആയ ജിഎംആര്‍ എയര്‍പോര്‍ട്ടും അസാപ് കേരളയും ചേർന്ന് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കളമശേരിയിൽ ഞായറാഴ്ച (മെയ് 28) ഏവിയേഷൻ മേഖലയിലെ തൊഴിൽ സാധ്യതകളെപ്പറ്റി ഒരു വർക്ക്ഷോപ്പ് നടത്തുന്നു. താല്പര്യമുള്ളവർ താഴെ പറഞ്ഞിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക. താഴെ കൊടുക്കുന്ന ലിങ്കിൽക്ലി ക്ക്ചെയ്ത് രജിസ്റ്റർ ചെയ്യുക. https:// forms. gle/ sZCvfgqVFEXreKtw8. സമയം രാവിലെ 10 വൈകിട്ട് മൂന്നു വരെ. ഫോൺ 7907842415, 8592976314.

താല്‍ക്കാലിക അധ്യാപക നിയമനം

കുളത്തുമ്മല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈ്‌സ്‌കൂള്‍ വിഭാഗത്തില്‍ ഹിന്ദി, കണക്ക്, ഇംഗ്ലീഷ്, നാച്ചുറല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപകരുടെ ഒഴിവിലേക്ക്  ശനിയാഴ്ച (27-05-2023)രാവിലെ 11.00 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖം നടത്തുന്നു. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകുക.

Contact Viji Devi KR Headmistress : 9495511590

കുക്ക് നിയമനം

തൃത്താല ഗവ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ കുക്ക് (സ്ത്രീകള്‍ മാത്രം) നിയമനം. ഫുഡ് പ്രൊഡക്ഷനില്‍ സര്‍ക്കാര്‍ അംഗീകൃത യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ അപേക്ഷകള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം മെയ് 27 ന് വൈകിട്ട് അഞ്ചിനകം സ്‌കൂള്‍ സീനിയര്‍ സൂപ്രണ്ട് ഓഫീസില്‍ നല്‍കണം. ഫോണ്‍: 9495227083.

മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനം

കോട്ടായി ഗവ പ്രീ-മെട്രിക് ഹോസ്റ്റലിലെ രാത്രികാല പഠന മേല്‍നോട്ട ചുമതലകള്‍ക്കായി മേട്രണ്‍ കം റസിഡന്റ് ട്യൂട്ടറെ നിയമിക്കുന്നു. ബിരുദവും ബി.എഡുമാണ് യോഗ്യത. 12,000 രൂപ ഓണറേറിയം ലഭിക്കും. വൈകിട്ട് നാല് മുതല്‍ രാവിലെ എട്ട് വരെയാണ് പ്രവൃത്തി സമയം. അപേക്ഷകര്‍ കുഴല്‍മന്ദം ബ്ലോക്ക് പരിധിയില്‍ സ്ഥിര താമസക്കാരായിരിക്കണം. സ്വയം തയ്യാറാക്കിയ അപേക്ഷ ബയോഡേറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സഹിതം മെയ് 27 ന് വൈകിട്ട് അഞ്ചിനകം കുഴല്‍മന്ദം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. ഫോണ്‍: 8547630127.

ആയ, കുക്ക്, വാച്ച്മാന്‍ നിയമനം

കുഴല്‍മന്ദം ഗവ മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആയ, കുക്ക്, വാച്ച്മാന്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ മെയ് 27 ന് രാവിലെ 10 മുതല്‍ കുക്ക് തസ്തികയിലേക്കും ഉച്ചയ്ക്ക് 1.30 മുതല്‍ ആയ/വാച്ച്മാന്‍ തസ്തികയിലേക്കും നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04922 217217.

ഐ.എച്ച്.ആര്‍.ഡിയില്‍ ഒഴിവ്

അയിലൂര്‍ കോളെജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനി, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികകളില്‍ ഒഴിവ്. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് എം.കോം, ഡി.സി.എഫ്.എ (ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്) ആണ് യോഗ്യത. ഒന്നാം ക്ലാസ് ബിരുദവും പി.ജി.ഡി.സി.എയുമാണ് കമ്പ്യൂട്ടര്‍ പ്രോഗ്രാമറുടെ യോഗ്യത. താത്പര്യമുള്ളവര്‍ മെയ് 25 ന് രാവിലെ 10 ന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04923 241766, 8547005029, 9495069307.

പ്രിൻസിപ്പാൾ തസ്തികയിൽ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ എറണാകുളം ജില്ലയിൽ പ്രവർത്തിച്ചു വരുന്ന പ്രീ – എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിലെ പ്രിൻസിപ്പാൾ തസ്തികയിലേക്ക് പ്രതിമാസം 20,000/- രൂപ ഹോണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനത്തിനായി ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രിൻസിപ്പാൾ/സെലക്ഷൻ ഗ്രേഡ് ലക്ചറർ/സീനിയർ ഗ്രേഡ് ലക്ചറർ തസ്തികകളിൽ വിരമിച്ചവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.  അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സ്വയം തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം 2023 ജൂൺ 2 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം – നന്ദാവനം റോഡ്, വികാസ് ഭവൻ പി. ഒ., തിരുവനന്തപുരം – 695033 എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്.  കൂടുതൽ വിവരങ്ങൾക്ക്: 0471 – 2737246.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 24 may 2023