Kerala Jobs 20 September 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം
പ്രോജക്ട് അസിസ്റ്റന്റ് – വാക് – ഇന്‍- ഇന്റര്‍വ്യൂ
കേരളസര്‍വകലാശാലയുടെ കാര്യവട്ടത്തുളള പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തിലെ പ്രോജക്ടിലേക്ക് കരാറടിസ്ഥാനത്തില്‍ ഒഴിവുളള 2 പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത: 55% മാര്‍ക്കോടെയുളള എം.എ.സോഷ്യല്‍ സയന്‍സ് (അഭികാമ്യം – പൊളിറ്റിക്കല്‍സയന്‍സ്, സോഷ്യോളജി, എക്കണോമിക്സ്) (എസ്.സി./എസ്.ടി. – 50%), വേതനം: 15,000/- പ്രതിമാസം. താല്‍പ്പര്യമുളളവര്‍ 2022 സെപ്റ്റംബര്‍ 27 ന് രാവിലെ 10.30 ന് കാര്യവട്ടത്തുളള പൊളിറ്റിക്കല്‍സയന്‍സ് വിഭാഗത്തില്‍ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക്:9447337189 (ഡോ.കെ.എം.സജാദ് ഇബ്രാഹിം, പ്രൊഫസര്‍, പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് (www.keralauniversity.ac.in/jobs) സന്ദര്‍ശിക്കുക.
കേരളസര്‍വകലാശാലയുടെ കാര്യവട്ടത്തുളള പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തിലെ ഒരു വര്‍ഷ കാലയളവുളള പ്രോജക്ടിലേക്ക് പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. യോഗ്യത: ഫസ്റ്റ് ക്ലാസോടെയുളള എം.എ. പൊളിറ്റിക്കല്‍ സയന്‍സ്/ഇന്റര്‍നാഷണല്‍ റിലേഷന്‍സ്. താല്‍പ്പര്യമുളളവര്‍ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും girishramkumar@yahoo.com എന്ന മെയിലിലേക്ക് അയയ്ക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് (www.keralauniversity.ac.in/jobs) സന്ദര്‍ശിക്കുക.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 27, 28 തീയതികളില്‍
മൃഗസംരക്ഷണ വകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന രണ്ട് മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്ജന്, പാരാവെറ്റ്, ഡ്രൈവര്‍ കം അറ്റന്‍ഡന്റ് ഒഴിവിലേക്ക് സെപ്റ്റംബര്‍ 27, 28 തീയതികളില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. പട്ടാമ്പി, അട്ടപ്പാടി, ബ്ലോക്കുകളിലാണ് നിയമനം. വെറ്ററിനറി സര്ജന് തസ്തികയിലേയ്ക്ക് 27 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്ന് വരെയും പാരാവെറ്റ് തസ്തികയിലേയ്ക്ക് 28 ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകീട്ട് അഞ്ച് വരെയും ഡ്രൈവര്‍ കം അറ്റന്‍ഡന്റ് തസ്തികയിലേക്ക് 28 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്ന് വരെയുമാണ് അഭിമുഖം. വെറ്ററിനറി സര്ജന് അപേക്ഷിക്കുന്നവര്‍ ബി.വി.എസ്.സി. ആന്‍ഡ് എ.എച്ച് പാസായിരിക്കണം. കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനും വേണം. പാരാവെറ്റ് തസ്തികയില്‍ വി.എച്ച്.എസ്.ഇ- ലൈവ്സ്റ്റോക്ക് / ഡെയറി/ പൗള്‍ട്രി മാനേജ്മെന്റ് കോഴ്സ് പാസായവരും കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റിയില്‍ നിന്നും ലഭിച്ച ആറു മാസത്തെ വെറ്ററിനറി ലബോറട്ടറി ടെക്നിക്സ്- ഫാര്‍മസി- നഴ്സിങ്ങ് സ്റ്റൈപന്റിയറി ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് കിട്ടിയവരാണ് അപേക്ഷിക്കേണ്ടത്. ഇവരുടെ അഭാവത്തില്‍ വി.എച്ച്.എസ്.ഇ. ലൈവ്സ്റ്റോക്ക്/ ഡെയറി / പൗള്‍ട്രി മാനേജ്മെന്റ് കോഴ്സ് പാസായവരെയോ വി.എച്ച്.എസ്.ഇ. നാഷണല്‍ സ്കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്ക് അടിസ്ഥാനമായി ഡെയറി ഫാര്‍മര്‍ എന്റര്‍പ്രണര്‍/ സ്മോള്‍ പൗള്‍ട്രി ഫാര്‍മര്‍ എന്റര്‍പ്രണര്‍ എന്നിവയില്‍ ഏതെങ്കിലും കോഴ്സ് പാസായിട്ടുള്ളവരെയോ പരിഗണിക്കും. പാരാവെറ്റ് തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് എല്‍.എം.വി. ഡ്രൈവിങ് ലൈസന്‍സും വേണം.ഡ്രൈവര്‍ കം അറ്റന്‍ഡന്റ് തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് എസ്.എസ്.എല്‍.സി. പാസായ സര്‍ട്ടിഫിക്കറ്റും എല്‍.എം.വി. ഡ്രൈവിങ് ലൈസന്‍സും വേണം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി പാലക്കാട് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447417100. https://ksvc.kerala.gov.in.
