scorecardresearch

Kerala Job News 21 May 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Jobs and Vacancies in Kerala ,Latest Kerala Employment News 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

jobs, job news, ie malayalam

Jobs and Vacancies in Kerala ,Latest Kerala Employment News 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

കരാര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ഇടുക്കി ജില്ലയില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2022-23 അധ്യയനവര്‍ഷം ഹയര്‍ സെക്കണ്ടറി വിഭാഗത്തിലും ഹൈസ്‌ക്കൂള്‍ വിഭാഗത്തിലും (തമിഴ് മീഡിയം) അധ്യാപകരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.

ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ഇക്കണോമിക്‌സ്, ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ്, ഇംഗ്‌ളീഷ്, ഹിന്ദി, തമിഴ് എന്നീ വിഷയങ്ങളില്‍ ജൂനിയര്‍ അദ്ധ്യാപക തസ്തികകളില്‍ ഓരോ ഒഴിവുകളും, ഹൈസ്‌ക്കൂള്‍ (തമിഴ് മീഡിയം) വിഭാഗത്തില്‍ ഗണിതം, തമിഴ്, റസിഡന്റ് ട്യൂട്ടര്‍ (ആണ്‍) എന്നീ തസ്തികകളില്‍ ഓരോ ഒഴിവുകളുമാണുള്ളത്.

ബന്ധപ്പെട്ട തസ്തികയിലേക്ക് കേരള പബ്‌ളിക് സര്‍വ്വീസ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി അല്ലെങ്കില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റാ, യോഗ്യ…

ജി. എന്‍. എം നേഴ്സ്, ക്ലറിക്കല്‍ അസിസ്റ്റന്റ് നിയമനം

ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ ജി.എന്‍.എം നേഴ്‌സ്, ക്ലറിക്കല്‍ അസിസ്റ്റന്റ് തസ്തികളിലേക്ക് നിയമനം നടത്തുന്നു.ജി.എന്‍. എം നേഴ്സിന് ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി എന്നിവയും ക്ലറിക്കല്‍ അസിസ്റ്റന്റ്‌ന് ബി.കോം ബിരുദം, ഡി.റ്റി.പി/ എം.എസ് ഓഫീസ് (മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് അഭികാമ്യം) എന്നിവയുമാണ് യോഗ്യത.പ്രായ പരിധി 30നും 40നും മദ്ധ്യേ,മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ പ്രവര്‍ത്തിപരിചയം അഭികാമ്യം.ജി.എന്‍.എം നേഴ്‌സ് തസ്തികയിലേക്ക് ജൂണ്‍ മൂന്നിന് രാവിലെ 11നും ക്ലറിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ജൂണ്‍ നാലിന് രാവിലെ 11 നും അഭിമുഖം നടക്കും. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ജില്ലാ ഹോമിയോ ആശുപത്രിയില്‍ കൂടികാഴ്ചക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491-2578115

സിവില്‍ സര്‍വീസ് പ്രിലിംസ്- മെയിന്‍സ് കോഴ്സിന് അപേക്ഷിക്കാം

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി പാലക്കാട് ഉപകേന്ദ്രത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന ടാലെന്റ് ഡെവലപ്‌മെന്റ്, സിവില്‍ സര്‍വീസ് ഫൌണ്ടേഷന്‍, ദ്വിവത്സര പ്രിലിംസ് കം മെയിന്‍ എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് രജിസ്ട്രേഷന്‍ ആരംഭിച്ചു.ജൂണ്‍ 15 വരെ www. ccek.org, www. kscsa.org ല്‍ ജൂണ്‍ 15 വരെ അപേക്ഷിക്കാം.ജൂണ്‍ 19ന് ക്ലാസുകള്‍ ആരംഭിക്കും.ഫോണ്‍ – 8281098869, 0491 2576100

