Kerala Job News 24 March 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം
റീജിയണൽ കാൻസർ സെന്ററിൽ റിസപ്ഷനിസ്റ്റ് അപ്രന്റിസ് ട്രെയിനിങ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ റിസപ്ഷനിസ്റ്റ് അപ്പ്രെന്റിസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഏപ്രിൽ 11ന് വൈകിട്ട് നാലു വരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും www. rcctvm.gov.in.
താൽക്കാലിക ക്ലീനർ നിയമനം
കേരളാ സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന് കീഴിൽ മൂന്നാറിൽ പ്രവർത്തിക്കുന്ന ഹൈ ആൾറ്റിറ്റ്യൂഡ് ട്രെയിനിംഗ് സെന്ററിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തിൽ ക്ലീനറെ നിയമിക്കുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ മാർച്ച് 31 ന് രാവിലെ 11 മണിക്ക് പൈനാവിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ നടക്കും. താൽപ്പര്യമുള്ളവർ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ് എന്നിവ സഹിതം അന്നേ ദിവസം രാവിലെ 11 മണിക്ക് ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 04862 – 232499, 9447243224.
താത്കാലിക ഒഴിവ്
ലൈഫ് മിഷന് ഓഫീസില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍-കം-മള്‍ട്ടി ടാസ്ക് പേഴ്സണ്‍ തസ്തികയില്‍ താത്കാലിക ഒഴിവ്. ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം.അംഗീകൃത സര്‍വ്വകലാശാല ബിരുദം,ഡി.സി.എ തത്തുല്യം, എം.എസ്.ഓഫീസ്, ഇംഗ്ലീഷ് മലയാളം ടൈപ്പിംങ്ങില്‍ പ്രാവീണ്യം, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ യോഗ്യത, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റയുമായി മാര്‍ച്ച് 30 ന് വൈകിട്ട് നാലിനകം ജില്ലാ ലൈഫ് മിഷന് കോ-ഓര്‍ഡിനേറ്റര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം, സിവില്‍ സ്റ്റേഷന്, പാലക്കാട് – 678001 വിലാസത്തില്‍ അപേക്ഷ നല്‍കണം. കവറിന് മുകളില്‍ ലൈഫ് മിഷന് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍-കം-മള്‍ട്ടി ടാസ്ക് പേഴ്സണ്‍ എന്ന് എഴുതണമെന്ന് ലൈഫ് മിഷന്, ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
എസ്.ടി പ്രൊമോട്ടര്‍ നിയമനം: എഴുത്ത് പരീക്ഷ 27 ന്
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ എസ്.ടി. പ്രൊമോട്ടര്‍ നിയമനത്തിന് ഓണ്‍ലൈനായി അപേക്ഷ നല്കിയവരും അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകള്‍ പ്രവര്‍ത്തന മേഖലയായി തിരഞ്ഞെടുത്ത ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള എഴുത്ത് പരീക്ഷ മാര്‍ച്ച് 27 ന് രാവിലെ 11 ന് അഗളി ജി.എച്ച്.എസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഇ-മെയില്‍, തപാല്‍ മുഖേന നല്‍കിയിട്ടുണ്ട്. അഡ്മിറ്റ് കാര്‍ഡ് ലഭ്യമാകാത്തവര്‍ മാര്‍ച്ച് 26 നകം ബന്ധപ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ നേരിട്ടെത്തി ഹാള്‍ടിക്കറ്റ് കൈപ്പറ്റണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.
ആയുർവേദ തെറാപ്പിസ്റ്റ് നിയമനം
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സമിതി മുഖേന ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ താൽക്കാലികമായി പ്രതിദിനവേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് നിയമനം നടത്തുന്നു. ഏപ്രിൽ ആറിന് രാവിലെ 11നാണ് ഇന്റർവ്യൂ. രജിസ്ട്രേഷൻ 10 മണിക്ക് ആരംഭിക്കും. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മുഖേന നടത്തുന്ന ആയുർവേദ തെറാപ്പി കോഴ്സ് വിജയിച്ചിരിക്കണം.
Read More: Kerala Job News 23 March 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