scorecardresearch
Latest News

Kerala Jobs 23 November 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 23 November 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 23 November 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 23 November 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.

ഡെപ്യൂട്ടേഷന്‍ ഒഴിവ്

കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മിഷന്റെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫിസില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേയ്ക്ക് നിയമനത്തിനു സമാന തസ്തികയില്‍ ജോലി നോക്കുന്ന സര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.

ഓഫീസ് മേലധികരി മുഖേന സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സെക്രട്ടറി, കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മിഷന്‍, അഗ്രികള്‍ച്ചറല്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റ് കോമ്പൗണ്ട്, വെണ്‍പാലവട്ടം, ആനയറ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തില്‍ ഡിസംബര്‍ അഞ്ചിനു മുമ്പായി ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2743783

ട്രഷറി വകുപ്പില്‍ നിയമനം

ട്രഷറി വകുപ്പില്‍ സീനിയര്‍/ജൂനിയര്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാരുടെയും ഒരു കമ്പ്യൂട്ടര്‍ ടീം ലീഡറുടെയും തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. തിരുവനന്തപുരത്ത് ജോലി ചെയ്യാന്‍ സന്നദ്ധരായവരാകണം അപേക്ഷകര്‍. അപേക്ഷ നവംബര്‍ 30 നുള്ളില്‍ നല്‍കണം. വിവരങ്ങള്‍ക്ക് http://www.treasury.kerala.gov.in

വനിതാ ഹോസ്റ്റര്‍ മേട്രണ്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ വനിതാ ഹോസ്റ്റലില്‍ മേട്രണ്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് പാനല്‍ തയറാക്കുന്നു. എസ്.എസ്.എല്‍.സി.യും അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള, 2022 ജനുവരി ഒന്നിന് 50 വയസ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. അവസാനതീയതി നവംബര്‍ 30. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

അസിസ്റ്റന്റ് പ്രൊഫസര്‍ കരാര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളില്‍ ബി.എഡ്. കോഴ്സിന് അറബിക് അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ കരാര്‍ നിയമനത്തിനുള്ള പാനല്‍ തയാറാക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 16-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

വീഡിയോ സ്ട്രിങ്ങര്‍ അപേക്ഷ ക്ഷണിച്ചു

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വീഡിയോ സ്ട്രിങ്ങര്‍മാരുടെ അപേക്ഷ ക്ഷണിച്ചു. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. ന്യൂസ് ക്ലിപ്പുകള്‍ ഷൂട്ട് ചെയ്ത്, എഡിറ്റ് ചെയ്ത്, വോയ്സ് ഓവര്‍ നല്‍കി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയം വേണം. സ്വന്തമായി ഫുള്‍ എച്ച് ഡി പ്രൊഫണല്‍ ക്യാമറയും നൂതമായ അനുബന്ധ ഉപകരണങ്ങളും ഉണ്ടായിരിക്കണം.

പ്രീഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടു അഭിലഷണീയം. ടെസ്റ്റ് കവറേജ്, അഭിരുചി പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും നിയമനം. യോഗ്യതയും നിബന്ധകളും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫേസ്ബുക്ക് പേജിലും ഓഫീസ് നോട്ടീസ് ബോര്‍ഡിലും നല്‍കിയിട്ടുണ്ട്. നിശ്ചിത യോഗ്യതയുള്ളവര്‍ ഡിസംബര്‍ ഒന്നിനകം careersdiotvm@gmail.com എന്ന വിലാസത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് 04712731300.

ഫേസ്ബുക്ക് പേജ് ലിങ്ക്: https://m.facebook.com/story.php story_fbid=pfbid0N8ibrRSfXedzCQkzRUGcv9bJpK3sVhju2k2kYpiKQRSuY8F6EhutV7ebPjkA2FtQl&id=100064404773197&mibextid=Nif5oz

ഡോക്യൂമെന്റ് ട്രാന്‍സ്‌ലേറ്റർ

തൃപ്പുണിത്തുറ സര്‍ക്കാര്‍ സംസ്‌കൃത കോളജില്‍ ഹെറിറ്റേജ് ഡോക്യൂമെന്റ് ട്രാന്‍സ്ലേറ്റര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ 90 ദിവസത്തേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്‌കൃതം ബിരുദാനന്തര ബിരുദമാണ് യോഗ്യത. വിവിധ ലിപികള്‍ വായിക്കുവാനും എഴുതുവാനുമുള്ള അറിവ്, പൗരാണിക രേഖകളുടെ സംരക്ഷണത്തിലുള്ള പ്രാവിണ്യം, താളിയോലകളുടെ സംരക്ഷണത്തിലും പകര്‍ത്തെഴുത്തിലുമുള്ള പരിചയം, കയ്യക്ഷരം നല്ലതായിരിക്കണം തുടങ്ങിയവ അഭിലഷണീയം. ഡിസംബര്‍ ആറിനു രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.

