Kerala Jobs 21 February 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.
ഹിന്ദി അധ്യാപക താത്കാലിക നിയമനം
തിരുവനന്തപുരം കൈമനം സര്‍ക്കാര്‍ വനിത പോളിടെക്‌നിക് കോളജിലെ വിദ്യാര്‍ഥിനികള്‍ക്കു സിലബസിന്റെ ഭാഗമായി ഹിന്ദി അധ്യാപകനെ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നു. എം.എ ഹിന്ദി ഒന്നാം ക്ലാസ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡോറ്റ, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി ഫെബ്രുവരി 24നു രാവിലെ 10നു കോളജ് പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്കു ഹാജരാകണം. വിശദവിവരങ്ങള്‍ക്ക്: 0471-2491682.
കരാര്‍ നിയമനം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷന്‍ ഓഫീസിലേക്ക് E-fms (Electronic fund Management system) computer operator തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ബിരുദം, അംഗീകൃത സ്ഥാപനത്തില്‍ നിന്നുമുള്ള പി.ജി.ഡി.സി.എ. മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണു യോഗ്യതകള്‍ (മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഗ്രാമ/ബ്ലോക്ക് പഞ്ചായത്തുകളില്‍ ഡി.ഇ.ഒ (ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍) തസ്തികയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കു മുന്‍ഗണന). ഒരു വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമായിരിക്കും ലഭിക്കുക (കരാര്‍ അടിസ്ഥാനത്തില്‍ ജോലിയിലെ കഴിവ് അടിസ്ഥാനപ്പെടുത്തി നിയമനാധികാരിക്ക് കരാര്‍ പുതുക്കി നല്‍കാവുന്നതാണ്). പ്രതിമാസ വേതനം 24,040 രൂപ. നിയമനം തീര്‍ത്തും താല്‍ക്കാലികവും സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിധേയവുമായിരിക്കും. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട വിലാസം: മിഷന്‍ ഡയറക്ടര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷന്‍, പബ്ലിക് ഓഫീസ് ബില്‍ഡിംഗ്, മൂന്നാംനില, റവന്യൂ കോംപ്ലക്സ്, വികാസ് ഭവന്‍. പി.ഒ. തിരുവനന്തപുരം- 695033. ഫോണ്‍: 0471-2313385, 0471-2314385. ഇ-മെയില്‍: careers.mgnregakerala@gmail.com.
ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കരാര്‍ നിയമനം
ദേശീയ ആരോഗ്യദൗത്യം (ആരോഗ്യ കേരളം) ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്കു നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ഡിഗ്രി, ഡിസിഎ/പിജിഡിസിഎ, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. ശമ്പളം 13,500. പ്രായപരിധി 2023 ജനുവരി ഒന്നിന് 40 വയസ്. താത്പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യത, മാര്‍ക്ക് ലിസ്റ്റ്, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന മര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ ഓണ്‍ലൈനില്‍ മാര്‍ച്ച് ആറിന് വൈകിട്ട് മൂന്നിന് മുമ്പായി സമര്‍പ്പിക്കണം. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കും http://www.arogyakeralam.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ലബോറട്ടറി ടെക്നീഷ്യന്‍: വാക്ക്-ഇന്‍ ഇന്റര്‍വ്യു
കോട്ടയം തലപ്പാടി, അന്തര്‍ സര്‍വകലാശാലാ ബയോമെഡിക്കല്‍ ഗവേഷണ കേന്ദ്രത്തില്‍ ലബോറട്ടറി ടെക്നീഷ്യന്റെ ഒരൊഴിവിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ബി.എസ്‌സി ലബോറട്ടറി ടെക്നീഷ്യന്‍ ബിരുദവും മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും ആണ് അടിസ്ഥാന യോഗ്യത. താല്‍പ്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം മാര്‍ച്ച് ഒന്നിനു രാവിലെ 10.30ന് അന്തര്‍ സര്‍വകലാശാല ബയോമെഡിക്കല്‍ ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യുവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ http://www.iucbr.ac.in എന്ന വെബ് സൈറ്റില്‍ ലഭിക്കും.