Kerala Job News 22 April 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം
അധ്യാപക നിയമനം
അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2022 – 23 അധ്യയനവര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം അധ്യാപകരെ നിയമിക്കുന്നതിന് പി.എസ്.സി അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഇംഗ്ലീഷ്, മലയാളം, മാത്ത്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഫിസിക്സ്, ജ്യോഗ്രഫി, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്സ് എന്നീ വിഷയങ്ങളിലും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മാത്ത്സ്, ഫിസിക്കല്‍ സയന്‍സ്, ഹിന്ദി, സോഷ്യല്‍ സയന്‍സ്, എം.സി.ആര്‍.ടി, ഫിസിക്കല്‍ എജുക്കേഷന്‍(സ്പെഷ്യല്‍ ടീച്ചര്‍) മ്യൂസിക്(സ്പെഷ്യല്‍ ടീച്ചര്‍) വിഷയങ്ങളിലുമാണ് നിയമനം. താമസിച്ചു പഠിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഏപ്രില്‍ 30 ന് വൈകിട്ട് നാലിനകം പ്രോജക്ട് ഓഫീസര്‍, ഐ.റ്റി.ഡി.പി, അഗളി(പി.ഒ), അട്ടപ്പാടി, 678581 വിലാസത്തില്‍ അയക്കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്റര്‍വ്യൂവിന് വെയിറ്റേജ് മാര്‍ക്ക് നല്‍കി മുന്‍ഗണന ലഭിക്കും. ഏതു തസ്തികയിലേക്കാണ് അയക്കുന്നത് എന്ന വിവരം അപേക്ഷയില്‍ പ്രത്യേകം രേഖപ്പെടുത്തണം. ഫോണ്‍: 04924 254382
അധ്യാപക നിയമനം
ജില്ലാ ഗവ. പോളിടെക്നിക്കിന് കീഴിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ പ്ലംബിങ്, വയറിങ് കോഴ്സുകളിലേക്ക് പരിശീലനം നല്‍കുന്നതിന് അധ്യാപക നിയമനം നടത്തുന്നു. ഈ മേഖലയില്‍ പരിചയസമ്പന്നരായ ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 25 ന് രാവിലെ പത്തിന് ഗവ. പോളിടെക്നിക്കില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 7012085363, 9495516223
താത്ക്കാലിക നിയമനം
പട്ടികജാതി വികസന വകുപ്പിനു കീഴിലെ കുഴല്‍മന്ദം, തൃത്താല മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2022-23 അധ്യായന വര്‍ഷത്തേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. കുഴല്‍മന്ദം എം.ആര്‍.എസില്‍ ഹയര്‍സെക്കന്‍ഡറി മലയാളം(സീനിയര്‍), ഇംഗ്ലീഷ്(സീനിയര്‍), കൊമേഴ്സ്(സീനിയര്‍, ജൂനിയര്‍), എക്കണോമിക്സ് (സീനിയര്‍), കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (സീനിയര്‍), സുവോളജി(ജൂനിയര്‍), ബോട്ടണി(ജൂനിയര്‍), ഫിസിക്സ്(സീനിയര്‍), കെമിസ്ട്രി(സീനിയര്‍), കണക്ക് (സീനിയര്‍), ഹൈസ്‌കൂള്‍ വിഭാഗം മലയാളം, ഇംഗ്ലീഷ്, കണക്ക്, സോഷ്യല്‍സയന്‍സ്, നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, മ്യൂസിക്(പി.ടി), മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍(എം.സി.ആര്‍.ടി), വാര്‍ഡന്‍, ലാബ് അസിസ്റ്റന്റ് എന്നിവയിലും തൃത്താല എം.ആര്‍.എസില്‍ ഹയര്‍സെക്കന്‍ഡറി മലയാളം(സീനിയര്‍), ഇംഗ്ലീഷ്(സീനിയര്‍), സുവോളജി(ജൂനിയര്‍), ബോട്ടണി(ജൂനിയര്‍), കണക്ക് (സീനിയര്‍), ഹൈസ്‌കൂള്‍ വിഭാഗം മലയാളം, സോഷ്യല്‍സയന്‍സ്, വാര്‍ഡന്‍, ലാബ് അസിസ്റ്റന്റ് എന്നിവയിലുമാണ് നിയമനം.
