scorecardresearch

Kerala Jobs 20 January 2023: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 20 January 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 20 January 2023: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 20 January 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.

എന്‍ജിന്‍ ഡ്രൈവര്‍

എറണാകുളം ജില്ലയിലെ ഒരു അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ എന്‍ജിന്‍ ഡ്രൈവര്‍ തസ്തികയില്‍ ആറ് ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തും. 18നും 37നും മധ്യേ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി രണ്ടിനകം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്യണം. എഴുത്തും വായനയും അറിഞ്ഞിരിക്കണം. 2010ലെ കേരള ഇന്‍ലാന്റ് വെസല്‍സ് ചട്ടപ്രകാരം അനുവദിച്ച കറന്റ് മാസ്റ്റര്‍ ലൈസന്‍സ് ഉള്ളവര്‍ക്കാണ് അവസരം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമാനുസൃതമുള്ള വയസിളവുകള്‍ ലഭിക്കും.

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്. 55 ശതമാനം മാര്‍ക്കോടുകൂടിയുള്ള ബിരുദാനന്തര ബിരുദവും നെറ്റുമാണു യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. ഉദ്യോഗാര്‍ത്ഥികള്‍ തൃശൂര്‍ കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. ജനുവരി 24 ന് രാവിലെ 11 ന് അസല്‍ രേഖകളും പകര്‍പ്പുകളുമായി ഓഫീസില്‍ അഭിമുഖത്തിനെത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. രജിസ്്രേടഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് കൈവശം കരുതണം. ഫോണ്‍: 04924 254142.

വാക് ഇന്‍ ഇന്റര്‍വ്യു

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍ ഗ്രാജുവേറ്റ് അപ്രന്റീസ് ട്രെയിനി (ലൈബ്രറി) ഒഴിവിലേക്ക് ജനുവരി 31 നു രാവിലെ 11നു സി.ഡി.സിയില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ അംഗീകൃത സര്‍വകലാശാലയില്‍നിന്നു ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ബിരുദം നേടിയവര്‍ക്കു പങ്കെടുക്കാം.

വിശദമായ ബയോഡേറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 10.30 ന് എത്തണം. മാസം 7500 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും. ഒരു വര്‍ഷത്തെ കാലയളവിലേക്കാണ് നിയമനം.

ഇ സി ജി ടെക്‌നിഷ്യന്‍

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഇ.സി.ജി ടെക്‌നിഷ്യന്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് ഒഴിവുകളുണ്ട്. പ്രായപരിധി 18-36 (01.01.2023 പ്രകാരം). പ്ലസ്ടു അല്ലെങ്കില്‍ വി.എച്ച്.എസ്.ഇ അല്ലെങ്കില്‍ തത്തുല്യം, കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജിയില്‍ ഡിപ്ലോമ, മെഡിക്കല്‍ എഡ്യൂക്കേഷന്‍ സര്‍വീസസ്/ഹെല്‍ത്ത് സര്‍വീസസ്/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വിസസ്/കേന്ദ്ര അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ മെഡിക്കല്‍ സ്ഥാപനത്തിന് കീഴിലുള്ള ഹോസ്പിറ്റലില്‍ ഇ.സി.ജി/ടി.എം.ടി ടെക്‌നിഷ്യന്‍ തസ്തികയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യതകള്‍. 20,385 രൂപയാണ് പ്രതിമാസ വേതനം.

ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം, മേല്‍വിലാസം (ഇ-മെയില്‍, അഡ്രസ്, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം) എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ ഫെബ്രുവരി എട്ടിനു വൈകിട്ട് മൂന്നിനു മുമ്പ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ തപാല്‍ വഴിയോ, ഇ-മെയില്‍ വഴിയോ നേരിട്ടോ നല്‍കണം.

ശ്രവണപരിമിതര്‍ക്ക് അധ്യാപക അവസരം

പത്തനംതിട്ട ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍ ഫിസിക്‌സ് തസ്തികയിലേക്ക് ശ്രവണ പരിമിതര്‍ക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദവും ബി.എഡ്, എംഎഡ് അല്ലെങ്കില്‍ സെറ്റ്, നെറ്റ് ആണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ 2022 ജനുവരി 1ന് 40 വയസ് കഴിഞ്ഞവരാവരുത് (നിയമാനുസൃത വയസിളവ് സഹിതം). 45600-95600 രൂപയാണ് ശമ്പള സ്‌കെയില്‍.

ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 23നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം.

അസി. പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലയുടെ വടകര ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ ഹിന്ദി അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നതിനുള്ള പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ ഫെബ്രുവരി മൂന്നിനകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 20 january 2023