scorecardresearch
Latest News

Kerala Jobs 20 October 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 20 October 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 20 October 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 20 October 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.

പ്ലീഡര്‍, പബ്ലിക്ക് പ്രോസിക്യൂട്ടര്‍ നിയമനം

ഇടുക്കി ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍, പബ്ലിക്ക് പ്രോസിക്യൂട്ടര്‍ തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ പ്രത്യേകം തയാറാക്കി വിശദമായ ബയോഡാറ്റ സഹിതം നവംബര്‍ ഏഴിനു വൈകീട്ട് അഞ്ചിനു കലക്ടര്‍ മുമ്പാകെ ലഭിക്കണം.

ഡെപ്യൂട്ടേഷന്‍ ഒഴിവ്

കേരള നഴ്സസ് ആന്‍ഡ് മിഡ്വൈവ്സ് കൗണ്‍സില്‍ ഓഫീസില്‍ ഒഴിവുള്ള ക്ലാര്‍ക്ക്, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, പ്യൂണ്‍, അറ്റന്റര്‍, വാച്ച്മാന്‍ തസ്തികകളില്‍ അന്യത്രസേവന വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ക്ലാര്‍ക്ക്, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ സേവനമനിഷ്ഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.

ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ സേവനമനുഷ്ഠിക്കുന്നവരുടെ അഭാവത്തില്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ക്ലാര്‍ക്ക് തസ്തികയില്‍ സേവനമനുഷ്ഠിക്കുന്നവരേയും പരിഗണിക്കും. പ്യൂണ്‍, അറ്റന്റര്‍, വാച്ച്മാന്‍ തസ്തികകളിലേക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ഓഫീസ് അറ്റന്‍ഡന്റായി സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.

ബയാഡേറ്റ, റൂള്‍ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, നോട്ടിഫിക്കേഷന് ശേഷം മാതൃവകുപ്പില്‍ നിന്ന് ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം നവംബര്‍ 17ന് മുന്‍പ് രജിസ്ട്രാര്‍, കേരള നഴ്സസ് ആന്‍ഡ് മിഡ്വൈവ്‌സ് കൗണ്‍സില്‍, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം 695035 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.

പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഓഫിസില്‍ ഡെപ്യൂട്ടേഷന്‍

തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തില്‍ നിലവിലുള്ള/നിലവില്‍ വരുന്ന ഡി.റ്റി.പി ഓപ്പറേറ്റര്‍, ടൈപ്പിസ്റ്റ്, ടെക്നിക്കല്‍ അസിസ്റ്റന്റ്, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിനു വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യത, ശമ്പള സ്‌കെയില്‍ എന്നിവ വിശദമാക്കിക്കൊണ്ടുള്ള വിജ്ഞാപനം പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യമായ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രസ്തുത ഒഴിവിലേക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണര്‍ നേരിട്ട് കൂടിക്കാഴ്ച നടത്തിയശേഷം ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

താല്‍പര്യമുള്ള ജീവനക്കാര്‍ കെ.എസ്.ആര്‍-144 അനുസരിച്ചുള്ള പ്രൊഫോര്‍മയും ബയോഡേറ്റയും ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടെ മേലധികാരികള്‍ മുഖേന 2022 നവംബര്‍ മൂന്നിന് മുന്‍പ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, ഹൗസിങ് ബോര്‍ഡ് ബില്‍ഡിംഗ് (അഞ്ചാം നില), ശാന്തിനഗര്‍, തിരുവനന്തപുരം-1 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം.

ഗ്രാജ്വേറ്റ് ഫീല്‍ഡ് അസിസ്റ്റന്റ്

കേരള സര്‍വകലാശാല ബോട്ടണി വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഗ്രാജ്വേറ്റ് ഫീല്‍ഡ് അസിസ്റ്റന്റിന്റെ ഒരു ഒഴിവ്. യോഗ്യത: 60 ശതമാനം മാര്‍ക്കില്‍ കുറയാതെയുളള ബി എസ്‌സി ബോട്ടണി അല്ലെങ്കില്‍ ബി എസ്‌സി അഗ്രികള്‍ച്ചര്‍. പ്ലാന്റ് നഴ്‌സറി/ഗാര്‍ഡന്‍ മാനേജ്‌മെന്റില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.

