scorecardresearch
Latest News

Kerala Jobs 22 March 2023: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 22 March 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ

Job, job news, ie malayalam
Job News

Kerala Jobs 22 March 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ

കൺസർവേഷൻ ബയോളജിസ്റ്റ് ഒഴിവ്

പീച്ചി വന്യജീവി ഡിവിഷനു കീഴിലുള്ള പാലക്കാട് സർക്കിളിൽ കൺസർവേഷൻ ബയോളജിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ലൈഫ് സയൻസിലുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. വൈൽഡ് ലൈഫ് സയൻസിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് മുൻഗണന ലഭിക്കും. വൈൽഡ് ലൈഫ് മാനേജ്മെന്റിൽ അഞ്ച് വർഷ പ്രവർത്തന പരിചയം, ഗവേഷണ വിഷയങ്ങളിലും അനുബന്ധ സോഫ്റ്റ് വെയറിലുമുള്ള പരിജ്ഞാനം എന്നിവ ഉണ്ടാകണം. ഇഗ്ലീഷ് മലയാളം ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: http://www.forest.kerala.gov.in സന്ദർശിക്കുക. അവാസന തീയതി ഏപ്രിൽ 27.

നിഷ്-ൽ പ്രോജക്ട് അസോസിയേറ്റ്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) ഇന്നൊവേഷൻ ബൈ യൂത്ത് വിത്ത് ഡിസേബിലിറ്റീസ് (ഐവൈഡബ്ല്യുഡി) പദ്ധതിയിൽ പ്രോജക്ട് അസോസിയേറ്റ് – തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 5. വിശദവിവരങ്ങൾക്ക്: http://nish.ac.in/others/career.

താത്കാലിക അധ്യാപക നിയമനം

സംസ്ഥാന സർക്കാരിന്റെ തൊഴിൽ നൈപുണ്യ വകുപ്പിന് കീഴിൽ, കൊല്ലം ചന്ദനത്തോപ്പിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ നിലവിലുള്ള അധ്യാപകരുടെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഇൻഡസ്ട്രിയൽ ഡിസൈൻ / വിഷ്വൽ കമ്മ്യൂണിക്കേഷൻ / ഫൈൻ ആർട്‌സ് / അപ്ലൈഡ് ആർട്‌സ് / ആർക്കിടെക്ചർ / ഇന്ററാക്ഷൻ ഡിസൈൻ / ന്യൂ മീഡിയ സ്റ്റഡീസ് / ഡിസൈൻ മാനേജ്‌മെന്റ് എർഗണോമിക്‌സ് / ഹ്യൂമൻ ഫാക്ടർ എൻജിനിയറിങ് / ഇന്ത്യൻ ക്രാഫ്റ്റ് സ്റ്റഡീസും എൻജിനിയറിങ് എന്നി വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസോടെ ബിരുദാനന്തര ബിരുദമോ തത്തുല്യമായ വിഷയങ്ങളിൽ ബിരുദാനന്തര ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം. അധ്യാപന/വ്യവസായിക മേഖലയിൽ പ്രവർത്തന പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റയും സഹിതം മാർച്ച് 28നു മൂന്ന് മണിക്കകം സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: http://www.ksid.ac.in.

വാച്ച്മാൻ തസ്തികയിലേക്ക് നിയമനം

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫയർ സൊസൈറ്റി കോഴിക്കോട് റീജിയണിലേക്ക് വാച്ച്മാൻ തസ്തികയിൽ നിയമനം നടത്തുന്നതിലേക്കായി നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളുമായി മാർച്ച് 28ന് രാവിലെ 11ന് പേവാർഡ്, കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെ.എച്ച്.ആർ.ഡബ്ലു.എസ് പേവാർഡിലുള്ള റീജീയൺ മാനേജർക്ക് കാര്യാലയത്തിൽ വച്ച് അഭിമുഖം നടത്തും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം 10.30നു മുമ്പ് അഭിമുഖ നടത്തിപ്പ് കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാക്കേണ്ടതുമാണ്. കൂടുതൽ വിവരങ്ങൾക്ക്: http://www.khrws.kerala.gov.in.

