Kerala Jobs 20 May 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ.
ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവ്
തലശ്ശേരി ചൊക്ലിയിലെ ഗവ. കോളജിൽ മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ഹിന്ദി വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരെ ആവശ്യമുണ്ട്. ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡിയുമാണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്കുള്ളവരെ പരിഗണിക്കും. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ച ഗസ്റ്റ് പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം മെയ് 25ന് ഹാജരാകണം. കമ്പ്യൂട്ടർ സയൻസ്, ഹിന്ദി വിഷമായിട്ടുള്ളവർ 11മണിക്കും മാത്തമാറ്റിക്സ് വിഷയമായിട്ടുള്ളവർ 12 മണിക്കുമാണ് എത്തേണ്ടത്. ഫോൺ: 0490-2966800.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ താത്കാലിക നിയമനം
എറണാകുളം ഗവ ലോ കോളേജില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ 2023 ജൂൺ ഒന്നു മുതല്‍ 2024 മാര്‍ച്ച് 31 വരെ കാലയളവിലേക്ക് ഐക്യുഎസി യുടെ കീഴില്‍ ഡാറ്റാ എന്‍ട്രി ജോലികൾ ചെയ്യുന്നതിന് താത്കാലിക അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ ആവശ്യമുണ്ട്. ബിരുദം, കമ്പ്യൂട്ടര്‍ പരിഞ്ജാനം, ഐക്യുഎസി ജോലികൾ ചെയ്തുളള പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ മെയ് 29-ന് രാവിലെ 10.30 ന് വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പാൾ മുമ്പാകെ ഹാജരാകണം.
താത്കാലിക നിയമനം
എറണാകുളം ഗവ ലോ കോളേജില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ 2023 ജൂൺ ഒന്നു മുതല്‍ 2024 മാര്‍ച്ച് 31 വരെ കാലയളവിലേക്ക് സൈബര്‍ സ്റ്റേഷനിലേക്ക് ഡാറ്റാ എന്‍ട്രി ജോലികൾ ചെയ്യുന്നതിന് താത്കാലിക അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ ആവശ്യമുണ്ട്. എസ്.എസ്.എല്‍.സി, ഇംഗ്ലീഷ്, മലയാളം കമ്പ്യൂട്ടര്‍ ടൈപ്പ് റൈറ്റിംഗ് പരിഞ്ജാനം, ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററായി പ്രവൃത്തി പരിചയം, ഫോട്ടോകോപ്പി എടുക്കുക എന്നിവ അറിഞ്ഞിരിക്കണം. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ മെയ് 30-ന് രാവിലെ 10.30 ന് വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പാൾ മുമ്പാകെ ഹാജരാകണം.
സ്വയം തൊഴിൽ വായ്പ
കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന സ്വയം തൊഴിൽ (50,000 00- 500,000.00 വരെ), പെൺകുട്ടികളുടെ വിവാഹം ( 2,00,000 വരെ ) വിദ്യാഭ്യാസം, സ്വയംതൊഴിലിനുള്ള വാഹന വായ്പ വിവിധ വാഹനങ്ങൾ (10,00,000 വരെ), ഗവണ്മെന്റ് ഉദ്യോഗസ്ഥർക്കുള്ള കാർ
വായ്പ), (700,000/വരെ), ഗവൺമെൻറ് ഉദ്യോഗസ്ഥർക്ക് ഉള്ള വ്യക്തിഗത 200,000വരെ) വിദേശ തൊഴിൽ വായ്പ (200,000 വരെ) തുടങ്ങിയ വായ്പാ പദ്ധതികളിലേയ്ക്ക് എറണാകുളം ജില്ലയിലെ 18 നും 55 നും ഇടയിൽ (വിവാഹ വായ്പ ഒഴികെ) പ്രായമുള്ള പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 3,50,000) (വിവാഹ വായ്പ ഒഴികെ) രൂപയിൽ കവിയാത്തവർ ആയിരിക്കണം. വിവാഹ വായ്പയ്ക്ക് അപേക്ഷിക്കുന്നതിനു പ്രായ പരിധി 65 വയസ്സും കുടുംബ വാർഷിക വരുമാന പരിധി 3,00,000 രൂപയുമാണ്. വായ്പകൾക്ക് കേരള സർക്കാർ ഉദ്യോഗസ്ഥ ജാമ്യമോ ശമ്പളത്തിന്റെ പത്തിരട്ടി വരെ വായ്പ ലഭിക്കും, 350,000 വരെ) 4 സെന്റിൽ കുറയാത്ത വസ്തു ജാമ്യമോ നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കോർപ്പറേഷന്റെ വൈറ്റിലയിൽ പ്രവർത്തിക്കുന്ന ജില്ലാ കാര്യാലയവുമായി ബന്ധപ്പെടുക. (ബ്ലോക്കിൽ നിന്നും കിട്ടിയ വസ്തു സ്വയം തൊഴിൽ വായ്പ ഭവന പുനരുദ്ധാരണം എന്നിവയിൽ ഉൾപെടുത്താൻ കഴിയില്ല) ഫോൺ 0484 2302663.,-9400068507
ഗിയർ ടെക്‌നീഷ്യൻ തസ്തികയിൽ ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഗിയർ ടെക്‌നീഷ്യൻ തസ്തികയിൽ മുസ്ലീം വിഭാഗത്തിൽ ഒരു ഒഴിവുണ്ട്. യോഗ്യത – എസ് എസ് എൽ സി, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നടത്തുന്ന ഗിയർ ടെക്‌നീഷ്യൻ കോഴ്‌സ് വിജയിക്കണം, നോട്ടിക്കൽ എഞ്ചിനീയറിംഗ് പരിശീലനം എന്നിവ അല്ലെങ്കിൽ തത്തുല്യം. കപ്പലിൽ മത്സ്യബന്ധന ഉപകരണങ്ങൾ കൂട്ടി യോജിപ്പിക്കുന്നതിലും അറ്റകുറ്റപ്പണി നടത്തുന്നതിലും മത്സ്യബന്ധന വിവരശേഖരണത്തിലും
രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. പ്രായം – 18 നും 41 നും ഇടയിൽ ( നിയമനുസൃത വയസിളവ് അനുവദനീയം ). 26500 -60700 രൂപയാണ് ശബളം. നിശ്ചിത യോഗ്യതയുള്ള താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 31 നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. മുസ്ലീം വിഭാഗത്തിലുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ മറ്റു സംവരണ വിഭാഗക്കാരെയും പരിഗണിക്കും.
