/indian-express-malayalam/media/media_files/uploads/2023/02/Jobs-1.jpg)
Kerala Jobs 10 July 2023
Kerala Jobs 24 June 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ.
റിസർച്ച് ഓഫീസർ/അസി. പ്രൊഫസർ ഒഴിവ്
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി. (കേരള) യിലേക്ക് സംസ്കൃതം വിഷയത്തിൽ റിസർച്ച് ഓഫീസർ/അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നു. സർക്കാർ സ്കൂളുകൾ, സർക്കാർ അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളജുകൾ, സർക്കാർ ട്രെയിനിങ് കോളജുകൾ, യൂണിവേഴ്സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന അധ്യാപകർ നിശ്ചിത മാതൃകയിൽ അപേക്ഷിക്കണം. അപേക്ഷകൾ വകുപ്പു മേലധികാരികളുടെ എൻ.ഒ.സി. സഹിതം ജൂലൈ 5ന് മുൻപായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം – 12 എന്ന വിലാസത്തിൽ ലഭിക്കണം. അഭിമുഖത്തിന് ശേഷമായിരിക്കും തെരെഞ്ഞെടുപ്പ്. വിശദവിവരങ്ങൾ www.scert.kerala.gov.in ൽ ലഭ്യമാണ്.
ഡയറി പ്രൊമോട്ടര്‍ നിയമനം
ആലപ്പുഴ: ക്ഷീരവികസന യൂണിറ്റ് നടപ്പാക്കുന്ന തീറ്റപ്പുല്‍ കൃഷി വികസന പദ്ധതിയുടെ നടത്തിപ്പിനായി വെളിയനാട് യൂണിറ്റിലേക്ക് ഡയറി പ്രമോട്ടറെ താത്ക്കാലികമായി നിയമിക്കുന്നു. പത്താം ക്ലാസ് ജയിച്ചവര്‍ക്കാണ് അവസരം. പ്രായം: 18-50 വയസ്സ്. പ്രതിമാസം 8000 രുപ പ്രതിഫലം ലഭിക്കും.
വെളിയനാട് ക്ഷീര വികസന യൂണിറ്റ് ഓഫീസില്‍ നിന്നും ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം ജൂലൈ നാലിന് വൈകിട്ട് അഞ്ചിനകം നല്‍കണം. അഭിമുഖം ജൂലൈ ആറിന് രാവിലെ 11ന് ആലപ്പുഴ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കും. ഫോണ്‍: 0477 2252358.
ജനറൽ ആശുപത്രിയിൽ അഭിമുഖം 29ന്
എറണാകുളം ജനറൽ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് സെക്യൂരിറ്റി സ്റ്റാഫ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. താല്പര്യമുള്ളവർ ജൂൺ 29 ന് രാവിലെ 11 ന് സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കണം.
എഡ്യുക്കേറ്റര്‍ നിയമനം
സമഗ്ര ശിക്ഷാ കേരളം ജില്ലയില്‍ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ (സെക്കന്‍ഡറി വിഭാഗം) അധ്യാപകരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബിഎഡ് സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍/ ജനറല്‍ ബി.എഡ് ആന്‍ഡ് ഡിപ്ലോമ ഇന്‍ സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ എന്നിവയാണ് യോഗ്യത. അപേക്ഷ ആര്‍.സി.ഐ (റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ) സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ജൂണ്‍ 30 നകം പാലക്കാട് സിവില്‍ സ്റ്റേഷനിലുള്ള സമഗ്ര ശിക്ഷാ ജില്ലാ ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.ഫോണ്‍: 0491 2505995.
മെഡിക്കല്‍ ഓഫീസര്‍ നിയമനം: വാക്ക്-ഇന്‍-ഇന്റര്‍വ്യൂ 27 ന്
അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസിനു കീഴിലുള്ള പാടവയല്‍, ഇലച്ചിവഴി ഒ.പി. ക്ലിനിക്കുകളിലേക്ക് മെഡിക്കല്‍ ഓഫീസര്‍ (അലോപതി) തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനത്തിന് ജൂണ്‍ 27 ന് രാവിലെ 11 ന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. അംഗീകൃത സര്‍വ്വകലാശാലയില്‍നിന്നുള്ള മെഡിക്കല്‍ ബിരുദം (എം.ബി.ബി.എസ്), ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. പ്രവര്‍ത്തി പരിചയം, ഉയര്‍ന്ന യോഗ്യതകള്‍ എന്നിവ അഭിലഷണീയ യോഗ്യതയായി പരിഗണിക്കും. പ്രായം 18 നും 45 നും മധ്യേ. പട്ടികവര്‍ഗക്കാര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളും ബയോഡാറ്റയും സഹിതം ജൂണ്‍ 27 ന് രാവിലെ 11 ന് അഗളി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസില്‍ എത്തണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04924 254382.