വേതനം: 23,000 രൂപ (പ്രതിമാസം). അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 5, വൈകിട്ട് 5 മണി വരെ. http://www.recruit.keralauniversity.ac.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങള്‍ക്കു http://www.keralauniversity.ac.in/jobs എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

വാക് ഇന്‍ ഇന്റര്‍വ്യു

കണ്ണൂര്‍ ഗവ. ആയൂര്‍വേദ കോളേജിലെ സ്വസ്ഥവൃത്ത, കായചികിത്സ വകുപ്പുകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. സ്വസ്ഥവൃത്ത വകുപ്പില്‍ ഒക്ടോബര്‍ 27നു രാവിലെ 11നും കായചികിത്സ വകുപ്പില്‍ 28ന് രാവിലെ 11നും വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകര്‍പ്പുകളും, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും, ബയോഡാറ്റയും സഹിതം ഹാജരാകണം. നിയമനം ലഭിക്കുന്നവര്‍ക്ക് പ്രതിമാസം 57,525 വേതനം ലഭിക്കും. ഒരു വര്‍ഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ഏതാണോ ആദ്യം അത് വരെയായിരിക്കും നിയമനം.

പ്രൊജക്ട് അസിസ്റ്റന്റ് താത്കാലിക നിയമനം

സംസ്ഥാനത്തെ ഒരു കേന്ദ്ര അര്‍ധ-സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയില്‍ പട്ടികജാതി വിഭാഗത്തിന് സംഭരണം ചെയ്ത ഒരു താത്കാലിക ഒഴിവുണ്ട്. പട്ടികജാതിക്കാരുടെ അഭാവത്തില്‍ പട്ടികവര്‍ഗ വിഭാഗത്തിലുള്ള ഉദ്യോഗാര്‍ഥികളെ പരിഗണിക്കും.
മൈക്രോബയോളജി/എന്‍വയോണ്‍മെന്റല്‍ ബയോടെക്നോളജി/ ബയോകെമിസ്ട്രി എന്നീ വിഷയങ്ങളില്‍ ഏതിലെങ്കിലും ഒന്നാം ക്ലാസ് ബിരുദാനാന്തര ബിരുദവും രണ്ടു വര്‍ഷത്തെ ഗവേഷണ പരിചയവുമാണ് യോഗ്യത. 35,000 രൂപയാണ് പ്രതിമാസ വേതനം. പ്രായപരിധി 01.01.2022 ന് 30 വയസ് കവിയരുത് (നിയമാനുസൃത വയസിളവ് സഹിതം).

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 25നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരാകണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം.

ഗസ്റ്റ് അധ്യാപക നിയമനം

ഷൊര്‍ണൂര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ട്രേഡ്സ്മാന്‍ (വെല്‍ഡിങ്) തസ്തികയില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 22 ന് രാവിലെ 10ന് ഷൊര്‍ണൂര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കും. ബന്ധപ്പെട്ട ട്രേഡില്‍ ടി.എച്ച്.എസ്.എല്‍.സി അല്ലെങ്കില്‍ എസ്.എസ്.എല്‍.സിയും എന്‍.സി.വി.ടി/കെ.ജി.സി.ഇ/ വി.എച്ച്.എസ്.ഇ എന്നിവയില്‍ ഏതെങ്കിലുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി അഭിമുഖത്തിന് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04662932197.

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കായിക വിഭാഗം ഗസ്റ്റ് ലക്ചറര്‍ ഒഴിവ്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. താല്‍പ്പര്യമുള്ളവര്‍ ഒക്ടോബര്‍ 25ന് രാവിലെ 11ന് അസല്‍ രേഖകളും അവയുടെ പകര്‍പ്പുകളുമായി എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. പങ്കെടുക്കുന്നവര്‍ മുന്‍കൂറായി തൃശൂര്‍ കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം. ഫോണ്‍: 04924 254142.

ശുചിത്വമിഷനില്‍ റിസോഴ്സ് പേഴ്സണ്‍

സംസ്ഥാന ശുചിത്വ മിഷന്റെ നിര്‍ദേശപ്രകാരം എറണാകുളം ജില്ലാ ശുചിത്വമിഷനിലേക്ക് റിസോഴ്സ് പേഴ്സണ്‍മാരുടെ അപേക്ഷ ക്ഷണിച്ചു. ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം, എം.എസ്.ഡബ്ല്യു, ബി.ടെക്(സിവില്‍) എന്നിവയാണ് അപേക്ഷിക്കാനുള്ള യോഗ്യത. ഒക്ടോബര്‍ 25 നകം ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും dsmernakulam@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയയ്ക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2428701 എന്ന നമ്പറില്‍ ബന്ധപ്പെടാം. എറണാകുളം ജില്ലയില്‍ ഉള്ളവര്‍ക്കായിരിക്കും മുന്‍ഗണന.

