scorecardresearch
Latest News

Kerala Jobs 24 August 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 24 August 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 24 August 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 24 August 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

മഹാരാജാസ് കോളേജില്‍ വിവിധ തസ്തികകളില്‍ ഒഴിവ്

എറണാകുളം മഹാരാജാസ് കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് അറ്റന്‍ഡന്റ്, പാര്‍ട്ട് ടൈം ക്ലര്‍ക്ക് എന്നീ ഒഴിവുകളിലേക്ക് താത്കാലിക നിയമനത്തിന്അപേക്ഷ ക്ഷണിച്ചു.

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍: യോഗ്യത – അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലുളള ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി.ടെക് ബിരുദം, മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍: യോഗ്യത – അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുളള ബിരുദം/ഡിപ്ലോമ -കമ്പ്യൂട്ടര്‍, രണ്ട് വര്‍ഷത്തില്‍ കുറയാതെയുളള പ്രവൃത്തി പരിചയം. ഓഫീസ് അറ്റന്‍ഡന്റ്: യോഗ്യത-പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത, കമ്പ്യൂട്ടര്‍ പരിചയം, രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. പാര്‍ട്ട് ടൈം ക്ലര്‍ക്ക്: യോഗ്യത – അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുളള ബിരുദം. കമ്പ്യൂട്ടര്‍ പരിജ്ഞാനം.

താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ബയോഡാറ്റ jobsmrc2021 @gmail.com എന്ന ഇ-മെയിലില്‍ അയക്കണം. അവസാന തീയതി ഓഗസ്റ്റ് 30. അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ മൂന്നിന് രാവിലെ 10-ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.

സ്റ്റാഫ് നഴ്‌സ് ജോലി ഒഴിവ്

സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ കൊല്ലം വൃദ്ധമന്ദിരത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിംഗ് പ്രൊമോഷന്‍ ട്രസ്റ്റ് നടപ്പിലാക്കുന്ന സെക്കന്റ് ഇന്നിംഗ്‌സ് ഹോം പദ്ധതിയില്‍ സ്റ്റാഫ് നഴ്‌സ് (1) ന്റെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: അംഗികൃത നഴ്‌സിംഗ് ബിരുദം/ ജി.എന്‍.എം. ബയോഡേറ്റ അയക്കേണ്ട വിലാസം: hr.kerala @hlfppt.org അവസാന തീയതി ഓഗസ്റ്റ് 31. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 0471 2340585.

ജൂനിയർ പ്രോജക്ട് ഫെല്ലോ ഒഴിവ്

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി (കേരള) യിൽ പോപ്പുലേഷൻ എഡ്യൂക്കേഷൻ പ്രോജക്ടിലേയ്ക്ക് ജൂനിയർ പ്രോജക്ട് ഫെല്ലോയുടെ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. വിശദവിവരങ്ങൾക്ക്: www. scertkerala.gov.in.

സ്റ്റെനോഗ്രഫർ ഒഴിവ്

സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ സ്റ്റെനോഗ്രഫർ ഗ്രേഡ് സി (ഗ്രൂപ്പ് ബി – നോൺ ഗസറ്റഡ്), ഡി (ഗ്രൂപ്പ് സി) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്വൂട്ടർ അധിഷ്ഠിത പരീക്ഷ നവംബറിൽ നടത്തും. പരീക്ഷ തീയതി എസ്എസ്സിയുടെ ഔദ്യഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. https:// ssc.nic.in ൽ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം. അവസാന തീയതി സെപ്റ്റംബർ അഞ്ചുവരെ. കൂടുതൽ വിവരങ്ങൾക്ക്: www. ssckkr.kar.nic.in, https:// ssc.nic.in.