അപേക്ഷ ക്ഷണിച്ചു

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ദിവസവേതന വ്യവസ്ഥയില്‍ വിവിധ പ്രതീക്ഷിത ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ഗവണ്‍മെന്റ്സ്ഥാപനങ്ങളില്‍ നിന്നോ, അംഗീകൃതസര്‍വകലാശാലകളി നിന്നോ ലഭിച്ചിട്ടുള്ള ബി.എസ്.സി/ജി.എന്‍.എം കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് . കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം . പ്രായ പരിധി 35 വയസ് . പ്രവര്‍ത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിന്നോ അംഗികൃത സര്‍വ്വകലാശാലകളില്‍ നിന്നോ ലഭിച്ചിട്ടുള്ള ഫാര്‍മസി ബിരുദം (ഡിഎംഇ സര്‍ട്ടിഫിക്കറ്റ്) ഉണ്ടായിരിക്കണ. പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായപരിധി 62 വയസ്.

ലാബ്ടെക്നീഷ്യന്‍ തസ്തികയിലേക്ക് ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിന്നോ, അംഗീകൃതസര്‍വകലാശാലകളില്‍ നിന്നോ ബി.എസ്.സി.എം.എല്‍.ടി/ ഡി.എം.എല്‍.ടി. (ഡിഎംഇ സര്‍ട്ടിഫിക്കറ്റ്) പാസായിരിക്കണം. പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം . പ്രായപരിധി 35 വയസ്. പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.

ഡയാലിസിസ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് ഗവണ്‍മെന്റ്സ്ഥാപനങ്ങളില്‍ നിന്നോ അംഗീകൃതസര്‍വ്വകലാശാലകളില്‍ നിന്നോ ലഭിച്ചിട്ടുള്ള ഡിപ്ലോമാ/ഡയാലിസിസ് ടെക്നോളജി ബിരുദം. .പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം.

വാട്സ്ആപ്പ് നമ്പര്‍, വിലാസം, യോഗ്യത, പ്രവര്‍ത്തി പരിചയം, എന്നിവ സഹിതമുളള അപേക്ഷ , സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ മാര്‍ച്ച് 25നു മുമ്പായി supdtthqhtdpa@gmail.com എന്ന വിലാസത്തില്‍ അയക്കണം. വിശദ വിവരങ്ങള്‍ക്ക് 04862 222630.

ഹോംഗാർഡ് റിക്രൂട്ട്മെന്റ്

ജില്ലയിലെ വനിതാ/പുരുഷ ഹോംഗാർഡുകളുടെ ഒഴിവ് നികത്തുന്നതിലേക്കായി അപേക്ഷകൾ സമർപ്പിച്ചവരിൽ നിന്നും യോഗ്യരായവരെ തെരഞ്ഞെടുക്കുന്നതിനായി കായികക്ഷമതാ പരീക്ഷയും സർട്ടിഫിക്കറ്റ് പരിശോധനയും ഈ മാസം 29 ന് രാവിലെ 6 ന് തൃപ്പൂണിത്തുറ എ ആർ ക്യാമ്പിൽ നടത്തും. അപേക്ഷ സമർപ്പിച്ചവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൃത്യസമയത്ത് ഹാജരാകണം.

