Kerala Job News 22 March 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം
മെഡിക്കല്‍ കോളജില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ നിയമനം
ആലപ്പുഴ: ഗവണ്‍മെന്‍റ് ടി.ഡി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ റേഡിയോ ഡയഗ്നോസിസ് വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസറെ താത്കാലികമായി നിയമിക്കുന്നു.
യോഗ്യത: റേഡിയോ ഡയഗ്നോസിസില്‍ എം.ഡി/ഡി.എന്‍.ബി ബിരുദം. ഏതെങ്കിലും മെഡിക്കല്‍ കോളജില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം വേണം. പ്രായം 25നും 40നും മധ്യേ. യോഗ്യരായവര്‍ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകൾ സഹിതം മാര്‍ച്ച് 25ന് രാവിലെ 10ന് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന്‍റെ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0477 2282367, 2282368, 2282369.
എസ്.ടി. പ്രൊമോട്ടർ പരീക്ഷ 27ന്
പട്ടികവർഗ വികസന വകുപ്പിൽ എസ്.ടി പ്രൊമോട്ടർ ഒഴിവുകളിൽ മാർച്ച് 27ന് രാവിലെ 11.30ന് എഴുത്ത് പരീക്ഷ നടത്തും. ഷോർട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാർഥികളുടെ ലിസ്റ്റും ഹാൾടിക്കറ്റും www. stdd.kerala.gov.in, www. cmdkerala.net എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. തപാൽ മുഖേന ഹാൾ ടിക്കറ്റ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാർഥികൾ ഹാൾ ടിക്കറ്റ് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കുകയോ ബന്ധപ്പെട്ട പ്രോജക്ട് ഓഫീസ്/ ട്രൈബർ ഡവലപ്പ്‌മെന്റ് ഓഫീസ്/ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ നിന്നും ശേഖരിക്കുകയോ ചെയ്യണമെന്ന് ഡയറക്ടർ അറിയിച്ചു.
വനിതകൾക്കു സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷിക്കാം
കേരള അക്കാഡമി ഫോർ സ്‌കിൽ എക്സലൻസ് എറണാകുളം റീജിയണൽ ഐ.എച്ച്.ആർ.ഡി കേന്ദ്രവുമായി സഹകരിച്ച് ഐ.എച്ച്.ആർ.ഡിയുടെ വിവിധ സ്ഥാപനങ്ങളിലും അപ്പാരൽ ട്രെയിനിങ് ആൻഡ് ഡിസൈനിങ് സെന്ററുമായി(എ.ടി.ഡി.സി.) സഹകരിച്ച് എ.ടി.ഡി.സിയുടെ തിരുവനന്തപുരം, കൊല്ലം, കൊച്ചി, കണ്ണൂർ സെന്ററുകളിലും വനിതകൾക്കയായി സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകൾ സംഘടിപ്പിക്കുന്നു.
എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. അഞ്ചു ലക്ഷം രൂപയിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ളവർ, എസ്സി / എസ്.ടി / ഒബിസി, കോവിഡും പ്രളയവും മൂലം ജോലി നഷ്ടപ്പെട്ടവർ, ഏക രക്ഷിതാക്കൾ, ഭിന്നശേഷി കുട്ടികളുടെ അമ്മമാർ, വിധവകൾ, വിവാഹമോചിതർ, ഒറ്റ പെൺകുട്ടിയുടെ അമ്മമാർ എന്നിവർക്ക് മുൻഗണനയുണ്ട്.
ഐ.എച്ച്.ആർ.ഡി. കോഴ്സുകളുടെ കൂടുതൽ വിവരങ്ങൾക്ക് 9497804276, 8547020881, 9447488348, 9446255872 എന്നീ നമ്പറുകളിലും എ.ടി.ഡി.സി. കോഴ്സുകൾക്ക് 0471 2706922, 9746271004, 9746853405, 9947610149(തിരുവനന്തപുരം), 0474 2747922 /7034358798(കൊല്ലം), 0484 2544199/9947682345(കൊച്ചി), 0460 2226110/9961803757(കണ്ണൂർ) എന്നീ നമ്പറുകളിലും ബന്ധപ്പെടണം.
