scorecardresearch
Latest News

Kerala Jobs 21 November 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 21 November 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 21 November 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 21 November 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.

സീനിയര്‍ റസിഡന്റ് നിയമനം: അഭിമുഖം 29-ന്

ആലപ്പുഴ: ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളജിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലേക്ക് മൂന്നു സീനിയര്‍ റസിഡന്റുമാരെ അഞ്ചു മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
യോഗ്യത: എം.ബി.ബി.എസ്/ എം.ഡി.
മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ അഭികാമ്യം.
ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 29-ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം.

ടി.ഡി മെഡിക്കൽ കോളജിൽ വിവിധ തസ്തികകളിൽ നിയമനം

ആലപ്പുഴ: ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിലേക്ക് മൂന്ന് സ്റ്റാഫ് നഴ്‌സുമാർ, രണ്ട് തിയറ്റർ ടെക്‌നീഷ്യമാർ എന്നിവരെ അഞ്ചു മാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

സ്റ്റാഫ് നഴ്‌സ് യോഗ്യത: പ്ലസ് ടു സയൻസ്/ജനറൽ നഴ്‌സിങ്/ ബി.എസ്.സി നഴ്‌സിങ്/ കേരള നഴ്‌സസ് ആൻഡ് മിഡ് വൈഫ് കൗൺസിൽ രജിസ്‌ട്രേഷൻ, ഐ.സി.യു പ്രവൃത്തി പരിചയം.

തിയറ്റർ ടെക്‌നീഷ്യമാർ യോഗ്യത: പ്ലസ് ടു സയൻസ്, ഡി.ഒ.ടി.എ.ടി/ ഡി.ഒ.ടി.ടി., പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ, ഐ.സി.യു പ്രവൃത്തി പരിചയം.

നഴ്സിംഗ് ഉദ്യോഗാർഥികൾ നവംബർ 25 -നും തിയറ്റർ ടെക്‌നീഷ്യമാർ നവംബർ 30 -നും രാവിലെ 11 മണിക്ക് പ്രിൻസിപ്പലിന്റെ ഓഫീസിൽ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം അഭിമുഖത്തിന് എത്തണം.

കരാര്‍ നിയമനം: അഭിമുഖം അഞ്ചിന്

ആലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റ് തസ്തികകളില്‍ കരാര്‍ നിയമനത്തിനുള്ള അഭിമുഖം ഡിസംബര്‍ അഞ്ചിന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. ബി.കോം ബിരുദവും പി.ജി.ഡി.സി.എയും ഉള്ളവര്‍ക്കാണ് അവസരം. ഫോണ്‍ :0477 2272033.

താത്കാലിക നിയമനം

തൃപ്പൂണിത്തുറ സംസ്‌കൃത കോളേജില്‍ ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാന്‍സ്‌ലേറ്റര്‍ തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ 90 ദിവസത്തേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത: സംസ്‌കൃതം ബിരുദാനന്തര ബിരുദം. അഭിലഷണീയ  യോഗ്യത: വിവിധ ലിപികള്‍ വായിക്കാനും എഴുതുവാനുമുളള അറിവ്, പൗരാണിക രേഖകളുടെ സംരക്ഷണത്തിലുളള പ്രാവീണ്യം, താളിയോലകളുടെ സംരക്ഷണത്തിലും പകര്‍ത്തെഴുത്തിലുമുളള പരിചയം, കൈയക്ഷരം നല്ലതായിരിക്കണം. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ ആറിന് രാവിലെ 10-ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.

അഡിഷണൽ സ്റ്റേഷൻ ഡയറക്ടർ
കരാർ നിയമനം; വാക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം ഫാം ഇൻഫർമേഷൻ ബ്യൂറോ ഓഫീസിന്റെ നേതൃത്വത്തിൽ ആലപ്പുഴ  കളർകോട് പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി റേഡിയോ നിലയത്തിലേക്ക് അഡിഷണൽ സ്റ്റേഷൻ ഡയറക്ടർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതി നുവേണ്ടി വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. തസ്തിക അഡിഷണൽ സ്റ്റേഷൻ ഡയറക്ടർ, ഒഴിവുകളുടെ എണ്ണം ഒന്ന്, നിയമന രീതി കരാറടിസ്ഥാനത്തിൽ 1 വർഷത്തേക്കുള്ള നിയമനം.  വാക്-ഇൻ ഇന്റർവ്യൂ തീയതി നവംബർ 30.
യോഗ്യത -1. ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നും ലഭിച്ചിട്ടുള്ള ബിരുദം. 2. ജേർണലിസത്തിൽ പി.ജി ഡിപ്ലോമ, 5 വർഷത്തിൽ കുറയാതെ റേഡിയോരംഗത്തുള്ള പ്രവൃത്തി പരിചയം. 3. മലയാളഭാഷ എഴുതുന്നതിനും വായിക്കുന്നതിനുമുള്ള പ്രാവീണ്യം.
അഭികാമ്യ യോഗ്യത: കൃഷി ശാസ്ത്രം/മൃഗസംരക്ഷണം/ ക്ഷീരവികസനം എന്നിവയിലേതിലെങ്കിലു മുള്ള ബിരുദം.

 നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ നവംബർ 30 ന് രാവിലെ 9 മുതൽ 11 വരെ നടക്കുന്ന സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകണം. 11 ന് ശേഷം ഹാജരാകുന്നവരെ ഇന്റർവ്യൂവിന് പരിഗണിക്കില്ല. സർട്ടിഫിക്കറ്റ് പരിശോധന സമയത്ത് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, എസ്. എസ്.എൽ.സി ബുക്ക് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും ഹാജരാക്കണം.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 21 november