scorecardresearch

Kerala Jobs 20 February 2023: ഇന്നത്തെ തൊഴിൽ വാർത്തകൾ

കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

job, job news, ie malayalam

Kerala Jobs 20 February 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.

ഹിന്ദി അസി. പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ വടകര ടീച്ചര്‍ എജുക്കേഷന്‍ സെന്ററില്‍ ഹിന്ദി അസി. പ്രൊഫസര്‍ തസ്തികയിലേക്ക് 19.01.2023 തീയതിയിലെ വിജ്ഞാപന പ്രകാരം കരാര്‍ നിയമനത്തിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 25-ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ താല്‍കാലിക പട്ടികയും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

ടെക്‌നിഷ്യന്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ സെന്‍ട്രല്‍ സോഫിസ്റ്റിക്കേറ്റഡ് ഇന്‍സ്ട്രുമെന്റേഷന്‍ ഫെസിലിറ്റിയില്‍ ടെക്‌നിഷ്യന്‍ തസ്തികയില്‍ 07.11.2022 തീയതിയിലെ വിജ്ഞാപന പ്രകാരം കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്ക് ജനുവരി 7-ന് നടത്താന്‍ നിശ്ചയിച്ച് മാറ്റിവെച്ച അഭിമുഖം മാര്‍ച്ച് 3-ന് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ താല്‍കാലിക പട്ടികയും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

എറണാകുളം തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ കംപ്യൂട്ടർ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ നേരിട്ട് ഫെബ്രുവരി 27-ന് രാവിലെ 10-ന് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പമായി മോഡൽ എഞ്ചീനിയറിംഗ് കോളേജിൽ ഹാജരാകണം. വിശദവിവരങ്ങൾ കോളേജ് വെബ് സൈറ്റിൽ ലഭ്യമാണ് (www.mec.ac.in).

ഹെൽപ്പർ ഒഴിവ്

വനിതാ ശിശുവകസന വകുപ്പ്, എറണാകുളം ജില്ല ഐ.സി.ഡി.എസ് മുളന്തുരുത്തി അഡീഷണൽ പ്രോജക്ട് പരിധിയിൽ വരുന്ന തൃപ്പുണിത്തുറ മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളിലെ ഹെൽപ്പർമാരുടെ ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തുന്നതിന് തൃപ്പുണിത്തുറ മുനിസിപ്പാലിറ്റി പരിധിയിൽ സ്ഥിരതാമസമുള്ള വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2023 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവരും 46 വയസ് അധികരിക്കാത്തവരുമായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന  തീയതി ഫെബ്രുവരി 25നു വൈകിട്ട് അഞ്ചുമണി. വിലാസം: ഐ.സി.ഡി.എസ് മുളന്തുരുത്തി അഡീഷണൽ, തിരുവാങ്കുളം. പി.ഒ. പിൻ-682305. കൂടുതൽ വിവരങ്ങൾക്ക്: 9188959730.

ലക്ഷ്യ മെഗാ ജോബ് ഫെസ്റ്റ് ഇന്ന്

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ എംബ്ലോബിലിറ്റി സെന്ററും, മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജും സംയുക്തമായി ഇന്ന് (ഫെബ്രുവരി 21) ലക്ഷ്യ മെഗാ ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. മേളയില്‍ 25 ഓളം പ്രമുഖ സ്വകാര്യ കമ്പനികള്‍ പങ്കെടുക്കും. ബാങ്കിംഗ്, ഐ.ടി അക്കൗണ്ടിംഗ്, ഓഫീസ് അഡ്മിനിസ്ട്രേഷന്‍, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഫിനാന്‍സ് ആന്‍ഡ് ഇന്‍ഷൂറന്‍സ്  തസ്തികകളിലാണ് ഒഴിവുകള്‍. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി, പി.ജി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി ഫെബ്രുവരി 21 ന് രാവിലെ ഒന്‍പതിന് എം.ഇ.എസ് കല്ലടി കോളേജില്‍ എത്തണമെന്ന് എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ -04912505435, 8848641283

