scorecardresearch

Kerala Job News 20 May 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Jobs and Vacancies in Kerala ,Latest Kerala Employment News 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

job, job news, ie malayalam

Jobs and Vacancies in Kerala ,Latest Kerala Employment News 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

ആര്‍ട്ടിസ്റ്റ് ഫോട്ടോഗ്രാഫര്‍

കേരളസര്‍വകലാശാല ബോട്ടണി വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ആര്‍ട്ടിസ്റ്റ് ഫോട്ടോഗ്രാഫറെ നിയമിക്കുന്നതിനായി ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിക്കുന്നു. യോഗ്യത: ബി.എസ്‌സി. ഡിഗ്രിയും അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഒരു വര്‍ഷ കാലയളവുളള ഡിപ്ലോമ ഇന്‍ ഫോട്ടോഗ്രഫി അല്ലെങ്കില്‍ തത്തുല്യ യോഗ്യത. മള്‍ട്ടിമീഡിയ, ആനിമേഷന്‍ ആന്റ് ഗ്രാഫിക്‌സില്‍ ഒരു വര്‍ഷ പ്രവൃത്തിപരിചയം അഭികാമ്യം. വേതനം: 21,000/- രൂപ. താല്‍പ്പര്യമുളളവര്‍ www. recruit.keralauniversity.ac.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ജൂണ്‍ 4 വൈകിട്ട് 5 മണി വരെ. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റിലെ ജോബ് നോട്ടിഫിക്കേഷന്‍സ് ലിങ്ക് സന്ദര്‍ശിക്കുക.

ട്യൂട്ടർ; അഭിമുഖം 25ന്

ആലപ്പുഴ: ഗവണ്‍മെന്‍റ് ടി.ഡി. മെഡിക്കൽ കോളേജില്‍ ബയോകെമിസ്ട്രി വിഭാഗത്തിൽ ട്യൂട്ടർ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള അഭിമുഖം മെയ് 25ന് രാവിലെ 11ന് നടക്കും. ഒരു ഒഴിവാണുള്ളത്.

യോഗ്യത: എതെങ്കിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ബി.എസ് സി എം.എൽ.ടി,രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം: 25നും 35നും മധ്യേ. ജില്ലയിയിലോ സമീപ മേഖലകളിലോ ഉള്ളവര്‍ക്ക് മുന്‍ഗണന.

tdmcalappuzha @gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ 24ന് വൈകുന്നേരം അഞ്ചു വരെ അപേക്ഷ നൽകാം. അഭിമുഖത്തിന് എത്തുന്നവര്‍ അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ഒ.ആർ.സി പരിശീലകരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത- ബിരുദാനന്തര ബിരുദവും കുട്ടികളുടെ മേഖലയില്‍ പ്രവർത്തിപരിചയവും അല്ലെങ്കില്‍ ബിരുദവും കുട്ടികളുടെ മേഖലയിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും.

ജില്ലയിൽ താമസിക്കുന്നവരെ മാത്രമാണ് പരിഗണിക്കുന്നത്. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർ അപേക്ഷിക്കേണ്ടതില്ല. വെള്ള പേപ്പറിൽ എഴുതിയ അപേക്ഷയും ഉയർന്ന വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ലത്തീൻ പള്ളി കോംപ്ലക്‌സ്, കോൺവെന്‍റ് സ്‌ക്വയർ, ആലപ്പുഴ-688001 എന്ന വിലാസത്തിൽ ജൂൺ ഏഴിന് മുന്‍പ് നൽകണം. ഫോൺ: 9846200143.

തൊഴില്‍ പരിശീലനം

ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയത്തിനു കീഴിലെ ചിതലി ഖാദി ഉത്പാദന കേന്ദ്രത്തിലേക്ക് വാര്‍പ്പിങ്, നെയ്ത്ത് എന്നീ വിഭാഗത്തില്‍ തൊഴില്‍ പരിശീലനം നല്‍കുന്നു. 18 നും 38 നുമിടയില്‍ പ്രായമുള്ള യുവതികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ മെയ് 31 നകം ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയം, വെസ്റ്റ് ഫോര്‍ട്ട്, പാലക്കാട് വിലാസത്തില്‍ അപേക്ഷകള്‍ തപാലിലോ ഓഫീസിലോ നല്‍കണമെന്ന് പ്രൊജക്റ്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04912 534392

