scorecardresearch
Latest News

Kerala Jobs 23 December 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 23 December 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 23 December 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 23 December 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.

ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള സർക്കാരിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി (കേരള) യിൽ ഒഴിവുള്ള ജൂനിയർ സൂപ്രണ്ട്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികകളിലെ ഒഴിവുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരിൽ നിന്ന് അന്യത്ര സേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. വകുപ്പു മേലധികാരികളുടെ എൻ.ഒ.സി. സഹിതം ജനുവരി 20നകം ഡയറക്ടർ, എസ്.സി.ഇ.ആർ.ടി, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം – 12 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: http://www.scert.kerala.gov.in.

പ്രോഗ്രാമർ ഒഴിവ്

ധനകാര്യ വകുപ്പിന്റെ കീഴിലുള്ള സ്പാർക്ക് പി.എം.യു-വിൽ സീനിയർ പ്രോഗ്രാമർ/പ്രോഗ്രാമർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ (എംപാനൽമെന്റ് വ്യവസ്ഥയിൽ) നിയമനം നടത്തും. വിദ്യാഭ്യാസ യോഗ്യത, മറ്റ് നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ http://www.info.spark.gov.in ൽ ലഭ്യമാണ്.

ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം, പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ സിസ്റ്റം അസിസ്റ്റന്റ്, അസിസ്റ്റന്റ് എന്നീ തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യമായ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണർ നേരിട്ട് കൂടിക്കാഴ്ച നടത്തിയ ശേഷം നടപടികൾ സ്വീകരിക്കും.

സിസ്റ്റം അസിസ്റ്റന്റിന്റെ മൂന്ന് ഒഴിവും അസിസ്റ്റന്റിന്റെ ഒരു ഒഴിവുമുണ്ട്. ബി.എസ് സി/ബി.എ/ബികോമും പി.ജി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ സയൻസ്/ ആപ്ലിക്കേഷൻ ആൻഡ് എക്‌സ്പീരിയൻസ് ഇൻ സോഫ്റ്റ് വെയർ ഡെവലപ്‌മെന്റ് (preferably in web based application development). അല്ലെങ്കിൽ ഡിപ്ലോമ ഇൻ ഗവൺമെന്റ് അപ്രൂവ്ഡ് പോളിടെക്‌നിക്‌സ് (കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്‌നോളജി/ ഇലക്ട്രിക്കൽ / ഇലക്ട്രോണിക്‌സ്) വിത്ത് എക്‌സ്പീരിയൻസ് ഇൻ സോഫ്റ്റ് വെയർ ഡെവലപ്‌മെന്റ് (preferably in web based application development) എന്നിവയാണ് യോഗ്യത.

താത്പര്യമുള്ളവർ കെ.എസ്.ആർ 144 അനുസരിച്ചുള്ള പ്രഫോർമയും, ബയോഡേറ്റയും വകുപ്പ് മേധാവിയുടെ കാര്യാലയത്തിൽ നിന്നുള്ള നോ ഒബ്ജഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ മേലധികാരികൾ മുഖേന ജനുവരി 16ന് മുമ്പ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, ഹൗസിംഗ് ബോർഡ് ബിൽഡിംഗ് (അഞ്ചാം നില) ശാന്തി നഗർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.

എല്‍.ബി.എസില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനം

എല്‍.ബി.എസിന്റെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ മെയിന്റനന്‍സ് ആന്‍ഡ് നെറ്റ്‌വര്‍ക്കിങ് കോഴ്‌സിലേക്ക് ലക്ചറര്‍മാരെ നിയമിക്കുന്നു. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സിലോ ഇലക്ട്രോണിക്‌സ് അനുബന്ധ മേഖലകളിലോ ഉള്ള ഒന്നാം ക്ലാസ് ബി.ടെക് ബിരുദമോ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ഇലക്ട്രോണിക്‌സില്‍ ത്രിവത്സര ഡിപ്ലോമ, ഒരുവര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഡിസംബര്‍ 27 ന് രാവിലെ 10 ന് പാലക്കാട് എല്‍.ബി.എസ് സെന്റര്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് മുമ്പാകെ എത്തണം. ഫോണ്‍: 0491 2527425.

ജൂനിയര്‍ മാത്തമാറ്റിക്സ് ടീച്ചര്‍ ഒഴിവ്

കുമരപുരം ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ജൂനിയര്‍ മാത്തമാറ്റിക്സ് ടീച്ചറുടെ ഒരു ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 2023 ജനുവരി മൂന്നിന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 23 december 2022