Jobs and Vacancies in Kerala ,Latest Kerala Employment News 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം
അസിസ്റ്റന്റ് പ്രൊഫസര്‍
കേരളസര്‍വകലാശാലയുടെ കീഴിലുളള വിവിധ കെ.യു.സി.റ്റി.ഇ.കളിലേക്ക് ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഹിന്ദി, മലയാളം, സംസ്കൃതം തുടങ്ങിയ വിഷയങ്ങളിലേക്ക് കരാറടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ നിയമനത്തിനായി ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു. ഹിന്ദി, മലയാളം, സംസംകൃതം വിഷയങ്ങളിലെ ഒഴിവിലേക്ക് 19240 – 34500/- വേതന സ്കെയിലും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഷയത്തിന് 22,000/- രൂപയുമാണ് വേതനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ജൂണ്‍ 10 വൈകിട്ട് 5 മണി വരെ. വിശദവിവരങ്ങള്‍ക്ക്. www. recruit.keralauniversity.ac.in, www. keralauniversity.ac.in/jobs
അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, ഇടുക്കി സംയോജിത പട്ടികവര്‍ഗ്ഗ വികസന പ്രോജക്ട് ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍, പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കൗണ്‍സിലിംഗ് നല്‍കുന്നതിനും, കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനും 2022-23 അദ്ധ്യയനവര്ഷത്തേയ്ക്ക് കരാറടിസ്ഥാനത്തില്‍ കൗണ്‍സിലര്‍മാരെ നിയമിക്കുന്നു.
1 യോഗ്യത – എം.എ. സൈക്കോളജി / എം.എസ്.ഡബ്ലിയു (സ്റ്റുഡന്റ് കൗണ്‍സിലിംഗ് പരിശീലനം നേടിയവരായിരിക്കണം) എം.എസ്.സി സൈക്കോളജി കേരളത്തിന് പുറത്തുളള സര്‍വ്വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
2 അഭികാമ്യം – കൗണ്‍സിലിംഗില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവര്‍ക്കും, സ്റ്റുഡന്റ് കൗണ്‍സിലിംഗ് രംഗത്ത് മുന്‍പരിചയം ഉളളവര്‍ക്കും മുന്‍ഗണന.
3 പ്രായപരിധി – 2022 ജനുവരി ഒന്നിന് 25നും 45നും മദ്ധ്യേ.
4 നിയമന കാലാവധി – ജൂണ്‍ 2022 മുതല്‍ മാര്‍ച്ച് 2023 വരെ കരാര്‍ നിയമനം.
5 പ്രതിഫലം പ്രതിമാസം – 18,000/ രൂപ ഹോണറേറിയം, യാത്രപ്പടി പരമാവധി 2,000/ രൂപ.
6 ആകെ ഒഴിവുകള്‍ പുരുഷന് : 2
സ്ത്രീ : 2
താല്പര്യമുളളവര് വെളളക്കടലാസില്‍ എഴുതിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, 2 പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഐഡന്റിറ്റി കാര്‍ഡ് എന്നിവ സഹിതം തൊടുപുഴ മിനി സിവില്‍ സ്റ്റേഷന് കോംപ്ലക്സ് ന്യൂ ബില്‍ഡിംഗിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസില്‍ മെയ് 27 ന് 10 മണി മുതല്‍ നടത്തുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയും നൈപുണ്യവും കഴിവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വെയിറ്റേജ് മാര്‍ക്ക് നല്കി മുന്‍ഗണന നല്‍കും. നിയമനങ്ങള്‍ക്ക് പ്രാദേശികമായ മുന്‍ഗണന ഉണ്ടായിരിക്കില്ല. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ അന്നേ ദിവസം രാവിലെ കൃത്യസമയത്തു തന്നെ റിപ്പോര്‍ട്ടു ചെയ്യണം. നിയമനം ലഭിക്കുന്നവര്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ താമസിക്കേണ്ടതും, 500/ രൂപയുടെ മുദ്രപത്രത്തില്‍ സേവനവ്യവസ്ഥകള്‍ സംബന്ധിച്ച കരാറില്‍ ഒപ്പിടണം. മതിയായ കാരണങ്ങള്‍ ഉണ്ടായാല്‍ ഒരറിയിപ്പ് കൂടാതെ കാലാവധിയ്ക്ക് മുന്‍പ് കൗണ്‍സിലറെ പിരിച്ചു വിടാനുളള അധികാരം ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസര്‍ക്ക് ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 222399.
