scorecardresearch
Latest News

Kerala Jobs 24 February 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 24 February 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 24 February 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

കരാര്‍ നിയമനം

കേരള സംസ്ഥാന ലഹരി വര്‍ജന മിഷന്‍ വിമുക്തി ഇടുക്കി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ (1 ഒഴിവ്) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 23-60 വയസ്സ്. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസ ശമ്പളം 50,000/ രൂപ (കണ്‍സോളിഡേറ്റഡ്). യോഗ്യത – സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി, വിമന്‍സ് സ്റ്റഡീസ്, ജന്‍ഡര്‍ സ്റ്റഡീസ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും നേടിയ ബിരുദാനന്തര ബിരുദം. ലഹരി വിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ, മിഷനുകളിലോ പ്രൊജക്ടുകളിലോ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, ഫോട്ടോ പതിച്ച ബയോഡേറ്റ, തിരിച്ചറിയല്‍ രേഖ, ബന്ധപ്പെട്ട യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പ്രവര്‍ത്തിപരിചയം തെളിയിക്കുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച സാക്ഷ്യപത്രത്തിന്റെ പകര്‍പ്പ് എന്നിവ സഹിതം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഇടുക്കി, എക്‌സൈസ് ഡിവിഷന്‍ ആഫീസ്, എക്‌സൈസ് കോംപ്ലക്‌സ്, വെയര്‍ഹൗസ് റോഡ്, തൊടുപുഴ, പിന്‍-685585 എന്ന വിലാസത്തില്‍ മാര്‍ച്ച് 10 മുമ്പായി നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-04862-222493.

പി എസ് സി ഫാര്‍മസിസ്റ്റ് ഗ്രേഡ്- 2 അഭിമുഖം മാര്‍ച്ച് 18ന്

ഇടുക്കി ജില്ലയില്‍ ആരോഗ്യവകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കു വേണ്ടി മാത്രമായുള്ള പ്രത്യേക തെരഞ്ഞെടുപ്പ് തസ്തികയുടെ (കാറ്റഗറി നമ്പര്‍: 115/2020) അഭിമുഖം മാര്‍ച്ച് മാസം 18 ന് നടത്തുന്നതിന് പി എസ് സി തീരുമാനിച്ചു. അഭിമുഖത്തില്‍ പങ്കെടുക്കേണ്ടവര്‍ക്ക് മൊബൈല്‍ എസ് എം എസ്, പ്രൊഫൈല്‍ സന്ദേശം എന്നിവ നല്‍കിയിട്ടുണ്ട്. പ്രൊഫൈല്‍ സന്ദേശം ലഭിച്ചിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂ മെമ്മോ, ബയോഡേറ്റ, എന്നിവ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ എറണാകുളം റീജണല്‍ ഓഫീസില്‍ നിശ്ചിത തീയതിയിലും സമയത്തിലും ഹാജരാകേണ്ടതാണ്. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ കര്‍ശനമായി പാലിക്കണം. മൊബൈല്‍ എസ് എം എസ്, പ്രൊഫൈല്‍ സന്ദേശം അല്ലാതെയുള്ള വ്യക്തിഗത അറിയിപ്പുകള്‍ നല്‍കുന്നതല്ലെന്ന് കെ.പി എസ് സി ഇടുക്കി ജില്ലാ ഓഫീസര്‍ അറിയിച്ചു.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കേന്ദ്രീയ വിദ്യാലയം ചെന്നീര്‍ക്കരയില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രൈമറി ടീച്ചര്‍, ഇന്‍സ്ട്രക്ടര്‍(കമ്പ്യൂട്ടര്‍, യോഗ, സ്പോര്‍ട്സ്, ആര്‍ട്ട്, വര്‍ക്ക് എക്സ്പീരിയന്‍സ്, മ്യൂസിക്) നേഴ്സ്, കൗണ്‍സിലര്‍, ടി.ജി.ടി (ഹിന്ദി, ഇംഗ്ലീഷ്, സയന്‍സ്, സോഷ്യല്‍ സയന്‍സ്, സംസ്‌കൃതം, കണക്ക്) പി.ജി.ടി (ഹിന്ദി, കണക്ക്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ് ) എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നതിന് പാനല്‍ തയ്യാറാക്കുന്നതിനുളള അഭിമുഖം മാര്‍ച്ച് 2,3 തീയതികളില്‍ വിദ്യാലയത്തില്‍ നടക്കും. താത്പര്യമുളളവര്‍ അന്നേ ദിവസം രാവിലെ 8നും 9.30 നും ഇടയില്‍ രജിസ് ട്രേഷന്‍ നടത്തണം. ഫോണ്‍: 0468 2256000, വെബ് സൈറ്റ് : www. chenneerkara.kvs.ac.in

വാക്ക്-ഇന്‍ ഇന്റര്‍വ്യൂ

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എച്ച്.എം.സി മുഖേനയുള്ള രണ്ട് ഫാര്‍മസിസ്റ്റുകളുടേയും ഒരു ലാബ് ടെക്നീഷ്യന്റെയും താല്‍ക്കാലിക ഒഴിവിലേക്ക് വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഫെബ്രുവരി 25 ന് രാവിലെ 11 മണിക്കാണ് ഇന്റര്‍വ്യൂ. നിര്‍ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റും ബയോഡാറ്റയും സഹിതം രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

വാക്ക്-ഇൻ ഇന്റർവ്യൂ

കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ ഗാർഹികാതിക്രമത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമ പ്രകാരം പ്രവർത്തിക്കുന്ന ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്ന മെസ്സഞ്ചർ തസ്തികയിൽ തൃശൂർ ജില്ലയിൽ നിലവിലുള്ള ഒഴിവിൽ സ്ത്രീ ഉദ്യോഗാർഥികളെ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. പത്താം ക്ലാസ് പാസായിരിക്കണം. 25നും 45നും ഇടയിലാവണം പ്രായം. സമാന ജോലിയിൽ പ്രവൃത്തിപരിചയവും ജില്ലയിലുടനീളം യാത്ര ചെയ്യാനുള്ള കഴിവും അഭികാമ്യം.

താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ കോപ്പി, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം മാർച്ച് 9ന് രാവിലെ 11ന് തൃശൂർ കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666. ഇ-മെയിൽ: keralasamakhya @gmail.com, വെബ്‌സൈറ്റ്: www. keralasamakhya.org.

സോണോളജിസ്റ്റ് നിയമനം: അഭിമുഖം മാർച്ച് 3ന്

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ അലോപ്പതി വിഭാഗത്തിൽ സോണോളജിസ്റ്റിനെ താത്കാലികമായി ദിവസവേതനത്തിന് ഓൺകോൾ വ്യവസ്ഥയിൽ നിയമിക്കുന്നതിന് മാർച്ച് 3ന് രാവിലെ 11ന് അഭിമുഖം നടത്തും.

വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ ഒറിജിനൽ, പകർപ്പ് എന്നിവ സഹിതം തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ എത്തണം. എം.ബി.ബി.എസും റേഡിയോ ഡയഗ്‌നോസിസ് ഡിപ്ലോമയോ എം.ഡിയോ ആണ് യോഗ്യത.

Read More: Kerala Jobs 23 February 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 24 february 2022

Best of Express