ഗെയിം ഡെവലപ്പര്‍ ട്രെയിനി നിയമനം
സി-ഡിറ്റിന്റെ കമ്മ്യൂണിക്കേഷന്‍ ഡിവിഷന് നടപ്പാക്കുന്ന എ.ആര്/വി.ആര് പദ്ധതിയിലേക്ക് ഗെയിം ഡെവലപ്പര്‍ ട്രെയിനികളെ നിയമിക്കാനുള്ള വാക്-ഇന്‍-ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 26 ന് രാവിലെ 10 ന് തിരുവനന്തരപുരം ബേക്കറി ജങ്ഷനിലെ ഗോര്‍ക്കി ഭവന് ഓഫീസില്‍ നടക്കും. കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഐ.ടി/എന്‍ജിനീയറിങ് എന്നിവയില്‍ ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദവും സി.പ്ലസ്.പ്ലസ്/സി. പ്രോഗ്രാമിങുമാണ് യോഗ്യത. പ്രതിമാസം 15,000 രൂപയാണ് വേതനം. പ്രായപരിധി 30 വയസ്. താത്പര്യമുള്ളവര്‍ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യതയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. ഫോണ്‍: 9847661702.
ട്രസ്റ്റി നിയമനം
ഒറ്റപ്പാലം താലൂക്കില്‍ കരിമ്പുഴ ശ്രീ വേട്ടേക്കരന്കാവില് (കുണ്ടലയ്യപ്പ ക്ഷേത്രം) ട്രസ്റ്റി നിയമനം നടത്തുന്നു. താല്പര്യമുള്ള തദ്ദേശവാസികളായ ഹിന്ദുമത വിശ്വാസികള്‍ ഒക്ടോബര്‍ ഏഴിന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷാ ഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിലും ഒറ്റപ്പാലം ഡിവിഷണല്‍ ഇന്‍സ്പെക്ടറുടെ ഓഫീസിലും http://www.malabardevaswom.kerala.gov.in ലും ലഭിക്കും. ഫോണ്‍: 0491 2505777.
താത്കാലിക നിയമനം
തൃപ്പൂണിത്തുറ താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഡയാലിസിസ് ടെക്നീഷ്യനെ നിയമിക്കുന്നു. പബ്ലിക് സര്‍വീസ് കമ്മീഷന് നിഷ്കര്‍ഷിക്കുന്ന യോഗ്യതകള്‍ ഉളളവര്‍ സെപ്റ്റംബര്‍ 26-ന് രാവിലെ 11-ന് തിരിച്ചറിയല്‍ കാര്‍ഡ്, യോഗ്യതകള്‍, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വാക്-ഇന്‍-ഇന്റര്‍വ്യൂവിന് സൂപ്രണ്ടിന്റെ ചേമ്പറില്‍ ഹാജരാകണം.
സ്റ്റാഫ് നഴ്സ് താത്കാലിക നിയമനം
എറണാകുളം ജനറല്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് സ്റ്റാഫ് നഴ്സ് (നഴ്സിംഗ് ഓഫീസര്‍) തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ബിഎസ്സി നഴ്സിംഗ്/ജിഎന്‍എം, സിടിവിഎസ് ഒടി/ഐസിയുവില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പരിചയവും സാധുവായ നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷനും. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഫോണ്‍/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്കാന്‍ ചെയ്തു ghekmhr@gmail.com ഇ-മെയിലേക്ക് അയക്കണം. കൂടാതെ സെപ്റ്റംബര്‍ 24-ന് രാവിലെ 11-ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ എഴുത്തുപരീക്ഷയും കൂടിക്കാഴ്ചയും നടത്തും. താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും ബയോഡാറ്റയും ഹാജരാക്കണം.