അറ്റന്‍ഡര്‍ നിയമനം: വാക്ക്-ഇന്‍-ഇന്റര്‍വ്യു 27 ന്
അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസിനു കീഴിലുള്ള പാടവയല്‍, ഇലച്ചിവഴി ഒ.പി. ക്ലിനിക്കുകളില്‍ അറ്റന്‍ഡര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് ജൂണ്‍ 27 ന് വാക്ക്- ഇന്‍- ഇന്റര്‍വ്യൂ നടത്തുന്നു. എസ്.എസ്.എല്‍.സിയാണ് യോഗ്യത. പ്രവര്‍ത്തി പരിചയം, ഉയര്‍ന്ന യോഗ്യതകള്‍ എന്നിവ അഭിലഷണീയ യോഗ്യതയായി പരിഗണിക്കും. പ്രായം 18നും 45നും മധ്യേ. പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളും ബയോഡാറ്റയും സഹിതം ജൂണ്‍ 27 ന് രാവിലെ 11 ന് അഗളി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസില്‍ നടത്തുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04924 254382.
അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ നിയമനം
വനിതാ ശിശു വികസന വകുപ്പ് നെന്മാറ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയില്‍ എലവഞ്ചേരി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനത്തിന് അപേക്ഷിക്കാം. 2023 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകണം. 46 വയസ് കവിയരുത്. ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ മാതൃക നെന്മാറ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, എലവഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍നിന്നും ലഭിക്കും. വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ പത്താം ക്ലാസ് പാസായിരിക്കണം. മലയാളം എഴുതാനും വായിക്കാനും അറിയുന്ന പത്താം ക്ലാസ് പാസാകാത്തവര്‍ക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ജൂണ്‍ 30 ന് വൈകീട്ട് അഞ്ച് വരെ നെന്മാറ വിത്തനശേരിയില്‍ പ്രവര്‍ത്തിക്കുന്ന ബ്ലോക്ക് ഓഫീസ് ബില്‍ഡിങ്, ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 04923 241419.
അഭിമുഖം 26 ന്
പി.എം.ജി ഹൈസ്‌കൂളിലെ എഫ്.ടി.എം (സ്വീപ്പര്‍) ഒഴിവിലേക്ക് ജൂണ്‍ 26 ന് അഭിമുഖം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി അന്നേദിവസം രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. ഫോണ്‍: 9388694214.
ഗസ്റ്റ് അധ്യാപക ഒഴിവ്
ചിറ്റൂര്‍ ഗവ കോളെജില്‍ ഫിലോസഫി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്ക് അനിവാര്യം. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജൂണ്‍ 26 ന് രാവിലെ 10.30 ന് അഭിമുഖത്തിനെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 8078042347.
ഡെമോണ്‍സ്‌ട്രേറ്റര്‍/ട്രേഡ്‌സ്മാന്‍ ഒഴിവ്
കുഴല്‍മന്ദം ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്‌നിക് കോളെജില്‍ സിവില്‍ എന്‍ജിനീയറിങ്ങില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ്‌സ്മാന്‍ തസ്തികകളില്‍ താത്ക്കാലിക ഒഴിവ്. ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയില്‍ സിവില്‍ എന്‍ജിനീയറിങ്ങില്‍ ഒന്നാം ക്ലാസോടെ ത്രിവത്സര ഡിപ്ലോമ, ട്രേഡ്‌സ്മാന്‍ തസ്തികയിലേക്ക് ഐ.ടി.ഐ ഡ്രാഫ്റ്റ്മാന്‍/ സര്‍വേയര്‍ എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ ജൂണ്‍ 26 ന് രാവിലെ ഒന്‍പതിന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളെജില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 8547005086.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us