scorecardresearch
Latest News

Kerala Jobs 20 August 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 20 August 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

job, job news, ie malayalam

Kerala Jobs 20 August 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.

മാർക്കറ്റിംഗ് മാനേജർ ഒഴിവ്

സംസ്ഥാന വ്യവസായ വകുപ്പിന്റെ കീഴിലുള്ള കേരള കാഷ്യൂ ബോർഡിന്റെ തിരുവനന്തപുരം ഓഫീസിൽ മാനേജർ (മാർക്കറ്റിംഗ്) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് മൂന്ന് വർഷത്തിൽ കുറയാതെ സംഭരണത്തിലും വിപണനത്തിലുമുള്ള യോഗ്യതാനന്തര പരിചയം, 2 വർഷത്തിൽ കുറയാതെ കശുവണ്ടി മേഖലയിലെ പരിചയം എന്നിവയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്.

അറബിക് ടീച്ചർ അഭിമുഖം

പാലക്കാട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിലെ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ് തസ്തികമാറ്റം (കാറ്റഗറി നമ്പർ: 661/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനുള്ള അഭിമുഖം മലപ്പുറം ജില്ലാ പി.എസ്.സി ഓഫീസിൽ ഓഗസ്റ്റ് 26ന് നടക്കും. അർഹരായ എല്ലാ ഉദ്യോഗാർഥികൾക്കും പ്രൊഫൈൽ/ എസ്.എം.എസ് വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്റർവ്യൂവിന് ഹാജരാകുന്ന ഉദ്യോഗാർഥികൾ വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റിന്റെ അസലും, അസൽ പ്രമാണങ്ങളും ഇന്റർവ്യൂ മെമ്മോയും തിരിച്ചറിയൽ രേഖയും സഹിതം ഹാജരാകണം.

എസ്.എസ്.സി ജൂനിയർ എഞ്ചിനീയർ റിക്രൂട്ട്‌മെന്റ്

ജൂനിയർ എൻജിനീയർ തസ്തികയിലേക്കായി (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആന്റ് ക്വാണ്ടിറ്റി സർവേയിംഗ് ആന്റ് കോൺട്രാക്റ്റ്‌സ്) സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നവംബറിൽ നടക്കും. രാജ്യവ്യാപകമായി നടത്തുന്ന പരീക്ഷയുടെ തീയതി എസ്.എസ്.സി വെബ്‌സൈറ്റ് മുഖേന അറിയിക്കും. വിശദാംശങ്ങൾ www.ssckkr.kar.nic.in, https://ssc.nic.in ൽ ലഭിക്കും.

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 2 രാത്രി 11 മണിയാണ്. ഹെൽപ്പ്‌ലൈൻ നമ്പർ: 080-25502520, 9483862020.

എസ്.എസ്.സി സബ്ബ് ഇൻസ്‌പെക്ടർ റിക്രൂട്ട്‌മെന്റ്

സബ്ബ് ഇൻസ്‌പെക്ടർ തസ്തികയിലേക്കായി (ഡൽഹി പോലിസ്, കേന്ദ്ര പോലീസ് സേനകൾ) സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നവംബറിൽ നടക്കും. രാജ്യവ്യാപകമായി നടത്തുന്ന പരീക്ഷയുടെ തീയതി എസ്.എസ്.സി വെബ്‌സൈറ്റ് മുഖേന അറിയിക്കും. ഇതിന്റെ വിശദാംശങ്ങൾ www.ssckkr.kar.nic.in, https://ssc.nic.in ൽ ലഭിക്കും.

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 30 രാത്രി 11 മണിയാണ്. ഹെൽപ്പ്‌ലൈൻ നമ്പർ: 080-25502520, 9483862020

ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍റന്‍റ്

കേരളസര്‍വകലാശാല കാര്യവട്ടത്തുളള പോപ്പുലേഷന്‍ റിസര്‍ച്ച് സെന്‍ററില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍റന്‍റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു. യോഗ്യത: എസ്.എസ്.എല്‍.സി, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ്, വേതനം: 29,367/-, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ആഗസ്റ്റ് 31. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റിലെ ജോബ് നോട്ടിഫിക്കേഷന്‍സ് ലിങ്ക് സന്ദര്‍ശിക്കുക.

എന്യൂമറേറ്റര്‍മാരുടെ താല്‍ക്കാലിക ഒഴിവിലേക്ക് അഭിമുഖം

രാജ്യവ്യാപകമായി അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന 11-ാമത് കാര്‍ഷിക സെന്‍സസിന്റെ ഒന്നാംഘട്ട വിവര ശേഖരണത്തിനായി എന്യൂമറേറ്റര്‍മാരുടെ താല്‍ക്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ അടിസ്ഥാനമാക്കി മൊബൈല്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് നടത്തുന്ന വിവര ശേഖരണത്തിനായി ഹയര്‍ സെക്കന്‍ഡറി/ തത്തുല്യ യോഗ്യതയുള്ള സ്മാര്‍ട്ട് ഫോണ്‍ സ്വന്തമായിട്ടുള്ളവര്‍ക്കു പങ്കെടുക്കാം.  ഒരു വാര്‍ഡിന് 4600 രൂപയാണ് ഒന്നാംഘട്ട വിവര ശേഖരണത്തിനു പ്രതിഫലം. വിവര ശേഖരണത്തില്‍ ഓരോ വാര്‍ഡിലേയും താമസക്കാരായ കര്‍ഷകരുടെ കൈവശാനുഭവ ഭൂമിയുടെ വിവരങ്ങള്‍ ശേഖരിക്കും.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം താലൂക്ക്  സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്, കൊച്ചി, വൈപ്പിന്‍ ബസ് സ്റ്റാന്‍ഡ് ബില്‍ഡിംഗ്, കൊച്ചി ഓഫീസില്‍  ഇന്റര്‍വ്യൂവില്‍ നേരിട്ട് പങ്കെടുക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ജോലി പൂര്‍ത്തിയാക്കുന്നതുവരെ നിര്‍ബന്ധമായും തുടരണം. ഓഗസ്റ്റ് 24-ന് രാവിലെ 10 മുതല്‍ ഒന്നു വരെ എടവനക്കാട്, കുഴുപ്പിള്ളി,        പള്ളിപ്പുറം, ഞാറക്കല്‍, നായരമ്പലം പഞ്ചായത്തുകളിലേക്കും ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചു വരെ കുമ്പളം, കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളിലേക്കും കൊച്ചി കോര്‍പ്പറേഷനിലെ ഒന്നു മുതല്‍ 30 വരെയുള്ള ഡിവിഷനുകളിലേക്കുമാണ് അഭിമുഖം നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9496226895.

