Kerala Jobs 20 June 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം
എഡിറ്റോറിയല്‍ അസിസ്റ്റന്റ്, സബ് എഡിറ്റര്‍ അഭിമുഖം ജൂണ്‍ 22ന്
തിരുവനന്തപുരം: സാംസ്കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ എഡിറ്റോറിയല്‍ അസിസ്റ്റന്റ്, സബ് എഡിറ്റര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. നിശ്ചിതയോഗ്യതയുള്ള താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥിള്‍ ജൂണ്‍ 22ന് രാവിലെ 10.30ന് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തിരുവനന്തപുരത്തെ കേന്ദ്രഓഫീസില് നടക്കുന്ന അഭിമുഖത്തിന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, സംവരണാനുകൂല്യം എന്നിവയുടെ അസ്സല് സര്‍ട്ടിഫിക്കറ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബയോഡേറ്റ എന്നിവ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. ശമ്പളം: എഡിറ്റോറിയല്‍ അസിസ്റ്റന്റ്- 32560/, സബ് എഡിറ്റര്‍- 32560/. പ്രായപരിധി 35 വയസ്. എസ്. സി, എസ്. ടി വിഭാഗത്തിന് പ്രായപരിധിയില്‍ 5 വര്‍ഷത്തെ ഇളവനുവദിക്കും. ഒരു വര്‍ഷത്തേക്കുള്ള കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനം സംവരണ തത്വങ്ങള്‍പാലിച്ചുകൊണ്ടായിരിക്കും നടത്തുക. റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരുവര്‍ഷമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. https://www. keralabhashainstitute.org/
വെറ്ററിനറി ഡോക്ടർ നിയമനം; വാക്ക് – ഇൻ- ഇന്റർവ്യൂ 25 ന്
ആലപ്പുഴ: ചമ്പക്കുളം, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തുകളിൽ അടിയന്തിര രാത്രികാല സേവനത്തിന് വെറ്ററിനറി ഡോക്ടര്‍മാരെ താത്കാലികമായി നിയമിക്കുന്നു. കരാര്‍ അടിസ്ഥാനത്തില്‍ പരമാവധി 89 ദിവസത്തേക്കാണ് നിയമനം.
സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിൽ രജിസ്ട്രേഷനുള്ള യുവ വെറ്ററിനറി ബിരുദധാരികള്‍ക്കാണ് അവസരം . ഇവരുടെ അഭാവത്തില്‍ വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരേയും പരിഗണിക്കും. ക്ലിനിക്കല്‍ ഒബ്സ്ട്രെക്ട്രിക്സ് ആൻഡ് ഗൈനക്കോളജി, ക്ലിനിക്കല്‍ മെഡിസിന്, സര്‍ജറി എന്നിവയിലെ ബിരുദാനന്തര ബിരുദം അഭിലഷണീയ യോഗ്യതയായി കണക്കാക്കും.
നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 43,155 രൂപ വേതനം നൽകും. ആഴ്ച്ചയില്‍ ആറു ദിവസം വൈകുന്നേരം ആറു മുതല്‍ പിറ്റേന്ന് രാവിലെ എട്ടു വരെയാണ് ജോലി. താത്പ്പര്യമുള്ളവർ ജൂണ്‍ 25ന് രാവിലെ 11ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന വാക്ക് – ഇൻ – ഇൻ്റർവ്യൂവിൽ പങ്കെടുക്കണം. ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും ഹാജരാക്കണം. ഫോണ്‍ 0477 2252431.