ഗസ്റ്റ് അധ്യാപക അഭിമുഖം
തിരുവനന്തപുരം സർക്കാർ വനിതാ കോളജിൽ ഹോംസയൻസ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനായുള്ള അഭിമുഖം ജൂൺ 3ന് രാവിലെ 10.30നു നടക്കും. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനനതിയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തതു തെളിയിക്കുന്നതിനുള്ള രേഖകൾ എന്നിവ സഹിതം അഭിമുഖത്തിന് എത്തണം.
മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ ഒഴിവ് – അഭിമുഖം 25,26 തീയതികളില്‍
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന കുഴല്‍മന്ദം (ആണ്), തൃത്താല (പെണ്) ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ അധ്യാപക, അനധ്യാപക ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ മെയ് 25, 26 തിയതികളില്‍ കുഴല്‍മന്ദം ഗവണ്മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രാവിലെ 9.30ന് നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിയതി, സമയം എന്നിവ എസ്.എം.എസ് ആയി രജിസ്റ്റേര്‍ഡ് മൊബൈല്‍ഫോണ്‍ നമ്പരില്‍ ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ scdpkd. blogspot.com ല്‍ ലഭിക്കും. ഫോണ്‍ – 04912505005
പോളിടെക്നിക്കില്‍ ഒഴിവ്
പാലക്കാട് ഗവ. പോളിടെക്നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡെമോണ്‍സ്ട്രേറ്റര്‍ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ട്രേഡ്സ്മാന് ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് (ഫിറ്റിങ് ) എന്നീ തസ്തികളില്‍ നിയമനം നടത്തുന്നു. ബന്ധെപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ അല്ലെങ്കില്‍ ഐ.ടി.ഐ. പാസ്സാവണം. താത്പര്യമുള്ളവര്‍ മെയ് 30 ന് രാവിലെ 11 ന് അസ്സല് സിര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് എത്തണം. ഫോണ്‍ :0491 2572640
മീറ്റര്‍ റീഡര്‍, സഹായി ഒഴിവ്
പറളി ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പദ്ധതിയില്‍ മീറ്റര്‍ റീഡര്‍, എന്‍.എച്ച്.എം ആയുര്‍വേദ ഡിസ്പെന്സറിയില് സഹായി തുടങ്ങിയ തസ്തികകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മീറ്റര്‍ റീഡറിന് ഏഴാം ക്ലാസാണ് യോഗ്യത. വിശദവിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അന്വേഷിക്കാം. ഫോണ്‍ : 0491 2856231
അതിഥി അധ്യാപക നിയമനം
തോലനൂര്‍ ഗവണ്മെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ കോമേഴ്സ്, ജോഗ്രഫി, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്സ്, ജേണലിസം വിഷയങ്ങളിലേക്ക് അതിഥി അധ്യാപക രെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തില്‍ ഇല്ലാത്തവരെ പരിഗണിക്കും. അപേക്ഷകര്‍ തൃശൂര്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. കോമേഴ്സ്, ജോഗ്രഫി, സ്റ്റാറ്റിസ്റ്റിക്സ്, ഇംഗ്ലീഷ്, ജേണലിസം വിഷയങ്ങള്‍ക്ക് അപേക്ഷിച്ചവര്‍ മെയ് 30 രാവിലെ 10നും ഹിന്ദി, മലയാളം, ഹിസ്റ്ററി വിഷയങ്ങള്‍ക്ക് അപേക്ഷിച്ചവര്‍ മെയ് 31 ന് രാവിലെ 10നും വിശദമായ ബയോഡാറ്റ, അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് സഹിതം തോലനൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നേരിട്ട് എത്തണം. ഫോണ്‍ – 9400732854, 9497605460
