Kerala Jobs 23 September 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം
പ്രോജക്ട് അസിസ്റ്റന്റ് – വാക്ക് – ഇന്‍ ഇന്റര്‍വ്യൂ
കേരളസര്‍വകലാശാലയുടെ കാര്യവട്ടത്തുള്ള മനോന്മണിയം സുന്ദരനാര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ദ്രവീഡിയന്‍ കള്‍ച്ചറല്‍ സ്റ്റഡീസില്‍ (ങടകഇഉട) പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു ഒഴിവുണ്ട്. പ്രതിമാസ ശമ്പളം: 15,000 രൂപ, യോഗ്യത:55% മാര്‍ക്കോടെയുള്ള എം.എ. തമിഴ് (എസ്.സി/എസ്.ടി:50%), യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ 2022 സെപ്റ്റംബര്‍ 28 രാവിലെ 11 മണിക്ക് മനോന്മണിയം സുന്ദരനാര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ദ്രവീഡിയന്‍ കള്‍ച്ചറല്‍ സ്റ്റഡീസില്‍ വച്ച് നടത്തുന്ന വാക്ക്-ഇന്‍- ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് (www.keralauniversity.ac.in/jobs) സന്ദര്‍ശിക്കുക.
കുക്ക്/ ഹെല്‍പ്പര്‍
കേരളസര്‍വകലാശാലയുടെ തൈക്കാടുള്ള വനിതാ ഹോസ്റ്റലില്‍ മെസ്സിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 20,000/- രൂപ പ്രതിമാസ ശമ്പളത്തില്‍ 11 മാസത്തേക്ക് പാചകക്കാരായി മൂന്ന് വനിതകളേയും, സഹായികളായി 630/- രൂപ ദിവസ വേതനത്തില്‍ മൂന്ന് വനിതകളേയും ആവശ്യമാണ്. നിയമിക്കപ്പെടുന്നവര്‍ സ്ഥിരമായി ഹോസ്റ്റലില്‍ താമസിക്കേണ്ടതാണ്. താല്‍പ്പര്യമുള്ള വനിതകള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, കേരളസര്‍വകലാശാല വനിതാ ഹോസ്റ്റല്‍, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തില്‍ 2022 സെപ്റ്റംബര്‍ 30 വൈകിട്ട് 3.00 മണിക്ക് മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്.
അധ്യാപക ഒഴിവ്
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളജിന്റെ അധികാര പരിധിയിൽ വരുന്നതും ബാലരാമപുരം, തേമ്പാമുട്ടത്തു പ്രവർത്തിക്കുന്നതുമായ സർക്കാർ ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപക ഒഴിവുണ്ട്. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും സെറ്റും യോഗ്യതയുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 27നു രാവിലെ 10ന് സർക്കാർ വനിതാ പോളിടെക്നിക് കോളജ് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.