സെക്യൂരിറ്റി ഒഴിവ്

നോർത്ത് പറവൂർ സർക്കാർ ഹോമിയോ ആശുപത്രിയിലേക്ക് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി മുഖേന കരാർ അടിസ്ഥാനത്തിൽ താല്ക്കാലികമായി സെക്യൂരിറ്റിയെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. പ്രായം 65 വയസിൽ കവിയരുത്. പറവൂർ നഗരസഭ പരിധിയിൽ ഉള്ളവർക്കും, പ്രവർത്തി പരിചയം ഉള്ളവർക്കും മുൻഗണന. അപേക്ഷകൾ ഏപ്രിൽ 5 -ന് വൈകിട്ട് 5 നകം ആശുപത്രി സൂപ്രണ്ട്, സർക്കാർ ഹോമിയോ ആശുപത്രി, നോർത്ത് പറവൂർ പി. ഒ, എറണാകുളം – 683513 എന്ന വിലാസത്തിൽ നേരിട്ടോ, തപാൽ മുഖേനയോ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0484 2442683.

മീറ്റര്‍ റീഡര്‍ ഒഴിവ്

കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയുടെ മീറ്റര്‍ റീഡര്‍ തസ്തികയിലേക്ക് പത്താം ക്ലാസ്/പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ കുമരംപുത്തൂര്‍ പഞ്ചായത്തിലെ സ്ഥിരതാമസക്കാരും കുടുംബശ്രീ അയല്‍ക്കൂട്ടം അംഗങ്ങളുമായിരിക്കണം. താത്പര്യമുള്ളവര്‍ പഞ്ചായത്ത് ഓഫീസില്‍ മാര്‍ച്ച് 29 ന് ഉച്ചക്ക് മൂന്നിന് അസല്‍ രേഖകളുമായി അഭിമുഖത്തിന് എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04924-230157.

ഓവര്‍സിയര്‍ നിയമനം

കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ നിലവിലുള്ള അക്രെഡിറ്റഡ് ഓവര്‍സിയര്‍ തസ്തികയില്‍ നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ക്കാര്‍/കേരളത്തിലെ യൂണിവേഴ്സിറ്റികള്‍ അംഗീകരിച്ചതോ തത്തുല്യമോ ആയ മൂന്ന് വര്‍ഷ പോളിടെക്നിക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഡിപ്ലോമ കോഴ്‌സ് പൂര്‍ത്തീകരിച്ചവരായിരിക്കണം. താത്പര്യമുള്ളര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി പഞ്ചായത്ത് ഓഫീസില്‍ മാര്‍ച്ച് 29 ന് രാവിലെ 10.30 ന് അഭിമുഖത്തിന് എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04924-230157.

സ്‌പെഷ്യലിസ്റ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ ലിറ്ററസി ഒഴിവ്

കോട്ടയം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതിയിലേക്ക് സ്‌പെഷലിസ്റ്റ് ഫിനാന്‍ഷ്യല്‍ ലിറ്ററസി തസ്തികയിലെ ഇ.ടി.ബി വിഭാഗത്തില്‍ ഒഴിവ്. ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഇക്കണോമിക്‌സ്, ബാങ്കിങ്, സമാനമായ മറ്റ് വിഷയങ്ങളില്‍ ബിരുദമാണ് യോഗ്യത. മൂന്നു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉണ്ടായിരിക്കണം. പ്രതിമാസം 27,500 രൂപ ലഭിക്കും. പ്രായം 18നും 41നും മധ്യേ. താത്പര്യമുള്ളവര്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 27 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.

നിലവില്‍ ജോലി ചെയ്യുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍.ഒ.സി നല്‍കണം. 1960-ലെ ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിനു കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസ് ഗ്രേഡ് രണ്ടും ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍/ജോയിന്‍ ഡയറക്ടറും സാക്ഷ്യപ്പെടുത്തിയിരിക്കണം. സംവരണ വിഭാഗത്തിന്റെ അഭാവത്തില്‍ മറ്റ് വിഭാഗങ്ങളെയും പരിഗണിക്കുമെന്ന് ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0484 2312944.

അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ നിയമനം

പാലക്കാട് അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രൊജക്ട് പരിധിയിലെ കോങ്ങാട്, കേരളശ്ശേരി, മങ്കര പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ ഹെല്‍പ്പര്‍ ഒഴിവുകളില്‍ നിയമനം. പഞ്ചായത്തുകളില്‍ സ്ഥിരതാമസമുള്ള 18 നും 46 നും മധ്യേ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. വര്‍ക്കര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസായവരും ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരുമാണ് അപേക്ഷിക്കേണ്ടത്. എസ്.സി, എസ്. ടി. വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ വയസിളവ് അനുവദിക്കും.

അപേക്ഷകള്‍ ഏപ്രില്‍ 20 ന് വൈകിട്ട് അഞ്ചിനകം നല്‍കണം. അപേക്ഷയുടെ മാതൃക പാലക്കാട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലും ലഭിക്കും. മുന്‍വര്‍ഷങ്ങളില്‍ അപേക്ഷിച്ചവര്‍ക്ക് വീണ്ടും അപേക്ഷിക്കാം. ശിശു വികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് പാലക്കാട് അഡീഷണല്‍, കോങ്ങാട് (പഴയ പോലീസ് സ്റ്റേഷന് സമീപം)-678631 എന്ന വിലാസത്തില്‍ അപേക്ഷകള്‍ നല്‍കണം. ഫോണ്‍: 0491 2847770.

സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവ്

തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഫ്രണ്ട് ഓഫീസർ കം അക്കൗണ്ടന്റ്, സിസ്റ്റം മാനേജർ, കമ്പ്യൂട്ടർ ടീച്ചർ, സ്റ്റുഡന്റ് കൗൺസിലർ, സിവിൽ ഫാക്കൽറ്റി, പാർട്ട് ടൈം സിവിൽ സോഫ്റ്റ് വെയർ ഫാക്കൽറ്റി, മെക്കാനിക്കൽ ഫാക്കൽറ്റി, മെക്കാനിക്കൽ സോഫ്റ്റ് വെയർ ട്രെയ്നർ, സാപ്പ് ഫിക്കോ ട്രെയ്‌നർ, സർവ്വീസ് ടെക്നീഷ്യൻസ്, ബിസിനസ്സ് ഡവലപ്പ്മെന്റ് ഓഫീസർ, ടെക്നിക്കൽ സപ്പോട്ടർ കം സെയ്ൽ പ്രൊമോട്ടർ, ടെക്നിക്കൽ അസിസ്റ്റന്റ്, കണ്ടന്റ് റൈറ്റർ, ഡിജിറ്റൽ മീഡിയ എക്സിക്യൂട്ടീവ് തുടങ്ങിയ ഒഴിവുകളിലേക്ക് മാർച്ച് 24 ന് ഉച്ചക്ക് 2 മണിക്ക് കൂടിക്കാഴ്ച്ച നടത്തുന്നു.

എംസിഎ, ബിടെക്, ബികോം, എംഎ ലിറ്ററേച്ചർ / മാസ് കമ്മ്യൂണിക്കേഷൻ, പിജിഡിസിഎ, ഡിപ്പോമ ഇൻ എഞ്ചിനീയറിങ്ങ്, ഹാർഡ്വെയർ ആന്റ് സോഫ്റ്റ് വെയർ കോഴ്സ്, വിഷ്വൽ മീഡിയ കോഴ്സ്, സാപ്പ്, കണ്ടന്റ് റൈറ്റിങ്ങ് സ്കിൽ ഇൻ ഇംഗ്ലീഷ്, ഐടിഐ / ഐടിസി / ഇലക്ട്രിക്കൽ / ഇക്ട്രോണിക്സിൽ ഡിപ്ലോമ, എസ്എസ്എൽസി, ബിരുദം, തുടങ്ങി യോഗ്യതയുള്ളവർ റസ്യൂമെയുമായി എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടുക. ഫോൺ 9446228282.

എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവൃത്തിദിവസങ്ങളിലും ഏർപ്പെടുത്തിയിട്ടുണ്ട്.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 22 march