Kerala Jobs 24 March 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ
ചീഫ് ടെക്നിക്കൽ എക്സാമിനറുടെ തസ്തികയിലേയ്ക്ക് അപേക്ഷിക്കാം
സംസ്ഥാന സർക്കാരിന്റെ കീഴിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകാര്യ (പരിശോധന-സാങ്കേതികം) വകുപ്പിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ചീഫ് ടെക്നിക്കൽ എക്സാമിനറുടെ (സിവിൽ) ഒഴിവിലേക്ക് മാർച്ച് 20 ലെ 2324348/ഭരണം-സി2/9/2023-ധന നമ്പർ വിജ്ഞാപനം പ്രകാരം അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങൾ ധനകാര്യ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (www.finance.kerala.gov.in) ലഭ്യമാണ്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 30.
സിസ്റ്റം അസിസ്റ്റന്റ് ഒഴിവ്
തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ സിസ്റ്റം അസിസ്റ്റന്റ് തസ്തികയിലെ മൂന്ന് ഒഴിവുകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നു. യോഗ്യത, ശമ്പള സ്‌കെയിൽ എന്നിവയുടെ വിശദാംശം http://www.cee-kerala.org യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ സർവീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യമായ തസ്തികയിലോ സമാന ശമ്പള സ്‌കെയിൽ നിഷ്‌കർച്ചിട്ടുള്ള യോഗ്യതയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണർ നേരിട്ട് കൂടിക്കാഴ്ച നടത്തിയശേഷം ഡെപ്യൂട്ടേഷൻ നിയമനത്തിനുള്ള നടപടി സ്വീകരിക്കും. താൽപര്യമുള്ള ജീവനക്കാർ കെ.എസ്.ആർ-144 അനുസരിച്ചുള്ള പ്രഫോർമയും ബയോഡേറ്റയും വകുപ്പ് മേധാവിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ ഓഫീസ് മേലധികാരികൾ മുഖേന ഏപ്രിൽ 10നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, ഹൗസിംഗ് ബോർഡ് ബിൽഡിംഗ് (അഞ്ചാം നില), ശാന്തിനഗർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.
ലീഗല്‍ അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട നിയമ ബിരുദധാരികളായ യുവതീ യുവാക്കള്‍ക്ക് പ്രായോഗിക പരിശീലനം നല്‍കി കരിയറില്‍ മികവ് തെളിയിക്കുന്നതിനായി ലീഗല്‍ അസിസ്റ്റന്റുമാരുടെ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എറണാകുളം ജില്ല കോടതി-ഗവ. പ്ലീഡറുടെ ഓഫീസ് 1, കേരള ലീഗല്‍ സര്‍വ്വീസ് അതോറിറ്റി 1, ഡിസ്ട്രിക്റ്റ് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി 1 എന്നിവിടങ്ങളിലായാണ് പരിശീലനത്തിന് നിയോഗിക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ എല്‍.എല്‍.ബി പഠനം കഴിഞ്ഞ് എൻറോൾമെന്റ് പൂര്‍ത്തിയാക്കിയ നിയമ ബിരുദധാരികളും, 21നും 35നും മദ്ധ്യേ പ്രായമുള്ളവരുമായിരിക്കണം. എല്‍.എല്‍.എം. യോഗ്യതയുള്ളവര്‍ക്കും പട്ടികജാതി വികസന വകുപ്പിന്റെ ത്രിവത്സര അഭിഭാഷക ധനസഹായ പദ്ധതി പൂര്‍ത്തിയാക്കിയവര്‍ക്കും വനിതകള്‍ക്കും മുന്‍ഗണന നല്‍കുന്നതാണ്.
അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിമാസം 20,000 രൂപ ഹോണറേറിയം നിരക്കില്‍ 2 വര്‍ഷത്തേയ്ക്കാണ് നിയമനം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസം, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, എൻറോൾമെന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഏപ്രില്‍ 20ന് വൈകിട്ട് 5ന് മുന്‍പായി എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0484-2422256
അപേക്ഷ ക്ഷണിച്ചു
കൊച്ചി അര്‍ബന്‍ – 3 ഐ സി ഡി എസ് പ്രോജക്ടിന്റെ പരിധിയിലുള്ള കൊച്ചി അങ്കണവാടി വര്‍ക്കര്‍മാരുടേയും ഹെല്‍പ്പര്‍മാരുടേയും നിലവിലുള്ളതും ഭാവിയില്‍ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം (നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം) നടത്തുന്നതിനായി കൊച്ചി കോര്‍പ്പറേഷനില്‍ സ്ഥിരതാമസക്കാരും സേവനതത്പരരുമായ അപേക്ഷകര്‍ മികച്ച ശാരീരിക മാനസിക ക്ഷമതയുള്ള ( ഭിന്ന ശേഷിക്കാര്‍ അപേക്ഷിക്കേണ്ടതില്ല ) വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ പ്രായം 01.01.2023 ല്‍ 18 വയസ്സ് പൂര്‍ത്തിയാക്കേണ്ടതും, 46 വയസ്സ് കവിയാന്‍ പാടില്ലാത്തതുമാണ്. അപേക്ഷകള്‍ ഏപ്രില്‍ 25-ന് വൈകിട്ട് അഞ്ചു വരെ കൊച്ചി അര്‍ബന്‍ – 3 ഐ.സി.ഡി.എസ് പ്രോജക്ടില്‍ സ്വീകരിക്കും.