ഗസ്റ്റ് അധ്യാപക നിയമനം
പത്തിരിപ്പാല ഗവ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജില്‍ ജേര്‍ണലിസം വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക നിയമനം. ബിരുദാനന്തര ബിരുദവും നെറ്റും ആണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. അപേക്ഷകര്‍ കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. താത്പര്യമുള്ളവര്‍ മെയ് 26 ന് ഉച്ചയ്ക്ക് 1.30 ന് കോളെജില്‍ അഭിമുഖത്തിനെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491-2873999.
അധ്യാപക/അനധ്യാപക നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള കുഴല്‍മന്ദം, തൃത്താല ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപക/അനധ്യാപക നിയമനം. മെയ് 25, 26 തീയതികളില്‍ രാവിലെ 9.30ന് കുഴല്‍മന്ദം ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൂടിക്കാഴ്ച നടക്കുമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2505005.
ഡയാലിസിസ്-ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ നിയമനം
മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍, ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. ഡി.എം.ഇ അംഗീകൃത ഡയാലിസിസ് ടെക്‌നീഷ്യന്‍ കോഴ്‌സ് യോഗ്യതയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികയിലേക്കും ഡി.എം.ഇ അംഗീകൃത ഡി.എം.എല്‍.ടി/ ബി.എസ്.സി എം.എല്‍.ടി യോഗ്യതയുള്ളവര്‍ക്ക് ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്കും ഡി.എം.ഇ അംഗീകൃത ഡി.എം.എല്‍.ടി/ ബി.എസ്.സി എം.എല്‍.ടി യോഗ്യതയും ബ്ലഡ് ബാങ്ക് പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ക്ക് ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ തസ്തികയിലേക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ മെയ് 24 ന് രാവിലെ 11 ന് യോഗ്യതയും പ്രവര്‍ത്തി പരിചയവും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04924 224549.
ജോബ് ഡ്രൈവ് 23 ന്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംബ്ലോയിബിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിനായി ജില്ലാ എംപ്ലോായ്മെന്റ് ഓഫീസില്‍ മെയ് 23 ന് രാവിലെ 10.30 ന് അഭിമുഖം നടത്തുന്നു. എംബ്ലോയിബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 18 മുതല്‍ 70 വയസ് വരെ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. തിരിച്ചറിയില്‍ രേഖയും പകര്‍പ്പും രജിസ്ട്രേഷന്‍ ഫീസായ 250 രൂപയും സഹിതം ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചില്‍ നേരിട്ടെത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. മുന്‍പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രശീതി, ബയോഡേറ്റയുടെ മൂന്ന് പകര്‍പ്പ് എന്നിവ നല്‍കണം.
ഏതെങ്കിലും ബിരുദമോ പ്ലസ് ടു യോഗ്യതയോ ഉള്ള 18 നും 27 നും മധ്യേ പ്രായമുള്ളവര്‍ക്ക് ലോണ്‍ ഓഫീസര്‍, 25 നും 61 നും ഇടയില്‍ പ്രായമുള്ള പി.ഡി.സി/പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഇന്‍ഷുറസ് മാനേജര്‍, പത്താം ക്ലാസ് പാസായ 25 നും 70 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഫിനാന്‍ഷ്യല്‍ പ്ലാനിങ് അഡൈ്വസര്‍, ഇരുപത്തിയഞ്ചോ അതിന് മുകളിലോ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍, പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ബിസിനസ് അസോസിയേറ്റ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം. ഫോണ്‍: 0491-2505435.
താൽക്കാലിക നിയമനം
മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ ടെലി വെറ്റിനറി യൂണിറ്റിലേക്ക് എംപ്ലോയ്മെന്റിൽ നിന്നും നിയമനം നടത്തുന്നത് വരെ (പരമാവധി 89 ദിവസത്തേക്ക് ) താൽക്കാലിക അടിസ്ഥാനത്തിൽ വെറ്റിനറി സർജനെ നിയമിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചൊവ്വാഴ്ച്ച (23)രാവിലെ 11 ന് എറണാകുളം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ക്രമീകരിച്ചിട്ടുള്ള വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. മൃഗാശുപത്രി സേവനങ്ങൾ അനായാസേന ലഭ്യമല്ലാത്ത വിദൂര പ്രദേശങ്ങളിലുള്ള കർഷകർക്ക് മൃഗപരിപാലന സേവനങ്ങൾ ലഭിക്കുന്നതിനായി നടത്തിവരുന്ന പദ്ധതിയാണ് ടെലി വെറ്റിനറി യൂണിറ്റ്.