scorecardresearch

Kerala Jobs 23 June 2023: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 23 June 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ

Kerala Jobs 23 June 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ

author-image
Careers Desk
New Update
Jobs | Kerala Jobs | Job News

Job News

Kerala Jobs 23 June 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ.

അസിസ്റ്റൻ്റ് പ്രൊഫസർ

കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ സ്വാമി ആനന്ദ തീർത്ഥ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഡിപ്പാർട്ട്മെൻ്റ് ഓഫ് മ്യൂസിക്കിൽ രണ്ടുവർഷത്തെ കാലാവധിയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റൻ്റ് പ്രൊഫസറെ നിയമിക്കുന്നു. യു ജി സി നിഷ്കർഷിക്കുന്ന  യോഗ്യതകൾ ഉണ്ടായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 5 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

Advertisment

ലാബ് ടെക്‌നീഷ്യൻ ഒഴിവ്

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യൻ തസ്തികയിൽ നിയമിക്കുന്നതിനായി ജൂലൈ 5 ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

അധ്യാപക നിയമനം

പാലക്കാട് ജില്ലയിലെ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ (സെക്കന്ററി വിഭാഗം ) അധ്യാപകരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബിഎഡ് സ്‌പെഷ്യല്‍ എജ്യുക്കേഷന്‍, ജനറല്‍ ബിഎഡ് ആന്‍ഡ് ഡിപ്ലോമ ഇന്‍ സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ എന്നിവയാണ് യോഗ്യത. ആര്‍സിഐ ( റീഹാബിലേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ) സര്‍ട്ടിഫിക്കറ്റ്, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് , ബയോഡാറ്റ എന്നിവ  സഹിതം അപേക്ഷ 2023 ജൂണ്‍ 30നകം സമഗ്ര ശിക്ഷാ പാലക്കാട് (സിവില്‍ സ്റ്റേഷന്‍)  ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0491 2505995.

എഡ്യൂക്കേറ്റര്‍ നിയമനം

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍  മുട്ടികുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സിലെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി എഡ്യൂക്കേറ്റര്‍ തസ്തികയില്‍ ഒരു അദ്ധ്യായന വര്‍ഷത്തേക്ക് നിയമനം നടത്തുന്നു. 10000 രൂപയാണ് പ്രതിമാസ വരുമാനം. ബി.എഡ്, കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. റിട്ടയേര്‍ഡ് അധ്യാപകരെയും  പരിഗണിക്കും.  യോഗ്യത, പ്രവര്‍ത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ ഒന്നിന് 11 മണിക്ക് ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സ് -  മുട്ടികുളങ്ങര സൂപ്രണ്ട് മുമ്പാകെ എത്തണം. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. പരിസരവാസികള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.
ഫോണ്‍:0491-2556494

Advertisment
Career

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: