scorecardresearch
Latest News

Kerala Jobs 21 March 2023: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 21 March 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ

jobs, job news
Kerala Jobs 29 May 2023

Kerala Jobs 17 March 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ.

നിയുക്തി തൊഴിൽ മേള 25ന്

എംപ്ലോയ്മെന്റ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ മാർച്ച് 25ന് നടത്തുന്ന നിയുക്തി 2023 മെഗാ ജോബ് ഫെയർ തൊഴിൽ, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ മുൻനിര കമ്പനികൾ എസ്.എസ്.എൽ.സി മുതൽ പ്രൊഫഷണൽ, ടെക്നിക്കൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കായുള്ള മുവ്വായിരത്തിൽപ്പരം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.jobfest.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വിശദവിവരങ്ങൾക്ക്: 0471 2992609, 0474 2746789, 0468 2222745, 0477 2230622, 9447400780, 8547596706.

ലാബ് ടെക്നീഷ്യന്‍ നിയമനം

മരുതറോഡ് ഗ്രാമപഞ്ചായത്തിലെ ഗവ ഹോമിയോ ഡിസ്പെന്‍സറിയില്‍ ലാബ് ടെക്നീഷ്യന്‍ നിയമനം. ഡി.എം.എല്‍.ടി യോഗ്യതയുള്ളവര്‍ വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷ, സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി മാര്‍ച്ച് 29 ന് ഉച്ചയ്ക്ക് രണ്ടിനകം സെക്രട്ടറി, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി, സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറി, മരുതറോഡ് പി.ഒ, പാലക്കാട് വിലാസത്തിലോ നേരിട്ടോ നല്‍കണം. ഫോണ്‍: 0491-2957330.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

വാണിയംകുളം ഗവ ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്നോളജി ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. ഫാഷന്‍ ടെക്നോളജിയില്‍ ബി.വോക്/ നാല് വര്‍ഷത്തെ ബിരുദം, ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ ഫാഷന്‍ ടെക്നോളജിയില്‍ ബി.വോക്/ ത്രിവര്‍ഷ ബിരുദം, രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ ഫാഷന്‍ ടെക്നോളജിയില്‍ ത്രിവര്‍ഷ ഡിപ്ലോമ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ ഫാഷന്‍ ടെക്നോളജിയില്‍ എന്‍.ടി.സി/എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമാണ് യോഗ്യത. താത്പര്യമുള്ളവര്‍ മാര്‍ച്ച് 25 ന് രാവിലെ 11 ന് സര്‍ട്ടിഫിക്കറ്റിന്റെ  അസലും പകര്‍പ്പുമായി എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0466 2227744.

താല്‍ക്കാലിക നിയമനം

എറണാകുളം ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ പമ്പ് ഓപ്പറേറ്റര്‍ ഗ്രേഡ് 2 തസ്തികയില്‍ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. എസ്.എസ്. എല്‍.സിയും സമാനമേഖലയില്‍ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമാണ് യോഗ്യത.പ്രായപരിധി 18- 41. വയസ്സിളവ് അനുവദനീയം. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം 29 ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം.

അപേക്ഷ ക്ഷണിച്ചു

കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള (അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം), ഗ്രാജ്വേറ്റ് ഇന്റേൺ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.നല്ല ആശയവിനിമയവും ഐടി നൈപുണ്യവും ഉള്ളവർക്ക് മുൻഗണന. പ്രതിമാസ വേതനം 12500/- രൂപ . എറണാകുളം ജില്ലയിലുള്ള കളമശ്ശേരി, പെരുമ്പാവൂർ അസാപ്‌ ഓഫീസുകളിലാണ് നിയമനം. ഇന്റേൺഷിപ്പ് കാലാവധി ഒരു വർഷം. അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 22. കൂടുതൽ വിവരങ്ങൾക്ക് 9495999671 / 9495999643 നമ്പറുകളിൽ ബന്ധപ്പെടുക. ഇമെയിൽ:dpmekm@asapkerala.gov.in.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 21 march 2023