വാക് ഇന്‍ ഇന്റര്‍വ്യൂ
സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ് ) യുടെ കമ്മ്യൂണിക്കേഷന്‍ ഡിവിഷന് നടപ്പിലാക്കിവരുന്ന എ.ആര്/വി.ആര് പ്രോജക്ടിലേക്ക് ഗെയിം ഡെവലപ്പര്‍ ട്രെയിനീസിനെ പ്രതിമാസം 15,000 രൂപ നിരക്കില്‍ പരിഗണിക്കുന്നതിനായി കംമ്പ്യൂട്ടര്‍ സയന്‍സ്/കംമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്/ഐ.ടി/എന്‍ജിനീയറിംഗ് ഇതില്‍ ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദവും സി++/സി# എന്നീ പ്രോഗ്രാമിങ്ങില്‍ കഴിവുമുള്ള ഉദ്യോഗാര്‍ഥികളുടെ വാക് ഇന്‍ ഇന്റര്‍വ്യൂ സി-ഡിറ്റിന്റെ ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ക്കി ഭവന് ഓഫീസില്‍ സെപ്റ്റംബര്‍ 26-ന് ഉച്ചയ്ക്ക് ഒന്നു മുതല്‍ 1.30 വരെ നടത്തും. ഉയര്‍ന്ന പ്രായ പരിധി 30 വയസ്. താത്പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ 26 ന് രാവിലെ 10 മുതല്‍ 1.30 വരെ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9847661702.
അപേക്ഷ ക്ഷണിച്ചു
ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യ കേരളം) എറണാകുളത്തിന് കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍, ലാബ് ടെക്നീഷ്യന് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ http://www.arogyakeralam.gov.in വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന ഓണ്‍ലൈന്‍ അപേക്ഷ ഫോറം മുഖേന അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30 വൈകിട്ട് അഞ്ചു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.arogyakeralam.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0484-2354737.
സി-ഡിറ്റില്‍ ഒഴിവ്
സി ഡിറ്റ് കമ്മ്യൂണിക്കേഷന്‍ ഡിവിഷനില്‍ എ ആര്/വി ആര് പ്രോജക്ടിലേക്ക് ഗെയിം ഡെവലപ്പര്‍ ട്രെയ്നീസ് ഒഴിവിലേക്ക് അപേക്ഷിക്കാം. പ്രതിമാസം 15000 രൂപയാണ് ശമ്പളം. കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ്/ഐ.റ്റി/എഞ്ചിനീയറിംഗ് ഇതില്‍ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും C++/C പ്രോഗ്രാമിങ്ങിലുള്ള കഴിവുമാണ് യോഗ്യത. സി -ഡിറ്റിന്റെ ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ക്കി ഭവന് ഓഫീസില്‍ സെപ്റ്റംബര്‍ 26ന് രാവിലെ 11 മുതല്‍ 1.30 വരെയാണ് അഭിമുഖം. പ്രായപരിധി 30 വയസ്സ്. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ, വിദ്യാഭാസയോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9847661702
അക്കൗണ്ടന്റ് നിയമനം
കുടുംബശ്രീ മുഖേന മണ്ണാര്‍ക്കാട് ബ്ലോക്കില്‍ നടപ്പാക്കുന്ന ആര്.കെ.ഐ. ഇ.ഡി.പി സംരംഭകത്വ വികസന പദ്ധതിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അക്കൗണ്ടന്റിനെ നിയമിക്കുന്നു. എട്ട് പഞ്ചായത്തിലും നഗരസഭയിലും സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗം/ കുടുംബാംഗം/ഓക്സിലറി ഗ്രൂപ്പ് അംഗമായ ബികോം വിദ്യാഭ്യാസ യോഗ്യതയുള്ള ടാലിയും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 20 നും 35നും മധ്യേ. അക്കൗണ്ടിങ് മേഖലയില്‍ പ്രവര്‍ത്തന പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ അപേക്ഷ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം മണ്ണാര്‍ക്കാട് ബ്ലോക്ക് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭയിലെയും കുടുംബശ്രീ സി.ഡി.എസ്. ഓഫീസില്‍ സെപ്റ്റംബര്‍ 30 ന് വൈകീട്ട് അഞ്ചിനകം നല്‍കണം. ഫോണ്‍: 0491- 2505627.