scorecardresearch
Latest News

Kerala Jobs 20 July 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 20 July 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

job, job news, ie malayalam

Kerala Jobs 20 July 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

റിസര്‍ച്ച് ഓഫീസര്‍

കേരളസര്‍വകലാശാലയിലെ ജനസംഖ്യാശാസ്ത്ര വിഭാഗത്തില്‍ നടപ്പാക്കുന്ന ഗവേഷണ പ്രോജക്ടില്‍ റിസര്‍ച്ച് ഓഫീസറുടെ ഒരു ഒഴിവുണ്ട്.

കാലാവധി: ഒരു വര്‍ഷം

യോഗ്യത: ഡെമോഗ്രഫിയിലോ സോഷ്യല്‍ സയന്‍സിലോ ഉള്ള ജവഉ. ബിരുദവും സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, ആരോഗ്യ ഗവേഷണ മേഖലയില്‍ ഉള്ള രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും.

അല്ലെങ്കില്‍

ഡെമോഗ്രഫിയിലോ സോഷ്യല്‍ സയന്‍സിലോ ഉള്ള ബിരുദാനന്തരബിരുദവും സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, ആരോഗ്യ ഗവേഷണ മേഖലയില്‍ ഉള്ള അഞ്ചു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും.

ബന്ധപ്പെട്ട ഗവേഷണ മേഖലയില്‍/ പ്രോജക്ടില്‍ വിവര ശേഖരണത്തിലും വിശകലനത്തിലും റിപ്പോര്‍ട്ട് എഴുതുന്നതിലും ഉള്ള പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.

ശമ്പളം: 40000 /മാസം (രീിീെഹശറമലേറ)
പ്രായപരിധി: 40 വയസ്സ്

അപേക്ഷകര്‍ ജൂലൈ 26 രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളും യോഗ്യത തെളിയിക്കുന്ന മറ്റു രേഖകളും സഹിതം വകുപ്പ് മേധാവി മുന്‍പാകെ ഹാജാരാകേണ്ടതാണ്. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ ആയിരിക്കും തെരെഞ്ഞുടുപ്പ്.
ഫോണ്‍: 0471 – 2308057

ജൂനിയർ പ്രോഗ്രാമർ ഒഴിവ്

തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ ജൂനിയർ പ്രോഗ്രാമർ തസ്തികയിൽ ദിവസവേതന കരാറടിസ്ഥാനത്തിൽ ജോലി നോക്കുന്നതിന് താൽപര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. (കമ്പ്യൂട്ടർ ഹാർഡ്‌വെയർ, കമ്പ്യൂട്ടർ സയൻസ് എന്നിവയിലെ പോളിടെക്‌നിക് ഡിപ്ലോമ/എം.എസ്‌സി കമ്പ്യൂട്ടർ സയൻസ്/ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്, Computer Hardware Maintenance and Networking ൽ ഒരു വർഷത്തെ പ്രവൃത്തി പുരിചയം അഥവാ B Tech in Computer and Engineering/ Information Technology ആണ് യോഗ്യത. പ്രായപരിധി: 18-41.

താൽപര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www. cet.ac.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ജൂലൈ 30നു വൈകിട്ട് നാലിനകം പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനിയറിങ്, തിരുവനന്തപുരം, തിരുവനന്തപുരം-16 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

ഫെസിലിറ്റേറ്റര്‍ നിയമനം

പത്തനംതിട്ട ജില്ലയിലെ പട്ടിക വര്‍ഗ കോളനികളായ പാമ്പിനി, അടിച്ചിപുഴ, കൊടുമുടി, അട്ടത്തോട്, കരിങ്കുളം, കുറുമ്പന്‍മുഴി എന്നിവിടങ്ങളില്‍ പട്ടിക വര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പഠന മുറികളില്‍ താത്കാലിക അടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നു. ജില്ലയിലെ സ്ഥിര താമസക്കാരും 40 വയസില്‍ താഴെ പ്രായമുളളവരുമായ പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഡിഗ്രിയോ അതിനുമുകളിലോ യോഗ്യതയുളളവരോ ബി.എഡ്/ടിടിസി/ഡിഎല്‍എഡ് യോഗ്യതയുളളവരും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉളളവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുള്ളവരുടെ അഭാവത്തില്‍ സമീപ സങ്കേതങ്ങളിലെ ഡിഗ്രി യോഗ്യതയുള്ളവരെ പരിഗണിക്കും. വെളള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജാതി വരുമാന സര്‍ട്ടിഫിക്കറ്റും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ജൂലൈ 27ന് മുന്‍പ് ട്രൈബല്‍ ഡെലവലപ്‌മെന്റ് ഓഫീസര്‍, തോട്ടമണ്‍, റാന്നി എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 04735 227 703.

പൈനാവ് പോളിടെക്നിക്കില്‍ ഗസ്റ്റ് അധ്യാപക ഇന്റര്‍വ്യൂ

സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി-യുടെ പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഗസ്‌റ് അധ്യാപകരെ നിയമിക്കുന്നതിന് കോളേജില്‍ കൂടിക്കാഴ്ച നടത്തുന്നു.

21.07.2022 (വ്യാഴം) – ലക്ചറര്‍ ഇന്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് (യോഗ്യത – ഫസ്റ്റ് ക്ലാസ്സ് ബി.ടെക് ഇന്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്), ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ഇലക്ട്രോണിക്‌സ് – (യോഗ്യത – ഫസ്റ്റ് ക്ലാസ്സ് ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്)

22.07.2022 (വെള്ളി) – ലക്ചറര്‍ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് (യോഗ്യത – ഫസ്റ്റ് ക്ലാസ്സ് ബി.ടെക് ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്), ലക്ചറര്‍ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് (യോഗ്യത -ഫസ്റ്റ് ക്ലാസ്സ് ബി.ടെക് ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്), ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് (യോഗ്യത – ഫസ്റ്റ് ക്ലാസ്സ് ഡിപ്ലോമ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്).

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മേല്‍പറഞ്ഞ വിഷയങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള തീയതികളില്‍ രാവിലെ 10-ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ രണ്ടു കോപ്പികളുമായി കോളേജില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 04862 232246, 04862 297617, 9495061372, 8547005084

അസി. എൻജിനിയർ നിയമനം

റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ) നിയമിക്കുന്നതിന് 25ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾ www. rcctvm.gov.in ൽ ലഭിക്കും.

ഇന്റർവ്യൂ മാറ്റി

സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലെ നിർഭയ സെല്ലിൽ കരാർ അടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് ജൂലൈ 20നു നടത്താൻ നടത്താനിരുന്ന അഭിമുഖം ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0417-2346534.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ പ്രോജക്ടുകളിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ഒരു താത്കാലിക (ഒരു വർഷത്തെ) ഒഴിവുണ്ട്. പ്രതിമാസവേതനം 30,995 രൂപ. ക്ലിനിക്കൽ സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദവും എം.ഫിൽ ബിരുദവും ഉണ്ടായിരിക്കണം. സൈക്കോളജിയിലുള്ള പിഎച്ച്.ഡി അഭികാമ്യം. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡാറ്റ എന്നിവയുൾപ്പെടെയുള്ള അപേക്ഷ ജൂലൈ 30ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് സി.ഡി.സിയിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: 0471-2553540.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 20 july 2022