Kerala Jobs 23 January 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.
വിവിധ തസ്തികകളില്‍ അഭിമുഖം
ആലപ്പുഴ: എംപ്ലോയബിലിറ്റി സെന്റര്‍ വഴി സ്വകാര്യ മേഖലയിലെ വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു.
സി.ആര്.ഇ. ട്രെയിനര്‍, പ്ലേസ്മെന്റ് ഓഫീസര്‍, മൊബിലൈസര്‍: യോഗ്യത : ബിരുദം, പ്രവൃത്തി പരിചയം നിര്‍ബന്ധമല്ല.
ഓഫീസ് അഡ്മിനിസ്ട്രേഷന്: യോഗ്യത: എംകോം/എംബിഎ (സ്ത്രീകള്‍).
എച്ച്.ആര്. അസിസ്റ്റന്റ്: യോഗ്യത: എംബിഎ.എച്ച്.ആര് (സ്ത്രീകള്‍),
ഐടി സപ്പോര്‍ട്ട്: യോഗ്യത: കംപ്യൂട്ടര്‍ മേഖലയില്‍ ബിരുദം/ഡിപ്ലോമ (പുരുഷന്മാര്).
ഹോസ്പിറ്റാലിറ്റി സൂപ്പര്‍വൈസര്‍: യോഗ്യത: ഹോട്ടല്‍മാനേജ്മെന്റ് ബിരുദം/ഡിപ്ലോമ.
സപ്ലെയര്‍: യോഗ്യത: എസ്.എസ്.എല്‍.സി. പ്രായപരിധി- 28 വയസ്സ്.
സെയില്‍സ് എക്സിക്യൂട്ടീവ്: യോഗ്യത: ഡിഗ്രി/ഡിപ്ലോമ (പുരുഷന്മാര്)
താത്പര്യമുള്ളവര്‍ ബയോഡാറ്റയുടെ നാല് പകര്‍പ്പ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി ജനുവരി 25-ന് രാവിലെ 10 മണിക്ക് ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എത്തണം. ഫോണ്‍: 0477 2230624, 8304057735.
ഡെപ്യൂട്ടേഷൻ ഒഴിവ്
കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലെ ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് സമാന തസ്തികയിലുള്ള സർക്കാർ വകുപ്പുകളിലെ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങൾ www.ksmha.org യിൽ ലഭ്യമാണ്.
വാക്-ഇൻ-ഇന്റർവ്യൂ
തിരുവനന്തപുരം ശ്രീ അവിട്ടം തിരുനാൾ ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ- കാർഡിയാക് അനസ്തേഷ്യ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. ഒരു ഒഴിവാണുള്ളത്. അനസ്തേഷ്യയിൽ എം.ഡി/ഡി.എൻ.ബിയും കാർഡിയാക് അനസ്തേഷ്യയിൽ ഡി.എമ്മും അല്ലെങ്കിൽ കാർഡിയാക് അനസ്തേഷ്യയിൽ പി.ഡി.സി.സിയോ എം.ഡി/ ഡി.എൻ.ബിയുമാണ് യോഗ്യത. 70,000 രൂപയാണ് പ്രതിമാസവേതനം. വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഫെബ്രുവരി രണ്ടിന് രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ എത്തണം.
ജോലി ഒഴിവ്
ജില്ലയിലെ ഒരു അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ എഞ്ചിന് ഡ്രൈവര്‍ (താത്കാലികം) തസ്തികയിലേക്ക് ആറ് ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉളള ഉദ്യോഗാര്‍ഥികൾ എല്ലാ അസൽ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി നാലിന് മുമ്പ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായ പരിധി 18-37 നിയമാനുസൃത വയസിളവ് അനുവദനീയം. (സ്ത്രീകളും ഭിന്നശേഷിക്കാരും അര്‍ഹരല്ല). യോഗ്യത ലിറ്ററസി, നിലവിലെ മാസ്റ്റര്‍ ലൈസന്‍സ് (ഒന്നാം ക്ലാസ്/സെക്കന്റ് ക്ലാസ്) കേരള ഇന്‍ലാന്റ് വെസല്‍ റൂൾ 2010 പ്രകാരം ലഭിച്ചത്.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
കളമശേരി ഇന്‍ഡസ്ട്രിയല്‍ ടൂൾ മേക്കിംഗ് സെക്ഷനിലേക്ക് ഓപ്പൺ കാറ്റഗറിയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. എന്‍സിവിറ്റി സര്‍ട്ടിഫിക്കറ്റും ഏഴ് വര്‍ഷം പ്രവര്‍ത്തന പരിചയവും അല്ലെങ്കില്‍ ടൂൾ ആന്റ് ഡൈ മേക്കിംഗ്/മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ/ഡിഗ്രിയും പ്രസ്തുത മേഖലയില്‍ രണ്ട് വര്‍ഷം പ്രവര്‍ത്തന പരിചയവുമാണ് യോഗ്യത. പ്രതിദിനം 240 രൂപ നിരക്കില്‍ പരമാവധി 24000 രൂപയാണ് പ്രതിമാസം ലഭിക്കുന്നത്. പ്രസ്തുത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികൾ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജനുവരി 24 ന് രാവിലെ 10.30 ന് എ.വി.ടി.എസ് പ്രിന്‍സിപ്പാൾ മുമ്പാകെ ഹാജരാകണം. ഫോൺ 0484-2557275.
