scorecardresearch

Latest News

ഗസ്റ്റ് ലക്ചറർ ഒഴിവ്

Kerala Jobs 21 June 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

jobs, career, ie malayalam

ഡെപ്യൂട്ടേഷൻ നിയമനം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാനമിഷൻ ഓഫീസിൽ സ്റ്റേറ്റ് എൻജിനിയർ തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ http://www.nregs.kerala.gov.in ൽ ലഭിക്കും.

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ താത്കാലിക നിയമനം

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് താൽക്കാലികാടിസ്ഥാനത്തിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നു. എം.ടെക് (ഐ.ടി)/ എം.സി.എ യും സോഫ്റ്റ്‌വെയർ സ്ഥാപനങ്ങളിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 35 വയസു വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജൂലൈ അഞ്ചിനു മുമ്പ് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്, വഞ്ചിയൂർ, തിരുവനന്തപുരം -35 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മാർഗ്ഗമോ ലഭിക്കണം. seretary@ kkvib.org എന്ന ഇ-മെയിലിലും അയയ്ക്കാം.

അക്കൗണ്ട്‌സ് ഓഫിസർ കരാർ നിയമനം

ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എ.ഡി.എ.കെ യിൽ (ഏജൻസി ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് അക്വാകൾച്ചർ, കേരള) അക്കൗണ്ടസ് ഓഫീസർ ഒഴിവിൽ സി.എ ഇന്റർ യോഗ്യതയുള്ളവരിൽ നിന്ന് ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 40,000 രൂപ സഞ്ചിത വേതനമായി നൽകും. അപേക്ഷ ഓൺലൈൻ ആയോ തപാൽ മാർഗ്ഗമോ നേരിട്ട് ഹെഡ് ഓഫീസിലോ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. അപേക്ഷ അയക്കേണ്ട വിലാസം ഏജൻസി ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (എ.ഡി.എ.കെ) റ്റി.സി 29/3126, റീജ, മിൻജിൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം – 695 014, ഫോൺ: 0471 2322410, ഇ-മെയിൽ: aquaculturekerala @yahoo.co.in.

സീനിയർ സൂപ്രണ്ട് ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഒഴിവുള്ള സീനിയർ സൂപ്രണ്ട് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ശമ്പള സ്‌കെയിൽ: 51,400-1,10,300. സംസ്ഥാന സർക്കാർ സർവീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണൽ നേരിട്ട് കൂടിക്കാഴ്ച നടത്തിയശേഷം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

താത്പര്യമുള്ള ജീവനക്കാർ കെ.എസ്.ആർ 144 അനുസരിച്ചുള്ള പ്രഫോർമയും, ബയോഡേറ്റയും ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ എൻ.ഒ.സി ഉൾപ്പെടെ മേലധികാരികൾ മുഖേന ജൂലൈ 20ന് മുമ്പ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, ഹൗസിംഗ് ബോർഡ് ബിൽഡിങ് (അഞ്ചാം നില) ശാന്തിനഗർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.

തിരുവനന്തപുരം പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെന്റർ പ്രിൻസിപ്പൽ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരത്തെ പ്രീഎക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ പ്രിൻസിപ്പൽ നിയമനത്തിന് അപേക്ഷിക്കാം. പ്രതിമാസം 20,000 രൂപ ഹോണറേറിയം. ഒരു വർഷത്തെ കരാർ നിയമനമാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രിൻസിപ്പൽ / സെലക്ഷൻ ഗ്രേഡ് ലക്ചറർ / സീനിയർ ഗ്രേഡ് ലക്ചറർ തസ്തികകളിൽ വിരമിച്ചവർക്ക് അപേക്ഷ നൽകാം. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സ്വയം തയാറാക്കിയ അപേക്ഷ എന്നിവ സഹിതം 27 ന് വൈകിട്ട് 5 നകം ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം-നന്ദാവനം റോഡ്, വികാസ്ഭവൻ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2737246.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സബ് എഡിറ്റര്‍ , കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ഒഴിവുകള്‍

വിവര പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ സംയോജിത വികസന വാര്‍ത്ത ശൃംഖല(പ്രിസം) പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഒഴിവുള്ള ഒരു കണ്ടന്റ് എഡിറ്റര്‍, ഒരു സബ് എഡിറ്റര്‍, രണ്ട് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് എംപാനല്‍ഡ് തസ്തികകളിലേക്ക് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂണ്‍ 28 നകം പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നല്‍കണം.

യോഗ്യത

സബ് എഡിറ്റര്‍: ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേര്‍ണലിസം/ പബ്ലിക് റിലേഷന്‍സ്/ മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ. അല്ലെങ്കില്‍ ജേര്‍ണലിസം/പബ്ലിക് റിലേഷന്‍സ്/മാസ് കമ്മ്യൂണിക്കേഷന്‍സില്‍ അംഗീകൃത ബിരുദം. ജേര്‍ണലിസം ബിരുദാനന്തര ബിരുദക്കാര്‍ക്കും അപേക്ഷിക്കാം. പത്ര ദൃശ്യമാധ്യമങ്ങളിലോ വാര്‍ത്ത ഏജന്‍സികളിലോ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പബ്ലിക് റിലേഷന്‍സ് വാര്‍ത്താ വിഭാഗങ്ങളിലോ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം.

ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്: ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേര്‍ണലിസം/പബ്ലിക് റിലേഷന്‍സ്/ മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ. അല്ലെങ്കില്‍ ജേര്‍ണലിസം/പബ്ലിക് റിലേഷന്‍സ് മാസ് കമ്മ്യൂണിക്കേഷന്‍സില്‍ അംഗീകൃത ബിരുദം. പത്ര ദൃശ്യമാധ്യമങ്ങളിലോ വാര്‍ത്ത ഏജന്‍സികളിലോ ഓണ്‍ലൈന്‍ മാധ്യമങ്ങളിലോ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പബ്ലിക് റിലേഷന്‍സ് വാര്‍ത്താ വിഭാഗങ്ങളിലോ സമൂഹമാധ്യമങ്ങളിലോ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം. ഡിസൈനിംഗില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന.

കണ്ടന്റ് എഡിറ്റര്‍: ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേര്‍ണലിസം/ പബ്ലിക് റിലേഷന്‍സ്/മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ. അല്ലെങ്കില്‍ ജേര്‍ണലിസം/പബ്ലിക് റിലേഷന്‍സ്/മാസ് കമ്മ്യൂണിക്കേഷന്‍സില്‍ അംഗീകൃത ബിരുദം. പത്ര ദൃശ്യമാധ്യമങ്ങളിലോ വര്‍ത്താ ഏജന്‍സികളിലോ ഓണ്‍ലൈന്‍ മാധ്യമങ്ങളിലോ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പബ്ലിക് റിലേഷന്‍സ് വാര്‍ത്താ വിഭാഗങ്ങളിലോ സമൂഹമാധ്യമങ്ങളിലോ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം. സമൂഹ മാധ്യമങ്ങളില്‍ കണ്ടന്റ് ജനറേഷനില്‍ പ്രവൃത്തി പരിചയം ഉണ്ടാവണം. ഡിസൈനിംഗില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന.

പ്രായപരിധി 35 വയസ്സ്. സബ് എഡിറ്റര്‍ 21780, കണ്ടന്റ് എഡിറ്റര്‍ 17940, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് 16940 രൂപ പ്രതിമാസ പ്രതിഫലം ലഭിക്കും. ജൂലൈ ഒന്നിന് രാവിലെ 11 ന് പരീക്ഷയും തുടര്‍ന്ന് അഭിമുഖവും നടത്തും. അപേക്ഷകള്‍ പാലക്കാട് സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭ്യമാക്കണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ – 9446317767

മെന്റര്‍ ടീച്ചര്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പാക്കുന്ന ഗോത്രബന്ധു പദ്ധതി പ്രകാരം ടി.ടി.സി/ഡി.എഡ്/ബി.എഡ് യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും മെന്റര്‍ ടീച്ചര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 45 വയസ്സ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 28 ന് വൈകിട്ട് നാലിനകം ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ നല്‍കണമെന്ന് പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505383

അധ്യാപക ഒഴിവ്

ഇടമുറി ഗവ. എച്ച് എസ് സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ജൂനിയര്‍ തസ്തികയില്‍ ഹിന്ദി, ബോട്ടണി, സുവോളജി, ഫിസിക്‌സ് വിഷയങ്ങള്‍ക്കും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഗണിത അധ്യാപക തസ്തികയില്‍ ഓരോ താത്കാലിക ഒഴിവുകള്‍ ഉണ്ട്. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 23ന് രാവിലെ 11ന് ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 9446382834, 9745162834.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ; വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ മാനസികാരോഗ്യ പരിപാടിയിലേക്ക് താത്കാലിക അടിസ്ഥാനത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. സര്‍ക്കാര്‍ അംഗീകൃത എം.ഫില്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി വിത്ത് ആര്‍.സി.ഐ രജിസ്ട്രേഷന്‍ ഉളള 40 വയസില്‍ കവിയാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ജൂണ്‍ 28ന് രാവിലെ 10ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ യോഗ്യത തെളിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ബയോഡേറ്റയും സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