അറബിക് ലാംഗ്വേജ് ടീച്ചര്‍ : അഭിമുഖം 24 ന്

ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് എട്ട്  എന്‍.സി.എ-എസ്.സി (കാറ്റഗറി നമ്പര്‍ 225/2022) തസ്തിക അഭിമുഖം ഫെബ്രുവരി 24 ന് കോഴിക്കോട് ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍/ എസ്.എം.എസ് മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലും അസല്‍ സര്‍ട്ടിഫിക്കറ്റ്, ഇന്റര്‍വ്യൂ മെമ്മോ,തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റുമായി കോഴിക്കോട് ജില്ലാ പി.എസ്.സി ഓഫീസില്‍ നേരിട്ട് എത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 0471 2505398

കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയില്‍ നിയമനം

ശ്രീകൃഷ്ണപുരം ഗവ എന്‍ജിനീയറിങ് കോളേജില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ എം.സി.എ/ ബിടെക്, ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ ബി.ടെകാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖയുമായി ഫെബ്രുവരി 22 ന് രാവിലെ 10 ന് കോളേജില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gecskp.ac.in സന്ദര്‍ശിക്കാം. ഫോണ്‍ – 0466 2260565

ഡി.ടി.പി. ഓപ്പറേറ്റര്‍

ആലപ്പുഴ: ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സെല്ലിലേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഒരു ഒഴിവാണ് ഉള്ളത്. ഇതിനായുള്ള കൂടിക്കാഴ്ച മാര്‍ച്ച് രണ്ടാം തീയതി രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ ഓഫീസില്‍ വച്ച് നടത്തും. യോഗ്യത: പ്ലസ് ടു, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് ഇന്‍ ടൈപ്പ് റൈറ്റിംഗ് ഇന്‍ ഇംഗ്ലീഷ് ആന്‍ഡ് മലയാളം. മെഡിക്കല്‍ കോളേജിന് 10 കിലോമീറ്ററിനുള്ളില്‍ താമസിക്കുന്നവര്‍ക്കും മെഡിക്കല്‍ രംഗത്ത് ഡാറ്റ എന്‍ട്രി ഓപ്പറേറ്ററായി സേവനം ചെയ്തിട്ടുള്ളവര്‍ക്കും മുന്‍ഗണന. താല്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, വിലാസം, മുന്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തേണ്ടതാണ്.

എം.എസ്.ഡബ്ല്യൂക്കാര്‍ക്ക് അവസരം

ആലപ്പുഴ: സാമൂഹ്യനീതി വകുപ്പ് ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ പ്രൊബേഷന്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ പ്രൊബേഷന്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. എം എസ് ഡബ്ല്യു ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ജനറല്‍ ആശുപത്രിക്ക് സമീപമുള്ള ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ഫെബ്രുവരി 24ന് രാവിലെ 10.30 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. ആലപ്പുഴ ജില്ലയില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. അഭിമുഖം നടക്കുന്ന തീയതിയില്‍ 40 വയസ്സ് കവിയാന്‍ പാടില്ല.  ആറ് മാസത്തേക്കാണ് നിയമനം. പ്രതിമാസം 29535 രൂപ ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ജനറല്‍ ആശുപത്രിക്ക് സമീപമുള്ള സാമൂഹ്യനീതി ഓഫീസില്‍ അഭിമുഖത്തിന് എത്തണം.    

