Kerala Jobs 24 February 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ.
എമര്‍ജന്‍സി മെഡിസിന്‍ ഡോക്ടര്‍
തൃശൂര്‍ ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ ഡെവലപ്മെന്റ് സൊസൈറ്റിയിയുടെ കീഴില്‍ എമര്‍ജന്‍സി മെഡിസിന്‍ ഡോക്ടര്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗക്കാര്‍ക്കായി താല്‍ക്കാലിക ഒഴിവ്. യോഗ്യത: എംഡി/ഡിഎംആര്‍ഡി/ ഡിപ്ലോമ ഇന്‍ എന്‍ബി എമര്‍ജന്‍സി. ശമ്പള സ്‌കെയില്‍: 70,000 രൂപ. പ്രായം: 18-41 വയസ്.
പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് ആറിനകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍നിന്നുള്ള എന്‍ ഒ സി ഹാജരാക്കണം.
റേഡിയോളജിസ്റ്റ്
കോട്ടയം ജില്ലയിലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), തൃശൂര്‍ ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ (എച്ച് ഡി എസ്) എന്നീ സ്ഥാപനങ്ങളില്‍ റേഡിയോളജിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഈഴവ, ഓപ്പണ്‍ വിഭാഗക്കാര്‍ക്കായി താല്‍ക്കാലിക ഒഴിവ്.
യോഗ്യത: എംഡി ഇന്‍ റേഡിയോ ഡയഗ്നോസിസ്/ഡിഎംആര്‍ഡി/ഡിപ്ലോമ ഇന്‍ എന്‍ബി റേഡിയോളജി വിത്ത് എക്സ്പീരിയന്‍സ് ഇന്‍ സിഇസിറ്റി, മാമ്മോഗ്രാം ആന്‍ഡ് സോണോ മാമ്മോഗ്രാം. ശമ്പള സ്‌കെയില്‍: 70,000 രൂപ. പ്രായം: 18-41 വയസ്.
നിശ്ചിത യോഗ്യതയുള്ളവര്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് ആറിനകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍ ഒ സി ഹാജരാക്കണം.
അനസ്തേഷ്യ ടെക്നിഷ്യന്‍
എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു സീനിയര്‍ കാര്‍ഡിയോതൊറാസിക് ആന്‍ഡ് വാസ്‌കുലര്‍ അനസ്തേഷ്യ ടെക്നിഷ്യന്‍ തസ്തികയില്‍ ഒഴിവ്. ഫോണ്‍ നമ്പര്‍ സഹിതമുളള ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് ghekmhr@gmail.com എന്ന ഇ-മെയിലിലേക്കു മാര്‍ച്ച് 10നു വൈകിട്ട് അഞ്ചിനകം അയയ്ക്കണം.
ഇ-മെയില്‍ അയയ്ക്കുമ്പോള്‍ Application for the post of Anaesthesia Technician എന്ന് ഇ മെയില്‍ സബ്ജക്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഈ ഓഫീസില്‍നിന്ന് ഫോണിലൂടെ അറിയിപ്പ് ലഭിക്കുമ്പോള്‍ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും അവയുടെ ഫൊട്ടോകോപ്പിയും സഹിതം അഭിമുഖ പരീക്ഷയ്ക്കു ഹാജരാകണം. ഫോണ്‍: 0484 2386000.
കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ താല്‍ക്കാലിക ഒഴിവുകള്‍
എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ ഡയാലിസിസ് ടെക്നിഷ്യന്‍, അക്കൗണ്ട്സ് അസിസ്റ്റന്റ് (ഒരു ഒഴിവ്), ഡിസ്ട്രിക്ട് മിഷന്‍ കോഡിനേറ്റര്‍ (ഒരു ഒഴിവ്), സ്പെഷലിസ്റ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ ലിറ്ററസി (ഒരു ഒഴിവ്), ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (ഒരു ഒഴിവ്) തസ്തികകളില്‍ താല്‍ക്കാലിക ഒഴിവ്. പ്രായം: 2023 ജനുവരി 1ന് 18 വയസ് തികഞ്ഞിരിക്കണം. 40 വയസ് കവിയരുത്.
ഡയാലിസിസ് ടെക്നിഷ്യന്‍: യോഗ്യത-മെഡിക്കല്‍ കോളജ്(ഡിഎംഇ)ല്‍നിന്ന് ഡയാലിസിസ് ടെക്നിഷ്യന്‍ ബിരുദം/ഡിപ്ലോമ.