വ്യാവസായിക പരിശീലന വകുപ്പിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

വ്യാവസായിക പരിശീലന വകുപ്പിലെ ഐടി സെല്ലിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. എം.സി.എ അല്ലെങ്കിൽ ബി.ടെക് (കംപ്യൂട്ടർ എൻജിനീയറിങ്) അല്ലെങ്കിൽ തതുല്യ യോഗ്യതയും സിസ്റ്റം അഡ്മിനിസ്ട്രേഷൻ, സെർവർ മാനേജ്മെന്റ്, നെറ്റ്വർക്കിങ്, ക്ലൗഡ് കംപ്യൂട്ടിങ് എന്നിവയിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമാണു യോഗ്യത. ഡാറ്റ ബേസ് / ആപ്ലിക്കേഷൻ സെർവർ അഡ്മിനിസ്ട്രേഷനിൽ പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുള്ളവർ അപേക്ഷയും വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ സർ്ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 30നു രാവിലെ 11ന് ട്രെയിനിങ് ഡയറക്ടർ, ട്രെയിനിങ് ഡയറക്ടറേറ്റ്, അഞ്ചാം നില, തൊഴിൽ ഭവൻ, തൊഴിൽ ഭവൻ, വികാസ് ഭവൻ. പിഒ, തിരുവനന്തപുരം – 33 എന്ന വിലാസത്തിൽ ഹാജരായി അഭിമുഖ പരീക്ഷയിൽ പങ്കെടുക്കണം.

സഖി വൺ സ്റ്റോപ്പ് സെന്ററിൽ ഒഴിവുകൾ

തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ ചെമ്പകനഗറിലെ സഖി വൺ സ്റ്റോപ്പ് സെന്ററിൽ വിവിധ ഒഴിവുകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കാണ് അവസരം. സെന്റർ അഡ്മിനിസ്‌ട്രേറ്റർ (റസിഡൻഷ്യൽ), കേസ് വർക്കർ, സെക്യൂരിറ്റി/ നൈറ്റ് വിമൻ തസ്തികകളിലാണ് നിയമനം. അപേക്ഷകൾ ജൂലൈ 7 നകം നൽകണം. വെള്ളപേപ്പറിൽ ഫോട്ടോപതിച്ച് ബയോഡാറ്റയും രേഖകളും സഹിതം വനിത പ്രൊട്ടക്ഷൻ ഓഫീസറുടെ കാര്യാലയം, വി.ടി.സി കോംപ്ലക്‌സ്, പൂജപ്പുര-12 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. വിശദവിവരങ്ങൾക്ക്: 0471-2344245.

അഭിമുഖം 21 ന്

പ്രമാടം ഗ്രാമപഞ്ചായത്തിലെ അഭ്യസ്ഥവിദ്യരായ യുവതിയുവാക്കളിൽ നിന്നും എസ് ബി ഐ ലൈഫ്-ലേക്ക് സെയിൽസ് ഓഫീസർ (പ്ലസ് ടു/ , 25 നും 35 നും മദ്ധ്യേ), ലൈഫ് മിത്ര ( പത്താം ക്ലാസ്, പ്രായം 30 നും 60 നും മദ്ധ്യേ ), പ്രോജക്ട് ശക്തി (പ്ലസ് ടു, സ്ത്രീകൾക്ക് മാത്രം, പ്രായം 25 നും 45 നും മദ്ധ്യേ) എന്നീ തസ്തികകളിലേക്ക് ജൂൺ 21, 11 മണി മുതൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ അഭിമുഖം നടത്തുമെന്ന് പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഫോൺ: 0468 2242215,

ഗസ്റ്റ് അധ്യാപക അഭിമുഖം

ആറ്റിങ്ങൽ സർക്കാർ കോളേജിൽ ഗണിതശാസ്ത്രം, ഫിസിക്‌സ് വിഭാഗങ്ങളിൽ 2022-2023 അധ്യയന വർഷത്തേയ്ക്കുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം ജൂൺ 20ന് നിടക്കും. ഗണിതശാസ്ത്ര വിഭാഗത്തിന് രാവിലെ 10.30നും ഫിസിക്‌സ് വിഭാഗത്തിന് രാവിലെ 11നുമാണ് അഭിമുഖം. കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യലയത്തിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം (പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഉൾപ്പെടെ) ഇന്റർവ്യൂവിന് ഹാജരാകണം.

ഗസ്റ്റ് ലക്ചറർ ഒഴിവ്

കാര്യവട്ടം സർക്കാർ കോളജിൽ മാത്തമറ്റിക്‌സ് വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. കൊല്ലം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയ ഗസ്റ്റ് അദ്ധ്യാപക പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 30ന് രാവിലെ 11ന് ഇന്റർവ്യൂവിന് ഹാജരാകണം. വിശദവിവരങ്ങൾക്ക്: 9495312311.

എഡിറ്റോറിയൽ അസിസ്റ്റന്റ്, സബ് എഡിറ്റർ അഭിമുഖം ജൂൺ 22ന്

സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ എഡിറ്റോറിയൽ അസിസ്റ്റന്റ്, സബ് എഡിറ്റർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ ജൂൺ 22ന് രാവിലെ 10.30ന് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തിരുവനന്തപുരത്തെ കേന്ദ്രഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, സംവരണാനുകൂല്യം എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം നേരിട്ട് ഹാജരാകണം. ശമ്പളം: 32,560 രൂപ. പ്രായപരിധി 35 വയസ്. എസ്. സി, എസ്. ടി വിഭാഗത്തിന് പ്രായപരിധിയിൽ 5 വർഷത്തെ ഇളവനുവദിക്കും. ഒരു വർഷത്തേക്കുള്ള കരാർ അടിസ്ഥാനത്തിലുള്ള നിയമനം സംവരണ തത്വങ്ങൾപാലിച്ചുകൊണ്ടായിരിക്കും നടത്തുക. റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരുവർഷമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: https:// http://www.keralabhashainstitute.org/.

താല്ക്കാലിക നിയമനം

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിൽ കരാർ വ്യവസ്ഥയിലും, ക്ലീനർ തസ്തികയിൽ ദിവസവേതന വ്യവസ്ഥയിലും നിയമനം നടത്തുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 27. അപേക്ഷകൾ നേരിട്ടോ തപാൽ മാർഗമോ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www. khrws.kerala.gov.in.

വാക്ക് ഇൻ ഇന്റർവ്യൂ

ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ ഒഴിവിൽ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. താല്പര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം രാവിലെ 10 നു എത്തണം. കൂടുതൽ വിവരങ്ങൾക്ക്: www. jntbgri.res.in.

സി-ഡിറ്റ് അപേക്ഷ ക്ഷണിച്ചു

സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി (സി-ഡിറ്റ്) വിവിധ പ്രോജക്ടുകളിലേക്ക് നിയമനം നടത്തുന്നു. പ്രോഗ്രാം മാനേജർ, പ്രോഗ്രാമർ (പി.എച്ച്.പി), പ്രോഗ്രാമർ (ഫ്‌ളട്ടർ), UI/UX ഡെവലപ്പർ, 2ഡി അനിമേറ്റർ, ടെക്‌നിക്കൽ റൈറ്റർ, സെർവർ അഡ്മിനിസ്‌ട്രേറ്റർ, സീനിയർ അഡ്മിനിസ്‌ട്രേറ്റർ, സീനിയർ പ്രോഗ്രാമർ (ജാവ), സീനിയർ പ്രോഗ്രാമർ (പി.എച്ച്.പി) തുടങ്ങിയ തസ്തികകളിൽ നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. www. careers.cdit.org മുഖേന ജൂൺ 25ന് വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷ സമർപ്പിക്കാം. കുടുതൽ വിവരങ്ങൾക്ക്: www. cdit.org.

ഇമേജ് / പി.ഡി.എഫ് എഡിറ്റർ പാനൽ

സിഡിറ്റിന്റെ ഡിജിറ്റൈസേഷൻ പ്രൊജക്ടുകളുടെ എഡിറ്റിങ് ജോലികൾ സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ചു നിർവഹിക്കുന്നതിനായി ഇമേജ്/ പി.ഡി.എഫ് താത്കാലിക പാനൽ തയാറാക്കുന്നു. പ്ലസ് ടു പാസായിരിക്കണം. ഫോട്ടോ എഡിറ്റിംഗ്/ പി.ഡിഎഫ് എഡിറ്റിംഗ്/ ഗ്രാഫിക് ഡിസൈനിംഗ് തുടങ്ങിയ ഏതെങ്കിലും മൂന്ന് മാസത്തിൽ കുറയാത്ത കോഴ്‌സ് പാസായിരിക്കണം. അല്ലെങ്കിൽ ഈ മേഖലയിൽ ആറു മാസത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയം വേണം. ഒരു എംബിപിഎസ് സ്പീഡുള്ള ഇന്റർനെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടർ സ്വന്തമായി ഉണ്ടായിരിക്കണം. താല്പര്യമുള്ളവർ www. cdit.org യിൽ 27നകം ഓൺലൈനായി രജിസ്റ്റർ ചെയ്തു ബയോഡാറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും (മാർക്ക് ലിസ്റ്റ് ഉൾപ്പെടെ) അപ്‌ലോഡ് ചെയ്യണം.

Read More: ടെക്‌നിക്കൽ അസിസ്റ്റന്റ് ഒഴിവ്

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 21 june 2022

Best of Express