കുക്ക് നിയമനം

മീനാക്ഷിപുരം പ്രീമെട്രിക് ഹോസ്റ്റല്‍, മാത്തൂര്‍ പ്രീമെട്രിക് ഹോസ്റ്റലുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കുക്കുമാരെ നിയമിക്കുന്നു. യോഗ്യത എട്ടാം ക്ലാസ്, പ്രവൃത്തി പരിചയം. ഹോസ്റ്റല്‍ മാനേജ്‌മെന്റ്/ഫുഡ് ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പരിചയം തെളിയിക്കുന്ന രേഖകളുമായി മെയ് 25 ന് രാവിലെ 10 ന് ചിറ്റൂര്‍, കച്ചേരിമേട്, മിനി സിവില്‍ സ്റ്റേഷനിലെ ട്രൈബല്‍ എക്സ്റ്റഷന്‍ ഓഫീസില്‍ എത്തണമെന്ന് ട്രൈബല്‍ എക്സ്റ്റഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9496070367

അധ്യാപക നിയമനം

അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് സംസ്‌കൃതം വിഭാഗത്തില്‍ ഒന്ന്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ രണ്ട് ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. 55 ശതമാനം മാര്‍ക്കോടുകൂടി ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. സംസ്‌കൃതം വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ മെയ് 26 ന് രാവിലെ 11 നും പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ രണ്ടിന് രാവിലെ 11 നും അസ്സല്‍ രേഖകളും പകര്‍പ്പുകളുമായി അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ മുന്‍കൂട്ടി തൃശൂര്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് അഭിമുഖ സമയത്ത് നല്‍കണം. ഫോണ്‍: 04924 254142

വാക് ഇന്‍ ഇന്റര്‍വ്യൂ

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലിലേക്ക് (പെണ്‍കുട്ടികള്‍) 2022-2023 അദ്ധ്യായന വര്‍ഷം വാര്‍ഡന്‍ (1) (പെണ്‍) വാച്ച്മാന്‍ (1) ആണ്‍, കുക്ക് (2) പെണ്‍, പിടിഎസ് (1) പെണ്‍, എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് മെയ് 24 ന് ഇടുക്കി സിവില്‍ സ്റ്റേഷനിലെ രണ്ടാം നിലയില്‍ സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലാ പട്ടികജാതി വികസന ആഫീസില്‍ രാവിലെ 10.00 മണി മുതല്‍ ഉച്ചക്ക് 1.00 മണി വരെ വാക് ഇന്‍ ഇന്റന്‍വ്യൂ നടത്തും. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനായി ഇടുക്കി ജില്ലയില്‍ സ്ഥിരതാമസക്കാരായിട്ടുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, പ്രായം, യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവര്‍ ജാതി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം ഹാജരാകണം. 55 വയസ്സില്‍ താഴെ പ്രായമുള്ളവരായിരിക്കണം. പിടിഎസ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 4 -ാം ക്ലാസ് പാസായവരും, വാച്ച്മാന്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 7-ാം ക്ലാസ് പാസായവരും, വാര്‍ഡന്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസ്സായവരും ആയിരിക്കണം. കുക്ക് തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസായവരും, കൂടാതെ ഗവണ്‍മെന്റ് ഫുഡ്ക്രാഫറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കെ.ജി.സി.ഇ ഇന്‍ ഫുഡ് പ്രോഡക്ഷന്‍ എന്ന കോഴ്സ് പാസായവരും ആയിരിക്കണം. ഒരാള്‍ ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ പാടുള്ളതല്ല. ഫോണ്‍: 04862-296297

അധ്യാപക ഒഴിവ്

കാഞ്ഞിരംകുളം ഗവണ്‍മെന്റ് കോളേജില്‍ ഫിസിക്സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ ഗസ്റ്റ് ലക്ചര്‍ പാനലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി മെയ് 27 രാവിലെ 10.30 ന് നടക്കുന്ന അഭിമുഖത്തിന് ഹാജാരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