മേട്രന്‍ കം റെസിഡന്റ് ട്യൂട്ടര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് ബിരുദവും ബി.എഡും അധ്യാപക പരിചയവും ഉണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ പേര്, ഫോണ്‍ നമ്പര്‍ സഹിതമുള്ള വിലാസം, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെടുന്നവരാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് അഞ്ചിന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷിക്കുന്ന തസ്തികയുടെ പേരും സ്‌കൂളും അപേക്ഷയില്‍ പ്രത്യേകം രേഖപ്പെടുത്തണം. ഹോസ്റ്റലില്‍ താമസിച്ച് പഠിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകുമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505005, കുഴല്‍മന്ദം ജി.എം.ആര്‍.എസ് – 04922 217217, തൃത്താല ജി.എം.ആര്‍.എസ് – 0466 2004547
മുഖാമുഖം 2022; മെഗാ തൊഴില്‍ മേള നാളെ
ആലപ്പുഴ: സങ്കല്‍പ്പ് പദ്ധതിയുടെ ഭാഗമായി കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സിന്‍റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടവും ജില്ലാ സ്‌കില്‍ കമ്മിറ്റിയും ജില്ലാ പ്ലാനിംഗ് ഓഫീസും സംയുക്തമായി നാളെ (ഏപ്രില്‍ 24) ആലപ്പുഴ എസ്.ഡി കോളേജില്‍ മുഖാമുഖം 2022 എന്ന പേരില്‍ മെഗാ തൊഴില്‍ മേള നടത്തും. രാവിലെ 10ന് കൃഷി മന്ത്രി പി. പ്രസാദ് മേള ഉദ്ഘാടനം ചെയ്യും. ഫിഷറീസ് -സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും.
എ.എം.ആരിഫ് എം.പി മുഖ്യാതിഥിയാകും. എസ്.എസ്.എല്‍.സി മുതല്‍ വിദ്യാഭ്യാസ യോഗ്യതയും 18 മുതല്‍ 45 വരെ പ്രായവുമുള്ള ഹൃസ്വകാല നൈപുണ്യ പരിശീലനം നേടിയവര്‍ക്ക് പങ്കെടുക്കാം. എന്‍ജിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ആരോഗ്യം, ടൂറിസം, ഓട്ടോമൊബൈല്‍, വിദ്യാഭ്യാസം, മീഡിയ, വാണിജ്യം, വ്യവസായം, സെയില്‍സ്, മാര്‍ക്കറ്റിംഗ് തുടങ്ങിയ വിവിധ മേഖലകളിലെ തൊഴില്‍ദാതാക്കള്‍ പങ്കെടുക്കും.
തൊഴില്‍ ദാതാക്കള്‍ക്കും തൊഴിലന്വേഷകര്‍ക്കും www. statejobportal.kerala.gov.in എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. സ്പോട്ട് രജിസ്ട്രഷനുമുണ്ട്. ഫോണ്‍: 7592810659. ഇ-മെയില്‍: lekshmi.kasealpy @gmail.com
പിഎസ്‌സി ഇന്റര്‍വ്യൂ 27ന്
വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് (ഒന്നാം എന്‍.സി.എ ഒ ബി) (എറണാകുളം ജില്ല) കാറ്റഗറി നമ്പര്‍ 462/2020) തസ്തികയ്ക്ക് ഏപ്രില്‍ 27-ന് രാവിലെ 10.15ന് ജില്ലാ പി.എസ്.സി ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈല്‍ മെസേജ്, എസ്.എം.എസ് എന്നിവ അയച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് വ്യക്തിഗത അറിയിപ്പ് നല്‍കുന്നതല്ല. ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂ മൊമ്മോ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അറിയിപ്പ് ലഭിക്കാത്ത അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സി ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0484-2988857.
റസിഡന്റ് ട്യൂട്ടര്‍ കരാര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികള്‍ക്കായുളള എറണാകുളം പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ റസിഡന്റ് ട്യൂട്ടര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പുരുഷന്മാരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ സര്‍ക്കാര്‍ /എയ്ഡഡ് കോളേജുകളിലെയും ഹയര്‍സെക്കന്ററി/ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളിലെയും അധ്യാപകര്‍ക്കും വിരമിച്ച കോളേജ് അധ്യാപകര്‍ക്കും ബിരുദാനന്തര ബിരുദവും, ബി.എഡും ഉളളവര്‍ക്കും അപേക്ഷിക്കാം.
