Kerala Jobs 24 April 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ.
അസിസ്റ്റന്റ് എന്‍ജിനീയര്‍ നിയമനം: കൂടിക്കാഴ്ച 27 ന്
ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയില്‍ (പി.എം.കെ.എസ്.വൈ ഡബ്ല്യു.ഡി.സി 2.0) അസിസ്റ്റന്റ് എന്‍ജിനീയര്‍ നിയമനം. സിവില്‍ എന്‍ജിനീയറിങ് അല്ലെങ്കില്‍ അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങില്‍ ബിരുദമാണ് യോഗ്യത. പി.എം.കെ.എസ്.വൈ പദ്ധതി/തദ്ദേശസ്വയംഭരണ/സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/പൊതുമേഖല/സര്‍ക്കാര്‍ മിഷന്‍/സര്‍ക്കാര്‍ ഏജന്‍സിയില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. താത്പര്യമുള്ളവര്‍ അപേക്ഷയും യോഗ്യതയും തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ പകര്‍പ്പും സഹിതം ഏപ്രില്‍ 27 ന് രാവിലെ 10 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നേരിട്ടെത്തണമെന്ന് സെക്രട്ടറി അറിയിച്ചു. അന്നേദിവസം രാവിലെ 11 ന് കൂടിക്കാഴ്ച നടക്കും. ഫോണ്‍: 0466 2261221.
നൈറ്റ് വാർഡൻ അഭിമുഖം ഇന്ന് (ഏപ്രിൽ 25)
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് കീഴിലുള്ള കൊറ്റാമം അഗതി മന്ദിരത്തിൽ നൈറ്റ് വാർഡൻ തസ്തികയിലേക്കുള്ള അഭിമുഖം ഇന്ന് (ഏപ്രിൽ 25) രാവിലെ 11ന് നടക്കും. 18നും 50നും ഇടയിൽ പ്രായവും കായികക്ഷമതയുള്ളതും സേവനതൽപരരുമായ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. 10,500 രൂപയാണ് പ്രതിമാസ ഓണറേറിയം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റും ബയോഡാറ്റയും സഹിതം രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഓഫീസിൽ എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു.
വാക്ക്-ഇൻ-ഇൻറർവ്യൂ
വെള്ളാരംകുത്ത് സാമൂഹ്യ പഠനമുറിയിൽ നിലവിലുള്ള ഫെസിലിറ്റേറ്റർ ഒഴിവിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. പട്ടികവർഗ്ഗ യുവതീയുവാക്കൾക്കാണ് അവസരം.
താത്പര്യമുള്ളവർ വെള്ളക്കടലാസിൽ എഴുതിയ അപേക്ഷ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പ്രവൃത്തി പരിചയം കാണിക്കുന്ന സർട്ടിഫിക്കറ്റ്, അഡ്രസ് പ്രൂഫ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ എന്നിവ സഹിതം 28 ന് രാവിലെ 11ന് മൂവാറ്റുപുഴ ട്രൈബൽ ഡവലപ്മെന്റ് ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ-ഇൻറർവ്യൂവിൽ ഹാജരാകേണ്ടതാണ്.
യോഗ്യത: ബിരുദാനന്തര ബിരുദം, ബിരുദം, ബി.എഡ്/ടി.ടി.സി യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും. പ്രതിമാസം 15000 രൂപ പ്രതിഫലം. പ്രായപരിധി 25-45 മദ്ധ്യേ. നിയമനം താത്ക്കാലികമാണ്. കോളനി നിവാസികൾക്ക് നിയമനത്തിൽ മുൻഗണന ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0485-2814957
ഗസ്റ്റ് അധ്യാപക ഒഴിവ്
പാലക്കാട് ഗവ വിക്ടോറിയ കോളെജില്‍ സൈക്കോളജി വകുപ്പില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. യു.ജി.സി നെറ്റ് യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന. അവരുടെ അഭാവത്തില്‍ ബിരുദാനനന്തര ബിരുദ തലത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയിട്ടുള്ളവരെയും പരിഗണിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം ഏപ്രില്‍ 27 ന് രാവിലെ 10 ന് കോളെജില്‍ എത്തണം. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിന് മുമ്പ് കോളെജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0491 2576773
ഗവ മെഡിക്കല്‍ കോളെജില്‍ ഡെപ്യുട്ടേഷന്‍ നിയമനം
പാലക്കാട് ഗവ മെഡിക്കല്‍ കോളെജില്‍ വിവിധ വകുപ്പുകളിലായി ഒഴിവുള്ള പ്രൊഫസര്‍, അസോ. പ്രൊഫസര്‍, അസി. പ്രൊഫസര്‍, സീനിയര്‍ റെസിഡന്റ്/ജൂനിയര്‍ റെസിഡന്റ് തസ്തികകളിലേക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളെജില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.gmcpalakkad.in ല്‍ ലഭ്യമാണ്. ഫോണ്‍: 0491-2951010