അഭിമുഖം

കോന്നി ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളജിലേക്ക് താത്കാലിക അധ്യാപകരുടെ ഒഴിവിലേക്ക് ഇന്റര്‍വ്യൂ നടക്കും. മെയ് 24 ന് രാവിലെ 10 ന് മാത്തമാറ്റിക്സ് 11 ന് ഇംഗ്ലീഷ് , മെയ് 25ന് രാവിലെ 10 ന് കൊമേഴ്സ്, മെയ് 27ന് രാവിലെ 10ന് കമ്പ്യൂട്ടര്‍ സയന്‍സ് ഉച്ചക്ക് 12ന് പ്രോഗ്രാമര്‍ എന്നീ സമയക്രമങ്ങളില്‍ ഇന്റര്‍വ്യൂ നടക്കും. അധ്യാപക തസ്തികകള്‍ക്ക് അതത് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും പ്രോഗ്രാമര്‍ തസ്തികയ്ക്ക് പി.ജി.ഡി.സി.എ/ബി.എസ്.സി കമ്പ്യൂട്ടര്‍സയന്‍സ് ആണ് യോഗ്യത. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം കോളജില്‍ എത്തണം. ഫോണ്‍ : 8547005074.

ചീഫ് ഓപ്പറേറ്റിങ് ഓഫീസർ

സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള എൻ.സി.ടി.ഐ.സി.എച്ചിൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ലിറ്ററേച്ചർ/ആർട്സ് ബിരുദവും എം.ബി.എയും സൈക്കോളജി, എൻ.എൽ.പി, സോഷ്യൽ വർക്ക് എന്നിവയിൽ ഡിപ്ലോമ/സർട്ടിഫൈഡ് ട്രെയിനിങ്ങുമാണു യോഗ്യതകൾ. കല, ടൂറിസം, സാംസ്‌കാരികം എന്നീ മേഖലകളിലെ എഴുത്തുകാരും പ്രതിഭകളുമായിരിക്കണം അപേക്ഷകർ. പ്രവൃത്തിപരിചയം അടക്കമുള്ള മറ്റു വിവരങ്ങൾ www. nctichkerala.org എന്ന വെബ്സൈറ്റിൽ ലഭിക്കും. മേയ് 30 വരെ അപേക്ഷ സ്വീകരിക്കും. ഈ തസ്തികയിലേക്ക് ഒരിക്കൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

ഫിസിക്‌സ് ഗസ്റ്റ് ലക്ചറർ

കാഞ്ഞിരംകുളം ഗവൺമെന്റ് കോളജിൽ ഫിസിക്‌സ് ഗസ്റ്റ് ലക്ചറെ 2023 മാർച്ച് 31 വരെ താത്കാലികമായി നിയമിക്കുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും ഒരു സെറ്റ് പകർപ്പുകളുമായി 27ന് രാവിലെ 10.30ന് അഭിമുഖത്തിന് ഹാജരാകണം.

ഫീമെയിൽ വാർഡൻ ഒഴിവ്

തൃശ്ശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഫീമെയിൽ വാർഡൻ തസ്തികയിൽ രണ്ട് താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സിയാണ് യോഗ്യത. സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള അംഗീകൃത ഹോസ്റ്റലിൽ വാർഡൻ തസ്തികയിൽ ജോലി ചെയ്ത മൂന്നു വർഷത്തെ തൊഴിൽ പരിചയം വേണം. 18നും 41നും മധ്യേ (01.01.2022 അനുസരിച്ച്) പ്രായമുള്ളവർക്ക് അവസരം. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 7നകം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.

ചിത്രകലാ അധ്യാപക ഒഴിവ്

സാസംസ്‌കാരിക വകുപ്പിനു കീഴിൽ വട്ടിയൂർക്കാവിൽ പ്രവർത്തിക്കുന്ന ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ ചിത്രകല അധ്യാപക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഫൈനാർട്‌സിൽ ബിരുദാനന്തരദിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകർപ്പും ബയോഡാറ്റയും സഹിതം സേക്രട്ടറി, ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്- 695013 എന്ന വിലാസത്തിൽ മേയ് 25ന് മുമ്പ് അപേക്ഷിക്കണം. ഫോൺ: 0471-2364771, ഇ-മെയിൽ: secretaryggng @gmail.com.