അധ്യാപക നിയമനം
പത്തിരിപ്പാല ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍, ഹിന്ദി, സംസ്കൃതം വിഷയങ്ങളില്‍ അതിഥി അധ്യാപകനിയമനത്തിന് കൂടിക്കാഴ്ച നടത്തുന്നു. മെയ് 27ന് രാവിലെ 10 ന് ഹിന്ദിക്കും ഉച്ചക്ക് രണ്ടിന് സംസ്കൃതത്തിനും കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ഥികള്‍ യു.ജി.സി നെറ്റ് യോഗ്യത ഉള്ളവരും, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുമായിരിക്കണം. യു.ജി.സി. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സിര്ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം കോളേജില്‍ എത്തണം. ഫോണ്‍ : 0491 2873999
ഓവർസീയർ നിയമനം
മരുതറോഡ് ഗ്രാമ പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസീയർ എന്ന തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സിവിൽ ഡിപ്ലോമ /ഐ. ടി. ഐ ആണ് യോഗ്യത. പട്ടികജാതി വിഭാഗത്തിന് മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ മെയ് 31 ന് ഉച്ചക്ക് മൂന്നിന് മുമ്പായി അപേക്ഷകൾ സമർപ്പിക്കണം. ഫോൺ : 0491 2534003
താൽക്കാലിക ഒഴിവ്
തിരുവനന്തപുരം ജഗതി ബധിര വിദ്യാലയത്തിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ എച്ച്.എസ്.എ മലയാളം, പ്ലംബിംഗ് ഇൻസ്ട്രക്ടർ, ഡ്രോയിംങ് ടീച്ചർ, തയ്യൽ ടീച്ചർ, ആയ, കുക്ക്, മെയിൽ മേട്രൺ, ഫീമെയിൽ മേട്രൺ, നൈറ്റ് വാച്ച്മെൻ, എന്നീ തസ്തികയിലും വി.എച്ച്. എസ്.ഇ വിഭാഗത്തിൽ മെയിൽ മേട്രൺ, ഫീമെയിൽ മേട്രൺ, കുക്ക്, സ്ലീപ്പർ കം സ്കാവഞ്ചർ, നോൺ വൊക്കേഷണൽ ടീച്ചർ (എന്റർപ്രിനർഷിപ്പ് ഡെവലപ്പ്മെന്റ്) എന്നീ തസ്തികകളിലുമുള്ള ഒഴിവുകളിൽ താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം മെയ് 25നു രാവിലെ 10ന് സ്കൂൾ ഓഫീസിൽ നടക്കും. എച്ച്. എസ്.എ മലയാളം തസ്തികയിൽ ബി.എ, ബി.എഡ്, ഡി.എഡ്(എസ്.പി., ബി.എഡ്-എച്ച് 1 കെ.ടെറ്റ് എന്നിവയാണ് യോഗ്യതകൾ. പ്ലംബിംഗ് ഇൻസ്ട്രക്ടർ- എസ്.എസ്.എൽ.സി, ഐ.റ്റി.ഐ., പ്ലംബിംങ് ട്രേഡ്, ഡ്രോയിങ് ടീച്ചർ- എസ്.എസ്.എൽ.സി, ബാച്ച്ലർ ഓഫ് ഫൈൻ ആർട്സ് (എച്ച്.ഐ), തയ്യൽ ടീച്ചർ- എസ്.എസ്.എൽ.സി, ബാച്ച്ലർ ഓഫ് ഫൈൻ ആർട്സ് (എച്ച്.ഐ), ആയ- എസ്.എസ്.എൽ.സി, ടീച്ചർ ട്രെയിനിംഗ്, കുക്ക്- 8-ാം ക്ലാസ്, പ്രവൃത്തിപരിചയം, മെയിൽ മേട്രൺ- എസ്.എസ്.എൽ.സി, ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്, നൈറ്റ് വാച്ച്മാൻ- എസ്.എസ്.എൽ.സി, എസ്പീരിയൻസ്, സ്ലീപ്പർ കം സ്കാവഞ്ചർ- 8-ാം ക്ലാസ്, നോൺ വൊക്കേഷനൽ ടീച്ചർ (ഇ.ഡി)- എംകോം, ബി.എഡ്, സെറ്റ് എങ്ങിനെയുമാണ് മറ്റു തസ്തികകളിലെ യോഗ്യതകൾ. ഉദ്യോഗാർഥികൾ അസൽ യോഗ്യതാ സർട്ടിഫിക്കറ്റും കോപ്പികളുമായി ഹാജരാകണം.
