Kerala Jobs 21 October 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം
ഗസ്റ്റ് അധ്യാപക നിയമനം
ഷൊര്‍ണൂര്‍ ടെക്നിക്കല്‍ ഹൈസ്കൂളില്‍ ട്രേഡ്സ്മാന് (വെല്‍ഡിങ്) തസ്തികയില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 26 ന് രാവിലെ 10ന് ഷൊര്‍ണൂര്‍ ടെക്നിക്കല്‍ ഹൈസ്കൂളില്‍ നടക്കും. ബന്ധപ്പെട്ട ട്രേഡില്‍ ടി.എച്ച്.എസ്.എല്‍.സി അല്ലെങ്കില്‍ എസ്.എസ്.എല്‍.സിയും എന്‍.സി.വി.ടി/കെ.ജി.സി.ഇ/ വി.എച്ച്.എസ്.ഇ എന്നിവയില്‍ ഏതെങ്കിലുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി അഭിമുഖത്തിന് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04662932197.
ബ്ലഡ് ബാങ്ക് ടെക്നീഷ്യന് ഒഴിവ്
ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ബ്ലഡ് ബാങ്ക് ടെക്നീഷ്യന് താത്കാലിക ഒഴിവുണ്ട്. യോഗ്യത 50 ശതമാനത്തില്‍ കുറയാതെ പ്രീഡിഗ്രി/ പ്ലസ് ടു സയന്‍സ്, ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ടെക്നോളജി/ മെഡിക്കല്‍ കോളെജുകള്‍/ ഹെല്‍ത്ത് സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റുകള്‍ എന്നിവയില്‍ നിന്നുള്ള ബ്ലഡ് ബാങ്ക് ടെക്നോളജിയില്‍ രണ്ടുവര്‍ഷ ഡിപ്ലോമ. പ്രായപരിധി 18-41. ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് അനുവദിക്കും. പ്രതിമാസ വേതനം 26,500- 60,700. യോഗ്യരായവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ഒക്ടോബര്‍ 31 നകം നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505204.
താത്കാലിക ഒഴിവിലേക്ക് അഭിമുഖം
തിരുവനന്തപുരം വിട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക് കോളേജിൽ കുക്ക് തസ്തികയിലെ താത്കാലിക ഒഴിവിലേയ്ക്കുള്ള അഭിമുഖം ഒക്ടോബർ 31ന് രാവിലെ 10നു കോളേജിൽ നടക്കും. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ടാകും. ഫോൺ: 04712360391.
ഫൈൻ ആർട്സ് കോളേജിൽ താത്കാലിക നിയമനം
തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സിൽ പെയിന്റിംഗ് വിഭാഗത്തിൽ ലക്ചറർ തസ്തികയിലേക്ക് താത്ക്കാലിക/ദിവസവേതന അടിസ്ഥാനത്തിൽ ഒരു അധ്യാപകനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഒക്ടോബർ 31നു (തിങ്കൾ) രാവിലെ 10 നു നടക്കും. എം.എഫ്.എ പെയിന്റിംഗ് ആണ് വിദ്യാഭ്യാസ യോഗ്യത.
പങ്കെടുക്കാൻ താത്പര്യമുള്ളവർ രാവിലെ 10ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജനന തീയതി, അവാർഡ്, പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുള്ളത് തെളിയിക്കുന്ന രേഖകൾ സഹിതം പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം. 12 മണിക്ക് മുമ്പ് കോളേജിൽ റിപ്പോർട്ട് ചെയ്യുന്ന ഉദ്യോഗാർഥികളെ മാത്രമേ കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാൻ കഴിയുകയുള്ളൂ.
പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഡെപ്യൂട്ടേഷൻ ഒഴിവുകൾ
തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ നിലവിലുള്ള/ നിലവിൽ വരുന്ന ഡി.റ്റി.പി ഓപ്പറേറ്റർ, ടൈപ്പിസ്റ്റ്, ടെക്നിക്കൽ അസിസ്റ്റന്റ്, ഇൻഫർമേഷൻ ഓഫീസർ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനു വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യത, ശമ്പള സ്കെയിൽ എന്നിവ വിശദമാക്കിക്കൊണ്ടുള്ള വിജ്ഞാപനം പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://www.cee-kerala.org യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ സർവീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യമായ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് പ്രസ്തുത ഒഴിവിലേക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണർ നേരിട്ട് കൂടിക്കാഴ്ച നടത്തിയശേഷം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
താൽപര്യമുള്ള ജീവനക്കാർ കെ.എസ്.ആർ-144 അനുസരിച്ചുള്ള പ്രൊഫോർമയും ബയോഡേറ്റയും ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ മേലധികാരികൾ മുഖേന 2022 നവംബർ മൂന്നിന് മുൻപ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, ഹൗസിംഗ് ബോർഡ് ബിൽഡിംഗ് (അഞ്ചാം നില), ശാന്തിനഗർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.
ഡേറ്റാ എന്‍ട്രി ഒഴിവ്
ആലപ്പുഴ: കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളേജില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനി ഒഴിവ്. യോഗ്യത: സിഒ ആൻറ് പിഎ/ ഒരു വര്‍ഷ ദൈര്‍ഘമുള്ള ഡേറ്റാ എന്‍ട്രി ടെക്നിക്സ് ആൻറ് ഓഫീസ് ഓട്ടോമേഷന്‍. വിവിധ സോഫ്റ്റ് വെയറുകളില്‍ ഡേറ്റ എന്‍ട്രി വര്‍ക്ക് ചെയ്ത് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവർ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പുകളുമായി കോളേജിന്റെ മാളിയേക്കല്‍ ജംഗ്ഷനിലുള്ള ഓഫീസില്‍ ഒക്ടോബര്‍ 25ന് രാവിലെ 10ന് അഭിമുഖത്തിനായി എത്തണം. ഫോൺ: 8547005083.