എന്യൂമറേറ്റര്‍ അഭിമുഖം

രാജ്യവ്യാപകമായി അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന 1 1-ാമത് കാര്‍ഷിക സെന്‍സസിന്റെ ഒന്നാം ഘട്ട വിവരശേഖരണത്തിനായി എന്യൂമറേറ്റര്‍മാരുടെ താല്‍ക്കാലിക ഒഴിവിലേയ്ക്ക് അഭിമുഖം നടത്തുന്നു. തദ്ദേശസ്വയംഭരണവാര്‍ഡുകള്‍ അടിസ്ഥാനമാക്കി മൊബൈല്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നടത്തുന്ന വിവര ശേഖരണത്തിനായി ഹയര്‍ സെക്കന്ററി/തത്തുല്യ യോഗ്യതയുള്ള സ്മാര്‍ട്ട് ഫോണ്‍ സ്വന്തമായിട്ടുള്ളവര്‍ക്ക് പങ്കെടുക്കാം. ഒരു വാര്‍ഡിന് 4,600/ രൂപയാണ് വിവരശേഖരണത്തിന ്പ്രതിഫലമായി ലഭിക്കുന്നത്. ഒന്നാം ഘട്ട വിവരശേഖരണത്തില്‍ ഓരോ വാര്‍ഡിലേയും താമസക്കാരായ കര്‍ഷകരുടെ കൈവശാനുഭവ ഭൂമിയുടെ വിവരങ്ങള്‍ ശേഖരിക്കും. താല്‍പര്യമുള്ളവര്‍ https://forms.gle/hW3TDqzN4ZA8FD96A എന്ന ലിങ്ക് മുഖേന ആഗസ്റ്റ് 22-ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ ഫാറത്തില്‍ നല്‍കിയ വിവരങ്ങള്‍ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ട് എത്തണം. ആഗസ്റ്റ് 23ന് – ദേവികുളം, 24-ന് തൊടുപുഴ, 25 ന് പീരുമേട്, 26 -ന് ഉടുമ്പന്‍ചോല, ഇടുക്കി എന്നീ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസുകളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 4 മണിവരെയാണ് അഭിമുഖം നടത്തുന്നത് .ഫോണ്‍: 9961681481 (തൊടുപുഴ), 9847085201 (ദേവികുളം), 9496242626 (പീരുമേട്), 9495914720 (ഉടുമ്പന്‍ചോല), 9947567308 (ഇടുക്കി).

ടൈപ്പിസ്റ്റ് നിയമനം

കണ്ണൂർ പരിയാരം സർക്കാർ ആയുർവേദ കോളേജിൽ ദിവസ വേതനാടിസ്ഥാനത്തിൽ ടൈപ്പിസ്റ്റിന്റെ നിയമനം നടത്തുന്നതിന് ഓഗസ്റ്റ് 23ന് രാവിലെ 11ന് ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ ചേമ്പറിൽ കൂടിക്കാഴ്ച നടത്തും. എസ്.എസ്.എൽ.സിയും ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിങ്ങിൽ (കെ.ജി.ടി.ഇ) ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റും കമ്പ്യൂട്ടർ വേഡ് പ്രോസസിങ് സർട്ടിഫിക്കറ്റുകളും ഉണ്ടായിരിക്കണം. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ആധാർകാർഡും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

ഗസ്റ്റ് അധ്യാപക അഭിമുഖം 26ന്

താനൂര്‍ സി.എച്ച്.എം.കെ.എം. ഗവ ആര്‍ട്സ് ആന്റ്  സയന്‍സ് കോളേജില്‍  2022-23 അധ്യയന വര്‍ഷത്തേക്ക് ബിസിനെസ് മാനേജ്മെന്റ്, വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു (ആഴ്ചയില്‍ 13 മണിക്കൂര്‍). യുജിസി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ യോഗ്യതകള്‍, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 26ന് രാവിലെ 10ന് അഭിമുഖത്തിനായി കോളേജില്‍ നേരിട്ട് ഹാജരാകണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പി.ജി ക്ക് 55ശതമാനം യോഗ്യതയുള്ളവരെയും പരിഗണിക്കും.

അധ്യാപക ഒഴിവ്

ചിറ്റൂര്‍ സര്‍ക്കാര്‍ കോളെജില്‍ കെമിസ്ട്രി ഗസ്റ്റ് അധ്യാപകന്റെ ഒരു ഒഴിവുണ്ട്. ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്ക് അനിവാര്യം. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകള്‍ സഹിതം ഓഗസ്റ്റ് 23 ന് രാവിലെ 10.30 ന് അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. ഫോണ്‍: 8078042347.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 20 august 2022