തൊഴില്‍ മേള മാര്‍ച്ച് 25 ന്
പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റര്‍, എന്നിവയുടെ ആഭിമുഖ്യത്തില്‍ സ്വകാര്യമേഖല സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് മാര്‍ച്ച് 25ന് തൊഴില്‍ മേള നടത്തുന്നു. എച്ച്.എസ്.എസ്.ടി ഫിസിക്സ് ഫാക്കല്‍റ്റി (എം.എസ്.സി/ ബി.ടെക്), എച്ച്.എസ്.എസ്.ടി കെമിസ്ട്രി ഫാക്കല്‍റ്റി (എം.എസ്.സി), എച്ച്.എസ്.എസ്.ടി ബയോളജി ഫാക്കല്‍റ്റി(എം.എസ്.സി ബോട്ടണി/ സൂവോളജി ), എച്ച്.എസ് ഫിസിക്സ് ഫാക്കല്‍റ്റി (ബി.എസ്.സി), എച്ച്.എസ് ഹിന്ദി ഫാക്കല്‍റ്റി (ബി.എ), ഷോറൂം സെയില്‍ എക്സിക്യൂട്ടീവ്, മാര്‍ക്കറ്റിഗ് എക്സിക്യൂട്ടീവ്, അക്കൗണ്ടന്റ്, പ്ലബര്‍ (ഡിഗ്രീ) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമാണ് മേളയില്‍ പ്രവേശനം. മാര്‍ച്ച് 24, 25 തീയതികളിലായി എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിന് ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, വണ്‍ടൈം രജിസ്ട്രേഷന്‍ ഫീസായി 250 രൂപ, ബയോഡാറ്റയും സഹിതം പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസ് അറിയിച്ചു. മുന്‍പ് രജിസ്റ്റര്‍ ചെയ്തവര്‍ രശീതി, ബയോഡാറ്റയുടെ മൂന്ന് പകര്‍പ്പ് എന്നിവ നല്‍കണം. ഫോണ്‍: 0491 – 2505204
അസിസ്റ്റന്റ് എന്‍ജിനീയര്‍ നിയമനം
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പ്രോഗ്രാം ഓഫീസില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ താത്കാലിക നിയമനം . യോഗ്യത ബി.ടെക് സിവില്‍ /അഗ്രികള്‍ച്ചര്‍. താത്പര്യമുള്ളവര്‍ മാര്‍ച്ച് 25 ന് രാവിലെ 11ന് അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുമായി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ എത്തണമെന്ന് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
എസ്.ടി പ്രൊമോട്ടര്‍ നിയമനം: എഴുത്തു പരീക്ഷ 27 ന്
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ എസ്.ടി. പ്രൊമോട്ടര്‍ നിയമനത്തിന് ഓണ്‍ലൈനായി അപേക്ഷ നല്‍കിയവരും അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകള്‍ പ്രവര്‍ത്തന മേഖലയായി തിരഞ്ഞെടുത്ത ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള എഴുത്തു പരീക്ഷ മാര്‍ച്ച് 27 ന് രാവിലെ 11 ന് അഗളി ജി.എച്ച്.എസില്‍ നടക്കും. അഡ്മിറ്റ് കാര്‍ഡ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇ-മെയില്‍ മുഖേനയും തപാല്‍ മുഖേനയും നല്‍കിയിട്ടുണ്ട്. അഡ്മിറ്റ് കാര്‍ഡ് ലഭ്യമാകാത്തവര്‍ മാര്‍ച്ച് 26 നകം ബന്ധപ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ നേരിട്ടെത്തി ഹാള്‍ടിക്കറ്റ് കൈപ്പറ്റണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.
ജീവനക്കാരെ ആവശ്യമുണ്ട്
യുണീക്ക് ഡിസബിലിറ്റി ഐഡി പ്രോഗ്രാമിനു വേണ്ടി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡോക്ടര്‍, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസില്‍(ആരോഗ്യം) വച്ച് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും. ഡോക്ടര്‍ തസ്തികയിലേക്ക് മാര്‍ച്ച് 26ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് അഭിമുഖം. യോഗ്യത: എംബിബിഎസ്, ടിസിഎംസി, രജിസ്‌ട്രേഷന്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.
ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് മാര്‍ച്ച് 25ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് അഭിമുഖം. യോഗ്യത: ഏതെങ്കിലും ഡിഗ്രിയും ഡിസിഎയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും.
താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും മുന്‍ ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി പത്തനംതിട്ട സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അതത് തീയതിയില്‍ എത്തണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍. അനിത കുമാരി അറിയിച്ചു.
വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് അവസരം
പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സാ സേവനം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായിട്ടുള്ള വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. പത്തനംതിട്ട വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വച്ച് മാര്‍ച്ച് 26ന് രാവിലെ 11 ന് നടത്തുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നും തെരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമിക്കും. വൈകുന്നേരം ആറു മുതല്‍ രാവിലെ ആറു വരെയാണ് രാത്രികാല മൃഗചികിത്സാ സേവനം നല്‍കേണ്ടത്. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം മാര്‍ച്ച് 26ന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഇന്റര്‍വ്യുവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ അഞ്ചു വരെ ജില്ലാ മൃഗസംരക്ഷണ ഓഫീസുമായി ബന്ധപ്പെടണം ( ഫോണ്‍: 0468 2322762).
