scorecardresearch

Kerala Jobs 22 November 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 22 November 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 22 November 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 22 November 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.

അസിസ്റ്റന്റ് പ്രൊഫസര്‍

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ വയനാട്ടിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്‍ഡ്് റിസര്‍ച്ചില്‍ സോഷ്യോളജി അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിനുള്ള പാനല്‍ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒഴിവുള്ള എല്‍.സി/എ.ഐ. ഒ.ബി.സി. സംവരണ വിഭാഗത്തിലേക്കുള്ള പാനല്‍ തയ്യാറാക്കുന്നതിന് പുനര്‍വിജ്ഞാപന പ്രകാരവും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ ഓണ്‍ലൈനായി 30-നകം സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കരാര്‍ അധ്യാപകര്‍

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ പെയിന്റിംഗ് വിഭാഗത്തില്‍ ഹിസ്റ്ററി ഓഫ് ആര്‍ട്‌സ് ആന്‍ഡ് ഏസ്തറ്റിക്‌സ് എന്ന വിഷയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനുളള വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നവംബര്‍ 28ന് രാവിലെ 11ന് നടത്തും. കാലടി മുഖ്യക്യാമ്പസിലെ പെയിന്റിംഗ് വിഭാഗത്തില്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് സര്‍വ്വകലാശാല അറിയിച്ചു.

പി ആര്‍ ഡിയില്‍ വീഡിയോ സ്ട്രിങ്ങര്‍

ഇര്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിനു വേണ്ടി ജില്ലകളില്‍ വീഡിയോ സ്ട്രിംഗര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നു. പ്രീഡിഗ്രി-പ്ലസ് ടു അഭിലഷണീയമാണ്. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ജില്ലയില്‍ സ്ഥിരതാമസക്കാരുമായിരിക്കണം അപേക്ഷകര്‍. പി.ആര്‍.ഡി.യില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കും ഇലക്ട്രോണിക് വാര്‍ത്താ മാധ്യമങ്ങളില്‍ വീഡിയോഗ്രാഫി/വീഡിയോ എഡിറ്റിംഗില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന.

ഫുള്‍ എച്ച്.ഡി. പ്രൊഫണല്‍ ക്യാമറ, പ്രൊഫഷണല്‍ എഡിറ്റ് സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്ത ലാപ്ടോപ് സ്വന്തമായി ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ ഉണ്ടായിരിക്കണം. ക്രിമിനല്‍ കേസില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരാകരുത്. അപേക്ഷയും ബന്ധപ്പെട്ട രേഖകളും ഡിസംബര്‍ ഒന്നിന് മുമ്പ് ആലപ്പുഴ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നല്‍കണം.

കൂടുതല്‍ വിവരങ്ങള്‍ http://www.prd.kerala.gov.in എന്ന വെബ്സൈറ്റിലും ഡിസ്ട്രിക്ട് ഇന്‍ഫര്‍മേഷന്‍ ഓഫീസ് ആലപ്പുഴ എന്ന ഫേസ്ബുക്ക് പേജിലും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിലും ലഭിക്കും. ഫോണ്‍: 0477 2251349

കരാര്‍ നിയമനം

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ കീഴില്‍ ഗൈനക്കോളജി, പള്‍മനറി മെഡിസിന്‍, അനസ്‌തേഷ്യോളജി എന്നീ വിഭാഗങ്ങളില്‍ സീനിയര്‍ റസിഡന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു.

സീനിയര്‍ റസിഡന്റ് ഒ ആന്റ് ജി ഒരു ഒഴിവ്, സീനിയര്‍ റസിഡന്റ് പള്‍മനറി മെഡിസിന്‍ ഒരു ഒഴിവ്, സീനിയര്‍ റസിഡന്റ് അനസ്‌തേഷ്യ രണ്ട് ഒഴിവ്. പ്രായ പരിധി 25-45, വേതനം 70,000 രൂപ. യോഗ്യത എം.ബി.ബി.എസ്, എം.ഡി/ഡി.എന്‍.ബി ഇന്‍ കണ്‍സേണ്ട് ഡിസിപ്ലിന്‍/റ്റി.സി രജിസ്ട്രഷന്‍. ആറ് മാസ കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 26 ന് രാവിലെ 10.30 ന് മെഡിക്കല്‍ സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ വാക്- ഇന്‍- ഇന്റര്‍വ്യൂവിന് പങ്കെടുക്കണം. അന്നു രാവിലെ ഒമ്പത് മുതല്‍ 10 വരെയായിരിക്കും രജിസ്‌ട്രേഷന്‍. സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മുന്‍ഗണന.

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ഇ സി ജി ടെക്നീഷ്യന്‍

പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഇ.സി.ജി ടെക്നീഷ്യന്‍ തസ്തികകളില്‍ താത്ക്കാലിക ഒഴിവ്. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികക്ക് ബിരുദം (ആര്‍ട്സ്, കൊമേഴ്സ്, സയന്‍സ്) ആണ് യോഗ്യത. ഡി.സി.എ/പി.ജി.ഡി.സി.എ, ടൈപ്പ് റൈറ്റിങ് ലോവര്‍ പാസായിരിക്കണം. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.

ഇ.സി.ജി. ടെക്നീഷ്യന് ഇ.സി.ജി. ടെക്നീഷ്യന്‍-ഡി.സി.ഇ.ടി ആണ് യോഗ്യത. വി.എച്ച്.എസ്.ഇ. ഇ.സി.ജി. ടെക്നീഷ്യന്‍ സര്‍ട്ടിഫിക്കറ്റ് വേണം. താത്പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ രേഖകളുടെയും പകര്‍പ്പുകളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം നവംബര്‍ 27 ന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണമെന്ന് പട്ടാമ്പി താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0466 2950400.

ലാബ് അസിസ്റ്റന്റ്

കണ്ണൂര്‍ സര്‍വകലാശാല പയ്യന്നൂര്‍ കാമ്പസ്സില്‍ പ്രവര്‍ത്തിക്കുന്ന ഫിസിക്‌സ് പഠന വകുപ്പില്‍ നിലവിലുള്ള ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ബി എസ്‌സി ഫിസിക്‌സ് ആണ് യോഗ്യത എം എസ്‌സി ഫിസിക്‌സ് ഉള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ പ്രമാണങ്ങള്‍ സഹിതം സ്വാമി ആനന്ദതീര്‍ത്ഥ ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഫിസിക്‌സ് പഠന വകുപ്പില്‍ 22ന് രാവിലെ 10 മണിക്കു ഹാജരാകണം.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 22 november