ഡച്ച് ഭാഷ സൗജന്യമായി പഠിക്കാം, നഴ്സുമാർക്ക് ബെൽജിയത്തിൽ അവസരം
യൂറോപ്യൻ രാജ്യമായ ബെൽജിയത്തിൽ നഴ്സുമാർക്ക് അവസരം. യോഗ്യതനേടിയവർക്ക് പ്രതിമാസ സ്റ്റൈപന്റോടെ ഡച്ച് ഭാഷ സൗജന്യമായി പഠിച്ച് ഉടൻ വിദേശത്തേക്കു പോകാൻ സംസ്ഥാന സർക്കാരിന്റെ റിക്രൂട്ടിങ് ഏജൻസിയായ ഓവർസീസ് ഡെവലപ്മെന്റ് എംപ്ലോയ്മെന്റ് പ്രമോഷൻ കണ്‍സൾട്ടൻസി ലിമിറ്റഡും (ഒഡെപെക്) എറണാകുളത്തെ ലൂർദ് ആശുപത്രിയും വഴിയൊരുക്കുന്നു.
ബെൽജിയത്തിൽ നിന്നുള്ള ഡിഗ്നിറ്റാസ് കൺസോർഷ്യവുമായി ചേർന്നുള്ള ‘അറോറ’ പദ്ധതിയുടെ ഭാഗമായാണ് നഴ്സുമാരെ സൗജന്യമായി റിക്രൂട്ട് ചെയ്യുന്നത്. പദ്ധതിയുടെ ഭാഗമായി നഴ്സുമാർക്ക് ആറു മാസം ദൈർഘ്യമുളള ഡച്ച് ഭാഷാ പരിശീലനം സൗജന്യമായി നൽകും. ഇതോടൊപ്പം പ്രതിമാസം 11,000 രൂപ സ്റ്റൈപന്റും നൽകും. പുതിയ ബാച്ചിലേക്കുള്ള പ്രവേശനം 2023 ഫെബ്രുവരിയിൽ ആരംഭിക്കും.
മറ്റു ആനുകൂല്യങ്ങൾ
- ബെൽജിയൻ സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യങ്ങളായ പെൻഷൻ, ഹെൽത്ത് കെയർ റീഫണ്ടുകൾ, കുട്ടികളുടെ ആനുകൂല്യങ്ങൾ, വൈകല്യ ആനുകൂല്യങ്ങൾ, തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും.
- നിശ്ചിത അളവിൽ ഭക്ഷണവും പലചരക്ക് സാധനങ്ങളും വാങ്ങാൻ തൊഴിലുടമകൾ ഭക്ഷണ വൗച്ചറുകൾ നൽകും.
- ബെൽജിയത്തിൽ സ്ഥിരതാമസവും (പിആർ) പങ്കാളിക്ക് വിസയും ലഭിക്കാനുള്ള സാധ്യതയുണ്ട്.
- ശമ്പളത്തോടുകൂടിയ അവധി ദിനങ്ങൾ.
- ആഴ്ചയിൽ 38 മണിക്കൂർ ജോലി
- ഒരു ആഴ്ചയിൽ 2 ദിവസം അവധി
ഈ പദ്ധതിയുടെ ഭാഗമായി നേരത്തെ പരിശീലനം പൂർത്തിയാക്കിയ 37 നഴ്സുമാർ ജനുവരി 20ന് ബെൽജിയത്തിലേക്ക് തിരിച്ചു. ആദ്യ ബാച്ചിലെ 22 നഴ്സുമാർ പരിശീലനം പൂർത്തിയാക്കി ഇപ്പോൾ ബെൽജിയത്തിൽ ജോലി ചെയ്തുവരുന്നു.