പി.എം.എം.എസ്.വൈ പദ്ധതിയിൽ ഒഴിവുകൾ

ഫിഷറീസ് ഡയറക്ടറേറ്റിലെ പ്രധാൻ മന്ത്രി മത്സ്യസമ്പദാ യോജന (PMMSY) പദ്ധതിയുടെ സ്റ്റേറ്റ് പ്രോഗ്രാം യൂണിറ്റിൽ (SPU) സ്റ്റേറ്റ് പ്രോഗ്രാം മാനേജർ, സ്റ്റേറ്റ് ഡാറ്റ കം എം.ഐ.എസ് മാനേജർ, മൾട്ടിടാസ്‌കിംഗ് സ്റ്റാഫ് എന്നീ തസ്തികകളിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് തസ്തികകളിലും ഒരോ ഒഴിവുകളാണുള്ളത്.

സ്റ്റേറ്റ് പ്രോഗ്രാം മാനേജർ തസ്തികയ്ക്ക് ഫിഷറീസ് സയൻസിൽ ബിരുദാനന്തരബിരുദം/ എം.എസ്.സി സൂവോളജി/ എം.എസ്.സി മറൈൻ ബയോളജി/ ഫിഷറീസ് എക്‌ണോമിക്‌സിൽ ബിരുദാനന്തര ബരുദം/ ഇൻഡസ്ട്രിയൽ ഫിഷറീസിൽ ബിരുദാനന്തര ബിരുദം/ ഫിഷറീസ് ബിസിനസ് മാനേജുമെന്റിൽ ബിരുദാനന്തര ബിരുദം എന്നിവയാണ് യോഗ്യത. ഇവയിൽ ഡോക്ടറേറ്റ്, മാനേജ്‌മെന്റിൽ ബിരുദം, അഗ്രി ബിസിനസ് മാനേജുമെന്റ് എന്നിവ ഉളളവർക്ക് മുൻഗണന. ഇൻഫർമേഷൻ ടെക്‌നോളജി, കമ്പ്യൂട്ടർ ആപ്‌ളിക്കേഷൻ എന്നിവയിൽ പരിജ്ഞാനം അഭിലഷണീയം. ഫിഷറീസ്- അക്വാകൾച്ചറുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലയിൽ ഏഴ് വർത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 45 വയസ്. 70,000 രൂപയാണ് പ്രതിമാസ വേതനം.

സ്റ്റേറ്റ് ഡാറ്റാ കം എം.ഐ.എസ് മാനേജർ തസ്തികയിൽ സ്റ്റാറ്റിസ്റ്റിക്‌സ്/ മാത്തമാറ്റിക്‌സ് എന്നിവയിൽ ബിരുദാനന്തര ബിരുദം/ ഫിഷറീസ് എക്കണോമിക്‌സിൽ ബിരുദാനന്തര ബിരുദം, ഇൻഫർമേഷൻ ടെക്‌നോളജി/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിൽ കുറഞ്ഞത് ഡിപ്ലോമ എന്നിവയാണ് യോഗ്യത. ലാർജ് സ്‌കെയിൽ ഡാറ്റ പ്രോസസിങ്, മാനേജ്‌മെന്റ് എന്നീ മേഖലകളിൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം വേണം. പ്രായപരിധി 45 വയസ്. 40,000 രൂപയാണ് പ്രതിമാസ വേതനം.

മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് തസ്തികയിലേക്ക് പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 35 വയസ്. 15,000 രൂപയാണ് പ്രതിമാസ വേതനം.
കൂടുതൽ വിവരങ്ങൾക്ക് www. fisheries.kerala.gov.in. അപേക്ഷകൾ ഡയറക്ടറേറ്റ് ഓഫ് ഫിഷറീസ്, വികാസ് ഭവൻ, തിരുവനന്തപുരം-695033 എന്ന വിലാസത്തിലോ faircopy.dir @gmail.com എന്ന മെയിൽ അഡ്രസിലോ മേയ് അഞ്ചിന് മുമ്പ് ലഭിക്കണം.

ചീഫ് ഓപ്പറേറ്റിങ് ഓഫീസർ

കേരള സർക്കാർ സാംസ്‌കാരിക വകുപ്പ് സ്ഥാപനമായ എൻ.സി.ടി.ഐ.സി.എച്ചിൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. വിശദവിരങ്ങൾക്ക്: www. nctichkerala.org.