വനിതാ ഹോംഗാർഡ് നിയമനം; അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: ജില്ലയിൽ വനിതാ ഹോംഗാർഡുകളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ആർമി, നേവി, എയർഫോഴ്സ്, ബി.എസ്.എഫ്, സി.ആർ.പി.എഫ്, എൻ.എസ്.ജി, എസ്.എസ്.ബി, അസാം റൈഫിൾസ് തുടങ്ങിയ സൈനിക- അർധസൈനിക വിഭാഗങ്ങളിൽ നിന്നും പോലീസ്, എക്സൈസ്, ഫോറസ്റ്റ്, ജയിൽ എന്നീ സംസ്ഥാന സർവീസുകളിൽ നിന്നും വിരമിച്ച സേനാംഗങ്ങളെയാണ് നിയമിക്കുന്നത്.
എസ്.എസ്.എൽ.സി/തത്തുല്യ യോഗ്യതയും നല്ല ശാരീരിക ക്ഷമതയുമുള്ളവർക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സി വിജയിയിച്ചവരുടെ അഭാവത്തിൽ ഏഴാം ക്ലാസ് വിജയിച്ചവരേയും പരിഗണിക്കും. പ്രായം 35നും 58നും മധ്യേ. സർക്കാർ സർവ്വീസിൽ ജോലിയുള്ളവരെ പരിഗണിക്കുന്നതല്ല.
അപേക്ഷകർ 18 സെക്കൻഡിനുള്ളിൽ 100 മീറ്റർ ദൂരം ഓട്ടം, 30 മിനിനിറ്റിനുള്ളില്‍ മൂന്നു കിലോമീറ്റർ ദൂരം നടത്തം തുടങ്ങിയ ശാരീരിക ക്ഷമത പരിശോധനകള്‍ വിജയിക്കണം. പ്രതിദിനം 780 രൂപ വേതനം ലഭിക്കും. അപേക്ഷാ ഫോറത്തിന്റെ മാതൃക ജില്ലാ ഫയര്‍ ആന്റ് റസ്ക്യൂ ഓഫീസിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ജൂൺ 10 വരെ എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ ജില്ലാ ഫയർ ഓഫീസിൽ നൽകാം. ഫോൺ: 0477-2251211.
നഴ്സ് ഗ്രേഡ് രണ്ട് അഭിമുഖം
ആലപ്പുഴ: ജില്ലയില്‍ ഭാരതീയ ചികിത്സ വകുപ്പില്‍ നഴ്സ് ഗ്രേഡ് രണ്ട് (ആയുര്‍വേദ- കാറ്റഗറി നന്പര്-537/2019) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കായി ജൂണ്‍ ഒന്ന്, രണ്ട് തീയതികളില്‍ പബ്ലിക് സര്‍വീസ് കമ്മീഷന് ആലപ്പുഴ ജില്ലാ ഓഫീസില്‍ അഭിമുഖം നടത്തും.
ഉദ്യോഗാര്‍ഥികള്‍ വ്യക്തിവിവരക്കുറിപ്പ് പൂരിപ്പിച്ച് പ്രമാണങ്ങളുടെ അസ്സലും ഒ.ടി.ആര്. വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റുമായി എത്തണം. വ്യക്തിഗത അറിയിപ്പ് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ വഴി നല്‍കിയിട്ടുണ്ട്.
ഇ.സി.ജി. ടെക്നീഷ്യന് നിയമനം
ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രയില്‍ ഇ.സി.ജി. ടെക്നീഷ്യന് തസ്തികയിലേക്കുള്ള വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ഇന്ന് (മെയ് 24) രാവിലെ 10.30ന് ആശുപത്രി ഓഫീസില്‍ നടക്കും. യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന അസല്‍ രേഖകള്‍ ഹാജരാക്കി പങ്കെടുക്കാം.
Read More: Kerala Job News 21 May 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