Kerala Jobs 23 February 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ.
ആർമി റിക്രൂട്ട്‌മെന്റ്: പൊതുപ്രവേശന പരീക്ഷ 26ന്
കരസേനയിലേക്കു സോൾജിയർ ടെക്‌നിക്കൽ നഴ്‌സിങ് അസിസ്റ്റന്റ്, നഴ്‌സിങ് അസിസ്റ്റന്റ് വെറ്റിനറി, ജൂനിയർ കമ്മിഷൻഡ് ഓഫീസർ (മത അദ്ധ്യാപകൻ) എന്നീ തസ്തികകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷ (CEE) 2023 ഫെബ്രുവരി 26ന് തിരുവനന്തപുരം പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ കുളച്ചൽ സ്റ്റേഡിയത്തിൽ നടക്കും.
തിരുവനന്തപുരം ആർമി റിക്രൂട്ടിങ് ഓഫീസ് 2022 ഫെബ്രുവരി 26 മുതൽ 29 വരെ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടത്തിയ റിക്രൂട്ട്‌മെന്റ് റാലിയിൽ പങ്കെടുത്ത കേരള കർണാടക, കേന്ദ്ര ഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽനിന്നു തിരഞ്ഞെടുത്ത 987 ഉദ്യോഗാർത്ഥികൾക്കായാണു പൊതുപ്രവേശന പരീക്ഷ നടത്തുന്നത്.
ഉദ്യോഗാർഥികൾ ഒർജിനൽ അഡ്മിറ്റ് കാർഡ്, ബ്ലാക്ക് ബോൾ പേന, ക്ലിപ്പ് ബോർഡ് തുടങ്ങിയ എഴുത്തു സാമഗ്രികൾ സഹിതം ഫെബ്രുവരി 26നു രാവിലെ നാലിനു പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ കുളച്ചൽ സ്റ്റേഡിയത്തിൽ റിപ്പോർട്ട് ചെയ്യണം.
ബാലാവകാശസംരക്ഷണ കമ്മിഷനില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ്
കേരള സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മിഷനില്‍ ക്ലാര്‍ക്ക്-കം-ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്കു ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കപ്പെടുന്നതിനു സെക്രട്ടേറിയറ്റിലെ ടൈപ്പിസ്റ്റ് ഗ്രേഡ്-II തസ്തികയിലോ സബോര്‍ഡിനേറ്റ് സര്‍വീസിലെ സമാന തസ്തികയിലോ ഉള്ള ജീവനക്കാരില്‍നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ബയോഡേറ്റ, മാതൃവകുപ്പില്‍ നിന്നുള്ള എന്‍.ഒ.സി, ഫോം. 144 (കെ.എസ്.ആര്‍. പാര്‍ട്ട് I) എന്നിവ സഹിതമുള്ള അപേക്ഷ (3 പകര്‍പ്പുകള്‍) 2023 മാര്‍ച്ച് 22നകം ബന്ധപ്പെട്ട അധികാരി വഴി സെക്രട്ടറി, സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മിഷന്‍, ടി.സി. 27/2980, വാന്റോസ് ജങ്ഷന്‍, കേരള യൂണിവേഴ്സിറ്റി. പി.ഒ, തിരുവനന്തപുരം- 695 034 എന്ന വിലാസത്തില്‍ ലഭിക്കണം.
അസിസ്റ്റന്റ് എന്‍ജിനീയര്‍
അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു അസിസ്റ്റന്റ് എന്‍ജിനീയറെ മൂന്നു മാസത്തേക്ക് നിയമിക്കുന്നതിന് അടിമാലി ബ്ലോക്ക് പഞ്ചായത്തില്‍ ഫെബ്രുവരി 28നു രാവിലെ 11നു വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. യോഗ്യത ബി.ടെക് (സിവില്‍) ബിരുദം. ബിരുദധാരികളുടെ അഭാവത്തില്‍ മൂന്നു വര്‍ഷ പോളിടെക്നിക് സിവില്‍ ഡിപ്ലോമയും കുറഞ്ഞത് അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും (പി.എം.കെ.എസ്.വൈ പദ്ധതി, തദ്ദേശ, സ്വയംഭരണ, സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല, സര്‍ക്കാര്‍മിഷന്‍, സര്‍ക്കാര്‍ ഏജന്‍സി) ഉള്ളവര്‍ക്ക് മുന്‍ഗണന. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. അടിമാലി ഗ്രാമ പഞ്ചായത്ത് പരിധിയില്‍ ഉള്ളവര്‍ക്കു മുന്‍ഗണന. അഭിമുഖത്തിന് ഹാജരാകുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും കൊണ്ടുവരേണ്ടതാണ്. ഫോണ്‍: 04864 222671
അധ്യാപക അഭിമുഖം
പൈനാവ് കേന്ദ്രിയ വിദ്യാലയത്തില്‍ 2023-24 അധ്യയന വര്‍ഷത്തേക്കു താത്കാലികമായി അധ്യാപകരെ നിയമിക്കുന്നതിനു മാര്‍ച്ച് രണ്ട്, മൂന്ന് തീയതികളില്‍ വിദ്യാലയത്തില്‍ നടത്തും. മാര്‍ച്ച് രണ്ടിനു പിജിടി/ടിജിടി വിവിധ വിഷയങ്ങളിലേക്കും മാര്‍ച്ച് മൂന്നിനു് പ്രൈമറി അധ്യാപകര്‍, സ്‌പെഷല്‍ എഡ്യുക്കേറ്റര്‍, കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, സ്‌പോര്‍ട്‌സ് കോച്ചസ്, എന്നി തസ്തികകളിലേക്കും ഇന്റര്‍വ്യൂ നടത്തും. രാവിലെ ഒന്‍പതിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഹാജരാകണം. https://painavu.kvs.ac.in/ ഫോണ്‍:04862-232205.