Kerala Job News 21 March 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം
ലാബ് ടെക്നീഷ്യന് നിയമനം
ആലപ്പുഴ: ജില്ലാ ടി.ബി കേന്ദ്രത്തില്‍ താത്ക്കാലിക അടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. പി.എസ്.സി അംഗീകൃത ലാബ് ടെകനീഷ്യന് കോഴ്സാണ് യോഗ്യത. കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് നിര്‍ബന്ധം. പ്രതിമാസ ശമ്പളം 14,000 രൂപ.
അപേക്ഷകള്‍ മാര്‍ച്ച് 25ന് വൈകുന്നേരം അഞ്ചുവരെ ജില്ലാ ടി.ബി. കേന്ദ്രം ഓഫീസില്‍ നല്‍കാം. സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് ശേഷം ഇന്റര്‍വ്യൂ തീയതി അറിയിക്കും. ഫോണ്‍: 0477 2252861
എസ്.ടി. പ്രൊമോട്ടര്‍ പരീക്ഷ 27ന്
ആലപ്പുഴ: പട്ടികവര്‍ഗ വികസന വകുപ്പില്‍ എസ്.ടി. പ്രൊമോട്ടര്‍/ ഹെല്‍ത്ത് പ്രൊമോട്ടര്‍ തസ്തികയിലേക്ക് തെരഞ്ഞെടുപ്പിനുള്ള എഴുത്തു പരിക്ഷ മാര്‍ച്ച് 27ന് രാവിലെ 11 മുതല്‍ പുന്നപ്ര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ നടക്കും. ഹാള്‍ ടിക്കറ്റ് ലഭിക്കാത്ത അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ 0475- 2222353, 9496070348 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
യു.പി. സ്കൂള്‍ ടീച്ചര്‍ അഭിമുഖം 25ന്
ആലപ്പുഴ: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു.പി. സ്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) കാറ്റഗറി നമ്പര്‍- 517/2019 തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ അഭിമുഖം (ഒന്നാം ഘട്ടം – 30 പേര്) ആലപ്പുഴ ജില്ലാ പി.എസ്.സി ഓഫീസില്‍ മാര്‍ച്ച് 25ന് നടക്കും.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. രേഖകളുടെ അസ്സല്, ഒ.ടി.ആര്. വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്തും തീയതിയിലും ആലപ്പുഴ ജില്ലാ പി.എസ്.സി ഓഫീസില്‍ എത്തണം.
വാക് ഇൻ ഇന്റർവ്യൂ
വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ, കേരള മഹിള സമഖ്യ സൊസൈറ്റി മുഖേന തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച ഇന്റഗ്രേറ്റഡ് ചൈൽഡ് കെയർ ഹോമിലേക്ക് കെയർ ടേക്കർ തസ്തികയിൽ യോഗ്യരായ സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക് -ഇൻ-ഇന്റർവ്യൂ നടത്തും. ഒരു ഒഴിവാണുള്ളത്. പ്ലസ്ടു/പ്രിഡിഗ്രിയാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന. പ്രതിമാസം 12,000 രൂപയാണ് വേതനം. അപേക്ഷകർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഏപ്രിൽ അഞ്ചിന് രാവിലെ 11 ന് കരമന കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ സംസ്ഥാന ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റെർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ : 0471 -2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www. keralasamakhya.org.
Read More: Kerala Jobs 05 March 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