മെഡിക്കല്‍ ഓഫീസര്‍ നിയമനം

പാലക്കാട് ചാലിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. എം.ബി.ബി.എസ്/ തത്തുല്യ യോഗ്യതയും ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. അപേക്ഷ നവംബര്‍ 28 ന് വൈകിട്ട് അഞ്ചിനകം ബയോഡേറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ചാലിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0466 2256368.

ജൂനിയര്‍ റസിഡന്റ് നിയമനം

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഇന്റര്‍വ്യൂ നടത്തും. എം.ബി.ബി.എസ്., ടി.സി.എം.സി. രജിസ്‌ട്രേഷന്‍ എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. പ്രതിമാസ വേതനം 45,000 രൂപ.

താല്‍പ്പര്യമുള്ളവര്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ബയോഡാറ്റ എന്നിവ സഹിതം അപേക്ഷകള്‍ നവംബര്‍ 25ന് വൈകിട്ട് മൂന്നിനു മുമ്പ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസ് ഇ-മെയില്‍ വഴിയോ നേരിട്ടോ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തില്‍ അഭിമുഖം നടത്തും. അഭിമുഖത്തിന് പങ്കെടുക്കാന്‍ യോഗ്യരായവര്‍ക്ക് മെമ്മോ ഇ-മെയിലില്‍ അയയ്ക്കും. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, മേല്‍വിലാസം, ഇ-മെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ അപേക്ഷയില്‍ വ്യക്തമായി രേഖപ്പെടുത്തണം.

അക്കൗണ്ടിങ് ക്ലര്‍ക്ക്/ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍

നാഷണല്‍ ആയുഷ് മിഷന്‍, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ അക്കൗണ്ടിങ് ക്ലര്‍ക്ക് / ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത- ഡിഗ്രി, പി.ജി.ഡി.സി.എ./ഡി.സി.എ./ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി.), മലയാളം, ഇംഗ്ലിഷ് ടൈപ്പിങ്. പ്രായപരിധി 40 വയസ്.

ഉദ്യോഗാര്‍ഥികള്‍ തിരുവനന്തപുരം ആയുര്‍വേദ കോളജിനു സമീപം ആരോഗ്യഭവന്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിയ്ക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഡിസംബര്‍ ഒന്‍പതിന് രാവില 11ന് നേരിട്ട് ഹാജരാകണം. അപേക്ഷകള്‍ സ്വീകരിയ്ക്കുന്ന അവസാന തീയതി ഡിസംബര്‍ ആറിന് വൈകിട്ട് അഞ്ചുവരെ.

ഡെപ്യൂട്ടേഷന്‍ നിയമനം

കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളില്‍ വിവിധ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ക്ക്: http://www.kelsa.nic.in.

പ്രോജക്റ്റ് സ്റ്റാഫ്

കേരള സര്‍വകലാശാലയുടെ കാര്യവട്ടത്തുളള ബോട്ടണി വിഭാഗത്തിലെ പ്രോജക്റ്റുകളിലേക്കു പ്രോജക്റ്റ് സ്റ്റാഫിന്റെ ഒഴിവുണ്ട്. അപേക്ഷ സ്വീക രിക്കുന്ന അവസാന സമയം ഡിസംബര്‍ അഞ്ച് വൈകീട്ട് നാല് മണി. വിശദവിവരങ്ങള്‍ക്കു വെബ്‌സൈറ്റ് (www.keralauniversity.ac.in/jobs) സന്ദര്‍ശിക്കുക.

കായികാധ്യാപക ഒഴിവ്

ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള 15 സ്‌കൂളുകളില്‍ കരാറടിസ്ഥാനത്തില്‍ കായികാധ്യാപകരെ നിയമിക്കുന്നു. ഉയര്‍ന്ന പ്രായപരിധി 40 വയസ്. ബി.പി.എഡ്./എം.പി.എഡ.്/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ ഡിസംബര്‍ ആറിന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം.

മെഡിക്കല്‍ ഓഫീസര്‍

ആലപ്പുഴ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലേക്ക് താത്ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം നവംബര്‍ 26-ന് രാവിലെ 11-ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0478-2812693, 2821411.

അധ്യാപക നിയമനം

ആലപ്പുഴ ഗവ. മുഹമ്മദന്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച്.എസ്.ടി. ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 25-ന് രാവിലെ 10-ന് സ്‌കൂള്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 9961556940.

ഓഫീസ് സെക്രട്ടറി

ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യ കേരളം) എറണാകുളത്തിന് കീഴിൽ ഓഫീസ് സെക്രട്ടറി (കരാർ നിയമനം) തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത – ആരോഗ്യ സേവന വകുപ്പിൽ നിന്നോ മറ്റ് സർക്കാർ വകുപ്പുകളിൽ നിന്നോ വിരമിച്ച ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഗസറ്റഡ് ഓഫീസർ.