പ്രതിമാസ ഹോണറേറിയം 10,000 രൂപ. റസിഡന്റ് ട്യൂട്ടര്‍ ഹോസ്റ്റലില്‍ താമസിക്കേണ്ടതും കുട്ടികളുടെ വിദ്യാഭ്യാസകാര്യങ്ങളിലും സ്ഥാപനത്തിന്റെ ഭരണപരമായ കാര്യങ്ങളിലും ചുമതല വഹിക്കേണ്ടതുമാണ്. റസിഡന്റ് ട്യൂട്ടര്‍മാര്‍ക്ക് വേണ്ട താമസ സൗകര്യം ഹോസ്റ്റലില്‍ ഉണ്ടായിരിക്കും. വെളള കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ജാതി, ജനനതീയതി, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, നിലവില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ സ്ഥാപനമേധാവിയുടെ ശുപാര്‍ശ എന്നിവ സഹിതം അപേക്ഷകള്‍ മെയ് മൂന്നിന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക (എറണാകുളം സിവില്‍ സ്റ്റേഷന്‍ മൂന്നാം നില, ഫോണ്‍: 0484 – 2422256).
താത്കാലിക നിയമനം
എറണാകുളം ജനറല്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ബി.എസ്.സി എം.എല്‍.റ്റി/ഡി.എം.എല്‍.റ്റി, പ്രവൃത്തി പരിചയം അഭികാമ്യം, പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം അപേക്ഷയുമായി ഏപ്രില്‍ 28-ന് രാവിലെ 10.30 ന് സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പങ്കെടുക്കണം.
അപേക്ഷ ക്ഷണിച്ചു
മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിലവില്‍ ഒഴിവുള്ള ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീച്ചര്‍, ഹൈസ്‌കൂള്‍ അസിസ്റ്റന്റ് തസ്തികകളിലേക്കും, പുതിയ അദ്ധ്യയന വര്‍ഷം ഉണ്ടായേക്കാവുന്ന അദ്ധ്യാപക തസ്തികകളിലേക്കും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സ്‌കൂളുകളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും.
അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, കൂടിക്കാഴ്ച സമയത്ത് അസ്സല്‍ രേഖകളും ഹജരാക്കണം. ഒന്നില്‍ കൂടുതല്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ഓരോ തസ്തികയിലേക്കും പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വെള്ളക്കടലാസ്സില്‍ തയ്യാറാക്കിയ അപേക്ഷ 2022 ഏപ്രില്‍ 30 ന് മുന്‍പ് അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസില്‍ ലഭ്യമാക്കണം. 2023 മാര്‍ച്ച് 31 വരെയാകും നിയമനം. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീച്ചറിന് 36,000/ രൂപയും, ഹൈസ്‌കൂള്‍ അസിസ്റ്റന്റിന് 32,560/ രൂപയും പരമാവധി പ്രതിമാസ വേതനം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 04868 224339
ഒഴിവുകളുടെ എണ്ണം – മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ മൂന്നാര്‍
എച്ച് .എസ്.എസ്.ടി കൊമേഴ്സ് – 1
എച്ച് .എസ്.ടി ഗണിതം – 1
ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ -1
മ്യൂസിക് ടീച്ചര്‍ -1
മാനേജര്‍ കം റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍ – 1
പ്രോജക്ട് അസിസ്റ്റന്റ് തസ്തിക – അപേക്ഷ ക്ഷണിച്ചു
തൊടുപുഴ ബ്ലോക്ക് പഞ്ചായത്തില്‍ ദിവസവേതന നിരക്കില്‍ ഒരു പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. 2023 മാര്‍ച്ച് 31 വരെയായിരിക്കും നിയമനം. 2021 ജനുവരി 1 ന്, 18 നും 30 നും ഇടയില്‍ പ്രായമുള്ള (പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 3 വര്‍ഷത്തെ ഇളവുണ്ട്) താഴെ പറയുന്ന നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
യോഗ്യത – സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്റ്റീസ് (DCP)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ്സ് മാനേജ്‌മെന്റ് പാസ്സായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശ്ശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ / പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പാസ്സായിരിക്കണം.
ഏപ്രില്‍ 30ന് 5 മണിയ്ക്ക് മുമ്പായി സെക്രട്ടറി, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, തൊടുപുഴ കോലാനി പി.ഒ, എന്ന മേല്‍വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ ഒഴിവുകൾ
റവന്യൂ വകുപ്പിന്റെ പരിശീലന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ(ഐ.എൽ.ഡി.എം.) മീഡിയ സെൽ, ഡിസാസ്റ്റർ മാനേജ്മെന്റ് സെന്റർ, റിവർ മാനേജ്മെന്റ് സെന്റർ, ഐ.ഇ.സി. പ്രവർത്തനങ്ങൾ എന്നിവിടങ്ങളിൽ നിലവിലുള്ള ഒഴിവുകളിൽ ദിവസ വേതന, കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രൂഫ് റീഡർ, ഇന്റേൺഷിപ് (പ്രിന്റ്/വിഡിയോ ജേണലിസം), ഫോട്ടോഗ്രഫിക് അറ്റൻഡർ, പ്രൊജക്ട് അസോസിയേറ്റ്, പ്രൊജക്ട് അസോസിയേറ്റ്(ജിയോളജി), പ്രൊജക്ട് അസോസിയേറ്റ് (എൻവയോൺമന്റൽ സയൻസ്) എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ. ഒരു വർഷത്തേക്കാകും നിയമനം.