ഗസ്റ്റ് അധ്യാപക നിയമനം

കുഴല്‍മന്ദം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ 2022-23 വര്‍ഷത്തേക്ക് വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നു.കമ്പ്യൂട്ടര്‍ ലക്ചറര്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികകളില്‍ മെയ് 26 നും കണക്ക് ലക്ചറര്‍ തസ്തികയില്‍ മെയ് 27നും കോമെഴ്‌സ് ലക്ചറര്‍ തസ്തികയില്‍ മെയ് 28 നും ഇലക്ട്രോണിക്സ് ലക്ചറര്‍, ഡെമോണ്‍സ്‌ട്രേറ്റര്‍ ഇലക്ട്രോണിക്സ് തസ്തികകളില്‍ മെയ് 30 നുമാണ് കൂടിക്കാഴ്ച. ബന്ധപ്പെട്ട വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്ക് /തത്തുല്യ ഗ്രേഡോട് കൂടിയ ബിരുദാനന്തര ബിരുദവും നെറ്റും പി. എച്ച്. ഡിയുമാണ് യോഗ്യത. നെറ്റ് / പി. എച്ച്. ഡി ഉള്ളവരുടെ അഭാവത്തില്‍ അതില്ലാത്തവരെയും പരിഗണിക്കുന്നതാണ്. കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികക്ക് ഫസ്റ്റ് ക്ലാസ് ബി. എസ്. സി കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ പി. ജി. ഡി. സി. എ (ഗവണ്മെന്റ് അംഗീകൃത സ്ഥാപനത്തില്‍ നിന്നും ) ഡെമോണ്‍സ്‌ട്രേറ്റര്‍ ഇലക്ട്രോണിക്സ് തസ്തികക്ക് ത്രിവത്സര ഫസ്റ്റ് ക്ലാസ് ഡിപ്ലോമ അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ് ബി. എസ്. സി ഇലക്ട്രോണിക്സുമാണ് യോഗ്യത.ഉദ്യോഗാര്‍ത്ഥികള്‍ പ്രസ്തുത ദിവസങ്ങളില്‍ രാവിലെ 10 നു യോഗ്യത, പ്രായം, പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം കോളേജ് ഓഫീസില്‍ കൂടിക്കാഴ്ച്ചക്ക് എത്തണം.ഫോണ്‍ – 04922 285577

പ്രോജക്ട് അസിസ്റ്റന്‍റ്; അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്‍റ് തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത- സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് ഡിപ്ലോമ(ഡിസിപി)അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍റ് ബിസിനസ് മാനേജ്‌മെന്‍റ് ഡിപ്ലോമ. അംഗീകൃത ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത കന്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്ലോമയോ, പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമയോ ഉള്ളവരെയും പരിഗണിക്കും.

അപേക്ഷകര്‍ 2021 ജനുവരി ഒന്നിന് 18നും 30നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. പട്ടികജാതി,പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് മൂന്നു വര്‍ഷത്തെ ഇളവുണ്ട്. 2023 മാര്‍ച്ച് വരെയാണ് നിയമനം. അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മെയ് 30നകം സെക്രട്ടറി, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത്, ചാരുംമൂട് പി.ഒ എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ നല്‍കണം.

ഫാർമസിസ്റ്റ് ട്രെയിനി

പുലയനാർകോട്ട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിൽ ആറുമാസത്തേക്ക് ഫാർമസിസ്റ്റ് ട്രെയിനിയെ നിയമിക്കുന്നതിന് ഡിഫാം/ബിഫാം/ഫാം ഡി പാസായതും, ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ 31 നകം നൽകണം.

സീനിയർ കൺസർവേറ്റർ

മ്യൂസിയം മൃഗശാല വകുപ്പിലെ ശ്രീചിത്രാ ആർട്ട് ഗ്യാലറിയിലെ രണ്ടാംഘട്ട പെയിന്റിംഗ് കൺസർവേഷൻ പ്രവൃത്തികൾ ചെയ്യുന്നതിനായി കരാർ വ്യവസ്ഥയിൽ സീനിയർ കൺസർവേറ്ററിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് ഔദ്യോഗിക വെബ് സൈറ്റിലെ ‘Latest News & Events” സന്ദർശിക്കുക.

ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ ആർട്‌സ് കോളജിൽ ബയോകെമിസ്ട്രി വിഷയത്തിന് നിലവിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിനു മേയ് 31ന് രാവിലെ 11ന് ഇന്റർവ്യൂ നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യൂ.ജി.സി നിഷ്‌ക്കർഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.

താത്കാലിക ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ വിശ്വകർമ്മ വിഭാഗത്തിൽ ഫിറ്റർ ഓൺ കോൺട്രാക്ട് (വനിതകളും അംഗപരിമിതരും അപേക്ഷിക്കേണ്ടതില്ല) തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. എ.ടി.ഐ ഫിറ്റർ ട്രേഡും ഫിറ്ററായി രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം: 01.01.2022 ന് മധ്യേ. നിയമാനുസൃത വയസിളവ് ബാധകം. ശമ്പളം: പ്രതിമാസം 15,000 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ മേയ് 28ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍; അപേക്ഷിക്കാനുളള സമയം നീട്ടി

പത്തനംതിട്ട ജില്ലയില്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയ്ക്ക് വനാശ്രിതരായ ആദിവാസി സമൂഹത്തിലെ പട്ടികവര്‍ഗ വിഭാഗത്തിലെ യോഗ്യരായ പുരുഷ/സ്ത്രീ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിനായി പൊതുവിഭാഗത്തിനായിട്ടുളള 92/2022 കാറ്റഗറി നമ്പര്‍ പ്രകാരമുളള വിജ്ഞാപനത്തിലേക്കും, വനം വകുപ്പില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കുറഞ്ഞത് 500 ദിവസമെങ്കിലും ജോലി ചെയ്തിട്ടുള്ള ഉപജീവനത്തിനായി വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസി പട്ടിക വര്‍ഗക്കാരായ പുരുഷ/സ്ത്രീ വിഭാഗത്തിലുളളവര്‍ക്കുളള 93/2022 കാറ്റഗറി നമ്പര്‍ പ്രകാരമുളള വിജ്ഞാപനത്തിലേക്കും അപേക്ഷ സമര്‍പ്പിക്കുവാനുളള അവസാന തീയതി മെയ് 18 നിന്നും മെയ് 25 ലേക്ക് നീട്ടി. ഫോണ്‍: 0468 2222665.

എസ്.ടി പ്രൊമോട്ടര്‍ കൂടികാഴ്ച 27 ന്

പട്ടികവര്‍ഗ വികസന വകുപ്പിന്റെ വിവിധ ക്ഷേമ വികസന പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പട്ടികവര്‍ഗക്കാരില്‍ എത്തിയ്ക്കുന്നതിനും, സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍ തുടങ്ങിയവ നടത്തുന്ന വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ പട്ടികവര്‍ഗ ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിനും സീതത്തോട് ഗ്രാമപഞ്ചായത്ത്, മല്ലപ്പള്ളി താലൂക്ക് എന്നിവിടങ്ങളിലെ എസ്.ടി പ്രൊമോട്ടറുടെ ഒഴിവിലേക്ക് നിയമിക്കപ്പെടുന്നതിനുള്ള കൂടികാഴ്ച മെയ് 27 ന് രാവിലെ 11 ന് റാന്നി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസില്‍ നടത്തും. സീതത്തോട് ഗ്രാമപഞ്ചായത്ത്, മല്ലപ്പള്ളി താലൂക്ക് എന്നിവിടങ്ങളിലെ സ്ഥിരതാമസക്കാരായ 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളതും, 20 നും 35 നും മധ്യേ പ്രായപരിധി ഉള്ളതുമായ പട്ടികവര്‍ഗ യുവതീയുവാക്കള്‍ക്ക് കൂടികാഴ്ചയില്‍ പങ്കെടുക്കാം. കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിന് വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസല്‍, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്/മറ്റ് തിരിച്ചറിയല്‍ രേഖകള്‍ എന്നിവ സഹിതം അന്നേ ദിവസം റാന്നി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍ – 04735 227703, 9496070349, 9496070336.

Read More: Kerala Job News 20 May 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 21 may 2022