അപേക്ഷയുടെ മാതൃക കൊച്ചി അര്‍ബന്‍ – 3 ഐ.സി.ഡി.എസ് പ്രോജക്ട്, കൊച്ചി കോര്‍പ്പറേഷന്‍, കൊച്ചി അര്‍ബന്‍ 3 ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലെ കോര്‍പ്പറേഷന്റെ കീഴിലുള്ള 60 അങ്കണവാടി കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കൊച്ചി അര്‍ബന്‍ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. കൊച്ചി അര്‍ബന്‍ 3 ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള കൊച്ചി – കോര്‍പ്പറേഷനിലെ 35, 38, 39, 40, 41, 42, 43, 44, 45, 46, 47, 48, 49, 50, 51, 52, 53, 54, 55, 57, 60, 63, 64 എന്നീ ഡിവിഷനുകളിലെ സ്ഥിര താമസക്കാര്‍ മാത്രം അപേക്ഷിക്കുക.ഫോണ്‍ നമ്പര്‍ : 0484 2706695.
ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാന്‍സ്‌ലേറ്റര്‍ താത്കാലിക നിയമനം
തൃപ്പൂണിത്തുറ സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ ഡോക്യുമെന്റ് ട്രാന്‍സ്‌ലേറ്റര്‍ തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത സംസ്‌കൃതം ഐഛ്ച്ചിക വിഷയമായോ ഉപവിഷയമായോ എടുത്തിട്ടുളള ബിരുദം അല്ലെങ്കില്‍ ബി.വിദ്ധ്വാന്‍ (സംസ്‌കൃതം) ശാസ്ത്ര ഭൂഷണം അല്ലെങ്കില്‍ സംസ്‌കൃതത്തിലുളള മറ്റ് ഏതെങ്കിലും തത്തുല്യ ഡിപ്ലോമ. മലയാളവും ഇംഗ്ലീഷും കൂടാതെ തമിഴ് അല്ലെങ്കില്‍ കന്നഡ ഭാഷ എഴുതുവാനും വായിക്കുവാനുമുളള കഴിവ്. പനയോല കൈയെഴുത്ത് പ്രതികള്‍ പകര്‍ത്തി എഴുതുവാനുളള പരിജ്ഞാനം (പ്രായോഗിക പരീക്ഷ മുഖേന പരിശോധിക്കും.). താത്പര്യമുളളവര്‍ ഏപ്രില്‍ 12-ന് രാവിലെ 10.30 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.
ചെമ്മീൻ കൃഷി പദ്ധതിയുടെ കൺസൾട്ടന്റ്
സംസ്ഥാന ഫിഷറീസ് വകുപ്പ് ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അക്വാകൾച്ചർ മുഖേന നടപ്പിലാക്കുന്ന വനാമി ചെമ്മീൻ കൃഷി പദ്ധതിയുടെ കൺസൾട്ടന്റായി 10 മാസ കാലയളവിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള BFSc ഡിഗ്രിയോ അക്വാകൾച്ചർ വിഷയത്തിലെ ബിരുദാനന്തര ബിരുദമോ നേടിയവരും ചെമ്മീൻ കൃഷിയിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. സർക്കാർ സ്ഥാപനങ്ങൾക്ക് വനാമി ചെമ്മീൻ കൃഷി നടപ്പിലാക്കുന്നതിന് കൺസൾട്ടന്റായി പ്രവർത്തിച്ചിരുന്നവർക്കും, അന്തർദേശീയ പരിശീലനം നേടിയവർക്കും മുൻഗണന നൽകും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം യാത്ര ചെലവ് ഉൾപ്പെടെ പ്രതിഫലമായി 1,00,000 രൂപ നൽകും. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഓൺലൈനായോ തപാൽമാർഗമോ നേരിട്ടോ ADAK ഹെഡ് ഓഫീസിൽ ഏപ്രിൽ 5 നകം ലഭ്യമാക്കണം. അപേക്ഷകൾ അയക്കേണ്ട വിലാസം: ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അഗ്രികൾച്ചർ കേരള (എഡിഎകെ), ടിസി 29/3126, റീജ, മിൻജിൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം-695 014. ഫോൺ: 0471 2322410. ഇ-മെയിൽ: adaktvm@gmail.com.