Kerala Jobs 22 September 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം
തീയതി നീട്ടി
കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള ഡോ. പി.കെ. രാജന് മെമ്മോറിയല്‍ ക്യാമ്പസില്‍ പുതുതായി ആരംഭിക്കുന്ന പി.ജി.ഡി.ഡി.എസ്. പ്രോഗ്രാമിലേക്ക് ഒഴിവുവന്ന അസോസിയേറ്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്തംബര്‍ 30 വരെ നീട്ടി. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
കണ്ണൂര്‍ സര്‍വകലാശാല കാസർഗോഡ് ക്യാമ്പസിലെ ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററിലേക്ക് ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, അറബിക് വിഷയങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നു. യോഗ്യത – എം.എ/എം.എസ്.സി ,എം.എഡ് ,നെറ്റ് /പി.എച്ച്.ഡി. ഇവര്‍ക്കുവേണ്ടിയുള്ള അഭിമുഖ പരീക്ഷ സെപ്തംബര്‍ 29 രാവിലെ 10.30 ന് ക്യാമ്പസില്‍ വച്ച് നടക്കും. യോഗ്യതയുള്ളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ മാറ്റി
കണ്ണൂര്‍ സര്‍വകലാശാല ഐ.ടി പഠന വകുപ്പിലേക്ക് എം.സി.എ പ്രോഗ്രാമില്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നതിനായി സെപ്റ്റംബര്‍ 23 ന് നടക്കേണ്ട വാക്ക് ഇന്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 26 രാവിലെ 10 മണിക്ക് കണ്ണൂര്‍ സര്‍വകലാശാല തലശ്ശേരി ക്യാമ്പസില്‍ വച്ച് നടക്കും. യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം.യൂജിസി യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ ഇല്ലാത്തവരെയും പരിഗണിക്കും.
കരാര്‍ നിയമനം
മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ഇ.പി.എ.ബി.എക്സ് ഓപ്പറേറ്റര്‍ (മെയിന്റനന്‍സ്) തസ്തികയിലേക്ക് 18000 രൂപ പ്രതിമാസ വേതനത്തില്‍ ഒരു വര്‍ഷത്തേക്ക് താത്കാലിക/ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
സിഗ്നല്‍ വിഭാഗത്തില്‍ ജോലി ചെയ്തതിന്റെ ട്രേഡ് പ്രൊഫിഷ്യന്‍സി സര്‍ട്ടിഫിക്കറ്റുള്ള വിമുക്ത ഭടന്മാര്ക്കും സാങ്കേതിത പരിജ്ഞാനമുള്ള വിരമിച്ച ബി.എസ്.എന്‍.എല്‍. ജീവനക്കാര്‍ക്കും അപേക്ഷിക്കാം.
ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം soada3@mgu.ac.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ഒക്ടോബര്‍ 15 നകം അപേക്ഷ അയയ്ക്കണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0481 – 2733302, വെബ്സൈറ്റ്: http://www.mgu.ac.in.
ജൂനിയര്‍ റസിഡന്റ് നിയമനം
ഇടുക്കി ഗവ:മെഡിക്കല്‍ കോളേജിലെ വിവിധ വകുപ്പുകളിലേക്ക് ജൂനിയര്‍ റസിഡന്റുമാരെ ആവശ്യമുണ്ട്. ഒരുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: എം.ബി.ബി.എസ്, ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്, ടി.സി.എം.സി രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്. പ്രതിഫലം 42,000 രൂപ.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട രേഖകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും സഹിതം ഇടുക്കി ഗവ: മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ സെപ്റ്റംബര്‍ 28 ന് രാവിലെ 11 ന് ഹാജരാകണം. ഫേണ്‍: 04862-233076.