അതിജീവനം 2022 തൊഴിൽ മേള 24ന്
ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും ഡോ.റെഡ്ഡീസ് ഫൗണ്ടേഷനും സംയുക്തമായി എസ്.എസ്.എൽ.സി ഉപരിയോഗ്യതയുള്ള ഭിന്നശേഷിക്കാർക്കായി “അതിജീവനം 2022” എന്ന പേരിൽ മാർച്ച് 24ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് കാക്കനാട് സിവിൽ സ്റ്റേഷനിൽ മേളയുടെ ഉദ്ഘാടനം നിർവഹിക്കും.
സ്വകാര്യ മേഖലയിലെ പ്രമുഖ കമ്പനികൾ മേളയിൽ പങ്കെടുക്കും. ഐ.ടി, ഐ.ടി.ഇ.എസ്, ബി.പി.ഒ, ഫിനാൻസ്, ഹോസ്പിറ്റാലിറ്റി എന്നീ മേഖലയിലെ തൊഴിലവസരങ്ങൾ ഉപയോഗപ്പെടുത്താൻ മേളയിലൂടെ സാധിക്കും. ബധിര-മൂക, അസ്ഥി വൈകല്യം വിഭാഗങ്ങളിലെ ഭിന്നശേഷിക്കാർക്ക് മുൻഗണന ലഭിക്കും ഫോൺ: 9633733133, 7034400444, 0484-2421633
വാക്ക്-ഇൻ-ഇന്റർവ്യൂ 31ന്
സംസ്ഥാന സഹകരണ യൂണിയൻ, കേരളയുടെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) (എം.ബി.എ. കോളേജ്) കരാർ അടിസ്ഥാനത്തിൽ പ്രൊഫസർ ആന്റ് ഡയറക്ടറെ നിയമിക്കുന്നു. എ.ഐ.സി.ടി.ഇ മാനദണ്ഡമനുസരിച്ചുള്ള വയസ്സ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം ഉണ്ടാവണം. തിരുവനന്തപുരം ഊറ്റുകുഴിയിലെ സംസ്ഥാന സഹകരണ യൂണിയൻ ഹെഡ് ഓഫീസിൽ 31ന് രാവിലെ 10ന് ഇന്റർവ്യൂ നടക്കും. അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണമെന്ന് അഡീഷണൽ രജിസ്ട്രാർ – സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2320420, 9446702612.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ കരാർ നിയമനം
കേരള ആയുർവേദ ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളറുടെ കാര്യാലയത്തിൽ കരാർ വ്യവസ്ഥയിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ നിയമിക്കുന്നു. ഫോട്ടോ സഹിതമുള്ള ബയോഡാറ്റയും അപേക്ഷയും 31നകം നൽകണം (മൊബൈൽ നമ്പർ, മെയിൽ ഐ.ഡി എന്നിവ പ്രത്യേകം രേഖപ്പെടുത്തണം). അപേക്ഷകൾ dcayur @gmail.com ൽ അയയ്ക്കണം. ഇന്റർവ്യൂ, ടെസ്റ്റ് എന്നിവയുടെ തീയതി ഓൺലൈൻ/ എസ്.എം.എസ് മുഖേന അറിയിക്കും. യോഗ്യതാ സർട്ടിഫിക്കറ്റുകൾ ബയോഡാറ്റക്കൊപ്പം അപ്‌ലോഡ് ചെയ്യേണ്ടതില്ല. തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗാർഥികൾക്കാണ് അവസരം. 31.03.2022ൽ 35 വയസിന് താഴെയായിരിക്കണം പ്രായം. ബിരുദം/ തത്തുല്യ യോഗ്യത (സയൻസ് വിഷയത്തിൽ ബിരുദധാരികൾക്ക് മുൻഗണന) ഉണ്ടാവണം. ഡി.സി.എ/എം.എസ് ഓഫീസ് എന്നിവ കൂടാതെ ഡാറ്റ എൻട്രിയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ടൈപ്പ്‌റൈറ്റിംഗ് മലയാളം, ഇംഗ്ലീഷ് എന്നിവയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. പ്രതിമാസം 13,500 രൂപ ശമ്പളം ലഭിക്കും.
Read More: Kerala Job News 21 March 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