Kerala Jobs 21 January 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.
പകല്‍വീട് കെയര്‍ടേക്കര്‍ നിയമനം
പാലക്കാട് കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡ് ചൂര്‍ക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന പകല്‍വീട്ടില്‍ കെയര്‍ടേക്കര്‍ നിയമനം. പ്ലസ് ടു ആണ് യോഗ്യത. 20 നും 40 നും മധ്യേ പ്രായമുള്ള പഞ്ചായത്തില്‍ സ്ഥിരതാമസമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ജെറിയാട്രിക് ട്രെയിനിങ്/നഴ്സിങ് ഡിപ്ലോമ ഉള്ളവര്‍ക്കും പഞ്ചായത്തിലെ 15, 16 വാര്‍ഡില്‍ ഉള്ളവര്‍ക്കും മുന്‍ഗണന.
അപേക്ഷ ജനുവരി 31 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണമെന്ന് കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ അറിയിച്ചു. അപേക്ഷാ ഫോറം പഞ്ചായത്ത് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 8848395695, 04922266223.
ഡോക്ടര്‍, നഴ്‌സ് താല്‍ക്കാലിക നിയമനം
ആലപ്പുഴ: കായംകുളം താലൂക്കാശുപത്രിയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂയിലൂടെ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തും. ഡോക്ടര്‍, പാലിയേറ്റീവ് നഴ്‌സ്, ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന്‍ തസ്‌കകളിലാണ് ഒഴിവ്.
ലാബ് ടെക്നീഷ്യന്‍: യോഗ്യത: ഡി.എം.എല്‍.ടി, രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. അഭിമുഖം: ജനുവരി 27ന് രാവിലെ 10.30-ന്.
ഫാര്‍മസിസ്റ്റ്: യോഗ്യത: ഡി.ഫാം രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം, ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍. അഭിമുഖം: 27-ന്, ഉച്ചയ്ക്ക് 12 മണി.
പാലിയേറ്റീവ് നഴ്‌സ്: യോഗ്യത: ജനറല്‍ നഴ്സിങ്, പാലിയേറ്റീവ് രംഗത്ത് ജോലി പ്രവിണ്യം. അഭിമുഖം: 30-ന്, രാവിലെ 10.30ന്.
ഡോക്ടര്‍: യോഗ്യത: എം.ബി.ബി.എസ് (രജിസ്ട്രേഡ് ആയിരിക്കണം). പ്രായ പരിധി: 40 വയസ്സ്. അഭിമുഖം: 30-ന്, ഉച്ചയ്ക്ക് 12ന്.
യോഗ്യത, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കണം. ഡോക്ടര്‍ നിയമനം ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 10 വരെയുള്ള സായാഹ്ന ഒപിയിലേക്കായിരിക്കും. വിശദവിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ആശുപത്രി ഓഫീസില്‍ നിന്നും 9961573066 എന്ന നമ്പരിലും ലഭിക്കും.
അസിസ്റ്റന്റ് എന്‍ജിനീയര്‍, ഓവര്‍സിയര്‍
ഇടുക്കി ജില്ലയിലെ അറക്കുളം ഗ്രാമപഞ്ചായത്തില്‍ എല്‍.എസ്.ജി.ഡി. സെക്ഷനില്‍ നിലവില്‍ ഒഴിവുള്ള അസിസ്റ്റന്റ് എന്‍ജിനീയര്‍, തേര്‍ഡ് ഗ്രേഡ് ഓവര്‍സിയര്‍ തസ്തികകളിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കാന്‍ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിടെക്കാണ് അസിസ്റ്റന്റ് എന്‍ജീനീയറുടെ യോഗ്യത. തേര്‍ഡ് ഗ്രേഡ് ഓവര്‍സിയര്‍ക്ക് എസ് എസ് എല്‍ സി വിജയവും ഐറ്റിഐ സിവില്‍ എന്‍ജിനീയറിംഗ് യോഗ്യതയും വേണം. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കും സേവനത്തില്‍നിന്നു വിരമിച്ച ഓവര്‍സീയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്നിവര്‍ക്കും ജനുവരി 23 നു മുമ്പായി അറക്കുളം പഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 2520230. ഇ-മെയില്‍: secarklmgp@gmail.com
ലക്ചറര്‍ താത്കാലിക ഒഴിവ്
നെയ്യാറ്റിന്‍കര സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് ഡിപ്പാര്‍ട്ട്മെന്റില്‍ ലക്ചര്‍ ഇന്‍ കംപ്യൂട്ടര്‍ എന്‍ജിനീയറിങ് തസ്തികയിലേയ്ക്ക് താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 25നു രാവിലെ 10.30നു പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നേരിട്ടു ഹാജരാകണം.
കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്ങില്‍ ഫസ്റ്റ് ക്ലാസോടെയുള്ള ബിരുദമാണു യോഗ്യത. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി എന്നിവയുള്ളവര്‍ക്കും അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ (എ.ഐ.സി.ടി.ഇ) അംഗീകരിച്ച പ്രവൃത്തി പരിചയമുള്ളവര്‍ക്കും നിയമാനുസൃത വെയിറ്റേജ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2222935, 91-9400006418.
പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
കേരള വനഗവേഷണ സ്ഥാപനത്തില്‍ (കെ.എഫ്.ആര്‍.ഐ) പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു താല്‍ക്കാലിക ഒഴിവ്. ബോട്ടണി/ പ്ലാന്റ് സയന്‍സ് ഇവയില്‍ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദമാണു യോഗ്യത. ടാക്സോണമി, പ്ലാന്റ് ഐടെന്റിഫിക്കേഷന്‍, ഡേറ്റ പ്രോസസിങ് എന്നിവയിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം. കാലാവധി ഒരു വര്‍ഷം.
ഫെല്ലോഷിപ്പ് മാസം 19000 രൂപ. 2023 ജനുവരി ഒന്നിനു 36 വയസ് കവിയരുത്. പട്ടികജാതി-വര്‍ഗക്കാര്‍ക്ക് അഞ്ചും മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്കു മൂന്നും വര്‍ഷവത്തെ വയസിളവ് ലഭിക്കും.
ജനുവരി 25ന് രാവിലെ 10നു അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ നടത്തുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.