മെന്റര്‍ ടീച്ചര്‍ നിയമനം
പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പാക്കുന്ന ഗോത്രബന്ധു പദ്ധതി പ്രകാരം ടി.ടി.സി/ഡി.എഡ്/ബി.എഡ് യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും മെന്റര്‍ ടീച്ചര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 40 വയസ്സ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 28 ന് വൈകിട്ട് നാലിനകം ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ നല്‍കണമെന്ന് പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505383
കാഷ്വല്‍ ലേബര്‍ നിയമനം
സി-ഡിറ്റിന്റെ ഒപ്റ്റിക്കല്‍ ഇമേജ് പ്രോസസ്സിങ് ആന്‍ഡ് സെക്യൂരിറ്റി പ്രൊഡക്ട്സ് ഡിവിഷനിലേക്ക് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ കാഷ്വല്‍ ലേബര്‍ നിയമനം നടത്തുന്നു. പത്താം ക്ലാസ് വിജയിച്ച ഏതെങ്കിലും ട്രേഡിലുള്ള ഐ.ടി.ഐ കോഴ്സ് വിജയിച്ച നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റുള്ള ഉദ്യോഗാര്‍ഥികളുടെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ തിരുവനന്തപുരം തിരുവല്ലം സി-ഡിറ്റ് മെയിന്‍ ക്യാമ്പസ് ഓഫീസില്‍ നടക്കും. പ്രതിദിനം 650 രൂപ വേതനം ലഭിക്കും. താത്പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കട്ടുകള്‍, പകര്‍പ്പുകള്‍ സഹിതം മാര്‍ച്ച് 28 ന് രാവിലെ 10 ന് അഭിമുഖത്തിന് നേരിട്ടെത്തണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. ഫോണ്‍: 0471 2380910, 2380912
പ്രൊജക്റ്റ് ഫെല്ലോ നിയമനം
ഗവ. വിക്ടോറിയ കോളേജിലെ ഫിസിക്സ് വകുപ്പില്‍ ഡി.എസ്.ടി – എസ്.ഇ.ആര്.ബി മേജര്‍ റിസര്‍ച്ച് പ്രൊജക്റ്റില്‍ ഗവേഷണം നടത്തുന്നതിന് പ്രോജക്ട് ഫെലോയുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. റേഡിയോ തരംഗങ്ങളെ ആഗിരണം ചെയ്യുന്ന മെറ്റാ-മെറ്റീരിയല്‍ റെസൊണേറ്ററുകള്‍ വികസിപ്പിച്ചെടുക്കുന്നതിലാണ് ഗവേഷണം. മൂന്ന് വര്‍ഷത്തേക്ക് ഫെലോഷിപ്പ് ലഭിക്കും. ഫിസിക്സ്, ഇലക്ട്രോണിക്സില് പി.ജി ബിരുദം(സയന്‍സ്) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www. gvc.ac.in ല്‍ ലഭിക്കും. അപേക്ഷകള്‍ 23 വരെ സ്വീകരിക്കും.
ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ ഓപ്പൺ മുൻഗണനാ വിഭഗത്തിൽ താത്കാലിക ഒഴിവുണ്ട്. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും വേണം. ഹോമിയോപ്പതി ക്ലിനിക്കൽ ഗവേഷണ പരിചയം ഉണ്ടായിരിക്കണം. 01.01.2022 ന് 18-41 നും മധ്യേയായിരിക്കണം പ്രായം (നിയമാനുസൃത വയസിളവ് ബാധകം). പ്രതിമാസം 18,000 രൂപ ശമ്പളം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 27നകം പേര് രജിസ്റ്റർ ചെയ്യണം.
പ്രോജക്ട് അസിസ്റ്റന്റ് നിയമനം
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർടാഡ്സിൽ വയനാട് ഗോത്രഭാഷ കലാപഠനകേന്ദ്രം പദ്ധതിയുടെ നടത്തിപ്പിനായി കരാർ അടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അംഗീകൃത സർവകലാശാലയിൽ നിന്ന് ആന്ത്രോപ്പോളജി അല്ലെങ്കിൽ ലിംഗ്വിസ്റ്റിക്സ് വിഷയത്തിൽ നേടിയ മാസ്റ്റർ ബിരുദം ആണ് യോഗ്യത. മലയാളത്തിൽ ആശയം വികസിപ്പിക്കാനും എഴുതുവാനും ഉള്ള മികച്ച കഴിവ് വേണം. ട്രൈബൽ സെറ്റിൽമെന്റിൽ യാത്ര ചെയ്തു വിവരശേഖരണം നടത്തുവാനുള്ള കഴിവ് വേണം. ഗോത്ര സുദായങ്ങൾക്കിടയിൽ ജോലി ചെയ്ത പരിചയം അഭികാമ്യം. 25,000 രൂപയാണ് പ്രതിമാസ പ്രതിഫലം. ഒമ്പത് മാസ കാലയളവിലേക്കാണ് നിയമനം.
