scorecardresearch
Latest News

Kerala Jobs 21 July 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 21 July 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

jobs, career, ie malayalam

Kerala Jobs 21 July 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

സീനിയര്‍ റസിഡന്റ്മാരുടെ ഇന്റര്‍വ്യൂ

ഇടുക്കി ഗവ: മെഡിക്കല്‍ കോളേജില്‍ ഡന്റല്‍ ഡിപ്പാര്‍ട്ടുമെന്റിലേക്ക് സീനിയര്‍ റസിഡന്റിനെ ആവശ്യമുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത എം ഡി എസ് ഇന്‍ ഓറല്‍ ആന്‍ഡ് മാക്‌സിലോ ഫേഷ്യല്‍ സര്‍ജറി, കെ ഡി സി റജിസ്‌ട്രേഷന്‍ ശമ്പളം 70,000 രൂപ. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍, ബന്ധപ്പെട്ട രേഖകള്‍ സഹിതം ഇടുക്കി ഗവ: മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ആഫീസില്‍ ജൂലൈ 25 നു രാവിലെ 11.00 -ന് ഹാജരാകണം. ഫോണ്‍: 04862 233075, 233076

ഇലക്ട്രീഷ്യന്‍, പ്ലംബര്‍: അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗ്ഗവികസന വകുപ്പിന് കീഴില്‍ ഇടുക്കി ജില്ലയിലെ നാടുകാണിയില്‍ പ്രവര്‍ത്തിക്കുന്ന ഐ ടി ഐ യില്‍ ഇലക്ട്രീഷ്യന്‍ (2 വര്‍ഷം), പ്ലംബര്‍ (1 വര്‍ഷം) എന്നി ട്രേഡുകളിലേക്ക് പ്രവേശനത്തിന് ജൂലൈ 31 വരെ അപേക്ഷിക്കാം. 80 % സീറ്റുകള്‍ എസ് ടി വിഭാഗത്തിനും 10% സീറ്റുകള്‍ എസ് സി വിഭാഗത്തിനും 10% സീറ്റുകള്‍ ജനറല്‍ വിഭാഗത്തിനുമായി സംവരണം ചെയ്തിരിക്കുന്നു.
https:// forms.gle/ cLD8GskWc9QYNA4UA എന്ന ലിങ്കുവഴി ജൂലൈ 31 വരെ അപേക്ഷ അയക്കാം. ഫോണ്‍: 9633315998, 9656820828, 9895669568.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസ് (ഹോമിയോപ്പതി വകുപ്പ്) നു കീഴിലുള്ള വിവിധ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ ഒഴിവുള്ള ഫാര്‍മസിസ്റ്റ് തസ്തികയിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയോഗിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ജൂലൈ 26, രാവിലെ 10 മണി മുതല്‍ തൊടുപുഴ തരണിയില്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന (ചാഴിക്കാട്ട് ആശുപത്രിയ്ക്ക് സമീപം) ജില്ലാ മെഡിക്കല്‍ ഓഫീസിലാണ് ഇന്റര്‍വ്യൂ. എന്‍.സി.പി. (നഴ്‌സ് കം ഫാര്‍മസിസ്റ്റ്) /സി.സി.പി. (സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി) (ഹോമിയോ) പാസായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് (40 വയസില്‍ കവിയാത്തവര്‍), തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജാതി എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും, എംപ്ലോയ്‌മെന്റ് റജിസ്‌ട്രേഷന്‍ കാര്‍ഡും, സര്‍ട്ടിഫിക്കറ്റുകളുടെ ഓരോ പകര്‍പ്പുമായി നേരിട്ട് ഹാജരാകണം. ഫോണ്‍- 04862 227326.

ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ ഓഫിസിൽ ഒഴിവുള്ള ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

സർക്കാർ നഴ്‌സിംഗ് സ്‌കൂളിലെ പ്രിൻസിപ്പൽ/ വൈസ് പ്രൻസിപ്പൽ/ സീനിയർ നഴ്‌സിംഗ് ട്യൂട്ടർ എന്നീ തസ്തികകളിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം ഓഗസ്റ്റ് 6നു വൈകിട്ട് അഞ്ചിനു മുമ്പ് രജിസ്ട്രാർ, കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം-695035 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 21 july 2022