എസ്.സി. പ്രമോട്ടര്‍ ഇന്റര്‍വ്യൂ 26 ന്

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ഇടുക്കി ജില്ലയിലെ പള്ളിവാസല്‍, ഇടവെട്ടി, അറക്കുളം എന്നീ പഞ്ചായത്തുകളിലേക്ക് എസ്.സി. പ്രമോട്ടര്‍മാരെ തെരഞ്ഞെടുക്കുന്നതിന് ആഗസ്റ്റ് 26, ഉച്ചയ്ക്ക് 12 ന് കുയിലിമല സിവില്‍ സ്‌റ്റേഷനിലെ ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളവരായിരിക്കണം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്‌ളസ് ടു / തത്തുല്ല്യ യോഗ്യത. പ്രായപരിധി 18 – 30 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ പള്ളിവാസല്‍, ഇടവെട്ടി, അറക്കുളം പഞ്ചായത്തിലെ സ്ഥിര താമസക്കാരായിരിക്കണം. പ്രൊമോട്ടറായി നിയമിക്കപ്പെടുന്നവര്‍ക്ക് സ്ഥിരനിയമനത്തിന് അര്‍ഹത ഉണ്ടായിരിക്കില്ല. മുന്‍പ് പ്രൊമോട്ടര്‍മാരായി പ്രവര്‍ത്തിക്കുകയും അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ചു വിടുകയും ചെയ്തവരുടെ അപേക്ഷ പരിഗണിക്കില്ല. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താഴെ പറയുന്ന രേഖകള്‍ സഹിതം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഇടുക്കി സിവില്‍ സ്റ്റേഷന്‍ 2-ാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ എത്തണം. ഹാജരാക്കേണ്ട രേഖകള്‍: വെള്ളപേപ്പറില്‍ എഴുതിയ അപേക്ഷ (പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം), ജാതി സര്‍ട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് (എസ.് എസ്. എല്‍. സി സര്‍ട്ടിഫിക്കറ്റ്), തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയില്‍ നിന്നുമുള്ള സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ്. ഫോണ്‍: 04862 296297, 8547630073.

അധ്യാപക ഒഴിവ്

കഞ്ചിക്കോട് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇക്കണോമിക്‌സ്, കെമിസ്ട്രി, ഇംഗ്ലീഷ് വിഷയങ്ങളില്‍ ജൂനിയര്‍ അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 29ന് ഉച്ചയ്ക്ക് രണ്ടിന് ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0491-2567676.

താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

എറണാകുളം തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ മാത്തമാറ്റിക്‌സ് തസ്തികയിലേക്ക് താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഓഗസ്റ്റ് 31-ന് രാവിലെ 10-ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി (അസലും, പകര്‍പ്പും) നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍ ലഭ്യമാണ് (www. mec.ac.in).

എന്യൂമറേറ്റര്‍ അഭിമുഖം ഓഗസ്റ്റ് 27 മുതല്‍

സാമ്പത്തിക സ്ഥിതി വിവരണക്കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന പതിനൊന്നാമത് കാര്‍ഷിക സെന്‍സസ് ഒന്നാംഘട്ട വിവരശേഖരണത്തിനുള്ള താത്ക്കാലിക എന്യുമറേറ്റര്‍ തസ്തികയിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള അഭിമുഖം ഓഗസ്റ്റ് 27 മുതല്‍ ആരംഭിക്കും. ആലത്തൂര്‍, ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിലെ ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 27, 29, 30 തീയതികളില്‍ ആലത്തൂര്‍, ഒറ്റപ്പാലം മിനി സിവില്‍ സ്‌റ്റേഷനുകളില്‍ പ്രവര്‍ത്തിക്കുന്ന അതാത് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസുകളിലും ചിറ്റൂര്‍, മണ്ണാര്‍ക്കാട് താലൂക്കുകളിലെ ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 29, 30, 31 തീയതികളില്‍ മിനി സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലും എത്തണം. പാലക്കാട് താലൂക്കിലെ ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 29, 30, 31 തീയതികളില്‍ മഞ്ഞക്കുളം റോഡിലുള്ള ഗോഡൗണ്‍ സ്ട്രീറ്റിലെ റിയാസ് കോംപ്ലക്‌സ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലാണ് എത്തേണ്ടത്. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയില്‍ നല്‍കിയ വിവരങ്ങള്‍ തെളിയിക്കുന്നതിനുള്ള അസല്‍ രേഖകളുമായി നേരിട്ടെത്തണം. അഭിമുഖം സംബന്ധിച്ച വിവരങ്ങള്‍ ഉദ്യോഗാര്‍ത്ഥികളെ ഇ-മെയില്‍ മുഖാന്തിരം അറിയിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ആലത്തൂര്‍: 04922291933
ചിറ്റൂര്‍: 04923291184
മണ്ണാര്‍ക്കാട്: 04924291231
ഒറ്റപ്പാലം: 04662914421
പാലക്കാട്:04912910466

അഭിമുഖം ഓഗസ്റ്റ് 29 മുതല്‍

കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്ക് ഇമിഗ്രേഷന്‍ സപ്പോര്‍ട്ട് തസ്തികയിലേക്ക് സൈനിക ക്ഷേമ ഓഫീസ് മുഖേന അപേക്ഷിച്ചിട്ടുള്ള വിമുക്തഭടന്മാര്‍ക്കുള്ള അഭിമുഖം ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 16 വരെ കൊച്ചി എഫ്.ആര്‍.ആര്‍.ഒയില്‍ നടത്തും. അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ സൈനിക ഓഫീസില്‍ ബന്ധപ്പെടണമെന്ന് അസിസ്റ്റന്റ് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2971633.