വാക് ഇന്‍ ഇന്റര്‍വ്യൂ
തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ദിവസ വേതന വ്യവസ്ഥയില്‍ താല്ക്കാലികാടിസ്ഥാനത്തില് വിവിധ ഒഴിവുകളിലേക്ക് നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗൃത, പ്രായപരിധി, എന്നീ ക്രമത്തില്‍:
1. ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, 2, +2 /പി.ജി.ഡി.സി.എ/ഡി.സി.എ/ബി.സി.എ, 1 വര്‍ഷം കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ പ്രവൃത്തിപരിചയം ഗവ: അംഗീകൃതം (മലയാളം അഭികാമ്യം), 35 വയസ്സില്‍ താഴെ. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
2.റേഡിയോഗ്രാഫര്‍, 2, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ഡിപ്ളോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്നീഷ്യന് (റെഗുലര്‍ – 2 വര്‍ഷം) പാസായിരിക്കണം, പാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമുണ്ടായിരിക്കണം, 40 വയസില്‍ താഴെ, പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
3. ഡയാലിസിസ് ടെക്നീഷ്യന്, 1, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ഡിപ്ളോമ ഇന്‍ ഡയാലിസിസ് ടെക്നിഷ്യന്‍ (റെഗുലര്‍ 2 വര്‍ഷം) പാസായിരിക്കണം, പാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമുണ്ടായിരിക്കണം, 40 വയസില്‍ താഴെ, പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
4. ലാബ്ടെക്നീഷ്യന്‍, 1, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ലഭിച്ചിട്ടുള്ള ബി.എസ്.സി. എം.എല്‍.റ്റി/ഡി.എം.എല്‍.റ്റി ബിരുദം, പാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമുണ്ടായിരിക്കണം, 40 വയസില്‍ താഴെ, പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
5. നഴ്സിംഗ് അസിസ്റ്റന്റ്, നിലവില്‍ 1-തുടര്‍ന്നുവരുന്ന ഒഴിവുകളിലേക്കും, നഴ്സിംഗ് അസിസ്റ്റന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സ്, 40 വയസില്‍ താഴെ,
6. ക്ലീനിംഗ് സ്റ്റാഫ്, 2, 10-ാം ക്ലാസ്സ്, 40 വയസില്‍ താഴെ, പ്രവൃത്തിപരിചയമുഉള്ളവര്ക്ക് മുന്‍ഗണന.
ഇന്റര്‍വൃൂവില്‍ പങ്കെടുക്കുവാന്‍ താല്പര്യമുളളവര് വിലാസം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം സെപ്റ്റംബര്‍ 27 ന് രാവിലെ 10 ന് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 04862 222630.
ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഗ്രേഡ് 1 തസ്തികയിൽ ഒരു ഒഴിവ് നിലവിലുണ്ട്. സെപ്റ്റംബർ 27ന് മുൻപായി http://www.gecbh.ac.in എന്ന കോളേജ് വെബ്സൈറ്റ് വഴി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2300484.
അഭിമുഖം
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ സിവിൽ എൻജിനിയറിങ് ലക്ചറർ (ഒഴിവ്-1, യോഗ്യത: ഒന്നാം ക്ലാസ്സ് സിവിൽ എൻജിനിയറിങ് ബി.ടെക്/ ബി.ഇ) തസ്തികകളിലെ താത്കാലിക ഒഴിവിലേക്കുളള അഭിമുഖം സെപ്റ്റംബർ 27ന് രാവിലെ 10 ന് കോളേജിൽ നടത്തും. വിവരങ്ങൾക്ക്: www.cpt.ac.in, 0471 2360391.
മൃഗസംരക്ഷണ വകുപ്പില്‍ അഭിമുഖം
തിരുവനന്തപുരം ജില്ലയില്‍ നടപ്പിലാക്കുന്ന രണ്ട് മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്ജന്, പാരാവെറ്റ്, ഡ്രൈവര്‍ കം അറ്റന്‍ഡന്റ് എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നതിന് അഭിമുഖം നടത്തുന്നു. പാറശ്ശാല, നെടുമങ്ങാട് എന്നീ ബ്ലോക്കുകളിലാണ് നിയമനം. വെറ്ററിനറി സര്ജന് അഭിമുഖം സെപ്റ്റംബര്‍ 28 ന് രാവിലെ 10 മണി മുതല്‍ നടക്കും.പാരാവെറ്റ് അഭിമുഖം സെപ്റ്റംബര്‍ 28 ന് ഉച്ചയ്ക്ക് 2 മണി മുതലും ഡ്രൈവര്‍ കം അറ്റന്‍ഡന്റ് തസ്തികയിലേയ്ക്കുള്ള അഭിമുഖം സെപ്റ്റംബര്‍ 29 ന് രാവിലെ 10 മണി മുതലും നടക്കും.
വെറ്ററിനറി സര്ജന് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ബി.വി.എസ്സി &എ എച്ച് പാസായിരിക്കണം.ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തമ്പാനൂര്‍ എസ്.എസ് കോവില്‍ റോഡിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. യോഗ്യത സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്https://ksvc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471-233 0736