പ്രതിമാസ ശമ്പളം 16000 രൂപ. പ്രായ പരിധി ഡിസംബർ ഒന്നി് 57 വയസ്. വിദ്യഭ്യാസ യോഗ്യത, മാർക്ക് ലിസ്റ്റ്, വയസ്സ്, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ ഓൺലൈനിൽ ഡിസംബർ മൂന്നിന് വൈകിട്ട് മൂന്നിനു മുൻപായി സമർപ്പിക്കണം. അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങൾക്കും www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

പരിശീലകപരിശീലകൻ

എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ പുതുതായി ആരംഭിക്കുന്ന സ്റ്റേറ്റ് ലെവൽ ഖേലോ ഇന്ത്യ സെന്ററിലേക്ക് ബാഡ്മിന്റൺ പരിശീലകനെ ആവശ്യമുണ്ട്. യോഗ്യത: ബാഡ്മിന്റണിൽ അന്തർ ദേശീയ തലത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ചിരിക്കണം അല്ലെങ്കിൽ ദേശീയ മത്സരങ്ങളിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചു മെഡലുകൾ നേടിയിരിക്കണം.

പ്രായപരിധി : നാൽപതു വയസ്സിൽ താഴെ. താൽപര്യമുള്ളവർ അപേക്ഷകൾ ഡിസംബർ അഞ്ചിന് മുൻപായി ജില്ലാ സ്പോർട്സ് കൗൺസിലിൽ സമർപ്പിക്കണം. ഫോൺ : 0484 2367580, 9746773012
ഇ-മെയിൽ : sportscouncilekm@gmail.com.

ദ്വിഭാഷി പാനലിലേക്ക് അപേക്ഷിക്കാം

പോക്‌സോ കേസുകളില്‍ ഇരയാകുന്ന ഇതരസംസ്ഥാനങ്ങളിലെ കുട്ടികളുടെ മൊഴിയെടുക്കുന്ന സമയങ്ങളിലും വിചാരണ വേളയിലും സേവനം നല്‍കുന്നതിനുള്ള ദ്വിഭാഷി പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു.  ജില്ലയില്‍ താമസിക്കുന്നവര്‍ക്കും മലയാളം കൂടാതെ ഇതരഭാഷകള്‍ സംസാരിക്കാന്‍ അറിയുന്നവര്‍ക്കും സാമൂഹ്യ പ്രവര്‍ത്തനത്തില്‍ താൽപ്പര്യമുള്ളവ്യക്തികള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം.

തമിഴ്, തെലുങ്ക്, കന്നട, അസമി,  കൊങ്കിണി, ഹിന്ദി, മറാഠി, ഗുജറാത്തി, ബിഹാറി, നേപ്പാളി, പഞ്ചാബി, ഒഡിയ, മണിപ്പൂരി, മിസോ, ഉര്‍ദു, ബംഗാളി തുടങ്ങി വിവിധങ്ങളായ മറ്റ് ഭാഷകള്‍ സംസാരിക്കാന്‍ അറിയുന്നവരും മലയാളത്തിലേക്ക് തര്‍ജമ ചെയ്യാന്‍ കഴിയുന്നവരുമായ ബിരുദധാരികളായിരിക്കണം അപേക്ഷകര്‍.

കുട്ടികള്‍ക്ക് ദ്വിഭാഷി സേവനം നല്‍കുന്ന വ്യക്തിക്ക് വനിതാശിശുവികസന വകുപ്പ് അനുവദിച്ചിട്ടുള്ള 1,000 രൂപ വേതനം നല്‍കും. അപേക്ഷകര്‍ വെള്ളപേപ്പറില്‍ എഴുതി തയ്യാറാക്കിയ അപേക്ഷ നവംബര്‍ 30നകം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ഗ്രൗണ്ട് ഫ്‌ളോര്‍, എ3 ബ്ലോക്ക്, സിവില്‍ സ്‌റ്റേഷന്‍, കാക്കനാട് 682030 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഇമെയില്‍ dcpuernakulam@gmail.com . കൂടുതല്‍വിവരങ്ങള്‍ക്ക് 0484 2959177.

ടെക്‌നിഷ്യൻ

എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ദേശീയ ആരോഗ്യ പദ്ധതിയുടെ ഭാഗമായി കരാർ വ്യവസ്ഥയിൽ സി-ആം ടെക്‌നിഷ്യൻ തസ്തികയിൽ രണ്ട് ഒഴിവുണ്ട്. യോഗ്യത: പ്രീ-ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു (സയൻസ് ), റേഡിയോളജിക്കൽ ടെക്നോളജിയിൽ ഡിപ്ലോമ. അവസാന തീയതി: ഡിസംബർ 7.

ഉദ്യോഗാർഥികൾ നിശ്ചിത യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ ഹാജരാവണം.

അസിസ്റ്റൻ്റ് പ്രൊഫസർ

കണ്ണൂർ സർവകലാശാലയുടെ ടീച്ചർ എജ്യുക്കേഷൻ സെൻ്ററുകളിൽ അറബിക്, ഇംഗ്ലീഷ്, മലയാളം, മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റൻ്റ് പ്രൊഫസർമാരെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ 9 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 23 november