scorecardresearch
Latest News

Kerala Jobs 22 October 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 22 October 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 22 October 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 22 October 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

ട്രേഡ്സ്മാൻ ഒഴിവ്

നെയ്യാറ്റിൻകര കുളത്തൂർ ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ ഓട്ടോമൊബൈൽ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്സ്മാനെ ആവശ്യമുണ്ട്. എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ യോഗ്യതയുമുള്ളവർ ഒക്ടബർ 26 ന് രാവിലെ 10 മണിയ്ക്ക് ടെക്നിക്കൽ ഹൈസ്‌കൂൾ സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 9400006461.

അഭിമുഖം മാറ്റി

ആലപ്പുഴ: ആരോഗ്യവകുപ്പിന് കീഴിലുള്ള ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ കണ്ടിന്‍ജന്റ് തൊഴിലാളികളെ നിയമിക്കുന്നതിനായി നവംബര്‍ രണ്ടിന് നടത്താന്‍ നിശ്ചയിച്ച അഭിമുഖം മാറ്റി. പുതുക്കിയ തീയതി പിന്നീട്.

അധ്യാപക ഒഴിവ്

ആലപ്പുഴ: ഗവണ്‍മന്റ് മുഹമ്മദന്‍സ് ബോയ്സ് സ്‌കൂളില്‍ എച്ച്.എസ്.ടി വിഭാഗത്തില്‍ ഇംഗ്ലീഷ് അധ്യാപക തസ്തികയിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 26ന് രാവിലെ 11.30-ന് സ്‌കൂള്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 0477 2260877, 8547947773.

വനിതാ ഹോംഗാര്‍ഡ്‌സ് നിയമനം: അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ജില്ലയില്‍ വനിത ഹോംഗാര്‍ഡുകളുടെ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ആര്‍മി, നേവി, എയര്‍ഫോഴ്സ്, ബി.എസ്.എഫ്, സി.ആര്‍.പി.എഫ്, എന്‍.എസ്.ജി., എസ്.എസ്.ബി., ആസാം റൈഫിള്‍സ് തുടങ്ങിയ സൈനിക- അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, എക്സൈസ്, ഫോറസ്റ്റ്, ജയില്‍ എന്നീ സംസ്ഥാന സര്‍വീസുകളില്‍ നിന്നും വിരമിച്ച സേനാംഗങ്ങളെയാണ് നിയമിക്കുന്നത്. എസ്.എസ്.എല്‍.സി/തത്തുല്യ പരീക്ഷ വിജയിച്ചിട്ടുള്ളവരും നല്ല ശാരീരിക ക്ഷമതയുമുള്ളവരുമായിരിക്കണം. എസ്.എസ്.എല്‍.സി വിജയിച്ചവരുടെ അഭാവത്തില്‍ ഏഴാം ക്ലാസ് വിജയിച്ചവരെയും പരിഗണിക്കും.

35നും 58നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിയുള്ളവര്‍ അപേക്ഷിക്കാന്‍ യോഗ്യരല്ല. പ്രതിദിനം 780 രൂപ വേതനം ലഭിക്കും.

ജില്ല ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് ഓഫീസില്‍ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് നവംബര്‍ 30-നകം നല്‍കണം. പ്രായം, മേല്‍വിലാസം, യോഗ്യത, മുന്‍കാല സര്‍വീസ് എന്നിവ സംബന്ധിച്ച രേഖകളുടെ പകര്‍പ്പും നല്‍കണം.

അഭിമുഖം 26-ന്

ആലപ്പുഴ: ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാനവാടികളുടെ മേല്‍നോട്ട ചുമതല വഹിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കായുള്ള അഭിമുഖം ഒക്ടോബര്‍ 26-ന് സിവില്‍ സ്റ്റേഷന് അനക്സില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ ഇന്റര്‍വ്യൂ ലെറ്റര്‍, ജാതി, യോഗ്യത, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം പങ്കെടുക്കണം.

ഗസ്റ്റ് അധ്യാപക നിയമനം

നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിൽ ഒഴിവുളള തസ്തികകളിൽ താല്ക്കാലിക നിയമനം നടത്തുന്നതിന് എഴുത്ത് പരീക്ഷ/അഭിമുഖം നടത്തും. മാത്തമാറ്റിക്സ് ഗസ്റ്റ് ലക്ചറർ തസ്തികയിൽ അപേക്ഷിക്കുന്നവർ ഒക്ടോബർ 25 ന് രാവിലെ 10 നും മെക്കാനിക്കൽ എൻജിനിയറിങ് ഗസ്റ്റ് ലക്ചററർ തസ്തികയിൽ അപേക്ഷിക്കുന്നവർ 10.30 നും കോളേജിലെത്തണം. ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം, എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ എന്നിവ കൊണ്ടുവരണം

ട്രേഡ്സ്മാൻ ഒഴിവ്: അഭിമുഖം 26ന്

തിരുവനന്തപുരം ബാർട്ടൺഹില്ലിലുള്ള സർക്കാർ എൻജിനിയറിങ് കോളേജിൽ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ഫിറ്റിംഗ്, പ്ലമ്പിങ് ട്രേഡുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്സ്മാനെ നിയമിക്കുന്നു. ടി.എച്ച്.എസ്.എൽ.സി, ഐ.ടി.ഐ, മെക്കാനിക്കൽ എൻജിനിയറിങ്ങിൽ (ഫിറ്റിങ് ആൻഡ് പ്ലമ്പിങ്) ഡിപ്ലോമ യോഗ്യതയുള്ളവർക്ക് 26 ന് രാവിലെ 10 ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471- 2300484.