റേഷന്‍കടകളില്‍ ലൈസന്‍സി നിയമനം

ആലപ്പുഴ: ജില്ലയിലെ റേഷന്‍ കടകളിലെ നിലവിലുള്ള ഒഴിവുകളിലേക്ക് സംവരണ വിഭാഗങ്ങളില്‍ നിന്നും ലൈസന്‍സികളെ നിയമിക്കുന്നതിനുള്ള വിജ്ഞാപനമായി. താലൂക്ക,് റേഷന്‍കട നമ്പര്‍, വാര്‍ഡ്, റേഷന്‍കട സ്ഥിതി ചെയ്യുന്ന സ്ഥലം, സംവരണ വിഭാഗം എന്നിവ ക്രമത്തില്‍:
1. കുട്ടനാട് താലൂക്ക്, നമ്പര്‍ 13, വാര്‍ഡ് 8, കിടങ്ങറ, എസ്.സി. വിഭാഗം
2. അമ്പലപ്പുഴ താലൂക്ക്, നമ്പര്‍ 55, വാര്‍ഡ് 45, സീവ്യൂ വാര്‍ഡ,് എസ്.സി. വിഭാഗം
3. കുട്ടനാട് താലൂക്ക്, നമ്പര്‍ 66, വാര്‍ഡ് 8, പാണ്ടങ്കരി, പി.ഡബ്ല്യു.ഡി.
4. കാര്‍ത്തികപ്പള്ളി താലൂക്ക്, നമ്പര്‍ 44, വാര്‍ഡ് 36, പാര്‍ക്ക് ജംഗ്ഷന്‍, എസ്.സി.
5. കുട്ടനാട് താലൂക്ക്, നമ്പര്‍ 243, വാര്‍ഡ് 14, തെക്കേമുറി നെടുമുടി, പി.ഡബ്ല്യു.ഡി.
6. അമ്പലപ്പുഴ താലൂക്ക്, നമ്പര്‍ 85, വാര്‍ഡ് 48, ചാത്തനാട് പട്ടാണി ഇടുക്ക്, എസ്.സി.
7. അമ്പലപ്പുഴ താലൂക്ക്, നമ്പര്‍ 34, വാര്‍ഡ് 33, സ്റ്റേഡിയം വാര്‍ഡ്, പി.ഡബ്ല്യു.ഡി.
8. കുട്ടനാട് താലൂക്ക്, നമ്പര്‍ 157, വാര്‍ഡ് 6, എടത്വ, എസ്.സി.
9. മാവേലിക്കര താലൂക്ക്, നമ്പര്‍ 143, വാര്‍ഡ് 4, പനച്ചിമൂട്, പി.ഡബ്ല്യു.ഡി.
10. കുട്ടനാട് താലൂക്ക്, നമ്പര്‍ 133, വാര്‍ഡ് 5, ആറ്റുവാത്തല, പി.ഡബ്ല്യു.ഡി.

സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്

നെയ്യാർ ഡാം ആർ പരമേശ്വരൻപിള്ള മെമ്മോറിയൽ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ സെക്യൂരിറ്റി സ്റ്റാഫിന്റെ (Ex-Servicemen) ഒരു താത്കാലിക ഒഴിവിലേക്ക് നിയമനത്തിനായി ഫബ്രുവരി 24 നു രാവിലെ 10.30 ന് കോളേജിൽ വച്ച് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും പങ്കെടുക്കാൻ താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9443607001.

പ്രവാസി ക്ഷേമ ബോർഡിൽ ഒഴിവുകൾ

പ്രവാസി ക്ഷേമ ബോർഡിൽ അക്കൗണ്ട്സ് ഓഫീസർ, ഐടി ആൻഡ് സിസ്റ്റം മാനേജർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് സെന്റർ ഫോർ മാനേജ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അപേക്ഷ ക്ഷണിച്ചു. മാർച്ച് 6നു 5 മണി വരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: www.kcmd.in.

വാക് ഇൻ ഇന്റർവ്യൂ

പൈനാവ് കേന്ദ്രിയ വിദ്യാലയത്തിൽ 2023-24 അധ്യയന വർഷത്തേക്ക് താത്കാലികമായി അധ്യാപകരെ നിയമിക്കുന്നതിന് മാർച്ച് 2 ,3 തീയതികളിൽ വിദ്യാലയത്തിൽ നടത്തും. മാർച്ച് 2 ന് പിജിടി/ടിജിടി വിവിധ വിഷയങ്ങളിലേക്കും,മാർച്ച് 3 ന് പ്രൈമറി അധ്യാപകർ, സ്പെഷ്യൽ എഡ്യുക്കേറ്റർ, കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, സ്പോർട്സ് കോച്ചസ്, എന്നി തസ്തികകളിലേക്കും ഇൻ്റർവ്യൂ നടത്തും.  താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 9.00 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഹാജരാകണം. https://painavu.kvs.ac.in/ ഫോൺ:04862-232205.

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ ഒഴിവുകൾ

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ പരീക്ഷാ കൺട്രോളർ, അസിസ്റ്റന്റ് സെക്രട്ടറി (റിക്രൂട്ട്‌മെന്റ് വിഭാഗം) എന്നീ തസ്തികകളിൽ ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള പബ്ലിക് സർവ്വീസ് കമ്മീഷനിൽ നിന്നും അഡീഷണൽ സെക്രട്ടരി/ ജോയിന്റ് സെക്രട്ടറി/ ഡെപ്യൂട്ടി സെക്രട്ടറി/ അണ്ടർ സെക്രട്ടറി എന്നീ തസ്തികകളിൽ നിന്നും 2020 ജനുവരിക്കു ശേഷം വിരമിച്ചതും, പരീക്ഷാ നടത്തിപ്പിൽ പരിചയ സമ്പന്നരായവർക്കും അപേക്ഷിക്കാം. വിരമിച്ച ജീവനക്കാർക്ക് സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായ ശമ്പളം നൽകും. താത്പര്യമുള്ളവർ സെക്രട്ടറി, കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് ബിൽഡിങ്, എം.ജി.റോഡ്, ആയൂർവേദ കോളേജ് ജംഗ്ഷൻ, തിരുവനന്തപുരം – 695001 എന്ന വിലാസത്തിൽ മാർച്ച് എട്ടിന് മുൻപ് അപേക്ഷിക്കണം.