താല്‍ക്കാലിക നിയമനം

എറണാകുളം തൃക്കാക്കര മോഡല്‍ എന്‍ജിനീയറിങ് കോളജില്‍ റ്റെര്‍നെര്‍, വെല്‍ഡര്‍ തസ്തികകളിലേക്കു താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ നേരിട്ട് ഒക്ടോബര്‍ 22-ന് മോഡല്‍ എന്‍ജിനീയറിങ് കോളേജില്‍ രാവിലെ 10ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി (അസലും പകര്‍പ്പും ഹാജരാക്കണം). എസ്.എസ്.എല്‍.സിയും, അതാത് ട്രേഡിലുള്ള നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റുമാണ് അപേക്ഷിക്കാനുളള അടിസ്ഥാന യോഗ്യത. വിശദവിവരങ്ങള്‍ കോളജ് വെബ്സൈറ്റില്‍ (www.med.ac.in) ലഭ്യമാണ്.

സെക്യൂരിറ്റി കം മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ നിയമനം

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ നിര്‍ഭയ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പാലക്കാട് എസ്.ഒ.എസ് മോഡല്‍ ഹോമില്‍ സെക്യൂരിറ്റി കം മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. പ്രതിമാസം 10,000 രൂപയാണ് വേതനം. എസ്.എസ്.എല്‍.സി ആണ് യോഗ്യത. ഹോമില്‍ താമസിച്ച് ജോലി ചെയ്യേണ്ടതിനാല്‍ 25 വയസ്സിന് മുകളിലുളള അവിവാഹിതര്‍, വിവാഹ ബന്ധം വേര്‍പ്പെട്ടവര്‍, വിധവകള്‍ എന്നിവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ക്ക് പ്രായം ജനുവരി ഒന്നിന് 25 വയസ്സ് തികഞ്ഞിരിക്കണം.

ഒക്ടോബര്‍ 28 ന് ഉച്ചയ്ക്ക് 1.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. പങ്കെടുക്കുന്നവര്‍ ഫോട്ടോ പതിച്ച ബയോഡാറ്റയും യോഗ്യത, പ്രവര്‍ത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണം. ഫോണ്‍: 0491-2531098.

അഭിമുഖം

പാലക്കാട് ഗവ. വിക്ടോറിയ കോളജില്‍ വിവിധ വകുപ്പുകളില്‍ പി.എച്ച്.ഡിക്ക് ഒക്ടോബര്‍ 19 നകം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള എല്ലാ അപേക്ഷകരും അതാത് വിഭാഗങ്ങളില്‍ അഭിമുഖം നടത്തുന്നു. ഫിസിക്സിന് ഒക്ടോബര്‍ 21, ഇംഗ്ലീഷ്, കൊമേഴ്സ്, സുവോളജി എന്നീ വകുപ്പുകളില്‍ ഒക്ടോബര്‍ 25, കെമിസ്ട്രി, ബോട്ടണി വകപ്പുകളില്‍ ഒക്ടോബര്‍ 26, ഇക്കണോമിക്സ്-ഒക്ടോബര്‍ 28 തീയതികളിലാണ് അഭിമുഖം. ഫോണ്‍: 0491 2576773.

കരാര്‍ നിയമനം

മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ വനിതാ ഹോസ്റ്റലുകളില്‍ റസിഡന്റ് ട്യൂട്ടര്‍ തസ്തികകളില്‍ ഒരു വര്‍ഷത്തേയ്ക്ക് താത്കാലിക / കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 15,000 രൂപ. അംഗീകൃത സര്‍വകലാശാലാ ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് അടിസ്ഥാന യോഗ്യത. ഹോസ്റ്റലില്‍ താമസിക്കാന്‍ സന്നദ്ധരായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം soada3@mgu.ac.in എന്ന ഇ-മെയില്‍ മുഖേന ഒക്ടോബര്‍ 31 നുള്ളില്‍ അപേക്ഷ നല്‍കാം.

തെയ്യം- കല അക്കാദമിയില്‍ ഒഴിവ്

തെയ്യം- കല അക്കാദമിയില്‍ റിസര്‍ച്ച് ഓഫിസര്‍ (മ്യൂസിയം ആന്‍ഡ് ക്യുറേഷന്‍), കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ (ഇംഗ്ലിഷ്) എന്നീ തസ്തികകളില്‍ നിയമനം നടത്തും. പ്രായപരിധി 40 വയസ്. നിയമാനുസൃത വയസിളവ് ബാധകം. അപേക്ഷകള്‍ നവംബര്‍ എട്ടിനു മുന്‍പ്് സെക്രട്ടറി, എന്‍.സി.ടി.ഐ.സി.എച്ച്, തലശേരി, ചൊക്ലി 670 672 എന്ന വിലാസത്തില്‍ അയയ്ക്കണം. യോഗ്യത, നിയമന രീതി തുടങ്ങിയവ സംബന്ധിച്ച കൂടുതല്‍വിവരങ്ങള്‍ക്ക്: http://www.nctichkerala.org. ഫോണ്‍: 0490-2990361.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 20 october 2022

Best of Express