അപേക്ഷ ക്ഷണിച്ചു

എറണാകുളം ജില്ലയിലെ വിവിധ കോടതികളിലേക്ക് അഡീഷണൽ ഗവണ്മെന്റ് പ്ലീഡർ ആന്റ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി യോഗ്യരായ അഭിഭാഷകരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. താത്പര്യമുള്ളവർ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഒക്ടോബർ 29ന് വൈകിട്ട് അഞ്ചിന് മുൻപായി എറണാകുളം ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്കായി ജില്ലാ കളക്ടറേറ്റിലെ സ്യൂട്ട് വിഭാഗവുമായോ ബാർ അസ്സോസിയേഷനുകളുമായോ ബന്ധപ്പെടേണ്ടതാണ്.

ട്രസ്റ്റി നിയമനം

ആലത്തൂര്‍ താലൂക്കിലെ തേങ്കുറിശ്ശി ശ്രീ തായങ്കാവ് ഭഗവതി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റി നിയമനം നടത്തുന്നു. താത്പര്യമുള്ള ഹിന്ദുമത വിശ്വാസികള്‍ നവംബര്‍ വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷാ ഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിലും http://www.malabardevaswom.kerala.gov.in ലും ലഭിക്കും. ഫോണ്‍: 0491 2505777.

സപ്പോർട്ട് എൻജിനിയർ നിയമനം

പട്ടികവർഗ വികസന വകുപ്പിലെ ഇ-ഫയലിംഗ് സംവിധാനത്തിലെ സ്‌പോർട്ട് എൻജിനിയർ തസ്തികയിലേക്ക് നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത: ബി.ടെക്/ എം.ടെക് (കമ്പ്യൂട്ടർ സയൻസ്)/ എം.സി.എ/ Equivalent Degree. പ്രായപരിധി 21-35 വയസ്. നിയമനം ലഭിക്കുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസ വേതനം 21,000 രൂപ ലഭിക്കും. നിയമന കാലാവധി: 9 മാസം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. മറ്റ് സർക്കാർ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും.

നിശ്ചിത മാതൃകയിലുള്ള അപേക്ഷയിൽ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം, നാലാം നില വികാസ് ഭവൻ, തിരുവനന്തപുരം-695033 എന്ന വിലാസത്തിലോ ddfsstdd@gmail.com എന്ന ഇ-മെയിലിലോ സമർപ്പിക്കേണ്ടതാണ്. അവസാന തീയതി ഒക്ടോബർ 28 വൈകുന്നേരം 5 മണി. കൂടുതൽ വിവരങ്ങൾക്ക്: http://www.stdd.kerala.gov.in.

ഇന്ത്യാ റിസർവ് ബറ്റാലിയൻ കമാണ്ടോ വിഭാഗത്തിൽ ഇൻസ്ട്രക്ടർ

കേരളാ പൊലീസിന്റെ ഭാഗമായുള്ള ഇന്ത്യാ റിസർവ് ബറ്റാലിയൻ കമാണ്ടോ വിഭാഗത്തിൽ (അർബൻ കമാണ്ടോസ്-അവഞ്ചേഴ്‌സ്) ഇൻസ്ട്രക്ടർ എന്ന നിലയിൽ ആറുമാസത്തെ കരാറടിസ്ഥാനത്തിൽ പ്രവൃത്തിയെടുക്കുന്നതിനായി സ്‌പെഷ്യൽ ഓപ്പറേഷൻ വിഭാഗത്തിൽ ജോലിചെയ്ത് പ്രാഗൽഭ്യമുള്ള ആർമി/പാരാമിലിട്ടറി ഫോഴ്‌സിൽ നിന്നുമുള്ള വിമുക്തഭടൻമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

നോട്ടിഫിക്കേഷൻ, തെരഞ്ഞെടുപ്പ് രീതി എന്നിവ സംബന്ധിച്ച വിവരങ്ങൾ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (www.prd.kerala.gov.in) ലെ നോട്ടിഫിക്കേഷൻ വിഭാഗത്തിൽ ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികളിൽ നിന്നും നിശ്ചിതമാതൃകയിലുള്ള ബയോഡാറ്റകൾ ഐ.ആർ ബറ്റാലിയൻ ഔദ്യോഗിക മെയിലിൽ (cmdtirb.pol@kerala.gov.in) സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 31.

അസിസ്റ്റന്റ് ടീച്ചർ ദിവസവേതന നിയമനം

കാസർഗോഡ് സർക്കാർ അന്ധവിദ്യാലയത്തിൽ 2022-23 അക്കാദമിക വർഷത്തിൽ ഒഴിവുള്ള ഒരു അസിസ്റ്റന്റ് ടീച്ചർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

സ്‌പെഷ്യൽ എഡ്യൂക്കേഷൻ ഡിപ്ലോമ വിഷ്വലി ഇമ്പയേർഡ് കെ.ടെറ്റ്, അല്ലെങ്കിൽ സ്‌പെഷ്യൽ ബി.എഡ് എന്നിവയാണ് യോഗ്യത. സ്‌പെഷ്യൽ യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ മാത്രം ജനറൽ യോഗ്യത ഉള്ളവരെ പരിഗണിക്കും. അഭിമുഖം ഒക്ടോബർ 26നു രാവിലെ 11ന് വിദ്യാനഗറിൽ ഉള്ള സ്‌കൂളിൽ നടക്കും. ഫോൺ: 9495462946, 9846162180.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 22 october 2022