ഡെപ്യൂട്ടേഷൻ നിയമനം

പുതുക്കിയ വിജ്ഞാപന പ്രകാരം പാലക്കാട് ജില്ലയിലെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഓഫീസിൽ ഒഴിവുണ്ടായിരുന്ന ക്ലാർക്ക് കം ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ്, ആലത്തൂർ, ഒറ്റപ്പാലം താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റികളിലുണ്ടായിരുന്ന സെക്രട്ടറി തസ്തികയിലെ ഒഴിവുകളിലെ വിജ്ഞാപനം റദ്ദാക്കുന്നതായി സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റി അറിയിച്ചു. നിലവിൽ ഡെപ്യൂട്ടേഷൻ നിയമപ്രകാരം സെക്രട്ടറി തസ്തികയിലേക്ക് 41300-87000 ശമ്പളസ്‌കെയിൽ നിയമവകുപ്പിൽ ലീഗൽ അസിസ്റ്റന്റ് ഗ്രേഡ് II അല്ലെങ്കിൽ സമാന തസ്തികയിലുള്ള യോഗ്യരായ ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: http://www.kelsa.nic.in.

ഡെപ്യൂട്ടേഷൻ നിയമനം

സംസ്ഥാന ലീഗൽ സർവ്വീസസ് അതോറിറ്റിയിൽ ജില്ലാ എഡി.ആർ. സെന്ററുകളിൽ ക്ലറിക്കൽ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷിക്കാം. നിലവിൽ 7 ഒഴിവുകളാണുള്ളത്. നിയമവകുപ്പിൽ ലീഗൽ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലോ സമാന തസ്തികയിൽ 41300-87000 ശമ്പള സ്‌കെയിലുള്ള ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. നിയമ ബിരുദമുണ്ടായിരിക്കണം. നിലവിലെ വിജ്ഞാപന പ്രകാരം കൊല്ലം ജില്ലയിലെ ഒഴിവ് റദ്ദാക്കുന്നതായും ലീഗൽ സർവ്വീസസ് അതോറിറ്റി അറിയിച്ചു.

കരാർ നിയമനം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ ഓഫീസിലേക്ക് E-fsm (Electronic fund Management system) computer operator തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.  ബിരുദം, അംഗീകൃത സ്ഥാപനത്തിൽ നിന്നുമുള്ള PGDCA. 3 വർഷത്തെ പ്രവൃത്തി പരിചയം (മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഗ്രാമ/ ബ്ലോക്ക് പഞ്ചായത്തുകളിൽ DEO (Data Entry Operator) തസ്തികയിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. ഒരു വർഷത്തേക്കുള്ള കരാർ നിയമനമായിരിക്കും ലഭിക്കുക. (കരാർ അടിസ്ഥാനത്തിൽ ജോലിയിലെ കഴിവ് അടിസ്ഥാനപ്പെടുത്തി നിയമനാധികാരിക്ക് കരാർ പുതുക്കി നൽകാവുന്നതാണ്). പ്രതിമാസ വേതനം 24,040 രൂപ. പ്രസ്തുത നിയമനം തീർത്തും താൽക്കാലികവും സർക്കാർ ഉത്തരവുകൾക്ക് വിധേയവുമായിരിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട മേൽവിലാസം: മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, പബ്ലിക് ഓഫീസ് ബിൽഡിംഗ്, മൂന്നാംനില, റവന്യൂ കോംപ്ലക്‌സ്, വികാസ് ഭവൻ. പി.ഒ. തിരുവനന്തപുരം- 695033. ഫോൺ: 0471-2313385, 0471-2314385. ഇ-മെയിൽ: careers.mgnregakerala@gmail.com.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 20 february 2023