താത്കാലിക ഒഴിവ്

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളേജില്‍ ട്രേഡ്സ്മാന്‍ – മെഷീനിസ്റ്റ്, ട്രേഡ് ഇന്‍സ്ട്രക്ടര്‍ കംപ്യൂട്ടര്‍ തസ്തികകളിലെ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രേഡ്സ്മാന്‍ – മെഷീനിസ്റ്റ് തസ്തികയിലേക്ക് എന്‍ സി വി റ്റി / റ്റി എച്ച് എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും ട്രേഡ് ഇന്‍സ്ട്രക്ടര്‍ കംപ്യൂട്ടര്‍ തസ്തികയിലേക്ക് ഐ റ്റി ഐയും രണ്ട് വര്‍ഷത്തെ തൊഴില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. ഇരുതസ്തികകളിലും നിലവിലുള്ള ഓരോ ഒഴിവുകളിലേക്കുള്ള അഭിമുഖം ആഗസ്റ്റ് 26ന് രാവിലെ 10 മണിക്ക് കോളേജില്‍ വച്ച് നടത്തുന്നതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിശദവിവരങ്ങള്‍ കോളേജ് വെബ്സൈറ്റായ www. cpt.ac.in ല്‍ ലഭ്യമാണ്. ഫോണ്‍ : 0471 2360391.

സയിന്റിഫിക് അസിസ്റ്റന്റ് ഒഴിവ്

പേരൂര്‍ക്കട ഇ.എസ്.ഐ ആശുപത്രിയില്‍ സയിന്റിക് അസിസ്റ്റന്റിന്റെ (ഫിസിയോതെറാപ്പിസ്റ്റ്) ഒരൊഴിവിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബാച്ച്ലര്‍ ഓഫ് ഫിസിയോതെറാപ്പിയാണ് യോഗ്യത. ശമ്പളം 36000 രൂപ. cru.szims @kerala.gov.in എന്ന ഇ-മെയിലിലേക്ക് പൂരിപ്പിച്ച അപേക്ഷകള്‍ ആഗസ്റ്റ് 27 വൈകിട്ട് അഞ്ചിനകം ലഭിക്കണം. രജിസ്ട്രേഷന്‍ ഫോം www. ims.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

ട്രേഡ്സ്മാൻ ഒഴിവ്

തിരുവനന്തപുരം ബാർട്ടൺഹില്ലിലുള്ള സർക്കാർ എൻജിനിയറിങ് കോളേജിൽ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ എൻജിനിയറിങ് വിഭാഗങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്സ്മാൻമാരുടെ ഒഴിവുണ്ട്. സിവിൽ എൻജിനിയറിങ് വിഭാഗത്തിൽ ടിഎച്ച്എസ്എൽസി/ ഐ.ടി.ഐ/ കെജിസിഇ /സിവിൽ എൻജിനിയറിങ് ഡിപ്ലോമ യോഗ്യതയുള്ളവർക്ക് ഇന്റർവ്യുവിൽ പങ്കെടുക്കാം. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് വിഭാഗത്തിൽ ടിഎച്ച്എസ് എൽസി/ ഐ.ടി.ഐ/ കെജിസിഇ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് ഡിപ്ലോമയും, മെക്കാനിക്കൽ എൻജിനിയറിങ് ടിഎച്ച്എസ്എൽസി/ ഐ.ടി.ഐ/ കെജിസിഇ/ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ (ഫൗണ്ടറി/ മെക്കാനിസ്റ്റ്/ ഓട്ടോമൊബൈൽ/ സ്മിത്തി) ഡിപ്ലോമയുമുള്ളവർക്ക് ഇന്റർവ്യുവിൽ പങ്കെടുക്കാം. അതത് ഡിപ്പാർട്ട്മെന്റുകളിൽ ഈ മാസം 26ന് രാവിലെ 10ന് ഇന്റർവ്യു നടത്തും. കൂടുതൽ വിവരങ്ങൾക്ക് 0471-2300484.

ഇലക്ട്രിക്കൽ ആൻഡ് ഇല്കട്രോണിക്‌സ് എൻജിനിയറിങ് ഗസ്റ്റ് ഇൻസ്ട്രക്ടർ

തിരുവനന്തപുരം ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ ഇലക്ട്രിക്കൽ ആൻഡ് എൻജിനിയറിങ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഗ്രേഡ് 1 തസ്തികയിൽ ഒരു ഒഴിവുണ്ട്. താത്പര്യമുള്ളവർ ഓഗസ്റ്റ് 28ന് മുമ്പ് www. gecbh.ac.in വഴി അപേക്ഷിക്കണം. ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് / ടെക്‌നോളജി വിഷയത്തിൽ ബിരുദമാണ് യോഗ്യത. അന്തിമ യോഗ്യത പരീക്ഷയിലോ മൊത്തത്തിലോ 60 ശതമാനത്തിൽ കുറയാതെ മാർക്ക് ഉണ്ടായിരിക്കണം.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 24 august 2022