അക്കൗണ്ട്സ് അസിസ്റ്റന്റ്: യോഗ്യത-അക്കൗണ്ടിങ്ങില്‍ ഡിഗ്രി/ഡിപ്ലോമ, മൂന്നു വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം.
ഡിസ്ട്രിക്ട് മിഷന്‍ കോഡിനേറ്റര്‍: യോഗ്യത-സോഷ്യല്‍ സര്‍വീസില്‍ ബിരുദം, മൂന്നു വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം.
സ്പെഷലിസ്റ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ ലിറ്ററസി: യോഗ്യത-സാമ്പത്തിക ശാസ്ത്രം/ബാങ്കിങ്ങില്‍ ബിരുദം. മൂന്നു വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം.
ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍: യോഗ്യത-ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം. മൂന്നു വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം.
യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഫെബ്രുവരി 28 നു മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0484 2422458.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍
കളമശേരി ഗവ. ഐ.ടി.ഐ ക്യാംപസിലെ വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ.അഡ്വാന്‍സ്ഡ് വൊക്കേഷണല്‍ ട്രെയിനിങ് സിസ്റ്റം (ഗവ:എ.വി.ടി.എസ്.കളമശേരി) എന്ന സ്ഥാപനത്തില്‍ ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് സെക്ഷനിലേക്കു പരിശീലനം നല്‍കുന്നതിനായി ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവ്. എന്‍ സി വി ടി സര്‍ട്ടിഫിക്കറ്റും ഏഴു വര്‍ഷം പ്രവര്‍ത്തന പരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്‌ളോമ/ഡിഗ്രിയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമാണ് ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് ഇന്‍സ്ട്രക്ടറുടെ യോഗ്യത. മണിക്കൂറിന് 240 രൂപ നിരക്കില്‍ മാസം പരമാവധി 24000 രൂപയാണു പ്രതിഫലം. മാര്‍ച്ച് ഒന്നിനു രാവിലെ 10.30ന് എ.വി.ടി.എസ്. പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍: 8089789828, 0484-2557275.
ഫിഷറീസ് വകുപ്പില്‍ കരാറടിസ്ഥാനത്തില്‍ നിയമനം
ഫിഷറീസ് ഡയറക്ടര്‍ ഓഫീസില്‍ മറൈന്‍ എന്ന്യുമറേറ്റര്‍, ഇന്‍ലാന്‍ഡ് എന്ന്യുമറേറ്റര്‍ ഒഴിവുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യാത്രാബത്ത ഉള്‍പ്പെടെ മാസം 25000 രൂപ ശമ്പളം. ഒരു വര്‍ഷത്തേക്കാണു നിയമനം. ഫിഷറീസ് സയന്‍സില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21-36 വയസ്. അപേക്ഷകര്‍ ആലപ്പുഴ താമസിക്കുന്നവര്‍ ആയിരിക്കണം.
ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സ്വയം തയാറാക്കിയ അപേക്ഷയോടൊപ്പം മാര്‍ച്ച് രണ്ടിനു മുന്‍പായി ആലപ്പുഴ ഫിഷറീസ് ഡയറക്ടര്‍ ഓഫീസില്‍ എത്തിക്കണം. നിലവില്‍ ഫിഷറീസ് വകുപ്പില്‍ മറൈന്‍, ഇന്‍ലാന്‍ഡ് എന്ന്യുമറേറ്ററായി ജോലി ചെയ്യുന്നവര്‍ക്കും മുമ്പ് ജോലി ചെയ്തവര്‍ക്കും മുന്‍ഗണന ലഭിക്കും. മറൈന്‍ ഡേറ്റ കളക്ഷന്‍, ജവനൈല്‍ ഫിഷിങ് പഠനവുമായി ബന്ധപ്പെട്ട് സര്‍വെയുടെ വിവരശേഖരണം, ഉള്‍നാടന്‍ ഫിഷ് ലാന്‍ഡിങ് സെന്ററില്‍നിന്നും ഫിഷ് ക്യാച്ച് അസസ്മെന്റ് സര്‍വേ എന്നിവയാണു ചുമതല. ഫോണ്‍: 0477-2251103.
അസിസ്റ്റൻറ് പ്രൊഫസർ: അപേക്ഷാ തീയതി നീട്ടി
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള മഞ്ചേശ്വരം സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ രണ്ടുവർഷ കാലാവധി വ്യവസ്ഥയിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 28 വരെ നീട്ടി. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.