പ്രൂഫ് റീഡർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദവും ജേണലിസം/പബ്ലിക് റിലേഷൻസിലുള്ള പി.ജി/പി.ജി ഡിപ്ലോമയും സമാന മേഖലയിൽ ഒരു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയവുമാണു യോഗ്യത. പ്രതിമാസം 25000 രൂപ പ്രതിഫലം ലഭിക്കും.
ഇന്റേൺഷിപ് (പ്രിന്റ്/വിഡിയോ ജേണലിസം) വിഭാഗത്തിൽ മൂന്ന് ഒഴിവുകളാണുള്ളത്. അംഗീകൃത സർവകലാശാലാ ബിരുദവും ജേണലിസം /പബ്ലിക് റിലേഷൻസിലുള്ള പി.ജി./പി.ജി. ഡിപ്ലോമയുമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 10000 രൂപ പ്രതിഫലവും സൗജന്യ താമസ സൗകര്യവും ലഭിക്കും. ഫോട്ടോഗ്രഫിക് അറ്റൻഡറുടെ ഒരു ഒഴിവിൽ പ്ലസ്ടു പാസ്, സമാന മേഖലയിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. 10000 രൂപ പ്രതിഫലം ലഭിക്കും.
ഡിസാസ്റ്റർ മാനേജ്മെന്റ് സെന്ററിൽ ദുരന്ത നിവാരണ പരിശീലന പരിപാടികൾ നടത്തുന്നതിനും ഐ.ഇ.സി. പ്രവർത്തനങ്ങൾക്കുമായുള്ള രണ്ട് പ്രൊജക്ട് അസോസിയേറ്റിന്റെ ഒഴിവുകളിൽ അംഗീകൃത സർവകലാശാലയിൽനിന്നുള്ള ഡിസാസ്റ്റർ മാനേജ്മെന്റ് ബിരുദാനന്തര ബിരുദ കോഴ്സ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. പ്രതിമാസം 20000 രൂപ സ്‌റ്റൈപെന്റും സൗജന്യ താമസ സൗകര്യവും ലഭിക്കും. റിവർ മാനേജ്മെന്റ് സെന്ററിലാണു പ്രൊജക്ട് അസോസിയേറ്റ് (ജിയോളജി) ഒഴിവ്. അംഗീകൃത സർവകലാശാലയിൽനിന്നുള്ള ജിയോളജി ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 20000 രൂപ സ്‌റ്റൈപെന്റും സൗജന്യ താമസ സൗകര്യവും ലഭിക്കും. ഐ.ഇ.സി. പ്രവർത്തനങ്ങൾക്കായുള്ള പ്രൊജക്ട് അസോസിയേറ്റ് (എൻവയോൺമെന്റൽ സയൻസ്) ഒഴിവിൽ അംഗീകൃത സർവകലാശാലയിൽനിന്നുള്ള എൻവയോൺമെന്റൽ ബിരുദധാരികൾക്ക് അപേക്ഷിക്കാം. പ്രതിമാസം 20000 രൂപ സ്‌റ്റൈപെന്റും സൗജന്യ താമസ സൗകര്യവും ലഭിക്കും.
അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 30. വെബ്സൈറ്റ് https:// ildm.kerala. gov.in/en, ഇ-മെയിൽ: ildm.revenue @gmail.com, ഫോൺ: 0471 2365559, 98479 84527, 94467 02817, 98951 23377, 94964 06377.
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ
കേരള ഡെന്റൽ കൗൺസിലിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിലെ ഒരു ഒഴിവിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ബി.ടെക്/ എം.സി.എ/ എം.എസ്‌സി (കമ്പ്യൂട്ടർ സയൻസ്) എന്നിവയിലേതെങ്കിലും യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മെയ് 16. വിശദവിവരങ്ങൾക്ക്: www. keraladentalcouncil.org.in, 0471-2478759.
Read More: Kerala Job News 20 April 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