scorecardresearch
Latest News

Kerala Jobs 24 January 2023: ഇന്നത്തെ തൊഴിൽ വാർത്തകൾ

കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

job, job news, ie malayalam

Kerala Jobs 24 January 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.

പ്രൊജക്ട് അസിസ്റ്റന്റ് നിയമനം

അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും പ്രൊജക്ട് അസിസ്റ്റന്റ് നിയമനം. യോഗ്യത-സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഷ്യല്‍ പ്രാക്ടീസ് (ഡി.സി.പി)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ സംസ്ഥാനത്തെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി-2023 ജനുവരി ഒന്നിന് 18 നും 30 നും മധ്യേ.
താത്പര്യമുള്ളവര്‍ ജനുവരി 31 ന് വൈകിട്ട് അഞ്ചിനകം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി ഒന്നിന് രാവിലെ 10.30 ന് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ അസല്‍ രേഖകള്‍ സഹിതം എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 9447827499.


ജോലി ഒഴിവ്

കോട്ടയം ജില്ലയിലെ സംസ്ഥാന അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സീനിയര്‍ മാനേജര്‍ (എഞ്ചിനീയറിംഗ്) തസ്തികയിലേക്ക്  അപേക്ഷിക്കാം. ഈഴവ വിഭാഗത്തിപ്പെട്ടവര്‍ക്കായി ഒരു സ്ഥിരം ഒഴിവാണ് നിലവിലുള്ളത്. സംവരണ വിഭാഗത്തിന്റെ അഭാവത്തില്‍ മറ്റ് വിഭാഗങ്ങളെയും പരിഗണിക്കും.

അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള മെക്കാനിക്ക് എഞ്ചിനീയറിംഗ് ബിരുദം/ തത്തുല്യ യോഗതയും വെജിറ്റബിള്‍ ഓയില്‍/  കെമിക്കല്‍ ഫാക്ടറികളില്‍ മാനേജര്‍ തസ്തികയില്‍ 10  വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 18 – 45 വയസ് വരെ.  നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 2 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നും എന്‍.ഒ.സി ഹാജരാക്കണം. ഫോണ്‍ : 0484-2312944

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

    കളമശ്ശേരി ഗവ.ഐ.ടി.ഐ ക്യാമ്പസില്‍ വ്യവസായ വാണിജ്യ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ.എ.വി.ടി.എസ് സെന്ററില്‍ ഓപ്പണ്‍ വേക്കന്‍സിയില്‍ ഗസ്റ്റ് ഇസ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. യോഗ്യത: അഡ്വാന്‍സ്ഡ് വെല്‍ഡിങ് ട്രേഡില്‍ എന്‍.സി.വി.ടി സര്‍ട്ടിഫിക്കറ്റും ഏഴു വര്‍ഷം പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ ഡിപ്ലോമ / ഡിഗ്രി, രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. താത്പര്യമുള്ളവര്‍ ജനുവരി 30 ന് 10.30 ന് പ്രിന്‍സിപ്പല്‍ മുന്‍പാകെ ഹാജരാകണം. ഫോണ്‍: 0484 2557275.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം: അഭിമുഖം ഇന്ന്

ആലപ്പുഴ: ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐ.യില്‍ അഡ്വാന്‍സ്ഡ് സര്‍വേയിംഗ് കോഴ്സിലേക്ക് താത്ക്കാലികമായി ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. സിവില്‍ എന്‍ജിനിയറിംഗില്‍ ബിരുദം/ ഡിപ്ലോമ അല്ലെങ്കില്‍ സര്‍വേയര്‍/ ഡ്രാഫ്റ്റ്സ്മാന്‍, സിവില്‍ ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്, ഡി.ജി.പി.എസ്. കോഴ്സ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. ഡി.ജി.പി.എസ്. പ്രവര്‍ത്തിപ്പിക്കുന്നതില്‍ ആറു മാസത്തെ പ്രവര്‍ത്തി പരിചയമുണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ ഇന്ന് (ജനുവരി 25-ന്) രാവിലെ പത്തിന് നടക്കുന്ന അഭിമുഖത്തിനെത്തണം. ഫോണ്‍: 0479 2452210, 2953150

അങ്കണവാടി ഹെല്‍പ്പര്‍/ വര്‍ക്കര്‍ നിയമം

ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള കഞ്ഞിക്കുഴി ഐ.സി.ഡി.എസ്. പ്രൊജക്ടിലെ തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്ക് ഹെല്‍പ്പര്‍/ വര്‍ക്കര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാര്‍ക്കാണ് അവസരം. പ്രായം 18-നും 46-നും മദ്ധ്യേ. താത്പര്യമുള്ളവര്‍ ശിശു വികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ്, കഞ്ഞിക്കുഴി, എസ്.എന്‍. പുരം പി.ഒ.,- 688582 എന്ന വിലാസത്തില്‍ ഫെബ്രുവരി ഏഴിന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. ഫോണ്‍: 9188959688

റേഡിയോ തെറാപ്പി ടെക്നോളജിസ്റ്റ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റേഡിയോതെറാപ്പി ടെക്നോളജിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തും. ഇതിനായുള്ള വാക് ഇൻ ഇന്റർവ്യൂ ഫെബ്രുവരി 2ന് നടക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 24 january 2023