ടെക്നിക്കല്‍ അസിസ്റ്റന്‍റ് വാക്-ഇന്‍-ഇന്‍റര്‍വ്യൂ 27ന്
മഹാത്മാ ഗാന്ധി സര്‍വകലാശലിയലെ സോഫിസ്റ്റിക്കേറ്റഡ് അനലിറ്റിക്കല്‍ ഇന്‍സ്ട്രുമെന്‍റ് ഫെസിലിറ്റിയില്‍ ടെക്നിക്കല്‍ അസിസ്റ്റന്‍റ് (FE-SEM), ടെക്നിക്കല്‍ അസിസ്റ്റന്‍റ് (LC-MS /MS) തസ്തികകളിലെ ഒന്നുവീതം ഒഴിവുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിനുള്ള വാക് ഇന്‍ ഇന്‍റര്‍വ്യൂ മാര്‍ച്ച് 27ന് നടക്കും.
യഥാക്രമംപട്ടിക ജാതി, മുസ്ലിം വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്യപ്പെട്ടവയാണ് ഒഴിവുകള്‍. പ്രസ്തുത വിഭാഗത്തില്‍ പെട്ടവരുടെ അഭാവത്തില്‍ പട്ടിക വര്‍ഗ, മറ്റു പിന്നാക്ക, ജനറല്‍ വിഭാഗങ്ങളിലെ ഉദ്യോഗാര്‍ഥികളെ പരിഗണിക്കും.
ഫിസിക്സിലോ കെമിസ്ട്രിയിലോ ഫസ്റ്റ് ക്ലാസ് ബിരുദമോ അല്ലെങ്കില്‍ തത്തുല്യ ഗ്രേഡോടെ ബിരുദാനന്തര ബിരുദമോ ഉള്ളവരെയാണ് ടെക്നിക്കല്‍ അസിസ്റ്റന്‍റ് (FE-SEM) തസ്തികയിലേക്ക് പരിഗണിക്കുന്നത്. FE-SEMകൈകാര്യം ചെയ്ത് ആറു മാസത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം
കെമിസ്ട്രിയില്‍ ഫസ്റ്റ് ക്ലാസ് ബിരുദമോ തത്തുല്യ ഗ്രേഡോടെ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് ടെക്നിക്കല്‍ അസിസ്റ്റന്‍റ് (LC-MS /MS) തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ പങ്കെടുക്കാം. LC-MS /MS കൈകാര്യം ചെയ്ത് രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
പ്രതിമാസം സഞ്ചിത നിരക്കില്‍ മുപ്പതിനായിരം രൂപ വേതനം ലഭിക്കും. വയസ് 2021 ജനുവരി ഒന്നിന് അന്‍പതു വയസ് കവിയരുത്. സംവരണ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
താത്പര്യമുള്ളവര്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍ വിജ്ഞാപനത്തിനൊപ്പമുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് യോഗ്യത, പ്രവൃത്തിപരിചയം, ജാതി, അധിക യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം മാര്‍ച്ച് 27ന് ഉച്ചയ്ക്ക് 1.30ന് സര്‍വകലാശാലാ അഡ്മിനിസ്ട്രേഷന്‍ ബ്ലോക്കിലെ എ.ഡി.എ 5 വിഭാഗത്തില്‍ ഹാജരാകണം. 2.30ന് വൈസ് ചാന്‍സലറുടെ മിനി കോണ്‍ഫറന്‍സ് ഹാളിലാണ് അഭിമുഖം.
അധ്യാപക ഒഴിവ്
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പീരുമേട് ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2023-24 അദ്ധ്യയനവര്‍ഷം ഹയര്‍ സെക്കണ്ടറി വിഭാഗത്തിലും ഹൈസ്‌ക്കൂള്‍ വിഭാഗത്തിലും (തമിഴ് മീഡിയം) അദ്ധ്യാപകരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ജ്യോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, ഇക്കണോമിക്‌സ്, ഇംഗ്‌ളീഷ്, ഹിന്ദി, തമിഴ് എന്നീ വിഷയങ്ങളില്‍ ജൂനിയര്‍ അദ്ധ്യാപക തസ്തികകളില്‍ ഓരോ ഒഴിവുകളും, ഹൈസ്‌ക്കൂള്‍ (തമിഴ് മീഡിയം) വിഭാഗത്തില്‍ തമിഴ് തസ്തികയില്‍ ഒരൊഴിവും, മാനേജര്‍ കം റസിഡന്റ് ട്യൂട്ടര്‍ (ആണ്‍) തസ്തികയില്‍ ഒരൊഴിവും ഡ്രോയിംഗ് (സ്‌പെഷ്യല്‍ ടീച്ചര്‍ ) തസ്തികയില്‍ ഒരൊഴിവും, റസിഡന്റ് ട്യൂട്ടര്‍ തസ്തികയില്‍ 6 ഒഴിവുകളുമാണുള്ളത്.
