Kerala Jobs 20 March 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ
മെഗാ ജോബ് ഫെയർ
എംപ്ലോയ്മെന്റ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 25ന് വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ നടത്തുന്ന നിയുക്തി മെഗാ ജോബ് ഫെയറിൽ സംസ്ഥാനത്തെ 70ൽ പരം പ്രമുഖ കമ്പനികളിൽ നിന്നും 3000 ത്തിൽപ്പരം ഒഴിവുകൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഹെൽപ്പ് ഡെസ്കുകൾ ആരംഭിച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും http://www.jobfest.kerala.gov.in സന്ദർശിക്കുക. 0471 2992609, 0474 2746789, 0468 2222745, 0477 2230622 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. വാട്ട്സ് ആപ്പ് മെസ്സേജ് അയയ്ക്കാവുന്ന നമ്പറുകൾ 9447400780, 8547596706.
വാക്-ഇൻ-ഇന്റർവ്യൂ
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സീനിയർ റസിഡന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. റേഡിയോ ഡയഗ്നോസിസ്, എമർജൻസി മെഡിസിൻ (റേഡിയോ ഡയഗ്നോസിസ്) എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിൽ പി.ജി., ടി.സി.എം.സി രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 70,000 രൂപ. അഭിമുഖം മാർച്ച് 25ന് രാവിലെ 10.30ന് നടക്കും.
താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഹാജരാകണം.
അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍
ആലപ്പുഴ: വനിത ശിശുവികസന വകുപ്പിനു കീഴില്‍ മുതുകുളം ഐ.സി.ഡി.എസ്. പ്രോജക്ടില്‍ നിലവിലുള്ളതും മൂന്ന് വര്‍ഷങ്ങളില്‍ ഉണ്ടാകാവുന്നതുമായ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍മാരുടെ ഒഴിവുകളിലേക്ക് അതത് പഞ്ചായത്തില്‍ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോറത്തിനും വിശദവിവരത്തിനും മുതുകുളം ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക. അപേക്ഷ ഏപ്രില്‍ അഞ്ചുവരെ സ്വീകരിക്കും. ഫോണ്‍: 0479 -2474400.
നഴ്‌സ്, ഫാര്‍മസിസ്റ്റ് ഒഴിവ്
ഭാരതീയചികിത്സാ വകുപ്പിന് കീഴില്‍ ജില്ലയിലെ വിവിധ ആയുര്‍വേദ സ്ഥാപനങ്ങളില്‍ ആയുര്‍വേദ നഴ്‌സ്, ഫാര്‍മസിസ്റ്റ് തസ്തികകളില്‍ ഒഴിവ്. എസ്.എസ്.എല്‍.സി, സര്‍ക്കാര്‍ അംഗീകൃചത ആയുര്‍വ്വേദ നഴ്‌സസ് ട്രെയിനിങ്, ഫാര്‍മസിസ്റ്റ് ട്രെയിനിങാണ് യോഗ്യത. പ്രായപരിധി 18 നും 36 നും ഇടയില്‍. താത്പര്യമുള്ളവര്‍ മാര്‍ച്ച് 22 ന് രാവിലെ 11 ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തണം.
കേരഫെഡിൽ ഡെപ്യൂട്ടേഷൻ
കേരഫെഡിൽ അസി. മാനേജർ (ഫിനാൻസ് & ഓഡിറ്റ്), അക്കൗണ്ടന്റ്, എൽ.ഡി. ടൈപ്പിസ്റ്റ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. അപേക്ഷ 30ന് വൈകിട്ട് 5നകം മാനേജിങ് ഡയറക്ടർ, കേരഫെഡ്, കേരാ ടവർ, വെള്ളയമ്പലം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2320504, 2326209. വെബ്സൈറ്റ്: http://www.kerafed.com.
ഡാറ്റാ എൻട്രി, ക്ലറിക്കൽ അസിസ്റ്റന്റ് ഡെപ്യൂട്ടേഷൻ
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്/ടൈപ്പിസ്റ്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഗവണ്മെന്റ് സെക്രട്ടേറിയറ്റിലും വിവിധ സർക്കാർ വകുപ്പുകളിലും സമാന തസ്തികകളിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥർ വകുപ്പു മുഖേന മേയ് അഞ്ചിനകം സെക്രട്ടറി, കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, ‘ജനഹിതം ടി.സി.27/6(2), വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം – 695 033 എന്ന വിലാസത്തിൽ അപേക്ഷിക്കണം.