ഡെപ്യൂട്ടേഷൻ നിയമനം

സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ 63,700-1,23,700 രൂപ ശമ്പള സ്‌കെയിൽ ഒഴിവുള്ള ഒരു ഡെപ്യൂട്ടി ഡയറക്ടറുടെ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സംസ്ഥാന സർക്കാർ വകുപ്പുകളിലോ ഗവൺമെന്റ് സെക്രട്ടറിയേറ്റ്- നിയമസഭാ സെക്രട്ടറിയേറ്റ് എന്നിവിടങ്ങളിലോ അണ്ടർ സെക്രട്ടറി/ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരിൽ നിന്നും മേലധികാരി മുഖേന നിശ്ചിത പ്രൊഫർമയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ കേരള പബ്ലിക് സർവീസ് കമ്മിഷൻ മുഖേന നിയമനം നേടിയവരും 63,700-1,23,700 രൂപ ശമ്പള സ്‌കെയിൽ ജോലി ചെയ്യുന്നവരും അംഗീകൃത സർവകലാശാലയിൽ നിന്ന് കല, സാഹിത്യം, ചരിത്രം എന്നീ വിഷയങ്ങളിൽ ഏതെങ്കിലുമൊന്നിൽ അൻപത്തിയഞ്ച് ശതമാനത്തിൽ കുറയാതെ മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവരുമായിരിക്കണം. അപേക്ഷകൾ ഡയറക്ടർ, സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്ത വിലാസം കൊട്ടാരം, ഫോർട്ട് പി.ഒ, തിരുവനന്തപുരം-23, എന്ന വിലാസത്തിൽ ജൂൺ ഏഴിനകം ലഭിക്കണം. ഫോൺ: 0471-2478193, ഇ-മെയിൽ: culturedirectoratec @gmail.com.

താത്കാലിക അധ്യാപക നിയമനം

പത്തനംതിട്ട ഇലന്തൂർ സർക്കാർ കോളജിൽ 2022-23 അക്കാദമിക് വർഷത്തേക്കുള്ള അതിഥി അധ്യാപകരെ താത്കാലികമായി നിയമിക്കുന്നു. മേയ് 23 മുതൽ 25 വരെയാണ് അഭിമുഖം. കെമിസ്ട്രി, കോമേഴ്‌സ്, സുവോളജി, ഹിന്ദി, മലയാളം, സംസ്‌കൃതം, ഇംഗ്ലീഷ്, ബോട്ടണി വിഷയങ്ങളിൽ ഒഴിവുണ്ട്. കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറേറ്റിലെ അതിഥി അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള യോഗ്യരായ ഉദ്യോഗാർഥികൾ, യോഗ്യത, പ്രവർത്തി പരിചയം, പാനൽ രജിസ്‌ട്രേഷൻ തുടങ്ങിയവയുടെ അസൽ രേഖകൾ സഹിതം കോളജിൽ ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക്: www. gcelanthoor.ac.in.

അതിഥി അധ്യാപക നിയമനം

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ 2022-23 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിൽ അതിഥി അധ്യാപകരെ താത്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം മെയ് 27 ന് രാവിലെ 11 ന് നടക്കും. യു.ജി.സി നിഷ്‌കർഷിച്ച യോഗ്യതയുള്ളവരും കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ രേഖകൾ സഹിതം പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.

ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ ആർട്‌സ് കോളജിൽ ബയോടെക്‌നോളജി വിഷയത്തിൽ നിലവിലുള്ള രണ്ട് ഒഴിവുകളിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനായി മെയ് 24 ന് രാവിലെ 11 ന് ഇന്റർവ്യൂ നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യു.ജി.സി നിഷ്‌ക്കർഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.

രജിസ്‌ട്രേഷന്‍ പുതുക്കാം

വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ യഥാസമയം പുതുക്കാനാവാതെ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്ക് (എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/99 മുതല്‍ 01/22 വരെ) അവരുടെ സീനിയോരിറ്റി നിലനിര്‍ത്തി മെയ്് 31 വരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുവഴി നേരിട്ടും, www. eemployment.kerala.gov.in എന്ന വെബ്‌സൈറ്റില്‍ സ്‌പെഷ്യല്‍ റിന്യൂവല്‍’ ഓപ്ഷന്‍ വഴി ഓണ്‍ലൈനായും രജിസ്ട്രേഷന്‍ പുതുക്കാം. ഫോണ്‍: 04868 272262

Read More: Kerala Job News 17 May 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 20 may 2022