scorecardresearch

Kerala Jobs 23 May 2023: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 23 May 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ

job, job news, ie malayalam
Kerala Jobs 20 May 2023

Kerala Jobs 23 May 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ.

നഴ്സ് തസ്തികയില്‍ ഒഴിവ്

വെള്ളറട ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയര്‍ പദ്ധതിയില്‍ വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഒരു നഴ്സിനെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബിസിസിപിഎന്‍ പരിശീലനം ലഭിച്ച ജിഎന്‍എം അല്ലെങ്കില്‍ ബിഎസ്സി നഴ്സിംഗ് യോഗ്യതയുള്ള, ഉദ്യോഗാര്‍ത്ഥികള്‍ മെയ് 30 രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണമെന്ന് വെള്ളറട മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് അറിയിച്ചു.

പാര്‍ട് ടൈം ട്യൂട്ടര്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ മീനാക്ഷിപുരം, മാത്തൂര്‍ പ്രീമെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികളായ യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗണിതം, സയന്‍സ്, ഇംഗ്ലീഷ്‌സ ഹിന്ദി വിഷയങ്ങളില്‍ രാവിലെയും വൈകിട്ടും ട്യൂഷന്‍ എടുക്കുന്നതിന് പാര്‍ട് ടൈം ട്യൂട്ടര്‍മാരെ നിയമിക്കുന്നു. യോഗ്യത ടി.ടി.സി/ ഡി.എഡ്, ബി.എഡ്, ബിരുദം. യോഗ്യരായ പ്രദേശവാസികളായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്ന്(മെയ് 24) രാവിലെ 10.30 ന് ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനിലെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണമെന്ന് പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9496070367, 0491 2505383.

മലയാളം ഗസ്റ്റ് അധ്യാപക നിയമനം

കൊഴിഞ്ഞാമ്പാറ ഗവ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജില്‍ മലയാളം ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റു്മാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. കോളെജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, വയസ്സ്, പ്രവൃത്തിപരിചയം, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 29 ന് രാവിലെ 10 ന് കൂടിക്കാഴ്ചക്കെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ഡെപ്യൂട്ടേഷൻ നിയമനം

കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് അഡ്വൈസറി ബോർഡ്, എറണാകുളം ഓഫീസിൽ ഒഴിവു വരുന്ന ക്ലാർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ്/ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് ഡി.ടി.പി പരിജ്ഞാനം ഉണ്ടായിരിക്കണം. അപേക്ഷ 15 ദിവസത്തിനകം ചെയർമാൻ, അഡ്വൈസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, പാടം റോഡ്, എളമക്കര കൊച്ചി – 682 026, എറണാകുളം (ഫോൺ 0484 2537411) എന്ന വിലാസത്തിൽ നൽകണം.

ഗസ്റ്റ് അധ്യാപക അഭിമുഖം

തിരുവനന്തപുരം സർക്കാർ വനിതാ കോളജിൽ 2023-24 അധ്യയന വർഷത്തേക്കുള്ള സംസ്കൃതം വിഭാഗം ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം മെയ് 29 രാവിലെ 10.30നു നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ജനനതീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകൾ എന്നിവ സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.

ന്യൂക്ലിയർ മെഡിസിൻ കൺസൾട്ടന്റ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ന്യൂക്ലിയർ മെഡിസിൻ കൺസൾട്ടന്റ് ഓൺ കോൾ ബേസിസ് തസ്തികയിലേക്ക് മെയ് 31ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 23 may 2023