Kerala Job News 23 March 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം
ഗവേഷണ പദ്ധതിയിൽ ഒഴിവ്
പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ ജൂനിയർ പ്രോജക്ട് ഫെല്ലോ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവുണ്ട്. ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും ഹാബിറ്റാറ് ഡിസ്ട്രിബ്യൂഷൻ മോഡലിംഗ് / സസ്യ പര്യവേക്ഷണം /പ്ലാന്റ് ടിഷ്യുകൾച്ചർ / ജെറംപ്ലാസം മെയിന്റയൻസ് എന്നിവയിൽ പ്രവൃത്തി പരിചയം ഉണ്ടാവണം. പ്രായപരിധി: 36 വയസ്. പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. ഫെല്ലോഷിപ്പ് പ്രതിമാസം 20,000 രൂപ.
വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയും അവയുടെ പകർപ്പുകളും സഹിതം ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഏപ്രിൽ എട്ടിന് രാവിലെ 10ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www. jntbgri.res.in.
തൊഴിലുറപ്പ് പദ്ധതി കരാർ നിയമനം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിലും, വയനാട് ജില്ലാ പ്രോഗ്രാം കോർഡിനേറ്ററുടെ ഓഫീസിലും സുൽത്താൻ ബത്തേരി, പനമരം ബ്ലോക്ക് ഓഫീസുകളിലും കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ക്ലസ്റ്റർ ഫസിലിറ്റേഷൻ പ്രോജക്ടിന്റെ ഭാഗമായി സംസ്ഥാന മിഷൻ ഓഫീസിൽ സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ – എൻ.ആർ.എം, സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ- ലൈവ്ലിഹുഡ്, വയനാട് ജോയിന്റ് പ്രോഗ്രാം കോർഡിനേറ്ററുടെ ഓഫീസിൽ ഡിസ്ട്രിക്റ്റ് ജി.ഐ.എസ് എക്സ്പെർട്ട്, സുൽത്താൻ ബത്തേരി ബ്ലോക്ക് ഓഫീസിൽ (വയനാട് ജില്ല) ബ്ലോക്ക് ലൈവ്ലിഹുഡ് എക്സ്പെർട്ട്, പനമരം ബ്ലോക്ക് ഓഫീസിൽ (വയനാട് ജില്ല) ബ്ലോക്ക് ജി.ഐ.എസ് കോർഡിനേറ്റർ, ബ്ലോക്ക് ലൈവ്ലിഹുഡ് എക്സ്പെർട്ട് എന്നീ തസ്തികകളിലാണ് നിയമനം. വിശദവിവരങ്ങൾ www. nregs.kerala.gov.in ൽ ലഭിക്കും. ഫോൺ: 0471-2313385, 2314385.
വാക് ഇന്‍ ഇന്റര്‍വ്യൂ
ഇടുക്കി പൈനാവ് കേന്ദ്രീയ വിദ്യാലയത്തില്‍ 2022-2023 അധ്യയന വര്‍ഷത്തില്‍ താത്കാലിക അടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനായുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ മാര്‍ച്ച് 30,31 തീയതികളില്‍ വിദ്യാലയത്തില്‍ വച്ച് നടത്തും. ഇന്റര്‍വ്യൂവിന്റെ സമയം, യോഗ്യത, വേതനം തുടങ്ങിയ വിശദ വിവരങ്ങള്‍ വിദ്യാലയ വെബ്സൈറ്റ് ആയ https:// painavu.kvs. ac.in നിന്ന് ലഭിക്കും.
ആംബുലന്‍സ് ഡ്രൈവര്‍ നിയമനം
പ്രമാടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്ക് എച്ച്.എം.സി നിയമനം നടത്തുന്നതിനായി യോഗ്യരായവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര് ഏപ്രില്‍ അഞ്ചിനു മുന്‍പ് അപേക്ഷ പ്രമാടം പ്രാഥമിക ആരോഗ്യ കേന്ദ്ര ഓഫീസില്‍ എത്തിക്കണം. നിയമനം താല്‍ക്കാലികം ആയിരിക്കും. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം. ഹെവി വെഹിക്കിള്‍ ലൈസന്‍സ്, ബാഡ്ജ്, ഫസ്റ്റ് എയ്ഡ് നോളഡ്ജ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇവ ഉണ്ടായിരിക്കണം. രണ്ട് വര്‍ഷ പ്രവര്‍ത്തി പരിചയം അഭികാമ്യം. പ്രമാടം പഞ്ചായത്തില്‍ ഉള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. ഫോണ്‍ :0468-2306524.
പ്രമോട്ടര്‍ പരീക്ഷ ഞായറാഴ്ച (മാര്‍ച്ച് 27)
പട്ടികവര്‍ഗവികസനവകുപ്പിന് കീഴില്‍ തിരുവനന്തപുരം നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിന്റെ പ്രവര്‍ത്തന പരിധിയില്‍ പ്രമോട്ടര്‍മാരെ നിയമിക്കുന്നതിനുള്ള എഴുത്തു പരീക്ഷ ഞായറാഴ്ച (മാര്‍ച്ച് 27) രാവിലെ 11ന് നടക്കും. ഞാറനീലി ഡോ.അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്കൂളില്‍ വെച്ചാണ് പരീക്ഷ നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസുമായോ വിതുര, കുറ്റിച്ചല്‍, നന്ദിയോട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ എക്സറ്റന്ഷന് ഓഫീസുകളുമായോ ബന്ധപ്പെടണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0472-2812557
Read More: Kerala Job News 22 March 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