കേരള പബ്‌ളിക് സര്‍വ്വീസ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റാ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി. എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍ രണ്ടാം നില, കുയിലിമല, പൈനാവ് പി.ഒ., ഇടുക്കി, പിന്‍ 685 603 എന്ന വിലാസത്തിലോ ddoforscidukki@gmail.com എന്ന മെയിലിലേക്കോ അയക്കാം. നിയമനം ലഭിക്കുന്നവര്‍ സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി എപ്രില്‍ 13, ന് വൈകിട്ട് 5 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04862 296297.
ഫാര്‍മസിസ്റ്റ് ഒഴിവ്
ഉപ്പുതറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഈവനിംഗ് ഒ.പിയിലേക്ക് ഫാര്‍മസിസ്റ്റിന്റെ താല്‍ക്കാലിക ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത – ബാച്ചിലര്‍ ഓഫ് ഫാര്‍മസി അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ ഫാര്‍മസി, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കും തദ്ദേശിയര്‍ക്കും മുന്‍ഗണന. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 29ന് (ബുധന്‍) 12 മണിക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍വെച്ച് നടത്തുന്ന അഭിമുഖത്തില്‍ ബയോഡേറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി ഹാജരാകണം. ഫോണ്‍ – 04869 244019.
മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ് നിയമനം
ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മുഖേന ചിറ്റൂര്‍ ബ്ലോക്കില്‍ നടപ്പാക്കുന്ന എസ്.വി.ഇ.പി സംരംഭകത്വ വികസന പദ്ധതിയിലേക്ക് മൈക്രോ സംരംഭ കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നു. ചിറ്റൂര്‍ ബ്ലോക്ക് പരിധിയില്‍ സ്ഥിരതാമസക്കാരായ പ്ലസ് ടു യോഗ്യതയുള്ള കുടുംബശ്രീ, കുടുംബശ്രീ കുടുംബാംഗം, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. പ്രായം 25 നും 45 നും മധ്യേ. കമ്പ്യൂട്ടര്‍ പരിജ്ഞാനം, കണക്കുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മികവ് എന്നിവ അഭികാമ്യം. താത്പര്യമുള്ളവര്‍ അപേക്ഷയും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളുമായി അതത് കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ നല്‍കണമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491-2505627.
ലീഗല്‍ ഡിഫന്‍സ് കൗണ്‍സല്‍ സിസ്റ്റത്തില്‍ നിയമനം
സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ കീഴിലെ ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സല്‍ സിസ്റ്റത്തില്‍ (എല്‍.എ.ഡി.എസ്) ഓഫീസ് അസിസ്റ്റന്റ്, റിസപ്ഷനിസ്റ്റ് /ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് അറ്റന്‍ന്റ്/പ്യൂണ്‍ നിയമനം നടത്തുന്നു. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. ബിരുദം, വേര്‍ഡ് പ്രോസസിങ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ടൈപ്പിങ് എന്നീ യോഗ്യതയുള്ളവര്‍ക്ക് ഓഫീസ് അസിസ്റ്റന്റിനും ബിരുദം, വേര്‍ഡ് ആന്‍ഡ് ഡാറ്റാ പ്രൊസസിങ്, ടെലി കമ്മ്യൂണിക്കേഷന്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവ്(ടെലിഫോണ്‍, ഫാക്സ് മെഷീന്‍, സ്വിച്ച് ബോര്‍ഡ് തുടങ്ങിയവ) ടൈപ്പിങ് എന്നീ യോഗ്യതയുള്ളവര്‍ക്ക് റിസപ്ഷനിസ്റ്റ്/ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്കും പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് ഓഫീസ് അറ്റന്‍ന്റിനും അപേക്ഷിക്കാം.
പ്രായപരിധി 2023 ഫെബ്രുവരി 28 ന് 35 വയസ് കവിയരുത്. ജുഡീഷ്യല്‍ മിനിസ്റ്റീരിയല്‍ സര്‍വീസില്‍ നിന്ന് വിരമിച്ച 60 വയസ് കവിയാത്തവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫോറം http://www.kelsa.nic.in ലും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓഫീസിലും ലഭിക്കും. സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ബന്ധപ്പെട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിക്ക് മാര്‍ച്ച് 30 ന് വൈകിട്ട് അഞ്ചിനകം നല്‍കണം. ഫോണ്‍: 9188524181.