പ്രൊജക്ട് ഫെല്ലോ ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവുണ്ട്. കെമിസ്ട്രി/എൻവയോൺമെന്റൽ സയൻസ് എന്നിവയിലേതിലെങ്കിലും ഒന്നാം ക്ലാസോടുകൂടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. അനാലിറ്റികൽ ഇൻസ്ട്രമെന്റ്സ് കൈകാര്യം ചെയ്യുന്നതിനുള്ള പ്രവൃത്തിപരിചയം വേണം. പ്രതിമാസം 22,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 01.01.200 നു 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ ഇളവ് ലഭിക്കും. ഉദ്യോഗാർഥികൾക്ക് 30 ന് രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.
ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കണ്‍സള്‍ട്ടന്റ്: അഭിമുഖം ജൂണ്‍ 22 ന്
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക്ക് കോളേജിലെ സി.ഡി.റ്റി.പി പ്രോഗ്രാമിലേക്ക് ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നു. കരാര്‍ നിയമനമാണ്. അംഗീകൃത പോളിടെക്നിക്ക് സ്ഥാപനത്തില്‍ നിന്ന് നേടിയ രണ്ടാം ക്ലാസ് ഡിപ്ലോമയും കംപ്യൂട്ടറിലുള്ള പ്രാഗത്ഭ്യവും അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തിലുള്ള രണ്ടാം ക്ലാസ് ബിരുദവും ഇന്‍ഡസ്ട്രി, റൂറല്‍ ഡവലപ്മെന്റ്, കമ്മ്യൂണിറ്റി ഡവലപ്മെന്റ് എന്നീ മേഖലകളിലുള്ള ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
താല്‍പ്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നാളെ(ജൂണ്‍ 22) രാവിലെ 10 മണിക്ക് കോളേജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
സീനിയര്‍ അക്കൗണ്ടന്റ്: അപേക്ഷ ക്ഷണിച്ചു
പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതികളുടെ നടത്തിപ്പിനായി തിരുവനന്തപുരം ഓഫീസിലെ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ അക്കൗണ്ടിനെ നിയമിക്കുന്നു. 65 വയസാണ് പ്രായപരിധി. ഓഡിറ്റര്‍മാരായോ അക്കൗണ്ടന്റായോ എ.ജി ഓഫീസില്‍ നിന്ന് വിരമിച്ചവര്‍ക്കും ജൂനിയര്‍ സൂപ്രണ്ടായി പൊതുമരാമത്ത് വകുപ്പില്‍ നിന്നോ ജലസേചന വകുപ്പില്‍ നിന്നോ വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. കംപ്യൂട്ടര്‍ പരിജ്ഞാനമുണ്ടായിരിക്കണം. പ്രതിമാസ വേതനം 20,065/- രൂപ. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അപേക്ഷിക്കണമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. അവസാന തീയതി ജൂലൈ അഞ്ച് വൈകിട്ട് നാല് മണി. വിലാസം: എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ്, ജില്ലാ പഞ്ചായത്ത്, പട്ടം.പി.ഒ, തിരുവനന്തപുരം- 695004.
അഭിമുഖം 22ന്
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളേജിലെ സി.ഡി.റ്റി.പി പ്രോഗ്രാം നടത്തിപ്പിനായി ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ കൺസൾട്ടന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് 22ന് രാവിലെ 10ന് കോളേജിൽ അഭിമുഖം നടത്തും. അംഗീകൃത പോളിടെക്നിക്ക് രണ്ടാം ക്ലാസ് ഡിപ്ലോമയും കമ്പ്യൂട്ടർ പരിജ്ഞാനവും അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ രണ്ടാംക്ലാസ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണു യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി നേരിട്ട് ഹാജരാകണം.
Read More: ഫിഷറീസ് സ്കൂളുകളിൽ അവസരങ്ങൾ