ട്രസ്റ്റി നിയമനം
ആലത്തൂര്‍ താലൂക്കിലെ കോട്ടായി ശ്രീ ചിമ്പ ക്ഷേത്രത്തിലും കുത്തനൂര്‍ ശ്രീ കോതമംഗലം ശിവക്ഷേത്രത്തിലും ട്രസ്റ്റി നിയമനം. താത്പര്യമുള്ള ഹിന്ദുമത വിശ്വാസികള്‍ മാര്‍ച്ച് 31 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണമെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. അപേക്ഷാ ഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിലും http://www.malabardevaswom.kerala.gov.in ലും ലഭിക്കും. ഫോണ്‍: 0491 2505777.
താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ കമ്പ്യൂട്ടര്‍ തസ്തികയിലേയ്ക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 27-ന് മോഡല്‍ എഞ്ചിനിയറിംഗ് കോളേജില്‍ രാവിലെ 10.30 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി (അസലും, പകര്‍പ്പും) അപേക്ഷകര്‍ നേരിട്ട് ഹാജരാകണം. കമ്പ്യൂട്ടര്‍ ട്രേഡിലുളള മൂന്ന് വര്‍ഷ ഡിപ്ലോമ കോഴ്‌സാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍ ലഭ്യമാണ് (www.mec.ac.in).
പ്രോജക്ട് കോർഡിനേറ്റർ
ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) വഴി നടപ്പിലാക്കുന്ന ‘Development of Vannamei shrimp farming’ പദ്ധതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടപ്പിലാക്കുന്നതിനായി 4 പ്രോജക്ട് കോർഡിനേറ്റർമാരെ ഒരു വർഷ കാലയളവിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
ICAR അംഗീകൃത സർവകലാശാലയിൽ നിന്നുള്ള BFSc ഡിഗ്രിയോ അക്വാകൾച്ചർ വിഷയത്തിലെ ബിരുദാനന്തര ബിരുദമോ നേടിയവരും ചെമ്മീൻ കൃഷിയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം യാത്ര ചെലവ് ഉൾപ്പെടെയുളള പ്രതിഫലമായി 40,000 രൂപ വീതം നൽകും. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഓൺലൈൻ ആയോ തപാൽമാർഗ്ഗമോ നേരിട്ടോ ADAK ഹെഡ് ഓഫീസിൽ മാർച്ച് 29 നകം ലഭ്യമാക്കണം. അപേക്ഷകൾ അയക്കേണ്ട മേൽവിലാസം: ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അഗ്രികൾച്ചർ കേരള (എഡിഎകെ), ടിസി 29/3126, റീജ, മിൻജിൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം-695014. ഫോൺ: 0471 2322410. ഇ-മെയിൽ: adaktvm@gmail.com.
ഡോക്യുമെന്റേഷൻ മാനേജറെ നിയമിക്കുന്നു
തിരുവനന്തപുരം വനം വകുപ്പ് ആസ്ഥാനത്തെ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിൽ ഡോക്യുമെന്റേഷൻ മാനേജറെ ആറ് മാസത്തേക്ക് കരാർ അടസ്ഥാനത്തിൽ നിയമിക്കുന്നു. മാസ് കമ്മ്യൂണിക്കേഷൻ, മീഡിയ, ജേണലിസം, സിനിമറ്റോഗ്രഫി, വിഷ്വൽ എഫക്ട്സ് അല്ലെങ്കിൽ തത്തുല്യ കോഴ്സിൽ ബിരുദം വേണം. പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പ്രതിമാസം 30,000 രൂപ വേതനം ലഭിക്കും. സ്പോട്ട് വീഡിയോഗ്രഫിയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാകും നിയമനം. അപേക്ഷകൾ ഏപ്രിൽ 10നകം നൽകണം. വിശദമായ ബയോഡേറ്റയും അഞ്ച് മിനുട്ടിൽ താഴെയുള്ള സ്വയം തയ്യാറാക്കിയ വീഡിയോയും സഹിതം അപേക്ഷ നൽകണം. pmurkdp.forest@gmail.com, pccfrki@gmail.com. വിശദവിവരങ്ങൾക്ക്: forest.kerala.gov.in, instagram/navakiranam, facebook/rkdpnavakiranam. ഫോൺ: 0471 2529220.